01/03/2018
തിരുവനന്തപുരം: വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിജയം. സിപിഎംന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. 110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി യുടെ ആർ. എസ് അജിത കുമാരിയാണ് വിജയിച്ചത്....
28/09/2017
അഴിമതി രഹിത ഭരണം തുല്ല്യ നീതി
08/08/2016
ഭാരതീയ ജനത യുവമോർച്ച കാട്ടാക്കട മണ്ഡലം പ്രസിഡണ്ട് പുളിയറകോണം അജിത്തിന് അഭിനന്ദനങ്ങൾ
20/04/2016
ശക്തൻ വീണ്ടുമെത്തുന്നത് ഒരു ലക്ഷത്തിൽ ഒരാൾക്കുണ്ടാകുന്ന രോഗവുമായി
നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനിടെയാണ് ശക്തൻ വിവാദത്തിൽ കുടുങ്ങിയത്. കറ്റമെതിക്കാനെത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തൻ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. കൃഷിമന്ത്രി കെ പി മോഹനും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ സ്പീക്കർ സ്ഥാനത്ത് തുടരാൻ ശക്തൻ യോഗ്യനല്ലെന്നും അദ്ദേഹം മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ ശക്തൻ തന്നെ വാർത്താ സമ്മേളനം നടത്തി. മാരകമായ അപൂർവ അസുഖമുള്ളതിലാനാണ് സഹായിയും ഡ്രൈവറുമായ ബിജുവിനെ കൊണ്ട് ചെരുപ്പഴിപ്പിച്ചതെന്ന് പറഞ്ഞു. കണ്ണിൽ രക്തകുഴലുകൾപൊട്ടി കാഴ്ച നഷ്ടമാകുന്ന രോഗമുള്ളതിനാൽ ഡോക്ടറുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ജീവിക്കുന്നത്.
ഇരു കണ്ണിലേയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്. ഒരു കാരണവശാലും കുനിയരുതെന്നും കനമുള്ള വസ്തുക്കൾ കൈകൊണ്ട് എടുക്കരുതെന്നും കണ്ണിൽ വെയിൽ കൊള്ളിക്കരുതെന്നുമാണ് പ്രധാന നിർദ്ദേശങ്ങൾ . നിരന്തരം ചികിൽസ വേണ്ടി വരുന്ന അസുഖമുള്ളതിനാലാണ് വർഷങ്ങൾക്ക് മുന്നേമുന്നേ ബന്ധുകൂടിയായ ബിജുവിനെ സഹായിയായി കൂടെ നിർത്തിയിട്ടുള്ളത്. യാത്രപോകുമ്പോഴെല്ലാം ബിജുവാണ് എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. ചെരുപ്പഴിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ മുൻകൂട്ടി അറിയാനായാൽ അന്ന് വാറില്ലാത്ത ചെരുപ്പാണ് ധരിക്കാറുള്ളത്. കൊയ്ത്തിനിറങ്ങേണ്ടി വന്നതിനാലാണ് വാറുള്ള ചെരുപ്പ് ധരിച്ചത്. എന്നാൽ കറ്റമെതിക്കാൻ പായയിൽ കയറേണ്ടി വന്നതിനാലാണ് ചെരുപ്പഴിക്കേണ്ടി വന്നതെന്നും ശക്തൻ പറഞ്ഞിരുന്നു. ഇത്രയേറെ ഗുരുതരോഗമുള്ളയാൾക്ക് ഇനിയെങ്കിലും വിശ്രമിച്ചു കൂടെ എന്നാണ് കാട്ടാക്കടയിൽ പ്രധാനമായും ഉയരുന്ന ചോദ്യം.
8 വർഷം മുമ്പ് ഉണ്ടായ അസുഖമാണെതെന്നും ഇത് ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തിൽ ഒരാൾക്കുണ്ടാകുന്ന രോഗമാണ് തനിക്കുള്ളതെന്നുമാണ് സ്പീക്കർ അറിയിച്ചത്. ഒരു കണ്ണിന് ഭാഗികമായ കാഴ്‌ച്ച മാത്രമേയുള്ളു. രോഗം ഗുരുതരമായി മാറാതിരിക്കാൻ കുനിയരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെ്സ്പീക്കർ വിശദീകരിച്ചു. കുനിയാൻ സാധിക്കാത്തതുകൊണ്ടാണ് പായയിൽ കയറാൻ വേണ്ടി ഡ്രൈവറെ കൊണ്ട് വാറഴിപ്പിച്ചതെന്ന് ശക്തൻ വിശദീകരിച്ചു. ബിജു തന്റെ ഡ്രൈവർ മാത്രമല്ല, സഹായി കൂടിയാണെന്നും സ്പീക്കർ വിശദീകരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും പോകുമ്പോൾ എപ്പോഴും സഹായിയായി ബിജുകൂടെ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ കണ്ണിലേക്ക് രക്തമിറങ്ങുന്നില്ലെന്നും ചികിൽസ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിലെ പ്രസ് റൂമിനുള്ളിൽ തന്റെ അപൂർവ്വ രോഗത്തെക്കുറിച്ച് സ്പീക്കർ വിശദീകരണം നൽകുന്നത് തൽസമയം സംപ്രേഷണം ചെയ്ത ചില ദൃശ്യമാദ്ധ്യമങ്ങൾ സ്‌ക്രീനിന് ഒരുവശത്ത് സന്തോഷവാനായി നിന്ന് നെൽക്കതിരുകൾ കൊയ്‌തെടുക്കുകയും മെയ്‌വഴക്കത്തോടെ കുനിഞ്ഞു നിന്ന് കറ്റമെതിക്കുകയും ചെയ്യുന്ന ശക്തന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ മുൻ സ്പീക്കർ ജി കാർത്തികേയൻ ഉൾപ്പടെയുള്ളവർ നിയമസഭയിലെ ഔദ്യോഗിക വസതിയിൽ വിശ്രമിച്ചിരുന്നത് ഇദ്ദേഹത്തിനും പിൻതുടരാമായിരുന്നു. എന്നാൽ കൊയ്ത്തും മെതിയും നടത്തി ഗുരുതര രോഗത്തെ ക്ഷണിച്ചുവരുത്തുകയല്ലേ ചെയ്തതെന്ന ചോദ്യമാണ് വാർത്താസമ്മേളനത്തിനുശേഷം പ്രസക്തമായത്. വെയിൽ കൊള്ളാൻ സാധിക്കാത്ത സ്പീക്കർ എങ്ങനെയാണ് വോട്ടു ചോദിക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊന്നും കുഴപ്പമില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിശദീകരണം.
10/03/2016
8190881908
എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ
പ്രധാന മന്ത്രിയുടെ
മനസു പറയുന്നത്
മലയാളത്തിൽ കേൾക്കൂ
▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸