27/04/2025
SFI Venjaramoodu AC
||സ്വാതന്ത്രം ജനാധിപത്യം
സോഷ്യലിസം||
||? SECRETARY - @abinratna
PRESIDENT - @samarth
27/04/2025
28/10/2023
SFI വെഞ്ഞാറമൂട് ഏര്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ: ആനന്ദ് സ്മാരക പഠന സ്കൂൾ BOOKS ON WHEELS പാണയം LPS ൽ നടത്തിയ പഠനോപകരണവിതരണം പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ. അശ്വതി ഉദ്ഘാടനം ചെയ്തു.
26/10/2023
SFI വെഞ്ഞാറമൂട് ഏര്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ: ആനന്ദ് സ്മാരക പഠന സ്കൂൾ BOOKS ON WHEELS കൊപ്പം LPS ൽ നടത്തിയ പഠനോപകരണവിതരണം CPIM മാണിക്കൽ LC സെക്രട്ടറി സ. R. അനിൽ ഉദ്ഘാടനം ചെയ്തു.
24/10/2023
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് നേരെ എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് SFI വെഞ്ഞാറമൂട് ഏര്യാ കമ്മറ്റി കല്ലറ ടൗണിൽ പ്രതിഷേധിക്കുകയും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പരുപാടി ഏര്യാ സെക്രട്ടറി സഖാവ് എസ്.ശ്രീനന്ദ് ഉദ്ഘാടനം ചെയ്തു, ഏര്യാ പ്രസിഡന്റ് സഖാവ് AS. അരുൺ അധ്യക്ഷത വഹിച്ചു ഏര്യാ കമ്മിറ്റി അംഗങ്ങൾ ലോക്കൽ യൂണിറ്റ് തലങ്ങളിലെ സഖാക്കൾ എന്നിവർ പങ്കെടുത്തു.
സഖാവ് വി എസ് സമരഭരിതമായ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലുമായി കേരളത്തിന്റെ കീഴടങ്ങാത്ത സമരോത്സുകതയുടെ പര്യായമായിത്തീർന്ന വിപ്ലവ തേജസ്. പൊരുതുന്ന കേരളത്തിന്റെ അഭിമാനം.
വി എസ് താണ്ടിയ ഒരു നൂറ്റാണ്ട് കേരളത്തെ അടിമുടി മാറ്റിമറിച്ച കാലഘട്ടമാണ്. ഈ മാറ്റങ്ങൾക്ക് ചൂടുപകർന്ന മഹാവ്യക്തിത്വങ്ങളിലൊരാളാണ് വി എസ്. പുന്നപ്ര വയലാറിലെ ഐതിഹാസികമായ പോരാട്ടത്തിൽ പങ്കെടുത്തതിന് കൊടിയ പോലീസ് ഭീകരതക്കിരയായ വി എസിനെ പിൻനടത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരായ പല സമരമുഖങ്ങളിലൂടെയാണ് വി എസ് പിന്നീട് മുന്നോട്ടുപോയത്. കുട്ടനാട്ടിലെ കായൽനിലങ്ങളിൽ അഭിമാനബോധം അടിച്ചമർത്തപ്പെട്ട, കൊടും ചൂഷണത്തിനിരകളായി അടിമജീവിതം നയിച്ച കർഷകത്തൊഴിലാളികൾ തലയുയർത്തിനടക്കാനിടയായ മാറ്റത്തിന്റെ മുന്നിൽ നിന്നത് വി എസ് ആയിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിക്കുന്നതിനു പിന്നിലുള്ള വലിയ സാമൂഹ്യമാറ്റങ്ങളിലും വി എസ് നിർണായക പങ്കുവഹിച്ചു. കേരളീയ ജനജീവിതത്തിന്റെ ബഹുമുഖങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന നേതൃബിംബമാണ് വി എസ്. കേരളത്തിന്റെ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ അനീതിക്കും അധികാരഹുങ്കിനുമെതിരെ വി എസ് നടത്തിയ പോരാട്ടങ്ങൾ ചരിത്രമാണ്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു.
'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം'.
ടി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഈ വരികൾ വി എസിന്റെ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച് അന്വർത്ഥമാണ്.
ജനലക്ഷങ്ങളെ എന്നും ആവേശഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരനായകന് സന്തോഷത്തോടെ പിറന്നാൾ ആശംസ നേരുന്നു.
VS Achuthanandan
02/10/2023
സഖാവ് സജിൻ ഷാഹുൽ രക്തസാക്ഷി അനുസ്മരണവും വർഗീയ വിരുദ്ധ സദസ്സും സ. മനേഷ് ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റി
PM Arsho SFI Thiruvananthapuram
30/09/2023
ഒക്ടോബർ 1
സ. സജിൻ ഷാഹുൽ 10 മത് രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയും അനുസ്മരണ യോഗവും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സ. റ്റി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.
T P Bineesh Onchiyam TP Bineesh Onchiyam PM Arsho
12/09/2023
SFI തിരുവനന്തപുരം ജില്ലാകമ്മിറ്റി നടത്തിയ അവകാശപത്രിക മാർച്ച് SFI സംസ്ഥാനvസെക്രട്ടറി സഖാവ് PM അർഷോ ഉദ്ഘാടനം ചെയ്തു
PM Arsho SFI Thiruvananthapuram
09/09/2023
ജനാധിപത്യപരമായി നേടിയ ഓരോ വോട്ടുകളും കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുടേതാണ് ,നാളെയുടെ ചില പ്രതീക്ഷകളാണ്. മനുഷ്യൻ ചെന്നെത്തിപെടാൻ ഭയക്കുന്ന സന്ദർഭങ്ങളേയും അഭിമുഖീകരിക്കാൻ തെല്ലും ഭയപെടാത്ത മനുഷ്യനാണ്.... ആ മനുഷ്യനെ ഇന്ന് പൊട്ടി പുറപ്പെട്ട പരിഹാസങ്ങൾക്ക് എങ്ങനെ തകർത്തുകളയുവാനാവും ? ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല.നിലക്കാത്ത സമരമാണ് അയാൾ. ഇനിയും പുതുപ്പള്ളിയിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഈ മനുഷ്യനെ നിങ്ങൾക്ക് കാണുവാൻ സാധിക്കും , ഈ നാടിന്റെ , ജനങ്ങളുടെ ഓരോ പ്രശ്നങ്ങളിലും അയാൾ നിശ്ശബ്ദനാവാതെ ഉണ്ടാവും , തോൽവിയിൽ അവസാനിക്കുന്നതല്ല ഇനിയും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ ചേർത്തുനിൽപ്പായി അവനുണ്ടാവും...✍️
Jaick C Thomas ♥️
07/09/2023
ദാരിദ്ര്യം തുണികൊണ്ട് മറയ്ക്കുന്ന സംഘപരിവാർ ഭീകരത
21/07/2023
"കലുഷിതമായ കാലത്ത് കരുത്ത് തെളിയിച്ച് SFI"
കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി SFI
08/07/2023
സ: അഭിമന്യു രക്തസാക്ഷി ദിനത്തിൽ KSU വിന്റെ വർഗ്ഗീയ കൂട്ട്കെട്ട് വിട്ട് KSU നെല്ലനാട് മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം വിട്ടെറിഞ്ഞ് SFI യുടെ തൂവെള്ള കൊടിക്കീഴിൽ അണിചേർന്ന സ: ശ്രീജിത്തിന് അഭിവാദ്യങ്ങൾ
Sreejith Vijayan Vellumannadi
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
VENJARAMOODU
