22/09/2026
സ്ത്രീകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ യാത്രകൾ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'പ്രിയദർശിനി യാത്രാ പദ്ധതി' വിജയകരമായി 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു.
പദ്ധതി ആരംഭിച്ചതിനുശേഷം പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും സഞ്ചരിക്കാൻ അവസരമൊരുക്കിയ ഈ ജനകീയ സംരംഭം ഇന്ന് നാടെങ്ങും വൻ സ്വീകാര്യതയാണ് നേടുന്നത്. സ്ത്രീശാക്തീകരണവും തുല്യതയും വാക്കുകളിലല്ല, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തൊട്ടറിയുന്ന പ്രവൃത്തികളിലാണ് എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയാണ്.
പദ്ധതി വിജയകരമാക്കാൻ സഹകരിച്ച എല്ലാ പ്രിയപ്പെട്ട സഹോദരിമാർക്കും പൊതുജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി! കൂടുതൽ കരുത്തോടെ, സുരക്ഷിതമായി നമുക്ക് മുന്നോട്ട് സഞ്ചരിക്കാം.