20/01/2021
Keltron Knowledge Center
Keltron Knowledge Services Group is the dedicated educational unit of Keltron - provides wide range of Diploma, Post Graduate Diploma & Certificate Courses.
KELTRON’s history is a saga of innovation in electronics. From being a pioneer in 1973, to the role of a trend-setter today, Keltron has been the catalysis for the development of electronics industry in Kerala. Keltron Knowledge Services Group a business unit under IT Business Group of Keltron, was formed in the year 1999 with the intention of imparting technical education at an affordable rate to
20/01/2021
09/09/2020
CM 👍
ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുന്നതിനാണു ലോക സാക്ഷരതാ ദിനം ആചരിക്കുന്നത്.1965ല്‍ സെപ്റ്റമ്പർ എട്ടിനു നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇറാനില്‍ ചേര്‍ന്നതിന്റെ ഒർമ്മയ്ക്കയാണു യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ ഈ ദിനം സാക്ഷരതാ ദിനമായി ആചരിച്ചു വരുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട 2017-18ലെ കണക്കുപ്രകാരം സാക്ഷരതാ നിരക്കില്‍ 96.2%വുമായി കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സാക്ഷരതയിൽ ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിനുണ്ട്. 2.2 % മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ ഇത് 14.4 ശതമാനമാണ്. അതായത്. ദേശീയതലത്തില്‍ പുരുഷ സാക്ഷരത 84.7% ആകുമ്പോള്‍ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്. നഗര-ഗ്രാമീണ സാക്ഷരത വ്യത്യാസം ഏററവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിൻ്റെ നഗര-ഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. ദേശീയ തലത്തില്‍ നഗര-ഗ്രാമീണ സാക്ഷരതാ നിരക്കിലെ പുരുഷ-സ്ത്രീ വിടവ് വളരെ കൂടുതലാണ്. 27.2 ശതമനമാണിത്. കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80 ശതമാനത്തിനുമുകളിലാണ്.
വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ഇന്നത്തെ സമൂഹത്തില്‍ സാക്ഷരതയുടെ നിർവചനം പുനർനിർണ്ണയിക്കേണ്ടത് അനിവാര്യമാണ്, ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന ഒരു നവ സാക്ഷരതാ മുന്നേറ്റം നവകേരള സൃഷ്ടിക്ക് ആവശ്യമാണ്. നമ്മൾ ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
03/08/2020
വ്യത്യസ്തമായ പേരുകളിൽ /മേൽ വിലാസങ്ങളിൽ അറിയപ്പെടുന്നത് ഒരാൾ തന്നെയാണെന്നത് സാക്ഷ്യപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രമാണ് One and the Same Certificate.
🤎 അപേക്ഷകന്റെ രേഖകൾ പരിശോധിച്ചും, അല്ലെങ്കിൽ സത്യവാങ്മൂലം ശേഖരിച്ചോ പ്രാദേശികാന്വേഷണം നടത്തിയോ ഈ സർട്ടിഫിക്കറ്റ് നൽകുന്നു.
🤎 പേരുകൾ തെളിയിക്കുന്ന മതിയായ രേഖ, ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
🤎 അപേക്ഷിച്ച തീയതി മുതൽ അഞ്ച് ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും.
🤎 സർട്ടിഫിക്കറ്റിനു അനുവദിക്കുന്ന തീയതി മുതൽ ആജീവനാന്തം സാധുതാ കാലാവധിയുണ്ട്.
Note: 👉ഡിജിലോക്കർ അക്കൗന്റ് ഉള്ളവർക്ക് ഈ-ഡിസ്ട്രിക്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും 👈
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Trivandrum
