Puthucode Gramapanchayath

Call Website Contact the organization

Puthucode Gramapanchayath പുതുക്കോട് ഗ്രാമപഞ്ചായത്ത്.
(1)

26/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

പുതുക്കോട് ഗ്രാമപഞ്ചായത്ത് 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാളെ 27.10.2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തനിമ ഓഡിറ്റോറിയത...
26/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാളെ 27.10.2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തനിമ ഓഡിറ്റോറിയത്തിൽ വെച്ച് ഭിന്നശേഷി, കുടുംബശ്രീ സംഗമവും കൂടാതെ സ്കൂളുകൾക്ക് ശാസ്ത്ര മാസിക വിതരണവും നടത്തുന്നതാണ് ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

22/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ പരിരക്ഷ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
​വരുന്ന 2026 ഒക്ടോബർ 24 ശനിയാഴ്ച, രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ, നമ്മുടെ പുതുക്കോട് പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
​ക്യാമ്പിന്റെ പ്രധാന പ്രത്യേകതകൾ:
​അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ഡോക്ടർമാരുടെ സൗജന്യ പരിശോധന
​പരിശോധനയ്ക്ക് വിധേയരാകുന്നവർക്ക് ആവശ്യമായ മരുന്നുകൾ പൂർണ്ണമായും സൗജന്യമായി വിതരണം ചെയ്യുന്നു.
​നാടിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി പുതുക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഈ സൗജന്യ ചികിത്സാ ക്യാമ്പിലേക്ക് എല്ലാ പ്രിയപ്പെട്ട നാട്ടുകാരെയും സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.
​ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.
​നന്ദി, നമസ്കാരം.



പുതുക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 24.10.2026 ശനിയാഴ്ച വൈകുന്നേരം 5 മണി വരെ....
20/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 24.10.2026 ശനിയാഴ്ച വൈകുന്നേരം 5 മണി വരെ.

17/10/2026

നാടിന്റെ ശുചിത്വ കാവലാളുകൾ ഇനി ആകാശ ഉയരങ്ങളിൽ; പുതുക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന ബാംഗ്ലൂരിലേക്ക് വിമാനയാത്ര നടത്തി
പുതുക്കോട്: നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന പുതുക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇത് അപൂർവ്വവും ചരിത്രപരവുമായ നിമിഷം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മസേനാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാംഗ്ലൂർ പഠന-വിനോദയാത്ര വിമാനമാർഗ്ഗമാണ് പൂർത്തിയാക്കിയത്.
യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഉദയൻ അവർകൾ നിർവ്വഹിച്ചു. നാടിന്റെ ശുചിത്വവും ആരോഗ്യവും സംരക്ഷിക്കാൻ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരിതകർമ്മ സേന അംഗങ്ങൾക്ക് ആദരവാണ് ഈ യാത്രയെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.നിഷ.പിസ, ക്ലർക്ക് ശ്രീമതി.രേഷ്മ.ആർ എന്നീവരുടെ മേൽനോട്ടത്തിലും നേതൃത്വത്തിലുമാണ് ഹരിതകർമ്മസേനാംഗങ�

പ്രസിഡന്റിന്റെ നേതൃത്വത്തിൽ 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന അദാലത്ത് നാളെ 17.10.2026  രാവിലെ 10 മണിക്ക് ആരംഭ...
16/10/2026

പ്രസിഡന്റിന്റെ നേതൃത്വത്തിൽ 111 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന അദാലത്ത് നാളെ 17.10.2026 രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ് അപേക്ഷകൾ ഓൺലൈനായി എഴുതിയോ കൊണ്ടുവരാവുന്നതാണ്, എല്ലാ വകുപ്പുകളിൽ നിന്നുമുള്ള പരാതികൾ സ്വീകരിക്കും, വിവിധ വകുപ്പുകളുടെ മേധാവികൾ ഈ അദാലത്തിൽ പങ്കെടുക്കുന്നതാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക.

പുതുക്കോട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ, ജിഎംഎൽപി സ്കൂൾ,ഐസിഡിഎസ് ഓഫീസ് എന്നിവർക്ക് കമ്പ...
15/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ, ജിഎംഎൽപി സ്കൂൾ,ഐസിഡിഎസ് ഓഫീസ് എന്നിവർക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, കൂടാതെ പാലക്കാട് ജില്ലാ പഞ്ചായത്ത് നൽകിയ ബോട്ടിൽ ബൂത്ത്‌ ഹരിത കർമ്മ സേനക്ക് കൈമാറൽ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം നാളെ 16.10.2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രസിഡൻ്റ് അദാലത്ത്.പരാതികൾക്ക് പരിഹാരം... ജനങ്ങൾക്കൊപ്പം ഭരണ സമിതിപുതുക്കോട് ഗ്രാമപഞ്ചായത്തിൻ്റെ 111 ദിന കർമ്മ പരിപാടിയ...
15/10/2026

പ്രസിഡൻ്റ് അദാലത്ത്.

പരാതികൾക്ക് പരിഹാരം... ജനങ്ങൾക്കൊപ്പം ഭരണ സമിതി

പുതുക്കോട് ഗ്രാമപഞ്ചായത്തിൻ്റെ 111 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ 17.10.2026 ശനിയാഴ്ച 'പ്രസിഡന്റ് അദാലത്ത്' സംഘടിപ്പിക്കുന്നു.

പഞ്ചായത്തിൽ മുൻപ് സമർപ്പിച്ചിട്ടുള്ള അപേക്ഷകളും പരാതികളും, പുതുതായി സമർപ്പിക്കാനുള്ള അപേക്ഷകളും ഈ അദാലത്തിൽ പരിഗണിക്കുന്നതാണ്. കെട്ടിക്കിടക്കുന്ന മുഴുവൻ പരാതികളും അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കി 'സീറോ പെൻഡിങ് ഓഫീസ്' എന്ന ലക്ഷ്യം കൈവരിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.

പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സിവിൽ സപ്ലൈസ് ഓഫീസ്, വാട്ടർ അതോറിറ്റി, തഹസിൽദാർ ഓഫീസ്, ഇറിഗേഷൻ, എക്സൈസ്, കെ.എസ്.ഇ.ബി., വില്ലേജ് ഓഫീസ്, വി.ഇ.ഒ. ഓഫീസ്, തൊഴിലുറപ്പ് ഓഫീസ്, എ.ഇ. ഓഫീസ്, പോലീസ്, ഫോറസ്റ്റ്, നാഷണൽ ബാങ്ക്, കുടുംബശ്രീ, എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും അദാലത്തിൽ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യും. ഈ വകുപ്പിൽ നിന്നുള്ള വകുപ്പ് മേധാവികളിൾ അദാലത്തിന് നേതൃത്വം നൽകും.
അർഹത ഉണ്ടായിട്ടും ലഭിക്കാത്ത സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിട നമ്പർ അനുവദിക്കൽ, നമ്പർ ലഭിക്കാതെ പെൻഡിങ് കിടക്കുന്ന വീടുകൾ, ബിൽഡിങ്ങുകൾ, അതിർത്തി തർക്കങ്ങൾ, അപകടഭീഷണി സൃഷ്‌ടിക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റൽ,തുടങ്ങിയ വിഷയങ്ങളിലും ഉടൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ, വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആവശ്യങ്ങളും അദാലത്തിൽ പരിഗണിക്കുന്നതാണ്.

ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള മികച്ച അവസരം.

17.10.2026 ശനിയാഴ്ച

പഞ്ചായത്ത് ഹാളിൽ

രാവിലെ 10.00 മണി മുതൽ അദാലത്ത് ആരംഭിക്കും നേരത്തെ അപേക്ഷ കൊടുത്തവർ അപേക്ഷ കൊടുത്ത ഓൺലൈൻ നമ്പറുമായും അപേക്ഷ കൊടുക്കാൻ ഉള്ളവർ അദാലത്തിനു മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയും ചെയ്യുക, നേരിട്ട് വരുന്നവരുടെ പരാതികളും സ്വീകരിക്കും, ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക.

നമ്മുടെ പഞ്ചായത്ത്... നമ്മുടെ ഉത്തരവാദിത്തം... എല്ലാവരും പങ്കെടുക്കൂ, നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താം.

ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക.

എന്ന്

കെ.ഉദയൻ

പ്രസിഡന്റ്

പുതുക്കോട് ഗ്രാമപഞ്ചായത്ത്

പുതുക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 20.10.2026 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച...
12/10/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 20.10.2026 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്.

താഴെ തന്നിരിക്കുന്ന ലിങ്കിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

https://keralotsavam.com/register-switch


Address

Vadakkenchery

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4922266227

Alerts

Be the first to know and let us send you an email when Puthucode Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthucode Gramapanchayath:

Shortcuts

Share