27/02/2026
ഈ ബഡ്ജറ്റ് വെറും കണക്കുകളുടെ സമാഹാരമല്ല…
ഇത് വെങ്ങപ്പള്ളിയുടെ സ്വപ്നപ്പുസ്തകം.
ഒരു കുട്ടിയുടെ പുഞ്ചിരി,
ഒരു അമ്മയുടെ ആത്മവിശ്വാസം,
ഒരു തൊഴിലാളിയുടെ അഭിമാനം,
ഒരു വയോധികന്റെ ആശ്വാസം —
ഇവയെല്ലാം ചേർന്നാണ് ഈ ജനകീയ ബഡ്ജറ്റ്.
“നമ്മുടെ ഗ്രാമം… നമ്മുടെ ഉത്തരവാദിത്വം… നമ്മുടെ ഭാവി…”
വെങ്ങപ്പള്ളി വികസനത്തിന്റെ പുതിയ അധ്യായത്തിലേക്ക് ആത്മവിശ്വാസത്തോടെ കടക്കട്ടെ. 🌿
17/02/2026
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2026-27: ആവേശകരമായ സമാപനം! 📢
നമ്മുടെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള 14-ാം പഞ്ചവത്സര പദ്ധതിയുടെ 2026-27 വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ ഇന്ന് (ഫെബ്രുവരി 17, ചൊവ്വാഴ്ച) പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിജയകരമായി നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജാസർ പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷീജ എൻ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
സെമിനാറിലെ പ്രധാന ഘട്ടമായ കരട് പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.സി മാധവൻ നായർ പ്രകാശനം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ശ്രീ. കെ.ജി സുകുമാരൻ പദ്ധതിയുടെ കരട് അവതരിപ്പിച്ചു.
നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകർന്നുകൊണ്ട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. അഞ്ജലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മിഥില എൻ.കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രാമൻ കെ.എ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. വിനീഷ് കെ.എം, ശ്രീ. നിധിൻ വി.കെ, ശ്രീജിത്ത് വി, ശ്രീമതി. നിജികുമാരി എം.കെ, സലീം ഇല്ലത്തെതൊടി, വസന്ത പി.കെ, ഷമീറ മുത്തലിബ്, രമേഷ് ബാബു
എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ ഗ്രൂപ്പ് ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും ശേഷം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഹസീന മുജീബ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ. സജീഷ് രാജ് എസ്. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
സെമിനാറിൽ പങ്കെടുത്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. വെങ്ങപ്പള്ളിയുടെ വികസനത്തിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. 🤝✨
12/02/2026
വികസന വഴിയിൽ ആരെയും മാറ്റിനിർത്താതെ വെങ്ങപ്പള്ളി; ഭിന്നശേഷി - വയോജന ഗ്രാമസഭ ചേർന്നു. 🤝✨
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. നാടിന്റെ വികസന സ്വപ്നങ്ങളിൽ ഈ വിഭാഗങ്ങളുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജാസർ പാലക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി:
• ശ്രീമതി. ഷീജ എൻ (വൈസ് പ്രസിഡന്റ്)
• സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ & മെമ്പർമാർ
• ശ്രീ. സജീഷ് രാജ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
• ശ്രീമതി. ഷീജ മാത്യു (ICDS സൂപ്പർവൈസർ)
എന്നിവർ പങ്കെടുത്തു. ജനകീയമായ ആസൂത്രണത്തിലൂടെ വെങ്ങപ്പള്ളിയുടെ നാളെകളെ നമുക്ക് കൂടുതൽ സുന്ദരമാക്കാം. 🌏✨
02/02/2026
2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു.
27/01/2026
സംസ്‌ഥാനത്തെ ഏറ്റവും മികച്ച ബൂത്ത് ലെവൽ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വിനോദ് പുഷ്പത്തൂർ സാറിന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം
26/01/2026
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള രേഖകൾ തയ്യാറാക്കൽ. പ്രത്യേക ഗ്രാമസഭ ചോലപ്പുറം മുളംപച്ചത്തുരുത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജാസർ പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷീജ എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, സെക്രട്ടറി, സ്റ്റാഫ് എന്നിവർ പങ്കെടുത്തു
27/12/2025
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജാസർ പാലക്കലിനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ഷീജ എൻ എന്നിവർക്കും ഒരായിരം അഭിനന്ദനങ്ങൾ. ......
22/12/2025
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ....