QATAR OICC INCAS Malappuram

QATAR OICC INCAS Malappuram

Share

കെപിസിസി അംഗീകൃത ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

28/04/2026

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാനിരിക്കുകയാണ്, അത് മുന്നിൽ കണ്ടുകൊണ്ട് ഖത്തർ ഇൻകാസ് മലപ്പുറം ഒരുക്കുന്ന പ്രവചന മത്സരം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ഇത് മികച്ചൊരു അവസരമാണ് നിങ്ങളുടെ പ്രവചന കഴിവ് തെളിയിക്കാൻ.

നിങ്ങൾ ചെയ്യേണ്ടത് വളരെ ലളിതം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും തിരഞ്ഞെടുപ്പ് സംബന്ധമായ പ്രവചനങ്ങളും രേഖപ്പെടുത്തുക.

ശരിയായ പ്രവചനങ്ങൾ നടത്തുന്ന വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആണ്

📌 നിങ്ങളുടെ രാഷ്ട്രീയ അവബോധവും വിശകലന ശേഷിയും തെളിയിക്കാൻ ഇന്നുതന്നെ പങ്കാളിയാകൂ.
📌 നിങ്ങളുടെ പ്രവചനങ്ങൾ നാളെയുടെ ഫലങ്ങളുമായി പൊരുത്തപ്പെടുമോ എന്ന് കാണാം!

അവസരം നഷ്ടപ്പെടുത്തരുത്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

https://forms.gle/7dBWjzFrxSbwCyj76

08/11/2025

ഖത്തറിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിയ കെപിസിസി ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലയിലെ കരുത്തനായ നേതാവുമായ അജയ് മോഹനനുമായി ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ ഭാരവാഹികൾ സൗഹൃദ കൂടിക്കാഴ്ച നടത്തി.

സംഘടനയുടെ ആഭ്യന്തര അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിച്ചുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നുന്ന വിജയം നേടുന്നതിനായി എല്ലാ പ്രവർത്തകരുടെയും ഐക്യദാർഢ്യവും സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു.

സൗഹൃദ സംഭാഷണത്തിൽ ജില്ലാ പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, വസീം, സൈതലിക്കുട്ടി എന്നിവർ പങ്കെടുത്തു.

Photos from QATAR OICC INCAS Malappuram's post 05/11/2025

ഇന്ത്യയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെത്തുടർന്ന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി ഏകദിന വനിതാ ലോകകപ്പ് ഉയർത്തിയതോടെ ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരു സ്വർണ്ണപേജ് എഴുതപ്പെട്ടു. ഇന്ത്യൻ ടീം ലോകകിരീടം സ്വന്തമാക്കിയതോടെ അത് വെറും കായിക വിജയം മാത്രമല്ല, സ്ത്രീശക്തിയുടെ പ്രതീകമായും മാറി.

ചടങ്ങിൽ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, ഒഐസിസി ഇൻകാസ് നേതാക്കളയേ സമീർ ഏറാമല, ജീസ് ജോസഫ്, ശ്രീജിത്ത്‌ നായർ, സലീം ഇടശ്ശേരി, ജോർജ്ജ് അഗസ്റ്റിൻ, ജൂട്ടാസ് പോൾ, ജംനാസ്, പ്രശോബ്, മാഷിക് മറ്റു ജില്ല നേതാക്കൾ എന്നിവർ പങ്കെടുത്തു.

വനിതാ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയം ഇന്ത്യൻ കായികരംഗത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും അഭിമാന നിമിഷമായെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു

Photos from QATAR OICC INCAS Malappuram's post 02/11/2025

ഖത്തറിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർ സാദത്ത് എൻ.സി.യ്ക്ക് ഹൃദയപൂർവ്വം സ്വീകരണം

ഹൃസ്വ സാന്ദർശനത്തിനു ഖത്തറിൽ എത്തിയ പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റുമായ അൻവർ സാദത്ത് എൻ.സി.യെ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. വസീം ഷാൾ അണിയിച്ച് ആദരിച്ച ചടങ്ങിൽ സൗഹൃദ സംഭാഷണവും നടന്നു.

നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, നിയാസ് കോട്ടപ്പുറം, നിയാസ് ചേനങ്ങാടൻ എന്നിവർ പങ്കെടുത്ത ചടങ്ങ് സൗഹൃദത്തിന്റെ ഉഷ്മളത നിറഞ്ഞതായിരുന്നു

18/10/2025

ജില്ലയുടെ അഭിമാനം

ജില്ലയിൽ നിന്നുള്ള നേതാക്കൾ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി തെരെഞ്ഞെടുത്തത് നമ്മുടെ അഭിമാന നിമിഷമാണ്.
തങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും ലഭിച്ച ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ഖത്തർ OICC ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും ആശംസകളും നേരുന്നു.
ഭാവിയിലുമുള്ള എല്ലാ പ്രവർത്തനങ്ങളിലും വിജയാശംസകൾ....

26/09/2025

മതേതരത്വം എന്ന പവിത്രമായ ആശയം മുറുകെ പിടിച്ച പരശ്ശതം കോൺഗ്രസ്സ് അനുഭാവികൾക്ക്‌ തണലായിരുന്ന
ആര്യാടൻ മുഹമ്മദ് എന്ന അതികായന്റെ കുളിരേകുന്ന ഓർമ്മകൾക്കുമുന്നിൽ ഒരായിരം സ്നേഹാഞ്ജലികൾ

04/09/2025

നബിദിനാശംസകൾ

04/09/2025

ഓണത്തിന്റെ ആഘോഷത്തിൽ എല്ലാ മനസ്സുകളും ഒന്നായി ചേരട്ടെ

14/07/2025

ഖത്തറിലെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 മുതൽ 2027 വരെയുള്ള കാലാവധിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

12/07/2025

ഖത്തറിലെ തന്റെ മാധ്യമപ്രവർത്തന ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ റിപ്പോർട്ടർ ഫൈസലിനെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഫൈസലിന് മൊമെന്റോ നൽകി സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചു.

Want your business to be the top-listed Government Service in Doha?

Click here to claim your Sponsored Listing.

Location

Category

Address

Qatar OICC INCAS MALAPPURAM
Doha
30226