19/08/2026
അഭിമാനത്തോടെ ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി
പനത്തടി മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിലെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഇൻകാസ് ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സ്കൂൾ യൂണിഫോമുകൾ വിതരണം ചെയ്തു.
കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മുഖ്യാതിഥിയായി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, ഇൻകാസ് ഖത്തർ കാസർകോട് ജില്ലാ ഭാരവാഹികളായ സണ്ണി വടാന, സണ്ണി അബ്രഹാം, എന്നിവർക്കൊപ്പം ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും മറ്റ് ഇൻകാസ് ഭാരവാഹികളും പങ്കെടുത്തു.
ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ ഭാരവാഹി
പി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും ,സ്കൂൾ പ്രിൻസിപ്പൽ അജേഷ് കുമാർ വി.വി. നന്ദിയും പറഞ്ഞു.
ഈ കുഞ്ഞുമനസ്സുകൾക്ക് ഒരു കൈത്താങ്ങാകാൻ കഴിഞ്ഞതിൽ ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് അഭിമാനം ❤️🤝
ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി