ബില്ലുമായി വീട് കയറാൻ വന്ന സംഘികളെ മലപ്പുറത്തു കാർ കണ്ടം വഴി ഓടിക്കുന്നു❤👌ബില്ലുമായി വീട് കയറാൻ വന്ന സംഘികളെ മലപ്പുറത്തു കാർ കണ്ടം വഴി ഓടിക്കുന്നു❤👌
Online newspaper
online
04/09/2019
https://www.facebook.com/1409420976014737/posts/2207066469583513/?substory_index=0
https://t.me/joinchat/AAAAAE6gjdUfjWa034SQMw
പുതിയ സിനിമകൾ കാണാൻ ഈ ചാനൽ ഷെയർ ചെയ്‌തു page like ചെയ്യുക 🎬 കൂടുതൽ സിനിമകൾ കാണാൻ വേണ്ടി ഈ പേജ് ചെയ്ത് വെക്കുക✅♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓
♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓
11/05/2018
Abrahaminte Santhathikal
*MOBI NEWSWIRE*
*🗞ഇന്നത്തെ പ്രധാനവാർത്തകൾ*
*🗓18 October 2017 Wednesday*
*📌നിങ്ങൾ ഒരു വട്ട്സ്പ്പ് ഗ്രൂപ്പ് അഡ്മിനാണോ?*എങ്കിൽ നിങ്ങളുടെ ഗ്രൂപ്പുകളിൽ വാർത്തകൾ ലഭിക്കുവാൻ നിങ്ങളുടെ ജില്ലക്ക് നൽകിയ നമ്പർ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുക.
9061934659 *തിരുവനന്തപുരം*
9061934658 *കൊല്ലം*
9061934653 *പത്തനംതിട്ട*
9061934652 *ആലപ്പുഴ*
9061934651 *കോട്ടയം*
9061934639 *ഇടുക്കി*
9061934638 *എറണാകുളം*
9061934632 *തൃശ്ശൂർ*
9061934630 *പാലക്കാട്*
9061934629 *മലപ്പുറം*
9061934627 *കോഴിക്കോട്*
9061934625 *വയനാട്*
9061934624 *കണ്ണൂർ*
9061934623 *കാസർക്കോട്*
*NB: ആവർത്തന വിരസത ഒഴിവക്കാൻ നിങ്ങളുടെ ജില്ലയുടെ നമ്പർ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക*
➖➖➖➖➖➖➖➖➖➖
*📰0⃣1⃣: നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും*
🔳നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അന്വേഷണ സംഘം നാളെ എടുക്കും. ആക്രമിച്ചയാളും ആക്രമണത്തിന് നിർദ്ദേശിച്ചയാളും തമ്മിൽ യാതൊരു വിധത്തിലുള്ള വ്യത്യാസവുമില്ലെന്നാണ് പോലീസിൻെറ നിലപാട്.
▫കേസിലെ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ആലോചന. നിലവിൽ കേസിൽ ദിലീപ് പതിനൊന്നാം പ്രതിയും പൾസർ സുനി ഒന്നാം പ്രതിയുമാണ്.
*📰0⃣2⃣: സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ്*
🔳കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതെരഞ്ഞടുപ്പും പ്രധാന ചര്‍ച്ചാ വിഷയങ്ങളായി. സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി യുഡിഎഫിനെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി.
▫പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
*📰0⃣3⃣: ബിജെപിയുടെ ഇരട്ടമുഖവും കാപട്യവും രാജ്യത്തിനു മുന്നിൽ തെളിഞ്ഞു: മുഖ്യമന്ത്രി*
🔳ബിജെപി കേന്ദ്രനേതാക്കൾ സംസ്ഥാനത്തുവച്ചു നടത്തിയ പ്രസ്താവനകൾ കേരളത്തിന്റെ സമാധാനം തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇതു കാരണമായെന്നും പിണറായി പറഞ്ഞു.
*📰0⃣4⃣: ശമ്പള വര്‍ധനവ്: നഴ്‌സുമാര്‍ വീണ്ടും സമരത്തിന്*
🔳നവംബര്‍ 20 നകം സ്വകാര്യ ആശുപത്രികളില്‍ ശമ്പള വര്‍ധന നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ. സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനാണ് യുഎന്‍എയുടെ തീരുമാനം. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
▫എന്നാല്‍ കഴിഞ്ഞ മിനിമം വേതന സമിതി യോഗത്തില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കാനാകില്ലെന്ന് ആശുപത്രി ഉടമകളുടെ സംഘടന നിലപാടെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് വീണ്ടും സമരമെന്ന തീരുമാനത്തിലേക്ക് യുഎന്‍എ പോകുന്നത്.
*📰0⃣5⃣: നിര്‍മാണപ്രവര്‍ത്തനം തടയാതിരിക്കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്*
🔳അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ ഉടമയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുന്ന ബി.ജെ.പി നേതാവിന്റെ വീഡിയോ മലയാള ചാനല്‍ പുറത്തുവിട്ടു. ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനാണ് ഉടമയോട് പണം ആവശ്യപ്പെട്ടത്. പരിസ്ഥിതി നിയമങ്ങളുടെ മറവിലാണ് ഈ പണംകൊയ്യല്‍. നിര്‍മാണമേഖലയില്‍ കൊടികുത്തുമെന്നാണ് ഭീഷണി.
*📰0⃣6⃣: മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു*
🔳മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. വിദേശത്ത് ചികിത്സക്ക് പോകാന്‍ അവധി ആവശ്യപ്പെട്ട് തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായാണ് വിവരം.
▫മന്ത്രിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ നാളെ റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടിയത്. അടുത്ത മാസം ആദ്യം മുതല്‍ പതിനഞ്ചുവരെയാണ് മന്ത്രി അവധി തേടിയിരിക്കുന്നത്.
*📰0⃣7⃣: കേരളത്തെ അധിക്ഷേപിച്ചതിന് ബിജെപി മാപ്പ് പറയണം: കോടിയേരി*
🔳ജനരകക്ഷാ യാത്രയിലൂടെ കേരളത്തെ അധിക്ഷേപിച്ചതിനും വിഷലിപ്തമായ പ്രചാരണം നടത്തിയതിനും ബിജെപി നേതാക്കള്‍ മാപ്പുപറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
▫ബിജെപി 'ജനരക്ഷായാത്ര' അങ്ങേയറ്റം പരാജയമായിരുന്നു. ഒരു ചലനവും അതിന് ഉണ്ടാക്കാനായില്ല. യാത്രയ്ക്കിടെ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിലവിലുണ്ടായിരുന്ന വോട്ടുപോലും ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
▫കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 1970 നു ശേഷമാണ് രാഷ്ട്രീയ ആക്രമണങ്ങള്‍ സംസ്ഥാനത്തുണ്ടായത്. 214 സി.പി.എം പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍കൊല്ലപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില്‍ പുരണ്ടു കിടക്കുന്ന അമിത്? ഷാ സമാധാന സുവിശേഷം പറയാന്‍ കേരളത്തില്‍ വന്നത് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.
*📰0⃣8⃣: നടിയെ അപമാനിച്ചു: പിസി ജോര്‍ജിനെതിരെ കേസെടുക്കും*
🔳ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ നടിയെ അപമാനിച്ചുവെന്ന പരാതിയിൽ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.
▫ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
*📰0⃣9⃣: സോളാര്‍ നടപടിയില്‍ ആരോടും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ഹേമചന്ദ്രന്‍*
🔳സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുണ്ടായ സര്‍ക്കാര്‍ നടപടയില്‍ ആരേയും അതൃപ്തി അറിയിച്ചില്ലെന്ന് എ.ഹേമചന്ദ്രന്‍. സോളാര്‍ കമ്മീഷനുമായി ചില പ്രശ്‌നങ്ങളുണ്ടായികരുന്നു. അത് അറിയിക്കേണ്ടവരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
*📰1⃣0⃣: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട*
🔳നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. അമൃത്സർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണമാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ബട്ടൻസുകളുടെ ആകൃതിയിലായിരുന്നു സ്വർണം കടത്തിയത്.
*🇮🇳ദേശീയം*
*📰1⃣1⃣: താജ് മഹൽ ശിവക്ഷേത്രം ആയിരുന്നെന്ന് ബിജെപി എംപി*
🔳താജ് മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപി വിനയ് കത്യാർ. മുഗൾ ഭരണകാലത്ത് ഈ ക്ഷേത്രം തകർത്ത് താജ് മഹൽ പണിയുകയായിരുന്നെന്നും കത്യാർ പറഞ്ഞതായി എഎൻഎെ റിപ്പോർട്ട് ചെയ്തു. ഈ ക്ഷേത്രത്തിൻെറ പേര് തേജോ മഹാലയ എന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
*📰1⃣2⃣: വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കാനാവില്ലെന്ന് ഹൈക്കോടതി*
🔳ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയുടെ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിക്കാരന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തു.
▫പരാതിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസുമാരായ ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
*📰1⃣3⃣: ജമ്മു കശ്‍മീരിൽ പാക് വെടിവെയ്പ്പ്; നാല് സൈനികര്‍ക്ക് പരിക്ക്*
🔳ജമ്മു കശ്‍മീരിൽ വീണ്ടും പാക് വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെയ്പ്പിൽ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്‍മീരിലെ രാജോരി, പൂഞ്ച് ജില്ലകളിലാണ് പാക് സേന ആക്രമണം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൂഞ്ചിലെ ബലാക്കോട്ടെ സെക്ടറിലെ സൈനികര്‍ക്കാണ് പരിക്കേറ്റത്. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
*📰1⃣4⃣: ഗൗരി ലങ്കേഷ് വധം: കൊലയാളിയുടെ വ്യക്തതയുള്ള ചിത്രം പുറത്തുവിട്ടു*
🔳മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ വ്യക്തതയുളള ചിത്രം പുറത്തുവിട്ടു. ബൈക്കിൽ വെള്ള ഷർട്ടും ഇരുണ്ട പാന്റ്സും തലയിൽ ഹെൽമറ്റും കൈയിൽ ഗ്ലൗസുകളും ധരിച്ചയാളുടെ കൂടുതല്‍ വ്യക്തതയുളള ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.
*📰1⃣5⃣: ബി ജെ പി ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്*
🔳ബി ജെ പി ക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം വീണ്ടും. ഇത്തവണ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരെയാണ് 'ഷാ-സാദയ്ക്ക് സര്‍ക്കാരിന്റെ നിയമസഹായം. വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ? എന്ന ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
*📰1⃣6⃣: നോട്ടുനിരോധനത്തെ പിന്തുണച്ചതില്‍ മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍*
🔳ഒരു തമിഴ് മാസികയിലെ ലേഖനത്തിലാണ് കമല്‍ നോട്ട്നിരോധനത്തിനുള്ള തന്‍റെ പിന്തുണ തെറ്റായിപ്പോയി എന്നു പറഞ്ഞത്. തിടുക്കത്തിലായിരുന്നു തന്‍റെ തീരുമാനമെന്നും ഇതില്‍ ജനങ്ങളോട് മാപ്പു പറയുന്നതായും കമല്‍ പറയുന്നു. നോട്ട് നിരോധനം പദ്ധതിയെന്ന നിലയില്‍ നല്ലതായിരുന്നെങ്കിലും നടപ്പാക്കലിലാണ് പ്രശ്നങ്ങളുണ്ടായതെന്നും കമല്‍ പറയുന്നു.
*🌍അന്താരാഷ്ട്രം*
*📰1⃣7⃣: ഇന്ത്യക്ക് യു.എന്നില്‍ സ്ഥിരാംഗമാവാം- നിക്കി ഹാലെ*
🔳വീറ്റോ അധികാരം വേണ്ടെന്നു വെച്ചാല്‍ ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്ന് യു.എസിന്റെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ. റഷ്യയും ചൈനയുമാണ് യു.എന്‍ രക്ഷാസമിതിയുടെ നിലവിലെ ഘടനാ മാറ്റത്തിന് എതിരു നില്‍ക്കുന്നതെന്നും ഹാലെ ആരോപിച്ചു.
*📰1⃣8⃣: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി*
🔳ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് കോണ്‍ഗ്രസ് ബെയ്ജിങ്ങില്‍ ബുധനാഴ്ച തുടങ്ങി. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ചൈനയില്‍ പാര്‍ട്ടി സമ്മേളനം ചേരുന്നത്. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം പൊളിറ്റ് ബ്യൂറോയിലേക്കും പരമോന്നത അധികാര കേന്ദ്രമായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും.
*📰1⃣9⃣: ട്രംപിന്‍റെ യാത്രാവിലക്ക്; ഉത്തരവ് കോടതി തടഞ്ഞു*
🔳എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് കോടതി താത്കാലികമായി തടഞ്ഞു. ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണാണ് ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞത് . സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
*📰2⃣0⃣: അമേരിക്കയില്‍ ട്രംപിന് 'രാമരാജ്യം' കൊണ്ടുവരാന്‍ കഴിയുമെന്ന് ആശംസ*
🔳പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കയില്‍ രാമരാജ്യം കൊണ്ടുവരാന്‍ കഴിയട്ടെ ഇന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു സമൂഹത്തിന്‍റെ ആശംസ.
▫വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തിന് ഇടയിലാണ് ട്രംപ് അനൂകുലികൂടിയാ വ്യവസായി ശലഭ് കുമാര്‍ ട്രംപിന് ആശംസകള്‍ നേര്‍ന്നത്.
*🎞വിനോദം*
*📰2⃣1⃣: വിജയ് ചിത്രം “മെർസൽ” തിയറ്ററുകളിൽ*
🔳ആരാധകർ കാത്തിരുന്ന വിജയ് ചിത്രം മെർസൽ തിയറ്ററുകളിൽ. ആരാധകർക്കായുള്ള പ്രത്യേക ഷോകളോടെയാണ് ചിത്രം പ്രദർശനം തുടങ്ങിയത്. കേരളത്തിൽ 320 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
*🚗മോട്ടോർ*
*📰2⃣2⃣: യമഹയുടെ പുതിയ സ്പോർട്സ് കാർ അണിയറയിൽ*
🔳മുൻനിര ഇരുചക്ര വാഹനനിർമാതാവായ യമഹ ഇനി ബൈക്കും സ്കൂട്ടറുകളും മാത്രമല്ല നിർമ്മിക്കുക, കാറുകളും നിർമ്മിക്കും അതും സ്പോർട്സ് കാർ!! ഓക്ടോബർ 27 മുതൽ നവംബർ 5 വരെ നടക്കുന്ന 45ാംമത് ടോക്കിയോ മോട്ടോർ ഷോയിലാണ് യമഹ ഈ കരുത്തുറ്റ സ്പോർട്സ് കാറിനെ അവതരിപ്പിക്കുന്നത്.
*📱ടെക്*
*📰2⃣3⃣: നാലു ക്യാമറകളുമായി ഹുവായ് മേറ്റ് 10 ലൈറ്റ് അവതരിച്ചു*
🔳ഹുവായ് മേറ്റ് 10 ലൈറ്റ് സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈൻ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകൾ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചത്. 30,500 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റെ വില. ഗോൾഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഓറോറ ബ്ലൂ എന്നീ നിറങ്ങളിലാണ് മേറ്റ് 10 ലൈറ്റ് ലഭ്യമാവുക. അടുത്ത മാസം മുതലാണ് ഈ സ്മാർട്ട്ഫോണിന്‍റെ യൂറോപ്യൻ വിപണിയിലെ വില്പനയാരംഭിക്കുക.
➖➖➖➖➖➖➖➖➖➖
*Mobi Newswire*
```🌎World`s 1st Whatsapp news Channel```
Customer care
സർ. താങ്കൾ നിർത്തരുത്. കൂടെ പാവപ്പെട്ട ജനങ്ങൾ ഉണ്ടാവും
Click here to claim your Sponsored Listing.
Location
Category
Website
Address
Doha
974
