Abqaiq Navodaya

Abqaiq  Navodaya

Share

സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ അംഗമാകുക.

AREA PRESIDENT : VASANTHA KUMAR ( 0508824333 )
AREA SECRETARY : MATHUKKUTTY PALLIPPAD ( 0564439143 )
AREA TREASURER : THARIQ ( 0569352416 )
AREA MEDIA CHAIRMAN : ASHRAF ( 0504640321 )
AREA MEDIA CONVENER : GIJU ABRAHAM THOMAS ( 0573129200 )

19/10/2025

അബ്ഖൈക്കിൽ ആത്മഹത്യ ചെയ്ത വീനുകുമാർ ഭാസ്കരന്റെ (43) ഭൗതീക ശരീരം ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. തിരുവനന്തപുരം, കാട്ടിക്കോണം സ്വദേശി ആണ്. കഴിഞ്ഞ രണ്ടാഴ്ചയായി സാമൂഹിക പ്രവർത്തകൻ നാസ്സ് വക്കത്തിന്റെ നേതൃത്വത്തിൽ നവോദയ ജീവകാരുണ്യ വിഭാഗം ചെയർമാൻ വസന്തകുമാർ ഡോക്യൂമെന്റുകൾ മുഴുവൻ പൂർത്തിയാക്കി. ഇന്ത്യൻ എംബസി ഡെത്ത് ഡിപ്പാർട്മെന്റ്, അബ്ഖൈഖ് ഗവണ്മെന്റ് ഓഫീസർമാർ എന്നിവരുടെ ആത്മാർഥമായ ഇടപെടലിൽ ആണ് എത്രയും വേഗം നാട്ടിൽ എത്തിക്കാൻ സാധിച്ചത്. അബ്ഖൈഖ് നവോദയയുടെ ആദരാഞ്ജലി.

13/04/2025

എല്ലാവർക്കും നവോദയ സാംസ്കാരികവേദിയുടെ സ്നേഹവും സന്തോഷവും നിറഞ്ഞ വിഷുദിനാശംസകൾ...

03/07/2024

പ്രീയമുള്ളവരെ,
2024 ജൂൺ 14 നു അൽ ഹസ്സയിൽ ഹൃദയസ്തംഭനം മൂലം മരിച്ച NSH കമ്പനി ജീവനക്കാരൻ കണ്ണൂർ, തൃക്കടാരി പൊയിൽ രാജൻ നെല്ലേരി യുടെ ഭൗതീക ശരീരം ഇന്ന് രാത്രി ദമ്മാം എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കും. നവോദയ അൽഹസ്സയുടെ നേതൃത്വത്തിൽ NSH കമ്പനിയുടെ പി ആർ ഓ, നിയമ നടപടികൾ എംബസിയിലെ ഡോക്യൂമെന്റഷൻ എന്നിവക്ക് സഹായിച്ച അൽ ഹസ്സ നവോദയ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൊന്നാനി,
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ നിസ്തുല്ല്യമായ പ്രവർത്തനങ്ങൾ ചെയ്തു. നാളെ ഉച്ചക്ക് തൃക്കാടാരിപൊയിൽ ബസ്സ്റ്റാൻഡിൽ പൊതുദർശനത്തിന് ശേഷം, തില്ലങ്കേരി പൊതുശ്മശാ നത്തിൽ സംസ്കരിക്കും.
നവോദയ സാംസ്കാരിക വേദി.
03 ജൂലൈ 2024

01/07/2024

നാളെ യാത്ര ആകുകയാണ്, രാവിലെ 09.15 നു അബ്ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ മുഹമ്മദ്‌ അഷറഫിനെ കാണാൻ,യാത്ര ആക്കാൻ ആഗ്രഹം ഉള്ളവർക്ക് എത്തിച്ചേരാവുന്നതാണ്.

01/07/2024

പ്രീയമുള്ളവരെ,
അബ്ഖൈക്കിൽ ലോണ്ടറിയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ്‌ അഷറഫിന്റെ വേർപാടിൽ നവോദയയുടെ ആദരാഞ്ജലികൾ.
മുഹമ്മദ് അഷ്‌റഫിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ കെ എം സി സി ജീവകാരുണ്യപ്രവർത്തകൻ ഹുസൈൻ നിലമ്പുർ എത്തിയപ്പോൾ, അബ്ഖൈക്കിൽ വേണ്ട എല്ലാ സഹായങ്ങളും ജീവകാരുണ്യ വിഭാഗം വസന്ത കുമാർ, മാത്തുക്കുട്ടി പള്ളിപ്പാട്, കെ എം സി സി അബ്ഖൈഖ് പ്രസിഡന്റ്‌ മൻസൂർ മേപ്പാടി എന്നിവർ ചേർന്ന് ചെയ്തു. 3 മണിയോട് കൂടി എല്ലാ പേപ്പറുകളും ശരിയാക്കി, നാളെ അഷ്‌റഫിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ട തയ്യാറെടുപ്പിലാണ്.

14/05/2024

നവോദയ സാംസ്കാരിക വേദി -കിഴക്കൻ പ്രവിശ്യ, സൗദി അറേബ്യ എക്സലൻസ് അവാർഡ് 2024 CBSE പരീക്ഷകളിൽ 10, 12 ക്ലാസുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നവോദയ സാംസ്കാരിക വേദി എക്സലൻസ് അവാർഡുകൾ നൽകുന്നു. കിഴക്കൻ പ്രാവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. 2013 മുതൽ നവോദയ എക്സലൻസ് അവാർഡുകൾ നൽകിവരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കിഴക്കൻ പ്രവിശ്യയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്കും മലയാളം വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും 12 ക്ലാസ് പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുമാണ് നവോദയ അവാർഡുകൾ നൽകുന്നത്. മെയ്‌ 31 വെള്ളിയാഴ്ച ദമാം ദാർ അസ്സ് സിഹ മെഡിക്കൽ സെൻ്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഉന്നതരും പൊതുസമൂഹത്തിലെ പ്രശസ്ത വ്യക്തികളും പങ്കെടുക്കും.

26/01/2024

31/12/2023

ഏവർക്കും നവോദയ സാംസ്കാരിക വേദിയുടെ പുതുവത്സരാശംസകൾ.....
Wishing you all a very Happy New year...

31/12/2023

നവോദയ അബ്ഖൈഖ് ഏരിയ - ഐനക്കൽ യൂണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു.

നവോദയ സംകാരികവേദി അബ്ഖൈഖ് ഏരിയ -ഐനക്കൽ യൂണിറ്റ് ഡിസംബർ 22/വെള്ളിയാഴ്ച/2023 രാവിലെ 9.30 ന് ഐനക്കൽ MSK കമ്പനി ഓഡിറ്റോറിയത്തിൽ വച്ച് യൂണിറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി സ്നേഹ സംഗമം സംഘടിപ്പിച്ചു. കേന്ദ്ര,ഏരിയ നേതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു.

ഏറിയാ വൈസ് പ്രസിഡന്റ്റും യൂണിറ്റ് സെക്രട്ടറിയുമായ ജോൺസൻ ജോഷ്വാ സ്വാഗതം പറഞ്ഞു.

യൂണിറ്റ് കമ്മിറ്റിയങ്ങം ജിജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് മീഡിയ കൺവീനവർ സുബീഷ് അനുശോചനം വായിച്ചു.

തുടർന്ന് നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സ:പ്രവീൺ വല്ലത്ത് പ്രവാസി വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.

യൂണിറ്റ് റിപ്പോർട്ട്‌ സെക്രട്ടറി ജോൺസൻ ജോഷ്വായും,സംഘടനാ റിപ്പോർട്ട്‌ ഏരിയ സെക്രട്ടറി പ്രദീപ് കുമാറും അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റിയങ്ങവും യൂണിറ്റ് വൈസ് പ്രസിഡന്റുമായ മഹേഷ്‌ പ്രമേയം അവതരിപ്പിച്ചു. നിർഭാഗ്യവാശാൽ ഇവിടെ മരണപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മൃതദേഹം നാട്ടിൽ അയക്കാൻ ചില ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര എക്സിക്യൂട്ടീവ് അങ്ങവും CC വൈസ് പ്രസിഡന്റുമായ സ:ജയപ്രകാശ് സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും, തുടർന്ന് നടന്ന ചർച്ചകൾക്കുള്ള മറുപടി പറയുകയും ചെയ്തു.

കേന്ദ്ര കമ്മിറ്റിയങ്ങം സ:വസന്തകുമാർ പുതിയ കാലയളവിലേക്കുള്ള പാനൽ അവതരിപ്പിച്ചു, ശേഷം അംഗീകാരത്തോടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐനക്കൽ യൂണിറ്റ് സെക്രട്ടറിയായി മഹേഷിനേയും, പ്രസിഡന്റായി മുരളീധരനേയും, ട്രഷറർ ആയി ചന്ദ്രപ്രസാദിനേയും. വൈസ് പ്രസിഡന്റായി ദിലീപ് കുമാറിനേയും, ജോയിന്റ് സെക്രട്ടറി മാരായി സുബീഷ്, ജിജോ എന്നിവരേയും,ജോയിൻ ട്രഷറർ ആയി ബിജുവിനേയും യോഗം തിരഞ്ഞെടുത്തു.കമ്മിറ്റിയങ്ങങ്ങളായി ജോൺസൻ, നിസ്സാം എന്നിവരേയും ഉൾപ്പെടുത്തി.

അംഗങ്ങളായ
ഷാജി,മൈഖിൾ , സെബാസ്റ്റ്യൻ, രാജീവൻ, ജയകുമാർ, വേണു ഗോപി, അർജുൻ, രേണു, വേണു ബാലൻ പിള്ളൈ,സുരേഷ്, റാഫി,ആനന്ദകൃഷ്ണ പിള്ളൈ,സൈദ് മുഹമ്മദ്‌, പനീർ ശെൽവം,അനീഷ് കുമാർ, രാജേഷ്, ബിജിമോൻ, രാഹുൽ, സുബ്രഹ്മണ്യൻ, ശിവാനന്ദൻ, എബി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

നിയുക്ത സെക്രട്ടറി മഹേഷ്‌
പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു

Want your business to be the top-listed Government Service in Abqaiq?

Click here to claim your Sponsored Listing.

Location

Category

Website

Address


Abqaiq
Abqaiq
33