OICC -Hafar al Batin

OICC -Hafar al Batin

Share

ഒഐസിസി

Photos from OICC -Hafar al Batin's post 29/05/2026

സൗദി ഹഫർ അൽ ബത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരണപ്പെട്ടു.

സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (വയസ്സ്: 60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ ആണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു സുനിൽകുമാർ. ഹഫർ അൽ ബാത്തിനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ OICC പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി . തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് രാവിലെ സ്വദേശത്ത് സംസ്കരിച്ചു.

അന്തരിച്ച സുനിൽകുമാറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.

19/05/2026

ഹഫർ അൽ ബാത്തിനിൽ ദീർഘകാലം പ്രവാസിയായിരുന്ന മരണപ്പെട്ട കൊട്ടുകാട് സ്വദേശി മിദ്ലാജിന്റെ മകൾ ഫൈഹ മോളെയുഡിഎഫ് സത്യപ്രതിജ്ഞ ചടങ്ങിൽ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി വി.ഡി. സതീശൻ ❤️🥰

സ്നേഹത്തിന്റെയും കരുതലിന്റെയും മനോഹര നിമിഷം ✨

14/05/2026

ആശംസകൾ 💕

Photos from OICC -Hafar al Batin's post 13/05/2026

സൗദി ഹഫർ അൽ ബാത്തിനിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ ഇടിമിന്നലേറ്റ് ഇന്ത്യക്കാരൻ മരണപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി അമർനാഥ് (41) ആണ് മരണപ്പെട്ടത്. വർഷങ്ങളായി ഹഫർ അൽ ബാത്തീൻ മേഖലയോട് ചേർന്നുള്ള മരുഭൂമി പ്രദേശങ്ങളിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.

ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള മരുഭൂമി പ്രദേശത്താണ് ശക്തമായ ഇടിമിന്നലുണ്ടായ സാഹചര്യത്തിൽ അപകടം സംഭവിച്ചത്.

പോലീസ് അധികാരികളുടെ അറിയിപ്പിനെ തുടർന്ന് ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.

തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ഭാര്യ-ദുർഗാവതി, മകൾ- ശീതൾ എന്നിവരാണ്

ഒരു മാസത്തിനിടെ ഹഫർ അൽ ബാത്തീൻ മേഖലയിൽ മരുഭൂമിയിൽ മരണപ്പെടുന്ന മൂന്നാമത്തെ ആട്ടിടയനാണ് അമർനാഥ്.

09/05/2026

ഹഫർ അൽ ബത്തീൻ: യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
ഹഫർ അൽ ബത്തീൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തെ തുടർന്ന് ഹഫർ അൽ ബത്തീനിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഒഐസിസിയും കെഎംസിസിയും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. യുഡിഎഫിന്റെ വിജയത്തെ പ്രവർത്തകരും സംഘടനാ അംഗങ്ങളും ഹഫർ അൽ ബത്തീൻ്റെ വിവിധ പ്രദേശങ്ങളിൽ മധുര വിതരണം നടത്തി ആഘോഷിച്ചു.
ബാബ മഞ്ചേശ്വരം, വിബിൻ മറ്റത്ത്, ഫൈസൽ മാസ്റ്റർ, സൈഫുദ്ധീൻ പള്ളിമുക്ക്, സലീം കീരിക്കാട്, സലാം മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകരുടെയും പരിശ്രമം അഭിനന്ദനാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. വിജയിച്ച ജനപ്രതിനിധികൾക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും അവർ അറിയിച്ചു.
പ്രവാസി നേതാക്കൾ യുഡിഎഫിന്റെ വിജയം ജനാധിപത്യത്തിന്റെ ശക്തമായ പ്രതിഫലനമാണെന്നും കേരളത്തിലെ ജനവിശ്വാസം വ്യക്തമാക്കുന്ന വിജയമാണെന്നും അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം എന്നും ജനപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും പിന്തുണ നൽകുമെന്ന് അവർ വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വത്തിൽ സത്യപ്രതിജ്ഞാ ദിനത്തിൽ വൻ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
ഹഫർ അൽ ബത്തീൻ യുഡിഎഫ് പ്രവാസി ഘടകം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ഐക്യവും സഹകരണവും ഈ വിജയാഘോഷത്തിലൂടെ കൂടുതൽ ശക്തമായതായി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

05/05/2026

ഹഫർ അൽ ബത്തീൻ ടീം യൂ.ഡി.ഫ്.
വിജയാഘോഷം

30/04/2026
പ്രവാസി ഇന്ത്യക്കാരന്റെ ജീവനെടുത്ത് ഒട്ടകം: നടുക്കത്തിൽ സൗദി, ആട്ടിടയന്റെ വിയോഗത്തിൽ മനം ത 30/04/2026

ഹഫർ അൽ ബാത്തിനിൽ ഒട്ടകാക്രമണം; ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരണപ്പെട്ടു

സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ തമിഴ്നാട് സ്വദേശി മരണപ്പെട്ടു.

വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരണപ്പെട്ടത്.

ജോലി ചെയ്യുന്നതിനിടെ ഒട്ടകത്തിന്റെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹഫർ അൽ ബത്തീൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദിവസങ്ങൾക്ക് ശേഷം അന്തരിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ പൂർത്തിയാക്കി മൃതദേഹം ചെന്നൈയിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
https://www.facebook.com/share/p/1CaZCSFQCt/

പ്രവാസി ഇന്ത്യക്കാരന്റെ ജീവനെടുത്ത് ഒട്ടകം: നടുക്കത്തിൽ സൗദി, ആട്ടിടയന്റെ വിയോഗത്തിൽ മനം ത ഒട്ടകത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി ഇന്ത്യക്കാരൻ മരിച്ചു..Malayala Manorama Online News, Indian expatriate death ...

19/04/2026

സൗദി ഹഫർ അൽ ബാത്തിൻ മേഖലയിലെ മരുഭൂമിയിൽ ഉണ്ടായ ഇടിമിന്നലിൽ ഒരു ഇന്ത്യൻ പ്രവാസി മരണപ്പെട്ടു.

ഉത്തർപ്രദേശ് സ്വദേശിയായ അമർനാഥ് (40) ആണ് മരണപ്പെട്ടത്. മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് എത്തിക്കുവാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

14/04/2026

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ.💕

Want your business to be the top-listed Government Service in Hafar al Batin?

Click here to claim your Sponsored Listing.

Location

Website

Address

Hafar Al Batin