Saudi OICC

Saudi OICC

Share

Saudi National Committee of Overseas Indian Cultural Congress

01/06/2025

നജീബ്ക്ക എന്നും ഓർമ്മകളിലിങ്ങനെ ജ്വലിച്ചു നിൽക്കും...!!

പ്രിയപ്പെട്ട നജീബിക്ക വിട്ടുപിരിഞ്ഞ് 4 വർഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും അദ്ദേഹം ഇന്നും കൂടെയുണ്ട്. ഒരുപാട് ഓർമ്മകളും അനുഭവങ്ങളും പകർന്നുനൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. പൊതുപ്രവർത്തന രംഗത്ത്, വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുമ്പോൾ, പ്രൊഫഷണൽ രംഗത്ത് എന്തിനേറെ സ്വന്തം ഫാമിലിയിൽ പോലും പാലിക്കപ്പെടേണ്ട മര്യാദകൾ, സ്നേഹം, മാന്യത, ഔചിത്യബോധങ്ങൾ എന്നിങ്ങനെ എല്ലാം കൃത്യമായി ഞാൻ പകർന്നെടുത്തത് അദ്ദേഹത്തിൽനിന്ന് തന്നെയാണ്. അവയെല്ലാം ഇന്നും എന്റെ ജീവിതത്തിൽ ഒരു കരുത്തായും വഴിവെളിച്ചമായും കൊണ്ടുനടക്കുന്നു.

ജീവിതമാർഗം തേടി പ്രവാസം തെരഞ്ഞെടുത്തപ്പോഴും പാരമ്പര്യമായികണ്ടുപരിചയിച്ച, ജീവിതത്തിൽ അലിഞ്ഞുചേർന്ന രാഷ്ട്രീയബോധവും പൊതു-സാമൂഹിക പ്രവർത്തനങ്ങൾക്കും കൃത്യമായ ഊടും പാവും കിട്ടിയത് നജീബ്ക്കയോടൊപ്പം ചേർന്ന്പ്രവർത്തിച്ചപ്പോഴാണ്...!
അദ്ദേഹത്തോടൊപ്പമായിരുന്നപ്പോൾ നേതൃത്വപരമായ ഒരുപാട് വലിയ രാഷ്ട്രീയസമ്മേളനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുപ്രവർത്തനങ്ങൾ, പൊതുസമൂഹത്തിനായുള്ള പദ്ധതികൾ തുടങ്ങിയ പലതിലും പങ്കുചേരാൻ സാധിച്ചിട്ടുണ്ട്.

ത്യാഗോജ്ജ്വലമായി തന്റെ സമയവും സമ്പത്തും ആരോഗ്യവും ചിലവഴിച്ചു നജീബിക്ക നേടിയെടു ത്തതാണ് അദ്ദേഹത്തിന്റെ പ്രശസ്തിയും പ്രവർത്തനപരിചയവും. തനിക്കുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക പൊതു രംഗത്തെ ഉന്നതവ്യക്തിബന്ധങ്ങൾപോലും നിസ്വാർത്ഥമായി, ഒരുലാഭേച്ചയും കൂടാതെ ഏറ്റവും സാധാരണക്കാരനായ വ്യക്തികൾക്കുപോലും മനസ്സറിഞ്ഞു നൽകാൻ നജീബ്ക്കക്ക് മാത്രമേ കഴിയൂ....
ഇതെല്ലാം അദ്ദേഹത്തിന് കഴിയുന്നത അദ്ദേഹത്തിന്റെ പാരമ്പര്യവും കോൺഗ്രസ്സ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങളുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്... നജീബിക്കയിൽ ഞാൻ ഏറ്റവും ബഹുമാനത്തോടെയും ഇഷ്ടത്തോടെയും കണ്ടത് അതുതന്നെയായിരുന്നു..

അദ്ദേഹം വിടവാങ്ങി വർഷം തികയുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹോദരൻ PM Niyas നജുക്കയുടെ ഓർമകളും ഇഷ്ടങ്ങളും നിലനിർത്തണമെന്ന് അഭിപ്രാപ്പെട്ടതിൽനിന്നും ഉടലെടുത്തതാണ് നജീബ്ക്കയുടെ പേരിലുള്ള ഈ 'എന്ടോവ്മെന്റ്'. ഒരുപാട് അഭ്യുതയകാംഷികളുടെ നിർലോഭമായ സഹകരണത്താൽ കഴിഞവർഷങ്ങളിലെല്ലാം നൂറുക്കണക്കിന് നിർധരരായ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പഠനോപകരങ്ങളും മറ്റും വിതരണം ചെയ്തുവരുന്നു. ഇത്തവണയും 'പി എം നജീബ് എന്റോവ്മെന്റ്' ഭംഗിയായി നടത്താൻ സാധിച്ചു. അത് എന്നും നിലനിൽക്കുമെന്നുതന്നെയാണ് വിശ്വാസം...!

നജീബിക്കാ...
അകാലത്തിലുള്ള അങ്ങയുടെ വിയോഗം വ്യക്തിപരമായി എനിക്കും കുടുംബത്തിനും ഒരു വലിയ നഷ്ടമാണ്. എങ്കിലും പലസന്ദർഭങ്ങളിലായി വാട്സ്ആപ്പിലൂടെ അങ്ങേനിക്കയച്ചുതന്ന വോയ്‌സുകൾ ഇന്നും എനിക്ക് ഊർജമാണ്... കർമമണ്ഡലത്തിൽ മുന്നേറാനുള്ള പ്രചോദനവുമാണ്...
അങ്ങയുടെ അവസാന നിമിഷങ്ങളിൽ ഏറ്റവും അവസാനമായി സംസാരിച്ച ആളുകളിൽ ഒരാൾ ഞാനും എന്റെ കുടുംബവുമാണ്.
നജീബ്ക്കാ... മറക്കില്ല ഒരിക്കലും. എപ്പോഴും അങ്ങേക്കായി പ്രാർത്ഥനകൾ മാത്രം.

✍🏼 Faizal A. Sherief

Najeeb

04/05/2023

പി എം നജീബ് അനുസ്മരണ സമ്മേളനവും വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

ഇന്ന് 2023 മെയ്‌ 4 വൈകുന്നേരം 4 മണിക്ക് കോഴിക്കോട് പുതിയങ്ങാടി സാദിരിക്കൊയ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കുന്നു.

25/01/2023

വെറുപ്പിന്റെ കമ്പോളത്തിലെ
സ്നേഹത്തിന്റെ കട❤️



Yathin Pradeep 🥰

15/08/2022

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

16/06/2021

കെ.പി സി സി യുടെ അദ്ധ്യക്ഷനായി കെ.സുധാകരൻ അധികാരമേൽക്കുകയാണ്. സി.കെ.ജിക്ക് ശേഷം കണ്ണൂരിൽ നിന്ന് കോൺഗ്രസിന്റെ അമരത്തേക്ക് കടന്ന് വരുന്ന സുധാകരൻ തീക്കടൽ നീന്തിയാണ് നേതൃപദവിയിലേക്കെത്തുന്നത്. മടവാള് കൊണ്ട് വെട്ടിയാലും മുറിയാത്ത ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും പ്രതിരൂപം, കമ്യൂണിസ്റ്റ് അക്രമങ്ങളോട് എതിരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സുധാകരന്റെ പരിചയവും പ്രാപ്തിയും സംസ്ഥാന കോൺഗ്രസിന് നൽകുന്ന ഉണർവ്വ് ചെറുതല്ല. താൽക്കാലികമായി സംഭവിച്ച തിരിച്ചടിയിൽ നിന്നും തിരികെ വരാൻ കെ.സുധാകരന്റെ സ്ഥാനലബ്ധി കാരണമാവട്ടെ.

സംസ്ഥാന അദ്ധ്യക്ഷനോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കാനായി മൂന്ന് പേരെയാണ് ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നീലപ്പതാകയേന്തി വിദ്യാർത്ഥി കാലഘട്ടം ത്രസിപ്പിച്ച കൊടിക്കുന്നിൽ സുരേഷ്. ഒരു സമൂഹത്തിന്റെ ശബ്ദമായി പാർലമെന്റിൽ മുഴങ്ങുന്ന കൊടിക്കുന്നിൽ സംസ്ഥാന കോൺഗ്രസിന്റെ മുന്നേറ്റത്തിന് മുന്നിൽ നിൽക്കേണ്ട മുഖങ്ങളിൽ പ്രധാനമാണ്.

നിലപാട്‌ എന്ന നാലക്ഷരത്തിന് കേരളത്തിലൊരു പര്യായമുണ്ടെങ്കിൽ അത് പി.ടി യെന്ന രണ്ടക്ഷരമാണ്. കാടും മേടും സംരക്ഷിക്കാൻ തന്റെ ജനതയോട് ദീർഘവീക്ഷണത്തോടെ സംസാരിച്ച നേതാവ്, തന്റെ നിലപാടുകൾ കൊണ്ട് നഷ്ടമുണ്ടായപ്പോഴൊക്കെ താൻ പറയുന്ന ഓരോ വാക്കും നോക്കും ഈ നാടിന് വേണ്ടിയാണെന്ന ഉറപ്പായിരുന്നു പി.ടി തോമസിന്റെ വാക്കിന്റെ കരുത്ത്.

സമീപ കാല കോൺഗ്രസ് രാഷ്ട്രീയത്തിൽ കഠിനാധ്വാനം കൊണ്ട് നേതൃപദവിയിലേക്കെത്തിയ യുവ നേതാവാണ് സിദ്ദീഖ്. സിദ്ദീഖിനോളം ആവേശം സൃഷ്ടിക്കുന്ന മറ്റൊരു യുവ രക്തങ്ങൾ കുറവാണ്, അദ്ദേഹത്തിന്റെ കർമ്മശേഷിയും നേതൃഗുണവും കോൺഗ്രസിന്റെ തിരിച്ചു വരവിന് മുതൽക്കൂട്ടാണ്.

കെ.സുധാകരനും വർക്കിംഗ് പ്രസിസണ്ടുമാരായ ത്രിമൂർത്തികളും നടത്തുന്ന പടയോട്ടത്തിൽ മൂവർണ്ണക്കൊടി വാനിലുയരെ പറക്കട്ടെ….

Rahul Mamkootathil ✍️✍️

08/06/2021

അഭിവാദ്യങ്ങൾ 🔥🔥

04/05/2021
15/04/2021

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി തെളിവുകൾ. ഏപ്രിൽ എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചിരിക്കുകയാണ്. പത്ത് ദിവസത്തിന് ശേഷമേ പരിശോധന നടത്താവൂ എന്ന പ്രോട്ടോകോളാണ് ലംഘിച്ചത്. ഏപ്രിൽ എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് ദിവസം പൂർത്തിയായ ഇന്ന് രോഗം ഭേദമായി മുഖ്യമന്ത്രി ആശുപത്രി വിട്ടു.

എന്നാൽ ഏപ്രിൽ 4ന് തന്നെ മുഖ്യമന്ത്രിക്ക് കോവിഡ് ഉണ്ടായിരുന്നു എന്നാണ് നേരത്തെ വിശദീകരണം വന്നത്. 4ന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനും മുഖ്യമന്ത്രി പോയിരുന്നു. കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷവും പി.പി.ഇ കിറ്റ് ധരിക്കാതെയാണ് ആശുപത്രിയിലെത്തിച്ചത്. സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമേ നെഗറ്റീവായോ എന്നറിയാൻ പരിശോധന നടത്താവൂ എന്നാണ് നിലവിലെ പരിശോധനാ പ്രോട്ടോകോൾ. ഇതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആരാണ് യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികളെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നാണ് പൊതുജനം പറയുന്നത്.

02/04/2021

https://www.facebook.com/163012950423886/posts/4058020667589742/

അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി കരാറിൽ ഒപ്പിട്ടിരിക്കുകയാണ്. അദാനിക്ക് കുത്തകയുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി തിരഞ്ഞെടുക്കുക വഴി ആയിരം കോടി രൂപയുടെ ലാഭമാണ് ഇടതു സർക്കാർ അദാനിക്ക് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിനു പിന്നിൽ വൻ അഴിമതിയുണ്ട്. കരാർ റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇടതു പക്ഷത്തിന്റെ പുതിയ സഖ്യ കക്ഷികളായ കേന്ദ്രത്തിലെ ബി.ജെ.പിയുമായുള്ള ധാരണയുടെ പുറത്താണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള പദ്ധതിയിൽ കേരളം പങ്കാളികളായത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 8850 കോടിയുടെ കരാർ ഒപ്പിട്ടിരിക്കുന്നത് 25 വർഷത്തേക്കാണ്. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. 300 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കേരളം കരാർ അനുസരിച്ച് വാങ്ങേണ്ടി വരിക.

Renewal purchase obligation (RPO) യുടെ മറവിൽ കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടി വരും. സോളാർ ഉൾപ്പെടെ വിവിധ പാരമ്പര്യേതര ഊർജങ്ങളും 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. എങ്കിലും കാറ്റിൽ നിന്നുള്ള വൈദ്യുതി തന്നെ സംസ്ഥാനം തിരഞ്ഞെടുത്തത് അദാനിക്കാണ് ഇതിൽ കുത്തക എന്നതിനാലാണ്.

25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളാര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, സാങ്കേതിക വിദ്യയുടെ മുന്നറ്റം മൂലം ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല.കാറ്റിൽ നിന്നുള്ള വൈദ്യുതിയല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുത്താൽ അദാനിക്ക് മുൻതൂക്കം കിട്ടില്ലെന്ന് അറിഞ്ഞ സംസ്ഥാന സർക്കാർ ഇതിനായി ഒത്തുകളിക്കുകയായിരുന്നു.

മുതലാളിത്ത ദാസനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.അമേരിക്കന്‍ സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ പ്രസംഗിക്കും. എന്നാല്‍, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിംഗ്ളര്‍ പോലുള്ള അമേരിക്കന്‍ കുത്തകകള്‍ക്ക് മറിച്ചു വിൽക്കും. ഇ.എം.സി.സി. പോലുള്ള ആഗോള മുതലാളിത്ത കമ്പനികള്‍ക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീറെഴുതും. പി.ഡബ്ല്യു.സി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സെക്രട്ടേറിയറ്റില്‍ പോലും ഓഫീസ് തുറക്കാന്‍ അനുവദിക്കും.

അദാനി ഗ്രൂപ്പിനോടുള്ള പിണറായി സര്‍ക്കാരിന്റെ ‘വിരോധവും’ പ്രസിദ്ധമാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുമ്പോൾ രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചത്.അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് വിമാനത്താവള കമ്പനിയുടെ ടെന്‍ഡര്‍ നടപടികളുടെ നിയമോപദേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.

Want your business to be the top-listed Government Service in Khobar?

Click here to claim your Sponsored Listing.

Location

Website

Address


Khobar
31952