United Nurses Association of India - Saudi Arabia

United Nurses Association of India - Saudi Arabia

Share

United Nurses Association of India in Saudi Arabia

23/08/2025

യുഎൻഎ കേരളാ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗ തീരുമാനങ്ങൾ...

👉യൂണിറ്റില്ലാത്തിടങ്ങളിൽ സംഘടന യൂണിറ് രൂപീകരിക്കാനും, ഉള്ളിടങ്ങളിൽ ശകതമായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും യോഗം തീരുമാനിച്ചു.ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാരെയും യുഎൻഎക്ക് കീഴിൽ അണിനിരത്താൻ ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.

👉 മുഴുവൻ യുഎൻഎ അംഗങ്ങളും റിട്ടയർമെൻ്റ് ആകുന്ന മുറക്ക് പെൻഷൻ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചു.തൊഴിലോ, ശമ്പളമോ ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവർക്ക് ജീവിതാവസാനം വരെ 5000 രൂപ മുതൽ 50000 രൂപ വരെ മാസം പെൻഷൻ നൽകാനുതകുന്ന സ്കീം യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചു.കമ്മറ്റി അംഗീകരിക്കുകയും ഇത് സംബന്ധിച്ച പരിപൂർണ്ണ റിപ്പോർട്ട് സംഘടനക്ക് സമർപ്പിക്കാൻ ഫിനാഷ്യൽ അഡ്വയ്സറോടും, ചാർട്ടേണ്ട് അക്കൗണ്ട് മാർക്കും നിർദ്ദേശം നൽകി.ആ റിപ്പോർട്ട് ജനറൽ കൗൺസിലിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.

👉 അപകട മരണം സംഭവിക്കുന്ന യുഎൻഎ പ്രവർത്തകരുടെ കുടുംബത്തിന് 1 കോടി രൂപയും, സാധാരണ ഗതിയിൽ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷവും നൽകുന്ന മരണാന്തര സാമ്പത്തിക സഹായം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.കമ്മറ്റി അംഗീകാരം നൽകി.ജനറൽ കൗൺസിൽ കൂടി അംഗീകാരം നൽകിയാൽ നടപ്പിലാക്കാനും തീരുമാനിച്ചു.

👉 യുഎൻഎ പ്രവർത്തകർക്ക് 4% പലിശ നിരക്കിൽ ഗോൾഡ് ലോൺ, ഹോം ലോൺ, വാഹന ലോൺ നൽകാൻ തയ്യാറായി വന്ന പുതു തലമുറ NBFC സ്ഥാപനത്തിൻ്റെ പ്രൊജക്ടിനും സെക്രട്ടേറിയേറ്റ് അനുമതി നൽകുകയും, ജനറൽ കൗൺസിലിൽ അനുമതി ലഭിച്ച ശേഷം അംഗങ്ങളിലേക്ക് എത്തിക്കാനും തീരുമാനിച്ചു.

👉2 വർഷം കൂടുമ്പോൾ ഒരു വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി, ഒരു വർഷം ഒന്നാക്കി മാറ്റാൻ തീരുമാനിച്ചു.നിരവധി അപ്ലിക്കേഷൻ സംഘടനക്ക് ലഭിച്ചതിൻ്റെ പാശ്ചാത്തലത്തിലാണിത്.

👉 സംസ്ഥാന കമ്മറ്റിക്ക് സ്വന്തം നിലക്ക് ഒരു ബഹുനില ആസ്ഥാനം പണിയാൻ തീരുമാനിച്ചു. ത്രിശൂർ ആസ്ഥാനമായിട്ടാകും നിർമ്മിക്കുക. 12 ജില്ലാ കമ്മറ്റികൾക്കും വാഹനം നൽകാനും തീരുമാനിച്ചു.

👉 യൂണിറ്റ് - ജില്ലാ - സംസ്ഥാന സമ്മേളനങ്ങൾ കോഡിനേറ്റ് ചെയ്യാനും, പുനസംഘടിപ്പിക്കാനും 12 അംഗ കോർ കമ്മറ്റിക്ക് രൂപം നൽകി. അടുത്ത 2 മാസം 14 ജില്ലകളിലും സഞ്ചരിച്ച് പ്രവർത്തകരുമായി സംവദിച്ച് സംഘടനയെ സമര സജ്ജരാക്കാനും തീരുമാനിച്ചു.

അംഗങ്ങൾ ഇവർ.

1. സുദീപ് എം.വി
2. ഷോബി ജോസഫ്
3. അജയ് കെ.വി
4. ഹാരിസ് എം.എം
5. നിതിൻ മോൻ സണ്ണി
6. അഭിലാഷ്
7. ജോൾഡിൻ .
8. രാഹുൽ
9. അച്ചു
10. വിനിൽ മോനി
11. റെജി ജോൺ
12. അൻസാർ

👉 ഓണം ബോണസ്, ഫെസ്റ്റിവൽ അലവൻസ് എല്ലാ ജീവനക്കാർക്കും ലഭിച്ചു എന്ന് ഉറപ്പാക്കാൻ ജില്ലാ നേതൃത്യങ്ങൾക്ക് നിർദ്ദേശം നൽകി.

👉കെ.എൻ.എം.സി ഇലക്ഷൻ കേസുമായി ബന്ധപ്പെട്ട്കൂടുതൽ സ്ഥാനാർത്ഥികൾക്ക് നിയപോരാട്ടത്തിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു.

സുശകതമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേരളാ സംസ്ഥാന കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ

Jasminsha

KNMC ഇലക്ഷൻ സംസ്ഥാനതല കൺവെൻഷൻ #una #nurses 09/04/2025

2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സംസ്ഥാനതല KNMC ഇലക്ഷൻ വേദിയിൽ വെച്ച് യുഎൻഎ ഇൻ്റെർനാഷണൽ പ്രസിഡണ്ട് ജാസ്മിൻഷ നടത്തിയ പ്രസംഗം

KNMC ഇലക്ഷൻ സംസ്ഥാനതല കൺവെൻഷൻ #una #nurses 2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സം.സ്ഥാനതല KNMC ഇലക്ഷൻ വേദിയിൽ വെച്ച് നടത്തിയ പ്രസംഗം.

നഴ്സുമാർ ആരുടെയും അടിമകളല്ല.... 2025 നഴ്സുമാരുടെ പോരാട്ട വർഷം... #una #nurses 03/03/2025

പ്രിയരേ...

2025 നഴ്സുമാരുടെ അതിജീവന പോരാട്ട വർഷമാണ്. ആ പോരാട്ടത്തിൻ്റെ ഭാഗമാകുക. ജനിച്ച മണ്ണിൽ മാന്യമായ ശമ്പളം നമ്മുടെ അവകാശമാണ്.

തുല്യ ജോലിക്ക് തുല്യവേതനം നടപ്പിലാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കുക...

നഴ്സുമാർ ആരുടെയും അടിമകളല്ല.... 2025 നഴ്സുമാരുടെ പോരാട്ട വർഷം... #una #nurses

എക്സ്പീരിയൻസ് ഗ്യാപ്പ് നഴ്സുമാർ നേരിടുന്ന വെല്ലുവിളി,ഷൈനിയുടെ മരണം അവസാനത്തേതായി മാറണം #una #n 02/03/2025

ഇനിയൊരു ഷൈനി നഴ്സിംഗ് മേഖലയിൽ ഉണ്ടാകാതിരിക്കാൻ നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം. +91-7025844844 എന്ന യുഎൻഎയുടെ വാട്ട്സ്ആപ്പ് നമ്പർ എല്ലാവരും സേവ് ചെയ്ത് വെക്കുക. നിങ്ങൾക്കെന്ത് പ്രശ്നമുണ്ടായാലും യുഎൻഎ കൂടെയുണ്ടാകും.

എക്സ്പീരിയൻസ് ഗ്യാപ്പ് നഴ്സുമാർ നേരിടുന്ന വെല്ലുവിളി,ഷൈനിയുടെ മരണം അവസാനത്തേതായി മാറണം #una #n ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.ജീവിക്കാൻ വേണ്ടി മാന്യമായ ഒരു ശമ്പളം തേടി 12 ഓ....

20/12/2023

സൗദി അറേബ്യയിൽ ജോലിക്ക് പോകുന്ന നഴ്സുമാരുടെ ശ്രദ്ധയിലേക്ക്...

പ്രോമെട്രിക്ക്, ഡാറ്റാഫ്ലോ എല്ലാം നാട്ടിൽ നിന്നും പൂർത്തിയാക്കിയ ശേഷം മാത്രം സൗദിയിലേക്ക് പോവുക.പ്രോമെട്രിക്ക് സൗദിയിൽ 3 തവണ എഴുതിയിട്ടും പാസാകാത്തതിൻ്റെ പേരിൽ 68 പേരാണ് തിരികെ നാട്ടിലേക്ക് പോരുന്നത്.ഇവർക്ക് ഏജൻസിയിൽ നൽകിയ പണം അടക്കം നഷ്ടമായി.

ഏജൻസികൾ ചിലർക്ക് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ നൽകി ഗ്യാപ്പ് ഫിൽ ചെയ്ത് നൽകുകയും ,സൗദിയിൽ എത്തിയ ശേഷമാണ് 6 നഴ്സുമാർ പിടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ യുഎൻഎ ആരംഭിച്ചിട്ടുണ്ട്.കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും സൗദിയിൽ. അതിനാൽ ഏജൻസികളുടെ വാക്കുകളെ വിശ്വസിച്ച് പോകേണ്ട. പ്രശ്നത്തിൽ കുടുങ്ങിയാൽ ഒരു ഏജൻസിക്കാരനും 4 അയലത്ത് വരില്ല.ധനനഷ്ടവും, മാനഹാനിക്കും പുറമേ ജയിൽ ശിക്ഷയും ലഭിക്കാം.

Protector of Emigrants (POE) ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ്/ E-migrate കാർഡ് റിക്രൂട്ടിംഗ് ഏജൻസിയിൽ നിന്നും കൈപ്പറ്റിയതിനുശേഷം മാത്രം സൗദിയിലേക്ക് യാത്ര തിരിക്കുക. സൗദിയിൽ എത്തിയതിനുശേഷം ജോലി സംബന്ധമായ എന്ത് പരാതി കൊടുക്കണമെങ്കിലും ഇന്ത്യൻ എംബസിയിൽ E- Migrate card/ certificate ഡീറ്റെയിൽസ് സമർപ്പിക്കൽ നിർബന്ധമാണ്.

വ്യാപകമായി ഇൻ്റർവ്യൂ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതിനാൽ ഈ കാര്യങ്ങൾ അവിടങ്ങളിലേക്ക് പോകുന്ന നഴ്സുമാർ ശ്രദ്ധിക്കണമെന്ന് യുഎൻഎ മുന്നറിയിപ്പ് നൽകുന്നു. കഴിയവതും ആശുപത്രി വിസകളിൽ പോവുക. കമ്പനികളിലേക്കും, ഹോം കെയറുകളിലേക്കും ജോലിക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Jasminsha Manthadathil
United Nurses Association

27/11/2023

പരമാവധി ഷെയർ ചെയ്യൂ...
ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയാൽ 112 ൽ ബന്ധപ്പെടൂ...

കുട്ടിയെ തട്ടിക്കൊണ്ട് പോയ വൃകതികളിൽ കടയിൽ വന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം.

പോലീസിൻ്റെ അനുമതിയോടെ സുബിൻ മാത്യു (യുഎൻഎ സഹപ്രവർത്തകൻ) അയച്ചു തന്നതാണ്.

ആർക്കെങ്കിലും പരിചയമോ, സാമ്യമോ തോന്നുന്നുവെങ്കിൽ 112 ൽ ബന്ധപ്പെടുക.

ഇതു വരെയും മറ്റു വിവരങ്ങൾ ഒന്നും കുട്ടിയെ പറ്റി ലഭിച്ചിട്ടില്ല.

സമയം 3.20 AM...

ഡി.ഐ.ജി നിശാന്തിനി മാഡം വിശദമായി റെജിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Manpower Company staff data collection 01/07/2023

Manpower supply company കളുടെ വിസയിൽ അല്ലെങ്കിൽ സ്പോൺസർഷിപ്പിൽ സൗദിയിൽ ജോലി ചെയ്തിരുന്ന / ചെയ്തുകൊണ്ടിരിക്കുന്ന നഴ്സുമാർ അനുഭവിക്കുന്ന/ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ (ഇന്ത്യൻ എംബസി / ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം) മുന്നിലേക്കെത്തിക്കാനായി UNA (United Nurses Association) നടത്തുന്ന വിവരശേഖരണം.

ഈ മെസ്സേജിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.

https://forms.gle/sLEqzRDAUGdujmKA6

Data collection of Nurses who are/were under sponsorship of manpower supply companies in Saudi Arabia and faced/facing difficulties. The data is collected by UNA (United Nurses Association) to submit to Indian embassy, Riyadh

Kindly fill the form by clicking link.

Manpower Company staff data collection Manpower Company staff data collection

15/02/2022

RT-PCR for travelling to India

Passengers without RT-PCR TEST were not allowed to travel from Saudi to India on 14th february. According to Saudi airport authorities, they didn't receive any official information.

Passengers were allowed to travel only after doing RT PCR from airport (450 SR)

So kindly check Health travel requirements in Thawakkalna App before you travel, which will be considered as official.

Open Thawakkalna App👇
Services > Travel services > Health travel requirements

Then submit your date of travel. You can see the latest travel requirements to your destination.

UNA Saudi Admin Panel

19/01/2022

https://www.facebook.com/1403247996355318/posts/5322008267812585/

ഫിലോമിനയുടെ സമയോചിതമായ ഇടപെടലിൽ ജോണിന് പുനർ ജന്മം...

കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ആയ ഫിലോമിനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുളത്തൂപ്പുഴകാരനായ വി വി ജോൺ (56ys) എന്ന വിമുക്തഭടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്.

ഏകദേശം ഒരു മാസം മുൻപാണ് ജോൺ എന്ന വിമുക്തഭടൻ കൊട്ടിയം ഹോളി ക്രോസ്സിലെ കാർഡിയോളജി ഒ പിയിൽ ഡോക്ടറെ കാണുന്നതിനായി കൊട്ടിയത്തു നിന്നു ഏകദേശം 300മീറ്റർ ദൂരത്തുള്ള ഹോസ്പിറ്റലിലേക്ക് നടന്നു വരുകയായിരുന്നു.ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് കഴുത്തിന്റെ സൈഡിൽ തടവുമ്പോൾ ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥയുണ്ടായിരുന്നു ഇതിനു ഡോക്ടറെ കാണുന്നതിനെയാണ് ഒറ്റയ്ക്ക് എത്തിയത് ,പകുതി ദൂരം എത്തിയപ്പോൾ അറിയാതെ കഴുത്തിൽ തലോടി അപ്പോൾ അദ്ദേഹം ബോധരഹിതനായി വഴിയരികിലെ ചെളിവെള്ളത്തിൽ വീണു.
ഈ സമയം കോളേജ് കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ അദ്ദേഹത്തെ കടന്നു പോയി എന്നാൽ അദ്ദേഹം ചെളിയിൽ വീണു കിടക്കുന്നതു മദ്യപിച്ച് ആണെന്ന് കരുതി ആരും അടുത്ത് ചെന്ന് നോക്കിയില്ല.എന്നാൽ അന്ന് തന്റെ 8 മണിക്കുള്ള ഡ്യൂട്ടിക്ക് കൊട്ടിയത്തു നിന്ന് ഹോസ്പിറ്റലിലേക്ക് നടന്നു വരുകയായിരുന്നു ഫിലോമിന ഈ സമയം ചെളി വെള്ളത്തിൽ കിടക്കുകയായിരുന്ന ജോണിനെ കാണുകയും, അടുത്ത് ചെന്ന് തട്ടി വിളിച്ചു നോക്കി,വിളിച്ചപ്പോൾ ഒരു മൂളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.വഴിയിലൂടെ നടന്നു പോയ കോളേജ് കുട്ടികളോട് ഒന്ന് പിടിച്ചെടുന്നേൽപ്പിക്കാൻ സഹായം ചോദിച്ചപ്പോൾ ആരും വന്നില്ല, തുടർന്ന് ഫിലോമിന സ്വയമേ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞു പോവുകയാണ് ഉണ്ടായത്.തുടർന്ന് അത് വഴി വന്ന ഒരു ഓട്ടോക്ക് കൈകാണിച്ചു ആ ഓട്ടോക്കാരൻ്റെ സഹായത്താൽ ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിൽ എത്തിച്ചു.

പിന്നീട് ജോണിനെ കാർഡിയോളജി ഐസിയുവിലേക്കു മാറ്റി കാരണം Junctional Bradicardia (ഹാർട്ടിന്റെ പമ്പിങ് കുറഞ്ഞു പൾസ് കുറയുന്ന മരണം വരെ സംഭവിക്കാവുന്ന അവസ്ഥ )എന്ന രോഗാവസ്ഥ മൂലമാണ് ജോൺ കുഴഞ്ഞു വീണത്. അങ്ങനെ കുറച്ച് സമയം കൂടി അവിടെ കിടന്നിരുന്നേൽ മരണം സംഭവിക്കാമായിരുന്ന അവസ്ഥയായിരുന്നു അത്. അടിയന്തരമായി പേസ് മേക്കർ വെച്ചത് കൊണ്ട് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ഐസുവിൽ കിടക്കുന്ന സമയം മുതൽ തന്നെ രക്ഷിച്ചത് ഹോളി ക്രോസ്സിലെ ഒരു സ്റ്റാഫ്‌ ആണെന്ന് ജോൺ പറയുന്നുണ്ടായിരുന്നു.എന്നാൽ ആശുപത്രി അധികൃതർ അന്വേഷിച്ചിട്ടു ജോണിനെ രക്ഷിച്ച ആളിനെ കണ്ടുപിടിക്കാൻ പറ്റിയിരുന്നില്ല എന്നാൽ യാദൃശ്ചികമായി മറ്റൊരു സ്റ്റാഫ്‌ വഴി ഫിലോമിനയാണ് ആ സ്റ്റാഫ് എന്നു മനസ്സിലാക്കി ചോദിച്ചപ്പോൾ ഇത് തന്റെ കടമ കടമ മാത്രം ആണെന്നാണ് അവർ പറഞ്ഞത്. നിലവിൽ അപകടനില തരണം ചെയ്ത് കാർഡിക് ICU യുവിൽ ചികിത്സയിലാണ് ജോൺ.

ആരും തിരിഞ്ഞു നോക്കാതെ മാറി നടന്നപ്പോൾ ഒരു മനുഷ്യൻ്റെ അവസ്ഥ കണ്ടറിഞ്ഞ് ജീവൻ സംരക്ഷിച്ച ഫിലോമിനക്ക് യുഎൻഎ കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ...

വിവരങ്ങൾ :മുകേഷ് (ഹോളിക്രോസ് യുഎൻഎ)

Want your business to be the top-listed Government Service in Makkah?

Click here to claim your Sponsored Listing.

Location

Address

Makkah