04/04/2026
"വസ്അൽ മൻ അർസൽനാ.."
കുപ്രസിദ്ധ ദുർവ്യാഖ്യാനത്തിന് മറുപടി
✍🏼 അനസ് നദീരി
••┈•┈••✦✿✦••┈•┈••
الحَمْدُ لِلّهِ رَبِّ العَالَمِينَ وَالصَّلاةُ والسَّلامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وصَحبِهِ أَجْمَعِينَ، أَمَّا بَعْدُ
വസ്അൽ മൻ അർസൽനാ എന്നു തുടങ്ങുന്ന സൂറത്തുസ്സുഖ്റുഫിലെ 45-ാം വചനം അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനായി ദുർവ്യാഖാനിക്കപ്പെട്ട നിമിഷം മുതൽ ആരംഭിച്ച ആദർശ വിചാരണയുടെ തുടർച്ചയാണിത്. ആഖിറത്തിലെ വിചാരണയും ചോദ്യവും കൂടുതൽ ഗൗരവമേറിയതായിരിക്കും. അല്ലാഹു സത്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ.
അന്നുഅ്മാനു ബ്നു ബശീർ -റള്വിയല്ലാഹു അൽഹു- നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു :
الدُّعَاءُ هُوَ الْعِبَادَةُ
"ദുആഅ് തന്നെയാണ് ഇബാദത്ത്." (1)
ഇബ്നു അബ്ബാസ് -رضي الله عنه- പറഞ്ഞു:
أفضل العبادة هو الدعاء
"പ്രാർത്ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത്." (2)
പണ്ഡിതന്മാർ പറയുന്നു: "അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന ശിർക്കല്ലെങ്കിൽ പിന്നെ ഭൂലോകത്ത് ശിർക്കേയില്ല. ഖുർആനും സുന്നത്തും പരിശോധിച്ചാൽ അല്ലാഹു ﷻ അവനല്ലാത്തവർക്ക് മറ്റേത് ഇബാദത്ത് ചെയ്യുന്നതിനേക്കാളും എത്രയോ അധികം തവണ അവനല്ലാത്തവരോട് ദുആ ചെയ്യുന്നത് വിലക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം."
◉ ശിർക്കിനെ സാധൂകരിക്കുന്ന യാതൊരു തെളിവും ഖുർആനിലില്ല
ഖുർആൻ മുഴുവനും ശിർക്കിനെ നിരാകരിക്കുന്നതും തൗഹീദ് സ്ഥാപിക്കുന്നതുമാണെന്നിരിക്കെ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിക്കുന്നത് തികഞ്ഞ അന്യായവും വ്യക്തമായ വഴികേടുമാണ്.
അല്ലാഹു പറയുന്നു:
وَمَن یَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرۡهَـٰنَ لَهُ بِهِ
"അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹുകളോട് ദുആ ചെയ്യുന്നവർ - അതിന് അവരുടെ അടുക്കൽ യാതൊരു തെളിവുമില്ല."(3)
ഹിജ്റ 489ൽ മരണപ്പെട്ട അബുൽ മുദ്വഫ്ഫർ അസ്സംആനി رحمه الله പറയുന്നു:
قال أهل العلم: لا حجة لأحد في دعوى الشرك، وإنما الحجة عليهم
"പണ്ഡിതന്മാർ പറഞ്ഞു: ശിർക്കൻ വാദങ്ങളുന്നയിക്കുന്ന ഒരാൾക്കും ആ വാദങ്ങൾക്ക് യാതൊരു തെളിവുമില്ല. മറിച്ച് തെളിവുകളെല്ലാം അവർക്ക് എതിരാണ്." (4)
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവായി കേരളക്കരയിൽ ഉന്നയിക്കപ്പെട്ട സൂറത്തുസ്സുഖ്റുഫിലെ ‘വസ്അൽ മൻ അര്‍സല്‍നാ...’ എന്ന് തുടങ്ങുന്ന ആയത്തിനെ കുറിച്ച് പണ്ഡിതന്മാരുടെ വിവരണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതാണ് ഈ ലേഖനം.
◉ ആയത്തിന്റെ വ്യാഖ്യാനം
وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
"താങ്കൾക്ക് മുമ്പ് നാം അയച്ച റസൂലുകളോട് ചോദിച്ചു നോക്കുക, റഹ്മാനായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്."(അസ്സുഖ്റുഫ് : 45)
മുൻ കഴിഞ്ഞ റസൂലുകളോട് ചോദിക്കാൻ ആവശ്യപ്പെട്ടതാണ് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ കൽപ്പനയുണ്ടെന്ന നിലക്ക് ഉന്നയിക്കപ്പെട്ടത്. അറബി ഭാഷയിലോ ദീനിൻ്റെ അടിസ്ഥാന പാഠങ്ങളെ കുറിച്ചോ ചെറിയ ധാരണയുള്ള ഏതൊരാൾക്കും യാതൊരു വിശദീകരണവും കൂടാതെ തന്നെ ബോധ്യപ്പെടുന്ന കടുത്ത ദുർവ്യാഖാനമാണിത്.
അല്ലാഹു അല്ലാത്തവർക്ക് പ്രാർത്ഥനകളും മറ്റു ഇബാദത്തുകളും അർപ്പിക്കാൻ ഖുർആനിൽ യാതൊരു തെളിവുമില്ല എന്ന ഖുർആനിൻ്റെ തന്നെ ഖണ്ഡിതമായ പ്രഖ്യാപനമാണ് ഇതുപോലുള്ള എല്ലാ ദുർവ്യാഖ്യാനങ്ങൾക്കുമുള്ള ഒന്നാമത്തെ മറുപടി. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും ഇതിനോട് ചേർത്തു വായിക്കുക.
മുർസലീങ്ങളോട് ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ വ്യാഖ്യാനമായി മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്;
1- അഹ്ലുൽ കിതാബിൽ നിന്ന് മുഅ്മിനീങ്ങളായവരോട് ചോദിക്കാനാണ് ഉദ്ദേശ്യം. ഇതാണ് ഭൂരിഭാഗം മുഫസ്സിറുകളുടെയും അഭിപ്രായമെന്ന് ഇമാം ബഗവി രേഖപ്പെടുത്തുന്നു.(5)
അഥവാ, അബ്ദുല്ലാഹ് ബ്നു സലാം, സൽമാനുൽ ഫാരിസി, തമീമുദ്ദാരി رضي الله عنهم പോലുള്ള സ്വഹാബികളോട് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്.
ഇബ്നു അബ്ബാസ്, മുജാഹിദ്, ഖതാദഃ, ള്വഹ്ഹാക്, സുദ്ദി, അൽഹസനുൽ ബസ്വ്രി, അത്വാഅ് رحمهم الله തുടങ്ങിയവരുടെ വീക്ഷണം ഇതാണ്.(6)
ഈ അഭിപ്രായമാണ് ഹി. 310ൽ മരണപ്പെട്ട പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇമാം ഇബ്നു ജരീർ അത്ത്വബരി رحمه الله ബലപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞു:
وأولى القولين بالصواب في تأويل ذلك قول من قال: عني به : سل مؤمني أهل الكتابين
"ശരിയോട് ഏറ്റവും അടുത്തത് അഹ്ലുൽ കിതാബിൽ നിന്നുള്ള മുഅ്മിനീങ്ങളോട് ചോദിക്കാനാണ് ഉദ്ദേശ്യം എന്ന വ്യാഖ്യാനമാണ്."(7)
വേദക്കാരോട് മൊത്തത്തിൽ ചോദിക്കാനാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ആ അഭിപ്രായമനുസ്സരിച്ച് ഇത് സമർത്ഥിക്കാൻ വേണ്ടിയുള്ള ചോദ്യമാണ്, അറിയാൻ വേണ്ടിയുള്ള ചോദ്യമല്ല. നബി ﷺ യോടാണ് ആവശ്യപ്പെടുന്നതെങ്കിലും ഉമ്മത്തിനോടാണ് യഥാർത്ഥത്തിൽ ഈ കൽപ്പന എന്ന് വിശദീകരിച്ചവരും ഉണ്ട്.(8)
2- ഇസ്റാഇൻ്റെ രാത്രി ബൈത്തുൽ മഖ്ദിസിൽ വെച്ച് അമ്പിയാക്കളെ കണ്ടുമുട്ടിയ സമയത്ത് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്.
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ ഖുർതുബി رحمه الله ശരിവെക്കുന്നത് ഈ വീക്ഷണമാണ്. അദ്ദേഹം പറഞ്ഞു:
هذا هو الصحيح في تفسير هذه الآية
"ഇതാണ് ഈ ആയത്തിന്റെ ശരിയായ വ്യാഖ്യാനം."(9)
അബ്ദുർറഹ്മാൻ ബ്നു സൈദ്, സുഹ്രി, സഈദ് ബ്നു ജുബൈർ رحمهم الله തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും അത്വാഅ് رحمه الله ഈ വിശദീകരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. (10)
ഈ രണ്ട് അഭിപ്രായങ്ങളാണ് പള്ളിദർസുകളിൽ പഠിപ്പിക്കപ്പെടുന്ന ജലാലൈനി അടക്കമുള്ള പ്രശസ്തമായ പല വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചു കാണുന്നത്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും ചില തഫ്സീറുകളിൽ കാണാം;
3- ജിബ്രീലിനോട് ചോദിക്കാനാണ് ഉദ്ദേശ്യമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. (11
4- അവരുടെ ഗ്രന്ഥങ്ങളും മറ്റും പരിശോധിക്കാനാണ് ഉദ്ദേശ്യം. (12)
അഹ്ലുസ്സുന്നയുടെ വൃത്തത്തിന് പുറത്തുള്ളവരുടെയടക്കം ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ട വീക്ഷണങ്ങളും പണ്ഡിതാഭിപ്രായങ്ങളും ഉദ്ധരിച്ചത് ഇതിൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനോ സഹായം തേടാനോ തെളിവുണ്ടെന്ന കണ്ടെത്തൽ പണ്ഡിത ലോകത്ത് കേട്ട് കേൾവി പോലുമില്ലാത്തതാണ് എന്ന് ബോധ്യപ്പെടാനാണ്.
◉ മരണപ്പെട്ട മുർസലീങ്ങളോട് ചോദിക്കാൻ സാധിക്കുമോ?
കഴിഞ്ഞുപോയ മുർസലീങ്ങളോട് എങ്ങനെയാണ് നബി ﷺ ചോദിക്കുക എന്ന സംശയത്തിന് മറുപടിയെന്നോണമാണ് പണ്ഡിതന്മാരിൽ പലരും മുകളിൽ പറഞ്ഞ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നത്.
ഇബ്നുൽ ജൗസി رحمه الله പറയുന്നു:
..:إن قيل: كيف أمر النبي صلى الله عليه وآله وسلم أن يسأل الرسل المتقدّمين وهو لم يدركهم؟ فالجواب من ثلاثة أوجه
"അല്ലാഹുവിന്റെ റസൂൽ ﷺ കണ്ടിട്ടില്ലാത്ത മുൻഗാമികളായ മുർസലീങ്ങളോട് എങ്ങനെ അവിടുന്ന് ചോദിക്കും എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മൂന്നു നിലക്കാണ്:..." (13)
ഇസ്റാഇന്റെ രാത്രിയിൽ അമ്പിയാക്കളുമായി സംഗമിച്ചപ്പോഴല്ലാതെ ദുനിയാവിൽ വെച്ച് അവരോട് ചോദിക്കൽ അസാധ്യമാണെന്ന് വ്യക്തമായി തന്നെ ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പല മുഫസ്സിറുകളും പണ്ഡിതന്മാരും പരാമർശിച്ചിട്ടുണ്ട്.
മുല്ലാ അലിയ്യുൽ ഖാരി رحمه الله ഈ ആയത്തിനെ കുറിച്ചുള്ള ഖാദ്വി ഇയാള്വ് رحمه الله യുടെ വാചകത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു:
(المراد به) أي بالسؤال مجازا (المشركون) أي الموجودون من أممهم *لاستحالة سؤاله من مضى منهم* اسئل من الفيت من أممهم
"ഇവിടെ മുർസലീങ്ങളോട് ചോദിക്കാൻ പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം അന്ന് ജീവിച്ചിരിക്കുന്ന അവരുടെ സമുദായത്തിൽപ്പെട്ട മുശ്രികുകളാണ്. അവരിലെ മരണപ്പെട്ടവരോട് (അഥവാ, മരണപ്പെട്ട മുർസലീങ്ങളോട്) നബി ﷺ ചോദിക്കുക എന്നത് അസാധ്യമായതുകൊണ്ടുതന്നെ അവരുടെ സമുദായങ്ങളിൽ നിന്ന് താങ്കൾക്ക് കാണാൻ സാധിച്ചവരോട് ചോദിക്കുക എന്നാണ് ഉദ്ദേശ്യം." (14)
മുഅ്തസിലിയായ സമഖ്ശരി പോലും പറയുന്നു:
ليس المراد بسؤال الرسل حقيقة السؤال لإحالته
"ഇവിടെ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം ശരിയായ അർത്ഥത്തിൽ ചോദിക്കാനല്ല. കാരണം അപ്രകാരം ചോദിക്കുക എന്നുള്ളത് അസാധ്യമാണ്." (15)
മുതക്കല്ലിമീങ്ങളുടെ ഇമാമായ റാസി തൻ്റെ തഫ്സീറിൽ കുറിക്കുന്നു:
والقَوْلُ الثّالِثُ: أنَّ ذِكْرَ السُّؤالِ في مَوْضِعٍ لا يُمْكِنُ السُّؤالُ فِيهِ يَكُونُ المُرادُ مِنهُ النَّظَرَ والِاسْتِدْلالَ، كَقَوْلِ مَن قالَ: سَلِ الأرْضَ مَن شَقَّ أنْهارَكِ، وغَرَسَ أشْجارَكِ، وجَنى ثِمارَكِ، فَإنَّها إنْ لَمْ تُجِبْكَ جَوابًا أجابَتْكَ اعْتِبارًا، فَهَهُنا سُؤالُ النَّبِيِّ ﷺ عَنِ الأنْبِياءِ الَّذِينَ كانُوا قَبْلَهُ - مُمْتَنِعٌ، فَكانَ المُرادُ مِنهُ: انْظُرْ في هَذِهِ المَسْألَةِ بِعَقْلِكَ وتَدَبَّرْ فِيها بِفَهْمِكَ، واللَّهُ أعْلَمُ
"(ആയത്തിൽ ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ ഉദ്ദേശമെന്താണെന്നതിലുള്ള) മൂന്നാമത്തെ അഭിപ്രായം; ഭൂമിയോട് ആരാണ് നിൻ്റെ നദികളെ ഒഴുക്കിയത് എന്ന് ചോദിക്കാൻ പറയുന്നത് പോലുള്ള അസാധ്യമായ ചോദ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് പരിശോധിക്കാനും അന്വേഷിക്കാനുമാണ്. ഇവിടെ നബി ﷺ മുൻകഴിഞ്ഞ അമ്പിയാക്കളോട് ചോദിക്കുക എന്നുള്ളത് അസാധ്യമാണ്..." (16)
ഇബ്നു ആശൂർ അദ്ദേഹത്തിന്റെ തഫ്സീറിൽ ഇവിടെ ജീവിച്ചിരിക്കുന്ന അവരിലെ പണ്ഡിതന്മാരാണ് ഉദ്ദേശ്യം എന്ന് വിവരിച്ച ശേഷം രേഖപ്പെടുത്തുന്നു:
وَإِلَّا فَإِنَّ سُؤَالَهُ الرُّسُلَ الَّذِينَ مِنْ قَبْلِهِ مُتَعَذِّرٌ عَلَى الْحَقِيقَةِ
"നബി ﷺ അവിടുത്തെ മുമ്പ് നിയോഗിക്കപ്പെട്ട മുർസലീങ്ങളോട് ചോദിക്കുക എന്നുള്ളത് യഥാർത്ഥത്തിൽ അസാധ്യമാണ്." (17)
മരിച്ച് മൺമറഞ്ഞവരോട് ചോദിക്കാനും പ്രാർത്ഥിക്കാനും തെളിവുണ്ടാക്കുന്നവർ തങ്ങളുടെ ഇമാമീങ്ങളുടെ കിതാബുകളും വിശദീകരണങ്ങളുമെങ്കിലും പരിശോധിച്ചിരുന്നുവെങ്കിൽ ഇതുപോലുള്ള അബദ്ധങ്ങളിൽ ചെന്നു വീഴില്ലായിരുന്നു.
◉ എന്ത് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്?
ഇബാദത്തുകൾ അല്ലാഹുവിന് മാത്രമായിരിക്കണം നിർവഹിക്കണ്ടേത് എന്നതാണ് ‘തൗഹീദുൽ ഉലൂഹിയ്യ’യുടെ വിവക്ഷ. ഉലൂഹിയ്യത്തിലുള്ള അല്ലാഹുവിൻ്റെ ഏകത്വത്തെ, ലോകത്ത് കഴിഞ്ഞ് പോയ മുഴുവൻ മുർസലീങ്ങളുടെയും പ്രബോധനത്തിലെ ഐക്യ സ്വഭാവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയും അതിലൂടെ ശിർക്കിൻ്റെ അടിവേരറുക്കുകയും ചെയ്യുന്ന പ്രഖ്യാപനമാണ് ഈ വചനത്തിലെ ചോദ്യം.
أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُون
"റഹ്മാനായ അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ." (അസ്സുഖ്റുഫ് : 45)
അല്ലാഹു പറയുന്നു:
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
"ഞാനല്ലാതെ ഇബാദത്തുകൾക്ക് അർഹനായി മറ്റാരുമില്ല, അതുകൊണ്ട് നിങ്ങൾ എനിക്ക് ഇബാദത്ത് ചെയ്യുക എന്ന് വഹ്യ് നൽകിക്കൊണ്ടല്ലാതെ താങ്കൾക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (അൽ-അമ്പിയാഅ്: 25)
ഉലൂഹിയ്യത്തിലുള്ള തൗഹീദായിരുന്നു മുഴുവൻ അമ്പിയാക്കളുടെയും പ്രധാന സന്ദേശം എന്നർത്ഥം.
മുല്ലാ അലിയ്യുൽ ഖാരി رحمه الله പറയുന്നു:
إنَّما جاء الأنبياءُ عليهم السَّلامُ لبيانِ التوحيدِ وتبيانِ التفريدِ؛ ولذا أطبقت كَلِمتُهم، وأجمعت حُجَّتُهم على كَلِمةِ «لا إلهَ إلَّا اللهُ»، ولم يؤمَروا بأن يأمروا أهلَ مِلَّتِهم بأن يقولوا: «اللهُ موجودٌ»، بل قَصَدوا إظهارَ أنَّ غَيرَه ليس بمعبودٍ، ردًّا لِما توهَّموا وتخَيَّلوا؛ حيث قالوا -كما حكى اللهُ عنهم-: هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ، ومَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى
"അമ്പിയാക്കൾ മുഴുവനും വന്നത് അല്ലാഹുവിൻ്റെ ഏകത്വം വിശദീകരിക്കാനും തൗഹീദ് വിവരിക്കാനുമാണ്. അതുകൊണ്ട് തന്നെ ഐക്യകണ്ഠേന അവരുടെയെല്ലാവരുടെയും പ്രഖ്യാപനവും തെളിവും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതായിരുന്നു. അല്ലാഹു ഉണ്ട് എന്ന് പറയാൻ കൽപ്പിക്കാനല്ല, മറിച്ച് അല്ലാഹുവിന് പുറമെയുള്ളവരൊന്നും ഇബാദത്ത് ചെയ്യപ്പെടേണ്ടവരല്ല എന്നത് പ്രചരിപ്പിക്കാനാണ് അവരോട് കൽപ്പിക്കപ്പെട്ടത്. തങ്ങളുടെ ആരാധ്യന്മാരെ കുറിച്ച് അവർ അല്ലാഹുവിൻ്റെയടുക്കൽ ശുപാർശകരാണ്, അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവർക്ക് ഇബാദത്ത് ചെയ്യുന്നത് എന്നെല്ലാമുള്ള അവരുടെ ധാരണകൾക്കും സങ്കൽപ്പങ്ങൾക്കുമുള്ള മറുപടിയായിരുന്നു അത്."(18)
അല്ലാഹുവിന് പുറമെ ഞങ്ങൾ ഇബാദത്ത് ചെയ്യുന്നവർ;
1- അല്ലാഹു നിശ്ചയിച്ചവരാണ്
2- അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവർ മാത്രമാണ്
3- അല്ലാഹുവിൻ്റെയടുക്കൽ ശുപാർശകരാണ്
തുടങ്ങിയ എല്ലാ ന്യായങ്ങളും നിരർത്ഥകമാണെന്ന് ഈ ആയത്ത് തെളിയിക്കുന്നു.
ഇതേ ന്യായങ്ങളുന്നയിച്ച മക്കാ മുശ്രികുകളുടെ ജൽപനങ്ങൾക്കുള്ള മറുപടിയായിരുന്നു ഈ ആയത്തിലെ ചോദ്യം.
ഖാദ്വി ഇയാള്വ് رحمه الله പറഞ്ഞു:
والمراد بهذا، والذي قبله إعلامه - صلى الله عليه وسلم - بما بعثت به الرسل، وأنه - تعالى - لم يأذن في عبادة غيره لأحد، ردا على مشركي العرب، وغيرهم، في قولهم : إنما نعبدهم ليقربونا إلى الله زلفى
"അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവർക്ക് ഇബാദത്ത് ചെയ്യുന്നതെന്ന അറേബ്യയിലെ മുശ്രികുകളുടെയും മറ്റു ചിലരുടെയും വാദത്തിന് മറുപടിയായി, മുർസലീങ്ങളുടെ സന്ദേശമെന്തായിരുന്നെന്നും, അല്ലാഹുവിന് പുറമേ ഒരാൾക്കും ഇബാദത്ത് ചെയ്യാൻ അവൻ അനുവാദം നൽകിയിട്ടില്ല എന്നും, നബി ﷺ യെ അറിയിക്കലാണ് ഈ ആയത്തിലെ ചോദ്യം കൊണ്ടുള്ള ഉദ്ദേശ്യം." (19)
അലിയ്യുൽ ഖാരി رحمه الله കൂട്ടി ചേൽത്തു:
وكذا في قولهم هؤُلاءِ شُفَعاؤُنا عِنْدَ الله
"അതുപോലെ തന്നെ അവർ അല്ലാഹുവിൻ്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ് എന്ന മക്കാ മുശ്രികുകളുടെ വാദത്തെയും ഈ ആയത് ഖണ്ഡിക്കുന്നു." (20)
അബ്ദുറഹ്മാൻ അസ്സആലിബി അദ്ദേഹത്തിൻ്റെ തഫ്സീറിലും ഇക്കാര്യം ഖാദ്വി ഇയാള്വിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. (21)
◉ ചുരുക്കത്തിൽ
ഈ ആയത്തിന് മുഫസ്സിറുകളും പണ്ഡിതന്മാരും നൽകിയ വിവരണങ്ങളിൽ നിന്നും വ്യാഖ്യാനങ്ങളിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ സംഗ്രഹിക്കാം;
✓ ആയത്തിൽ ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ ഉദ്ദേശ്യം സലഫുകളുടെയും മിക്ക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ;
1- ഇസ്റാഇൻ്റെ രാത്രിയിൽ അമ്പിയാക്കളെ ഒരുമിച്ച് കൂട്ടിയപ്പോൾ ചോദിക്കാനോ, അല്ലെങ്കിൽ
2- അഹ്ലുൽ കിതാബിൽ നിന്ന് മുഅ്മിനീങ്ങളായവരോട് ചോദിക്കാനോ ആണ്.
✓ മരണപ്പെട്ട മുർസലീങ്ങളോട് പ്രാർത്ഥിക്കാനും, വിളിച്ച് ചോദിക്കാനും ഈ ആയത്ത് പഠിപ്പിക്കുന്നുവെന്നത് ദുർവ്യാഖ്യാനവും അല്ലാഹുൻ്റെ മേലുള്ള കളവുമാണ്.
ഇബ്നു അബ്ബാസ് رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
من قال في القرآن بغير علم فليتبوأ مقعده من النار
"ആരെങ്കിലും ഖുർആനിൽ അറിവില്ലാതെ സംസാരിച്ചാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം സ്ഥിരീകരിച്ചു കൊളളട്ടെ." (22)
✓ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞത് പോലെ; ഒരു ബാത്വിൽ സമർത്ഥിക്കാനായി ആയത്ത് കൊണ്ടോ ഹദീസ് കൊണ്ടോ തെളിവ് പിടിക്കുന്നവർക്ക് അതേ ആയത്തിലും ഹദീസിലും മറുപടിയുണ്ടാകും. (23)
അല്ലാമ അബ്ദുറഹ്മാൻ അസ്സഅദി رحمه الله പറയുന്നു:
وهكذا كل مبطل يحتج بآية، أو حديث صحيح على قوله الباطل فلا بد أن يكون فيما احتج به حجة عليه
"ആയത്തോ സ്വഹീഹായ ഹദീസോ ബാത്വിലായ കാര്യത്തിന് തെളിവായി കൊണ്ടുവരുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അവർ തെളിവായി ഉന്നയിച്ചതിൽ തന്നെ അവർക്ക് എതിരെയുള്ള തെളിവുണ്ടാകും." (24)
ഈ ആയത്തിലും ഇക്കാര്യം വ്യക്തമാണ്.
✓ മരണപ്പെട്ട അമ്പിയാക്കളോട് ചോദിച്ച് അന്വേഷിക്കൽ അസാധ്യമാണ്. ഖാദ്വി ഇയാള്വിനെ പോലുള്ളവർ ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇക്കാര്യം വ്യക്തമാക്കി.
✓ അമ്പിയാക്കൾ മുഴുവനും അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണം എന്ന പ്രഖ്യാപനവുമായി നിയോഗിക്കപ്പെട്ടവരായിരുന്നു. അഥവാ, ഉലൂഹിയ്യത്തിലുള്ള തൗഹീദായിരുന്നു അവരുടെ പ്രബോധനത്തിൻ്റെ പ്രധാന ലക്ഷ്യം.
✓ അല്ലാഹുവല്ലാത്തവർക്ക് പ്രാർത്ഥനയുൾപ്പെടെയുള്ള ഇബാദത്തുകൾ അർപ്പിച്ചിരുന്ന മക്കാ മുശ്രിക്കുകളുടെ വാദങ്ങളിൽ ചിലതാണ്;
• ആ ആരാധ്യർ അല്ലാഹുവിൻ്റെയടുക്കൽ ശുപാർശ ചെയ്യും.
• അവർ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കും.
• അല്ലാഹു നിശ്ചയിച്ച അവൻ്റെ ഉടമസ്ഥതയിലുള്ള ആരാധ്യന്മാരാണ് അവർ.
ഈ വാദങ്ങൾക്കെല്ലാം മറുപടിയായി, അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യാവുന്ന ഒരു ആരാധ്യരെയും നാം നിശ്ചയിച്ചിട്ടില്ലെന്ന് ഈ ആയത്തിലൂടെ വ്യക്തമാക്കി.
അന്നത്തെ മുശ്രിക്കുകൾക്ക് അല്ലാഹു നൽകിയ മറുപടികൾ തന്നെയാണ് ഇന്നും അവരുടെ വാദങ്ങളും ന്യായങ്ങളും ഉന്നയിക്കുന്നവർക്കുള്ള മറുപടി. അല്ലാഹു പറയുന്നു:
وَإِذَا فَعَلُوا۟ فَـٰحِشَةࣰ قَالُوا۟ وَجَدۡنَا عَلَیۡهَاۤ ءَابَاۤءَنَا وَٱللَّهُ أَمَرَنَا بِهَاۗ
"അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ പറയും; ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലാഹുവാണ് ഞങ്ങളോടിത് കല്‍പ്പിച്ചത്." (സൂറത്തുൽ അഅ്റാഫ്: 28)
ഇവിടെ നീചവൃത്തികൊണ്ട് ഉദ്ദേശ്യം ശിർക്കും കുഫ്റുമാണെന്നും സലഫുകളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. (25)
അല്ലാഹു കൽപ്പിച്ചതുകൊണ്ടാണ് ഞങ്ങൾ ശിർക്കുൾപ്പെടെയുള്ള നീചവൃത്തികൾ ചെയ്യുന്നതെന്ന ദുർന്യായത്തിന് അല്ലാഹു മറുപടി നൽകുന്നു;
قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
"പറയുക, ഒരു നീചവൃത്തി ചെയ്യാനും അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?" (അൽ-അഅ്റാഫ് : 28)
•┈┈•◈◉❒ ◉◈•┈┈•
1. أخرجه أحمد وأصحاب السنن وقال الترمذي : حديث حسن صحيح.
2. المستدرك على الصحيحين(ص-١٦٠) وإسناده حسن
3. المؤمنون : ١١٧
4. تفسير السمعاني ٣/٤٩٥.
5. تفسير البغوي [٤/١٦٣]
6. ينظر تفسير الطبري [٢١/٦١٢]
7. تفسيره الطبري [٢١\٦١٢-٦١٣]
8. راجع تفسير الماتريدي ٩/١٦٩ وزاد المسير [٤/٨٠]
9. الجامع لأحكام القرآن [١٦/٩٥]
10. انظر الطبري، وتفسير البغوي [٤/١٦٣]
11. حكاه الماوردي في النكت والعيون [٥/٢٢٨]
12. يميل إليه الزمخشري في الكشاف وحكاه الرازي في مفاتيح الغيب
13. زاد المسير في علم التفسير (٤/٧٩) وينظر التسهيل لعلوم التنزيل لابن جزي (٢/٢٦٠)
14. شرح الشفا (ص- ٩٤٣)
15. الكشاف (٤/٢٥٤)
16. مفاتيح الغيب (٢٧/٦٣٥)
17. التحرير والتنوير (٢٦/٢٢٣)
18. يُنظر شرح الفقه الأكبر (ص- ٢٤)
19. الشفا بتعريف حقوق المصطفى (٢/٢٣٦)
20. شرح الشفا (٢/١٨٠)
21. الجواهر الحسان في تفسير القرآن (٥/١٨٤)
22. رواه الترمذي
23. نقله عنه ابن القيم في حادي الارواح (ص-٢٩٣) ونقله عنه غيره
24. تيسير الكريم الرحمن، (من تفسير آية البقرة :٨١)
25. حكي ذلك عن عطاء والحسن ذكره عنهما ابن الجوزي في زاد المسير (٢/١١١)
29/03/2026
സ്വഹാബികളോടുള്ള കടമകൾ - 02
▶️അവരുടെ ശ്രേഷ്ഠതയും മഹത്വവും അംഗീകരിക്കുക
കൂടുതൽ വായിക്കാൻ 👇
https://knowislam.guide/og/article/swahaabikalodullakadamakal2
29/03/2026
സ്വഹാബികളോടുള്ള കടമകൾ
സ്വഹാബികളോടുള്ള കടമകൾ - 1
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله യുടെ ലേഖനം
🖋️ വിവ: അനസ് നദീരി
സ്വഹാബികളോട് ഈ സമുദായത്തിനുള്ള കടമകൾ പത്ത് കാര്യങ്ങളാണ്;
1. അവരെ സ്നേഹിക്കുക
കൂടുതൽ വായിക്കാൻ 👇
https://knowislam.guide/og/article/swahaabikalodullakadamakal1
📝സ്വഹാബികളോടുള്ള കടമകൾ - 1
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🖋️ വിവ: അനസ് നദീരി
••┈•┈••✦✿✦••┈•┈••
സ്വഹാബികളോട് ഈ സമുദായത്തിനുള്ള കടമകൾ പത്ത് കാര്യങ്ങളാണ്;
1. അവരെ സ്നേഹിക്കുക
അല്ലാഹുവിന്റെ മാർഗത്തിൽ, അവന് വേണ്ടി സത്യസന്ധമായി സ്വഹാബികളെ സ്നേഹിക്കുന്നവരാണ് അഹ്ലുസ്സുന്ന. അവരെ സ്നേഹിക്കുകയും അവരോടുള്ള കടമകൾ നിർവഹിക്കുകയും അവരുടെ മഹത്വം അംഗീകരിക്കുകയും ചെയ്തവർ വിജയിക്കുകയും, അവരെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ശത്രുക്കൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അവരെക്കുറിച്ച് പറയുകയും ചെയ്യുന്നവർ നശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് അഹ്ലുസ്സുന്ന വിശ്വസിക്കുന്നു.
അല്ലാഹുവിന്റെ ആയത്താണ് അതിന് തെളിവ്:
{وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ}
അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിന് ശേഷം വന്നവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും അങ്ങേയറ്റം കരുണ കാണിക്കുന്നവനുമാകുന്നു.
(سورة الحشر - ١٠)
നബി ﷺ പറഞ്ഞു:
آيَةُ الْإِيمَانِ حُبُّ الْأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الْأَنْصَارِ
ഈമാനിന്റെ അടയാളം അൻസ്വാറുകളോടുള്ള സ്നേഹമാണ്, നിഫാഖിന്റെ അടയാളം അൻസ്വാറുകളോടുള്ള വെറുപ്പാണ്.
📚 رواه البخاري ومسلم
അൻസ്വാറുകളുടെ കാര്യത്തിൽ ഇത് സ്ഥിരപ്പെട്ടിട്ടുണ്ട് എങ്കിൽ മുഹാജിറുകൾ അക്കാര്യത്തിന് അവരേക്കാൾ അർഹരാണ്. കാരണം മൊത്തത്തിൽ അൻസ്വാറുകളെക്കാൾ ശ്രേഷ്ഠരാണ് മുഹാജിറുകൾ. ‘അൻസ്വാറുകളെ പോലെ തന്നെ മുഹാജിറുകളും അല്ലാഹുവിന്റെ അൻസ്വാറുകളാണ് (സഹായികളാണ്) എന്ന നിലക്കും ഈ ശ്രേഷ്ഠതക്ക് അവരും അർഹരാണ്.’
📚 الجواب الصحيح
അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന്റെ ശ്രേഷ്ഠത അറിയിക്കുന്ന എല്ലാ തെളിവുകളും സ്വഹാബത്തിനെ സ്നേഹിക്കുന്നതിന്റെ മഹത്വമറിയിക്കുന്നവയാണ്. കാരണം, ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന് ഏറ്റവും അർഹതപ്പെട്ടവർ അവരാണ്.
ഇമാം ത്വഹാവി رَحِمَـﮧُ اللَّـﮧُ തന്റെ അഖീദയിൽ പറഞ്ഞു:
وَنُحِبُّ أَصْحَابَ رَسُولِ اللَّهِ ﷺ وَلَا نُفَرِّطُ فِي حُبِّ أَحَدٍ مِنْهُمْ، وَلَا نَتَبَرَّأُ مِنْ أَحَدٍ مِنْهُمْ، وَنُبْغِضُ مَنْ يُبْغِضُهُمْ، وَبِغَيْرِ الْخَيْرِ يَذْكُرُهُمْ، وَلَا نَذْكُرُهُمْ إِلَّا بِخَيْرٍ، وَحُبُّهُمْ دِينٌ وَإِيمَانٌ وَإِحْسَانٌ، وَبُغْضُهُمْ كُفْرٌ وَنِفَاقٌ وَطُغْيَانٌ
“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബത്തിനെ സ്നേഹിക്കുന്നതോടൊപ്പം അവരിൽ ഒരാളുടെ കാര്യത്തിലും നമ്മൾ അതിരുകവിയുകയില്ല, അവരിൽ ഒരാളിൽ നിന്നും നാം ബന്ധം വിച്ഛേദിക്കുകയില്ല. അവരെ വെറുക്കുന്നവരെയും നല്ലതല്ലാത്ത രൂപത്തിൽ അവരെ സ്മരിക്കുന്നവരെയും നമ്മളും വെറുക്കുന്നു. നാമാകട്ടെ, നല്ലതല്ലാതെ അവരെക്കുറിച്ച് പറയുകയില്ല. അവരെ സ്നേഹിക്കുക എന്നത് ദീനും ഈമാനും ഇഹ്സാനുമാണ്. അവരെ വെറുക്കുന്നതാകട്ടെ കുഫ്റും നിഫാഖും അതിക്രമവുമാണ്.”
📚 العقيدة الطحاوية
ഇമാം മാലിക്ക് رَحِمَـﮧُ اللَّـﮧُ യുടെ വാചകം ഏറെ പ്രസക്തമാണ്:
كان السلف يعلمون أولادهم حب أبي بكر وعمر كما يعلمون السورة من القرآن
“സലഫുകൾ ഖുർആനിലെ സൂറത്തുകൾ പഠിപ്പിക്കുന്നത് പോലെ തന്നെ അവരുടെ മക്കൾക്ക് അബൂബക്ർ رضي الله عنه വിനോടും, ഉമർ رضي الله عنه വിനോടുമുള്ള സ്നേഹം പഠിപ്പിക്കാറുണ്ടായിരുന്നു.”
📚 شرح أصول اعتقاد أهل السنة (٧/١٣١٣)
ബിശ്ർ ബ്നുൽ ഹാരിസ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
أَوْثَقُ عَمَلِي فِي نَفْسِي حُبُّ أَصْحَابِ مُحَمَّدٍ ﷺ
“എന്റെ കാര്യത്തിൽ എനിക്ക് കൂടുതൽ ഉറപ്പുള്ള കർമം; റസൂൽ ﷺ യുടെ സ്വഹാബത്തിനോടുള്ള സ്നേഹമാണ്.”
📚 الحلية لأبي نعيم
ശുഐബ് ബ്നു ഹർബ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
ذَكَروا سُفيانَ الثَّوريَّ عِندَ عاصِمِ بنِ محمَّدٍ، فذكروا مناقِبَه حتَّى عدُّوا خمسَ عَشْرةَ مَنقَبةً، فقال: فرَغْتُم؟ إنِّي لأعرِفُ فيه فضيلةً أفضَلَ مِن هذه كُلِّها: سلامةُ صَدرِه لأصحابِ محمَّدٍ ﷺ
“ആസ്വിം ബ്നു മുഹമ്മദിന്റെ അടുക്കൽ വെച്ച് സുഫ്യാനുസ്സൗരിയെ കുറിച്ച് പറയപ്പെടുകയും അങ്ങനെ അദ്ദേഹത്തിന്റെ പതിനഞ്ച് ശ്രേഷ്ഠതകൾ അവർ എണ്ണുകയും ചെയ്തു. അപ്പോൾ ആസ്വിം ബ്നു മുഹമ്മദ് പറഞ്ഞു: നിങ്ങൾ എണ്ണി കഴിഞ്ഞെങ്കിൽ ഇതിനേക്കാളെല്ലാം ഉത്തമമായ ഒരു ഗുണം അദ്ദേഹത്തിലുള്ളതായി എനിക്കറിയാം; റസൂൽ ﷺ യുടെ സ്വഹാബത്തിനോട് അദ്ദേഹത്തിന്റെ മനസ്സിൽ യാതൊരു പ്രയാസവും ഇല്ലായിരുന്നു.”
📚 الحلية لأبي نعيم
29/03/2026
📝സ്വഹാബികളോടുള്ള കടമകൾ - 1
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🖋️ വിവ: അനസ് നദീരി
••┈•┈••✦✿✦••┈•┈••
സ്വഹാബികളോട് ഈ സമുദായത്തിനുള്ള കടമകൾ പത്ത് കാര്യങ്ങളാണ്;
1. അവരെ സ്നേഹിക്കുക
അല്ലാഹുവിന്റെ മാർഗത്തിൽ, അവന് വേണ്ടി സത്യസന്ധമായി സ്വഹാബികളെ സ്നേഹിക്കുന്നവരാണ് അഹ്ലുസ്സുന്ന. അവരെ സ്നേഹിക്കുകയും അവരോടുള്ള കടമകൾ നിർവഹിക്കുകയും അവരുടെ മഹത്വം അംഗീകരിക്കുകയും ചെയ്തവർ വിജയിക്കുകയും, അവരെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ശത്രുക്കൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അവരെക്കുറിച്ച് പറയുകയും ചെയ്യുന്നവർ നശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് അഹ്ലുസ്സുന്ന വിശ്വസിക്കുന്നു.
അല്ലാഹുവിന്റെ ആയത്താണ് അതിന് തെളിവ്:
{وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ}
അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിന് ശേഷം വന്നവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും അങ്ങേയറ്റം കരുണ കാണിക്കുന്നവനുമാകുന്നു.
(سورة الحشر - ١٠)
നബി ﷺ പറഞ്ഞു:
آيَةُ الْإِيمَانِ حُبُّ الْأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الْأَنْصَارِ
ഈമാനിന്റെ അടയാളം അൻസ്വാറുകളോടുള്ള സ്നേഹമാണ്, നിഫാഖിന്റെ അടയാളം അൻസ്വാറുകളോടുള്ള വെറുപ്പാണ്.
📚 رواه البخاري ومسلم
അൻസ്വാറുകളുടെ കാര്യത്തിൽ ഇത് സ്ഥിരപ്പെട്ടിട്ടുണ്ട് എങ്കിൽ മുഹാജിറുകൾ അക്കാര്യത്തിന് അവരേക്കാൾ അർഹരാണ്. കാരണം മൊത്തത്തിൽ അൻസ്വാറുകളെക്കാൾ ശ്രേഷ്ഠരാണ് മുഹാജിറുകൾ. ‘അൻസ്വാറുകളെ പോലെ തന്നെ മുഹാജിറുകളും അല്ലാഹുവിന്റെ അൻസ്വാറുകളാണ് (സഹായികളാണ്) എന്ന നിലക്കും ഈ ശ്രേഷ്ഠതക്ക് അവരും അർഹരാണ്.’
📚 الجواب الصحيح
അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന്റെ ശ്രേഷ്ഠത അറിയിക്കുന്ന എല്ലാ തെളിവുകളും സ്വഹാബത്തിനെ സ്നേഹിക്കുന്നതിന്റെ മഹത്വമറിയിക്കുന്നവയാണ്. കാരണം, ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന് ഏറ്റവും അർഹതപ്പെട്ടവർ അവരാണ്.
ഇമാം ത്വഹാവി رَحِمَـﮧُ اللَّـﮧُ തന്റെ അഖീദയിൽ പറഞ്ഞു:
وَنُحِبُّ أَصْحَابَ رَسُولِ اللَّهِ ﷺ وَلَا نُفَرِّطُ فِي حُبِّ أَحَدٍ مِنْهُمْ، وَلَا نَتَبَرَّأُ مِنْ أَحَدٍ مِنْهُمْ، وَنُبْغِضُ مَنْ يُبْغِضُهُمْ، وَبِغَيْرِ الْخَيْرِ يَذْكُرُهُمْ، وَلَا نَذْكُرُهُمْ إِلَّا بِخَيْرٍ، وَحُبُّهُمْ دِينٌ وَإِيمَانٌ وَإِحْسَانٌ، وَبُغْضُهُمْ كُفْرٌ وَنِفَاقٌ وَطُغْيَانٌ
“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബത്തിനെ സ്നേഹിക്കുന്നതോടൊപ്പം അവരിൽ ഒരാളുടെ കാര്യത്തിലും നമ്മൾ അതിരുകവിയുകയില്ല, അവരിൽ ഒരാളിൽ നിന്നും നാം ബന്ധം വിച്ഛേദിക്കുകയില്ല. അവരെ വെറുക്കുന്നവരെയും നല്ലതല്ലാത്ത രൂപത്തിൽ അവരെ സ്മരിക്കുന്നവരെയും നമ്മളും വെറുക്കുന്നു. നാമാകട്ടെ, നല്ലതല്ലാതെ അവരെക്കുറിച്ച് പറയുകയില്ല. അവരെ സ്നേഹിക്കുക എന്നത് ദീനും ഈമാനും ഇഹ്സാനുമാണ്. അവരെ വെറുക്കുന്നതാകട്ടെ കുഫ്റും നിഫാഖും അതിക്രമവുമാണ്.”
📚 العقيدة الطحاوية
ഇമാം മാലിക്ക് رَحِمَـﮧُ اللَّـﮧُ യുടെ വാചകം ഏറെ പ്രസക്തമാണ്:
كان السلف يعلمون أولادهم حب أبي بكر وعمر كما يعلمون السورة من القرآن
“സലഫുകൾ ഖുർആനിലെ സൂറത്തുകൾ പഠിപ്പിക്കുന്നത് പോലെ തന്നെ അവരുടെ മക്കൾക്ക് അബൂബക്ർ رضي الله عنه വിനോടും, ഉമർ رضي الله عنه വിനോടുമുള്ള സ്നേഹം പഠിപ്പിക്കാറുണ്ടായിരുന്നു.”
📚 شرح أصول اعتقاد أهل السنة (٧/١٣١٣)
ബിശ്ർ ബ്നുൽ ഹാരിസ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
أَوْثَقُ عَمَلِي فِي نَفْسِي حُبُّ أَصْحَابِ مُحَمَّدٍ ﷺ
“എന്റെ കാര്യത്തിൽ എനിക്ക് കൂടുതൽ ഉറപ്പുള്ള കർമം; റസൂൽ ﷺ യുടെ സ്വഹാബത്തിനോടുള്ള സ്നേഹമാണ്.”
📚 الحلية لأبي نعيم
ശുഐബ് ബ്നു ഹർബ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
ذَكَروا سُفيانَ الثَّوريَّ عِندَ عاصِمِ بنِ محمَّدٍ، فذكروا مناقِبَه حتَّى عدُّوا خمسَ عَشْرةَ مَنقَبةً، فقال: فرَغْتُم؟ إنِّي لأعرِفُ فيه فضيلةً أفضَلَ مِن هذه كُلِّها: سلامةُ صَدرِه لأصحابِ محمَّدٍ ﷺ
“ആസ്വിം ബ്നു മുഹമ്മദിന്റെ അടുക്കൽ വെച്ച് സുഫ്യാനുസ്സൗരിയെ കുറിച്ച് പറയപ്പെടുകയും അങ്ങനെ അദ്ദേഹത്തിന്റെ പതിനഞ്ച് ശ്രേഷ്ഠതകൾ അവർ എണ്ണുകയും ചെയ്തു. അപ്പോൾ ആസ്വിം ബ്നു മുഹമ്മദ് പറഞ്ഞു: നിങ്ങൾ എണ്ണി കഴിഞ്ഞെങ്കിൽ ഇതിനേക്കാളെല്ലാം ഉത്തമമായ ഒരു ഗുണം അദ്ദേഹത്തിലുള്ളതായി എനിക്കറിയാം; റസൂൽ ﷺ യുടെ സ്വഹാബത്തിനോട് അദ്ദേഹത്തിന്റെ മനസ്സിൽ യാതൊരു പ്രയാസവും ഇല്ലായിരുന്നു.”
📚 الحلية لأبي نعيم
28/03/2026
ആരാണ് സ്വഹാബത്ത്?
കൂടെ സഹവസിച്ചവൻ എന്നർത്ഥം വരുന്ന സ്വാഹിബ് എന്ന പദത്തിന്റെ ബഹുവചന രൂപമാണ് സ്വഹാബത്ത്. മതത്തിന്റെ സാങ്കേതിക ഭാഷയിൽ;
من لقي النبي ﷺ مؤمنا به ومات على الاسلام
“മുഅ്മിനായി കൊണ്ട് നബി ﷺ യെ കണ്ടുമുട്ടുകയും മുസ്ലിമായി തന്നെ മരണപ്പെടുകയും ചെയ്തവരാണ് സ്വഹാബികൾ.”
പൗരാണികരും പിൽകാലക്കാരുമായ ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണമിതാണ്. ഇതിനു പുറമെ ദീർഘകാലത്തെ സഹവാസമുണ്ടാകണമെന്നോ, റസൂലിന്റെ കൂടെ യുദ്ധം ചെയ്യണമെന്നോ, റസൂലിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്യണമെന്നോ നിബന്ധനയില്ല.
ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ പറയുന്നു:
الصحابي من رأى النبي ﷺ في حال إسلام الرائي، وإن لم تطل صحبته، وإن لم يرو عنه شيئا، هذا قول جمهور العلماء خلفا وسلفا
“മുസ്ലിമായി കൊണ്ട് നബി ﷺ യെ കണ്ടവരാണ് സ്വഹാബികൾ. ദീർഘകാലത്തെ സഹവാസം വേണമെന്നോ, നബി ﷺ യിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്യണമെന്നോ ഇല്ല. ഇതാണ് മുൻഗാമികളും പിൻഗാമികളുമായ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.”
ഇമാം അഹ്മദ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
كل من صحبه سنة وشهرا أو يوما وساعة أو رآه فهو من أصحابه، وله من الصحبة على قدر ما صحبه
“നബി ﷺ യുമായി ഒരു വർഷമോ മാസമോ അല്ലെങ്കിൽ ഒരു ദിവസമോ നിശ്ചിത സമയമോ സഹവസിക്കുകയോ അവിടുത്തെ കാണുകയോ ചെയ്ത എല്ലാവരും അവിടുത്തെ സഹാബികളാണ്. അവർ ഓരോരുത്തരും റസൂലിനോട് സഹവസിച്ചതിന്റെ തോതനുസ്സരിച്ച് അവർക്ക് സ്വുഹ്ബത്ത് ഉണ്ട്.”
ഇമാം ബുഖാരി رَحِمَـﮧُ اللَّـﮧُ തന്റെ സ്വഹീഹിൽ പറയുന്നു:
من صحب النبي ﷺ أو رآه من المسلمين فهو من أصحابه
“നബി ﷺ യുമായി സഹവസിക്കുകയോ അവിടുത്തെ കാണുകയോ ചെയ്ത മുസ്ലിംകളെല്ലാം അവിടുത്തെ സ്വഹാബികളിൽ പെട്ടവരാണ്.”
ഇതുതന്നെയാണ് സ്വുഹ്ബത്ത് എന്ന പദത്തിന്റെ ഭാഷാർത്ഥത്തോടും യോജിക്കുന്നത്. ഒരു വസ്തു മറ്റൊന്നിന്റെ സമീപത്താകുന്നതിനെയും അതിനോട് അടുക്കുന്നതിനെയുമാണ് പ്രസ്തുത പദം അർത്ഥമാക്കുന്നത്. ഇബ്നു ഫാരിസ് അപ്രകാരമാണ് അർത്ഥം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വഹാബിയാകണമെങ്കിൽ നിശ്ചിത കാലത്തെ സഹവാസം വേണമെന്നോ ദീർഘകാലം കൂടെയുണ്ടാകണമെന്നോ നിബന്ധനയില്ല. ഇതിന് ഉപോൽബലകമായ തെളിവുകൾ കാണുക.
അല്ലാഹു പറയുന്നു:
{فَأَنجَیۡنَـٰهُ وَأَصۡحَـٰبَ ٱلسَّفِینَةِ}
എന്നിട്ട് നാം അദ്ദേഹത്തെയും (നൂഹ് നബിയെയും) കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തി.(അൽഅൻഖബൂത്ത് - 15)
(കപ്പലിലുള്ളവരെ കുറിച്ച് അതിന്റെ അസ്വ്ഹാബ് എന്നാണ് പ്രയോഗിച്ചത്.)
അല്ലാഹു പറയുന്നു:
{كَمَا لَعَنَّاۤ أَصۡحَـٰبَ ٱلسَّبۡتِۚ}
ശനിയാഴ്ചയുടെ അസ്വ്ഹാബിനെ (ആൾക്കാരെ) നാം ശപിച്ചത് പോലെ...(അന്നിസാഅ് - 47)
നബി ﷺ ആഇശാ رضي الله عنها യോട് യൂസുഫ് നബിയുടെ സംഭവത്തിലെ സ്ത്രീകളെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു:
إنكن صواحب يوسف
“നിങ്ങൾ യൂസുഫിന്റെ സ്വവാഹിബുകളാണ്.” (അവരെ പോലെയാണ് എന്നർത്ഥം.)
അല്പകാലത്തെ സഹവാസമാണെങ്കിലും അതിന് സ്വുഹ്ബത്ത് എന്ന് പറയും എന്ന് ഈ തെളിവുകളെല്ലാം അറിയിക്കുന്നു. ഒരു മണിക്കൂർ കൂടെ ചിലവഴിച്ചാലും അതിനെ കുറിച്ച് صَحِبَه سَاعَة എന്ന് സ്വുഹ്ബത്ത് എന്ന പദം പ്രയോഗിക്കും.
കുറഞ്ഞ സമയത്തെ സഹവാസം മാത്രമല്ല മുഅ്മിനായി കൊണ്ട് റസൂലിനെ ഒന്ന് കാണുന്നത് തന്നെ മതി സ്വഹാബികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ എന്നതിനുള്ള തെളിവാണ് നബി ﷺ യുടെ ഈ വചനം. അവിടുന്ന് ﷺ പറഞ്ഞു:
يَأْتِي عَلَى النَّاسِ زَمَانٌ يَغْزُو فِئَامٌ مِنَ النَّاسِ، فَيُقَالُ لَهُمْ: فِيكُمْ مَنْ رَأَى رَسُولَ اللَّهِ ﷺ ؟ فَيَقُولُونَ: نَعَمْ. فَيُفْتَحُ لَهُمْ، ثُمَّ يَغْزُو فِئَامٌ مِنَ النَّاسِ، فَيُقَالُ لَهُمْ: فِيكُمْ مَنْ رَأَى مَنْ صَحِبَ رَسُولَ اللَّهِ ﷺ ؟ فَيَقُولُونَ: نَعَمْ. فَيُفْتَحُ لَهُمْ، ثُمَّ يَغْزُو فِئَامٌ مِنَ النَّاسِ، فَيُقَالُ لَهُمْ: هَلْ فِيكُمْ مَنْ رَأَى مَنْ صَحِبَ مَنْ صَحِبَ رَسُولَ اللَّهِ ﷺ ؟ فَيَقُولُونَ: نَعَمْ. فَيُفْتَحُ لَهُمْ
“ആളുകൾക്ക് ഒരു കാലം വരാനുണ്ട്. അന്ന് യുദ്ധം ചെയ്യുന്ന ഒരു കൂട്ടരോട് ചോദിക്കപ്പെടും: അല്ലാഹുവിന്റെ റസൂലിനെ കണ്ടവർ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? ഉണ്ട് എന്ന് മറുപടി പറയുകയും അവർക്ക് വിജയം നൽകപ്പെടുകയും ചെയ്യും. പിന്നീട് യുദ്ധം ചെയ്യുന്ന മറ്റൊരു കൂട്ടരോട് ചോദിക്കപ്പെടും: റസൂൽ ﷺ യോട് സ്വുഹ്ബത്തുള്ളവരെ കണ്ടവർ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? അതെ എന്ന് മറുപടി പറയുമ്പോൾ അവർക്കും വിജയം നൽകപ്പെടും. പിന്നീട് യുദ്ധം ചെയ്യുന്ന മറ്റൊരു കൂട്ടരോട് ചോദിക്കപ്പെടും: റസൂൽ ﷺ യോട് സ്വുഹ്ബത്തുള്ളവരുടെ സ്വുഹ്ബത്തുള്ളവരെ കണ്ടവർ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? അതെ എന്ന് മറുപടി പറയുമ്പോൾ അവർക്കും വിജയം നൽകപ്പെടും.”(ബുഖാരി, മുസ്ലിം)
ഈ ഹദീസിൽ രണ്ടാമത്തെ വിഭാഗത്തോട് ചോദിക്കുമ്പോൾ റസൂലിനെ കണ്ടവരെക്കുറിച്ച് സ്വഹ്ബത്തുള്ളവർ എന്നാണ് പ്രയോഗിച്ചത്. അതായത് റസൂലിനെ കണ്ടവർക്ക് സ്വുഹ്ബത്ത് സ്ഥിരപ്പെടുമെന്നതിന് തെളിവാണിത്.
അബൂഹുറൈയ്റ رضي الله عنه ഉദ്ധരിക്കുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا، قَالُوا: أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ؟ قَالَ: أَنْتُمْ أَصْحَابِي، وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ
“നമ്മുടെ സഹോദരങ്ങളെ കണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് കേട്ട് സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങളല്ലേ താങ്കളുടെ സഹോദരങ്ങൾ?’ അവിടുന്ന് ﷺ പറഞ്ഞു: നിങ്ങൾ എന്റെ സ്വഹാബികളാണ്. ഇനിയും വന്നിട്ടില്ലാത്തവരാണ് നമ്മുടെ സഹോദരങ്ങൾ.”(മുസ്ലിം)
അനസ് رضي الله عنه വിന്റെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
أَنْتُمْ أَصْحَابِي، وَلَكِنْ إِخْوَانِي الَّذِينَ آمَنُوا بِي وَلَمْ يَرَوْنِي
"നിങ്ങൾ എന്റെ സ്വഹാബികളാണ്, എന്നാൽ എന്നെ കാണാതിരിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്തവരാണ് എന്റെ സഹോദരങ്ങൾ.“(മുസ്നദു അഹ്മദ്)
റസൂൽ ﷺ കാണാൻ കൊതിച്ച സഹോദരങ്ങൾക്കും അവിടുത്തെ സ്വഹാബത്തിനും ഇടയിലുള്ള വേർതിരിവ് റസൂൽ ﷺ യുമായി സന്ധിക്കലും അവിടുത്തെ കാണലുമാണെന്നും, അതിനാൽ ഈമാനോട് കൂടി അവിടുത്തെ കണ്ടവരെല്ലാം സ്വഹാബികളാണെന്നും ഈ ഹദീസ് അറിയിക്കുന്നു. സ്വഹാബികളുടെ കൂട്ടത്തിൽ ഒരിക്കൽ മാത്രം നബി ﷺ യെ കാണാൻ സാധിച്ചവരുടെ കാഴ്ച പോലും, കാഫിറുകളും മുനാഫിക്കുകളും നബിയെ കണ്ടതുപോലുള്ള കേവലമായ കാഴ്ചയല്ല. മറിച്ച് റസൂലിനോടുള്ള അനുസരണത്തിനും അനുധാവനത്തിനും സ്നേഹത്തിനും അവിടുത്തെക്കുറിച്ചുള്ള ശരിയായ വിശ്വാസത്തിനും സ്നേഹ ബന്ധത്തിനും അവിടുത്തോട് ശത്രുത പുലർത്തുന്നവരോട് ശത്രുതക്കും സന്നദ്ധതയറിയിച്ചു കൊണ്ടുള്ള കാഴ്ച്ചകൊണ്ടാണ് അല്ലാഹു ഈ മഹത്തുക്കളെ ആദരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ നിലക്കും അത്യുന്നതമായ ഈ പദവിക്ക് അവർ അർഹരാണ്. എങ്ങനെ അല്ലാതിരിക്കും?! റസൂലുമായി കണ്ടുമുട്ടുന്നതിലും സന്ധിക്കുന്നതിലും അടുക്കുന്നതിലും ഒരുപാട് നേട്ടങ്ങളും ഖൈറുകളും സൗഭാഗ്യങ്ങളുമുണ്ട്. ഉൾക്കാഴ്ചക്ക് അന്ധത ബാധിച്ചവരല്ലാതെ അക്കാര്യം നിഷേധിക്കുകയില്ല.
28/03/2026
بسم الله الرحمن الرحيم
നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതലും അറിയമെന്നോ?!
പരിശുദ്ധ ഖുർആനിൽ സ്പഷ്ടമായി വിവരിച്ച കാര്യമാണ് ഇൽമുൽ ഗെയ്ബ് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല എന്നത്...അല്ലാഹു പറയുന്നു :
{قُلْ لَا يَعْلَمُ مَنْ فِي السَّماواتِ وَالْأَرْضِ الْغَيْبَ إِلَاّ اللَّهُ وَما يَشْعُرُونَ أَيَّانَ يُبْعَثُونَ} (65 سورة النمل)
"( നബിയേ, ) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല."
{قُلْ لاَ أَمْلِكُ لِنَفْسِي نَفْعًا وَلاَ ضَرًّا إلاَّ مَا شَاءَ اللَّهُ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنْ الْخَيْرِ وَمَا مَسَّنِي السُّوءُ إِنْ أَنَا إلاَّ نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ}
"(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ് ". (വി.ഖു: അല്‍അഅ്റാഫ്: 188)
തങ്ങൾക്ക് ഇൽമുൽ ഗയ്ബ് അറിയില്ല എന്നത് നബിയോട് സ്വയം അറിയിക്കാൻ പരിശുദ്ധ ഖുർആനിൽ അല്ലാഹു കൽപ്പിക്കുന്നു
{قُل لَاّ أَقُولُ لَكُمْ عِندِي خَزَآئِنُ اللهِ وَلا أَعْلَمُ الْغَيْبَ ..}
"(നബിയേ,) പറയുക:"അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല"
മഫാത്തിഹുൽ ഗയ്ബ് അത് അല്ലാഹുവിന് മാത്രമാണ് എന്നും അത് സൃഷ്ടികളിൽ ഒരാൾക്കും തന്നെ അറിയിച്ചു കൊടുത്തിട്ടില്ല എന്നും പരിശുദ്ധ ഖുർആനിൽ അല്ലാഹു വ്യക്തമാക്കുന്നു...
{إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ ٣٤ }[لقمان: 34]
"തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന് മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന് അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."
എന്നാൽ പരിശുദ്ധ ഖുർആനിൽ തന്നെ അല്ലാഹു അവന്റെ പ്രവാചകന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അദൃശ്യജ്ഞാനം അറിയിച്ചു കൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്....അല്ലാഹു പറയുന്നു :
{عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا ٢٦ إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٖ}[الجن: 26-27]
"അവന് അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന് തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.അവന് തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ."
അപ്പോൾ പ്രവാചകൻമാർക്ക് മുഅ്ജിസത്തിന്റെ ഭാഗമായി അല്ലാഹു അറിയിച്ചു കൊടുക്കുന്ന അദൃശ്യജ്ഞാനമല്ലാതെ നിരുപാധികം ഒരു പ്രവാചകന്മാർക്കും അല്ലാഹു അദൃശ്യജ്ഞാനം നൽകിയിട്ടില്ല എന്ന് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാണ്.
എന്നിരിക്കെ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ് ഞങ്ങൾ എന്ന് വാദിക്കുന്ന മുഴുവൻ സമസ്ത പുരോഹിതന്മാർക്കും അദൃശ്യജ്ഞാനം അല്ലാഹുവിൻറെ പ്രവാചകൻ മാർക്കും ഔലിയാക്കൾക്കും നിരുപാധികം ഉണ്ടെന്നും നബിﷺക്ക് ഖിയാമത്ത് നാൾ എപ്പോൾ സംഭവിക്കും എന്ന അറിവും, ലൗഹിൽ മഹ്ഫൂലുള്ള മുഴുവനും അതിനേക്കാൾ ഏറെയുയുമുള്ള അറിവ് നൽകിയിട്ടുണ്ടെന്നുമുള്ള വിചിത്രവാദങ്ങൾ എവിടെ നിന്ന് ലഭിച്ചു?!
പൗരോഹിത്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന മുഴുസമസ്തകളും പടുത്തുയർത്തപ്പെട്ടത് എന്തിൽ നിന്ന് എന്നതാണ് ചോദ്യചിഹ്നം? ഈ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തങ്ങളുടെ വികല ശിർക്കൻ വിശ്വാസങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും, കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മൗനിയായ തങ്ങളുടെ അനുയായികളെ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടിൽ തളച്ചിടാനും പാടുപെട്ട് പരിശ്രമിച്ചത് ഖുർആൻ ദുർവ്യാഖ്യാനത്തിന്റെയോ, തെളിവിന് യോഗ്യമല്ലാത്ത സ്ഥിരപ്പെടാത്ത ഹദീസുകൾ മുൻ നിരത്തി തെറ്റിദ്ധരിപ്പിച്ചോ , അതുമല്ലെങ്കിൽ അവർ അവലംബിക്കുന്ന 'ഇമാമീങ്ങളിൽ' വന്നുഭവിച്ചിട്ടുള്ള പിഴച്ച വിശ്വാസങ്ങളെ ദീനിന്റെ തെളിവുകളായി ചിത്രീകരിച്ചത്തിന്റെയോ ഫലമായിട്ടാണ് ..
ഇസ്ലാമിലെ ആദ്യ തലമുറകൾക്കോ മദ്യതലമുറകൾക്കോ പരിചയമില്ലാത്ത 'ശിർക്കൻ വിശ്വാസങ്ങളും പുത്തൻ വാദങ്ങളും ' ഒമ്പതാം നൂറ്റാണ്ടിലെ ചില പണ്ഡിതന്മാരുടെ പാള കിതാബുകളിൽ നിന്ന് മുങ്ങിത്തപ്പിയെടുത്ത് ഞങ്ങൾക്കിതാ അല്ലാഹുവിന് പുറമേ ഔലിയാക്കളെയും മൺമറഞ്ഞ മഹത്തുക്കളെയും വിളിച്ചു പ്രാർത്ഥിക്കാൻ തെളിവ് കിട്ടിയിരിക്കുന്നു എന്ന് ആക്രോശിക്കുമ്പോൾ യഥാർത്ഥത്തിൽ ഖുർആനിനെയും സുന്നത്തിനെയുമാണ് ഇക്കൂട്ടർ തള്ളിപ്പറയുന്നത്.
ഈ ഒരു പ്രവണതയാണ് തൗഹീദിന്റെ ശബ്ദം ഉയർന്നത് മുതൽ പ്രത്യേകിച്ചും കേരളക്കരയിൽ നിറഞ്ഞുനിന്നത്.
അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാൻ പാടുള്ളൂ എന്ന് ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ വിശദീകരിച്ചു കൊടുത്തപ്പോൾ അവർ ഉയർത്തിക്കാട്ടിയത് പച്ചയായ ഖുർആൻ ദുർവ്യാഖ്യാനമോ, സന്ദർഭങ്ങളിൽ നിന്ന് അടർത്തിയ തീർത്തും സന്ദർഭോചിതമല്ലാത്ത ഇമാമീങ്ങളുടെ ഇബാറത്തുകളോ ആണ്, ചിലപ്പോൾ ഉദ്ധരിക്കാറുള്ളത് അവലംബയോഗ്യമല്ലാത്ത തഫ്സീറായിരിക്കും , അതുമല്ലെങ്കിൽ കെട്ടിച്ചമക്കപ്പെട്ട ഹദീസുകളോ സൂഫിവര്യന്മാരുടെ ഉദ്ധരണികളോ ആയിരിക്കാം.
ബദർ യുദ്ധം നടന്നത് ഞങ്ങൾക്ക് ബദർ ദിനം ആഘോഷിക്കാനാണ് എന്ന് പറഞ്ഞവന്റെ തൊലിക്കട്ടി എത്രമാത്രമായിരിക്കും!!
കുറാഫികളുടെ നേതാവായ ഒരു പണ്ഡിത ശിരോമണിയുടെ വാക്കാണിത്. അത് മറ്റാരുമല്ല തങ്ങളുടെ അനുയായികളെ ശിർക്കിലും ബിദ്അത്തിലുമായി തളച്ചിടാൻ ഉതകുന്ന ദുർവ്യാഖ്യാനങ്ങളുടെ കേദാരമായ 'ഇസ്ലാമിക വിശ്വാസകോശം' രചിച്ച സാക്ഷാൽ എം കെ അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ തന്നെയാണത്.
സമസ്ത രൂപീകരിക്കപ്പെട്ടത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് അദ്ദേഹം പറഞ്ഞത്.
ഇത്തരം ആളുകളുടെ തനിരൂപം മനസ്സിലാക്കിയാൽ വ്യക്തമായ ഖുർആൻ ആയത്തും ഹദീസുകളും വിവരിച്ചു കൊടുത്താലും അത് തള്ളി തങ്ങളുടെ ജല്പനങ്ങൾക്ക് അനുയോജ്യമായ അറബി ഇബാറത്തുകൾ തേടിപ്പിടിച്ച് ദുർവ്യാഖ്യാനിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല..
ഇതു തന്നെയാണ് അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം എന്ന അഹ്ലു സുന്നതി വൽ ജമാഅത്തിന്റെ ആശയം സലഫികൾ പറഞ്ഞപ്പോഴും ( ഖുർ ആനിന്റെയും ഹദീസിന്റെയും വെളിച്ചെത്തിൽ വിശദീകരിച്ച് കൊടുത്തപ്പോഴും അതിനെ എതിർത്ത് ' മഹാന്മാർക്ക് എല്ലാ അദൃശ്യങ്ങളും അറിയാം എന്ന് ശീഇകളുടെ വിശ്വാസവും , തങ്ങളുടെ ഔലിയാക്കൾക്ക് അദൃശ്യങ്ങൾ നിരുപാധികം അറിയാം എന്ന സൂഫികളായ ബറേലിവകളുടെ വിശ്വാസവുമൊക്കെ ഇക്കൂട്ടർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് . മാത്രമല്ല നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതൽ അറിയാമെന്നുമുള്ള പിഴച്ച വാദങ്ങൾ മാലമൌലിദുകളിലൂടെയും മറ്റും സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് . ഇത്തരം പിഴച്ച വാദങ്ങൾ ഓരോന്നായി പ്രമാണത്തിന്റെ വെളിച്ചെത്തില്‍ മുൻ കാല മുഫസ്സിറകളും പണ്ഡിതന്മാരും എന്തു പറയുന്നു എന്ന് നമുക്ക് വിശകലനം ചെയ്യാം.