09/10/2026
#നന്മയുടെ വിത്തുകൾ പാകി ഓർമകളിൽ ജീവിക്കുന്ന കലാകാരൻ.
മരണപ്പെട്ടതിനുശേഷമാണ് പലരുടെയും നന്മകളെക്കുറിച്ച് നമ്മൾ കൂടുതൽ അറിയുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച കലാകാരൻ #നാനാ #പടേക്കർ എന്ന ശ്രീ വിശ്വനാഥ് പടേക്കർ, ശ്രീ അമിതാഭ് ബച്ചനുമായുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ തമാശകൾക്കിടയിൽ വളരെ ഗൗരവത്തോടെ തന്റെ ഗ്രാമീണ ജീവിതത്തെക്കുറിച്ചും അദ്ദേഹം മുൻകൈയെടുത്ത് രൂപീകരിച്ച #നാം (NAAM) #ഫൗണ്ടേഷനെക്കുറിച്ചും പറയുന്നുണ്ട്. വരൾച്ച ബാധിച്ച് പ്രയാസപ്പെടുന്ന കർഷർക്ക് സഹായം നൽകിയായിരുന്നു ആ സംവിധാനത്തിന് തുടക്കം. ഈ വാക്കുകൾ കേട്ടശേഷം ആ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചു. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സഹായം ഈ സ്ഥാപനം വഴി ചെയ്ത് കഴിഞ്ഞു എന്ന് കണക്കുകൾ പറയുന്നു. ആ സ്ഥാപനത്തെക്കുറിച്ച് ആ മുഖവുരയിൽ പറയുന്നതിങ്ങനെയാണ്.
Helping the Hands That Feed the Nation
NAAM Foundation is a movement that was spearheaded by Nana Patekar and Makarand Anaspure in September 2015. It was a response to the apathy towards the devastating drought conditions and agonising voices of farmers in Maharashtra.
Rapid degeneration of villages in the wake of droughts, increasing farmer suicides and constant water crisis are the main issues that NAAM finds solutions to. Specifically, by educating farmers, restoring balance in the use of stored and groundwater, reviving existing canals and abandoned water projects. Many projects have successfully been completed, and more are in the pipeline to help villagers and farmers lead lives of fulfilment and dignity.
NAAM has evolved from being an organisation into a movement, empowering the human spirit by eradicating farmer turmoil. We aim to facilitate development in deprived villages and add happiness to the lives of people across the nation. All our achievements wouldn’t have been possible without the help and support of our patrons, partners and friends.
രാജ്യത്തിന് ഭക്ഷണം നൽകുന്നവരെ സഹായിക്കുക.
2015 സെപ്റ്റംബറിൽ നാനാ പടേക്കറും മകരന്ദ് അനസ്‌പുറെയും ചേർന്ന് തുടക്കം കുറിച്ച ഒരു ജനകീയ പ്രസ്ഥാനമാണ് നാം ഫൗണ്ടേഷൻ (NAAM Foundation). മഹാരാഷ്ട്രയിലെ കർഷകർ നേരിട്ടുകൊണ്ടിരുന്ന അതിരൂക്ഷമായ വരൾച്ചയോടും അവരുടെ ഹൃദയഭേദകമായ ദുരിതവിളികളോടും സമൂഹം പുലർത്തിയ നിസ്സംഗതയ്ക്കുള്ള പ്രതികരണമായാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്.
വരൾച്ചയുടെ പശ്ചാത്തലത്തിൽ ഗ്രാമങ്ങൾ അതിവേഗം തകർച്ചയിലേക്ക് നീങ്ങുന്നത്, കർഷക ആത്മഹത്യകൾ വർധിക്കുന്നത്, നിരന്തരമായ ജലക്ഷാമം എന്നിവയാണ് നാം ഫൗണ്ടേഷൻ പ്രധാനമായും പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന പ്രശ്നങ്ങൾ. കർഷകർക്ക് ആവശ്യമായ അറിവും ബോധവൽക്കരണവും നൽകുക, സംഭരിച്ച ജലത്തിന്റെയും ഭൂഗർഭജലത്തിന്റെയും ഉപയോഗത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക, നിലവിലുള്ള കനാലുകൾ പുനരുജ്ജീവിപ്പിക്കുക, ഉപേക്ഷിക്കപ്പെട്ട ജലസേചന പദ്ധതികൾ വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നിവയിലൂടെയാണ് ഫൗണ്ടേഷൻ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്.
നിരവധി പദ്ധതികൾ ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാമവാസികൾക്കും കർഷകർക്കും സംതൃപ്തിയും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കാൻ സഹായിക്കുന്നതിനായി കൂടുതൽ പദ്ധതികൾ ആസൂത്രണത്തിലുമാണ്.
ഒരു സംഘടന എന്ന നിലയിൽ ആരംഭിച്ച നാം ഫൗണ്ടേഷൻ ഇന്ന് ഒരു ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുന്നു. കർഷകരുടെ ദുരിതങ്ങൾ ഇല്ലാതാക്കി അവരുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും വളർത്തി മനുഷ്യസത്തയെ ശക്തിപ്പെടുത്തുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളുടെ പുരോഗതിക്ക് വഴിയൊരുക്കുകയും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ജീവിതത്തിൽ സന്തോഷം പകരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
ഞങ്ങളുടെ രക്ഷാധികാരികളുടെയും പങ്കാളികളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ നേട്ടങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല. അവരുടെയെല്ലാം അകമഴിഞ്ഞ സഹകരണത്തിന് ഹൃദയപൂർവം നന്ദി അറിയിക്കുന്നു.
എത്രയോ ജീവിതങ്ങൾക്ക് കൈത്താങ്ങായാണ് ആ മഹാനായ കലാകാരൻ തന്റെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്നത്. ചിലരങ്ങനെയാണ്; അവർ അഭിനയിക്കുക മാത്രമല്ല, സമൂഹത്തിന്റെ ഭാഗമായി ജീവിച്ച് മരണപ്പെട്ട ശേഷവും ജനഹൃദയങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു.
പ്രാർത്ഥനയോടെ,
സിദ്ദീഖ് തുവ്വൂർ.