Sidhikh Tuvvur

Sidhikh Tuvvur

Share

Social Worker

Photos from Sidhikh Tuvvur's post 14/05/2026

ഇത് #ജനങ്ങളുടെ വിജയം. #ജനാധിപത്യത്തിൻ്റെ സൗന്ദര്യം. നിയുക്ത മുഖ്യമന്ത്രി ശ്രീ വിഡി സതീശന് V D Satheesan അഭിനന്ദനങ്ങൾ. നിങ്ങളിൽ പ്രതീക്ഷയർപ്പിച്ച മലയാളി സമൂഹത്തെ നിരാശരാക്കാതെ നല്ല ഭരണം കാഴ്ചവെക്കാൻ കഴിയട്ടെ.

13/05/2026

KERALA'S CHOICE - VDS

@ V D Satheesan

Photos from Sidhikh Tuvvur's post 11/05/2026

രാഷ്ട്രീയത്തിൻ്റെ സൗന്ദര്യം.

10/05/2026

കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ക്ക് താഴ്ത്തികൊടുക്കുകയും ചെയ്യുക.

"എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ" എന്ന് നീ പറയുകയും ചെയ്യുക.

10/05/2026

#தமிழ்நாட்டில் நாயகன் பதவியேற்றார். சாதாரண மக்களை கருத்தில் கொண்டு நல்ல ஆட்சி வழங்க இயலட்டும். நியமிக்கப்பட்ட முதலமைச்சர் திரு #விஜய் அவர்களுக்கும், அமைச்சரவை உறுப்பினர்களுக்கும் வாழ்த்துகள்.

#கேரளத்தில் நாயகனை அறிவிப்பதற்காக காத்திருக்கிறது.”

#തമിഴ്നാട്ടിൽ നായകൻ സത്യപ്രതിജ്ഞ ചെയ്തു. സാധാരണക്കാരെ പരിഗണിച്ച് കൊണ്ട് നല്ല ഭരണം കാഴ്ചവെക്കാൻ കഴിയട്ടെ. നിയുക്ത മുഖ്യമന്ത്രി ശ്രീ #വിജയ് ക്കും, ഭരണ സമിതിക്കും ആശംസകൾ നേരുന്നു

#കേരളത്തിൽ നായകനെ പ്രഖ്യാപിക്കുന്നതും കാത്ത്.

ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി 09/05/2026

*ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി*

https://themalayalamnews.com/gulf/saudi/community/alapuzha-native-passed-ryd/

🔴വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ദ മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/EZEVCu84zM1FYHKwyFmhQD?mode=gi_t

⭕ ദ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ...
https://whatsapp.com/channel/0029Va6CGVV3wtbGZpc6UO3p

ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി റിയാദ്: ആലപ്പുഴ ചേപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി. ദീര്‍ഘ കാലമായി റിയാദില്‍ പ്രവാസിയായിരുന്ന ബിജു ചാക്ക.....

Photos from Sidhikh Tuvvur's post 08/05/2026

#സൈബർ #തട്ടിപ്പിനിരയായ #തമിഴ്നാട് സ്വദേശിയുടെ യാത്രാവിലക്ക് നീങ്ങി.

സൈബർ തട്ടിപ്പുകേസിൽ അകപ്പെട്ട് #ആറ് വർഷത്തിലേറെയായി നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായിരുന്ന #തമിഴ്നാട് സ്വദേശിക്ക് ഒടുവിൽ ആശ്വാസമായി. #റിയാദ്, #ദമ്മാം, #ഹഫർ അൽബാതിൻ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകൾ, പബ്ലിക് പ്രോസിക്യൂഷൻ ഓഫീസുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിരന്തരം ഫോളോ അപ്പ് നടത്തി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായി. 34,000 സൗദി റിയാലിൻ്റെ ( #എട്ടര #ലക്ഷം ഇന്ത്യൻ രൂപ) കേസാണ് ഇദ്ദേഹത്തിൻ്റെ പേരിൽ രെജിസ്റ്റർ ചെയ്തിരുന്നത്.

കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ #മരണസമയങ്ങളിലും നാട്ടിലെത്താനാകാതെ വേദന അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ #യാത്രാവിലക്ക് #നീങ്ങുകയും, വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി നാട്ടിലേക്ക് #മടങ്ങാനുള്ള വഴി തുറക്കുകയും ചെയ്തു.

താഴെ കാണുന്ന #ലിങ്ക് വഴി നിങ്ങളുടെ പേരിൽ #എത്ര സിം കാർഡുകളുണ്ടെന്ന് പരിശോധിക്കാവുന്നതാണ്. ഉപയോഗിക്കാത്ത സിം കാർഡുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനികളുടെ ഓഫീസ് വഴി സിം കാർഡ് കാൻസൽ ചെയ്യണമെന്നും ഓർമ്മിപ്പിക്കുന്നു.

https://mutasilind.cst.gov.sa/Arqami/Inquiry

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ

08/05/2026

കുറച്ച് കഴിഞ്ഞാൽ വോട്ട് ചെയ്തതും #തെറ്റാണെന്ന് പറയുമോ? ജനങ്ങളെ #തെലുവിലിറക്കാതെ തന്നെ നല്ല തീരുമാനമെടുത്തിരുന്നെങ്കിൽ എന്ത് മനോഹരമായിരുന്നു.

MLA മാരെ ജയിപ്പിച്ച് വിട്ട ജനങ്ങളാഗ്രഹിച്ചത് പോലെ #പ്രതിപക്ഷ നേതാവായിരുന്ന ശ്രീ VD സതീശൻ V D Satheesan മുഖ്യമന്ത്രിയാവട്ടെ. ആശംസകൾ.

മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക് 03/05/2026

*⭕Flash*

*മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി*

> ഇഖാമ കാലാവധി അവസാനിച്ച എല്ലാവര്‍ക്കും അവരുടെ മൊബൈലുകളില്‍ ഈ സന്ദേശമെത്തിത്തുടങ്ങി.

https://themalayalamnews.com/gulf/saudi/iqama-should-be-renew-3-months/

🔴വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ദ മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/EZEVCu84zM1FYHKwyFmhQD?mode=gi_t

⭕ ദ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ...
https://whatsapp.com/channel/0029Va6CGVV3wtbGZpc6UO3p

മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക് ഇഖാമ കാലാവധി അവസാനിച്ച എല്ലാവര്‍ക്കും അവരുടെ മൊബൈലുകളില്‍ ഈ സന്ദേശമെത്തിത്തുടങ്ങി.

Photos from Sidhikh Tuvvur's post 27/04/2026

പ്രിയ സഹോദരങ്ങളേ,
എല്ലാവർക്കും ക്ഷേമം നേരുന്നു. കണ്ണൻ്റെ വിഷയത്തിൽ #ഏറ്റെടുത്ത ദൗത്യങ്ങളിൽ ഏറ്റവും #ശ്രമകരമായത് കണ്ണൻ ബാങ്ക് ലോണിന് വേണ്ടി ഈട് നൽകിയ ഉസ്മാന്റെ വീടിന്റെ #ജപ്തി വിഷയമായിരുന്നു. 12 ലക്ഷം രൂപ ലോണെടുത്തത് #പലിശ ഉൾപ്പെടെ 19,39,986 രൂപയായിരുന്നു സുമനസ്കരുടെ കാരുണ്യത്താൽ ബാങ്ക് നൽകിയ പലിശ ഇളവും കഴിച്ച് 14,49,000 രൂപ 2026 മാർച്ച് 26-ന് ബാങ്കിലടച്ച് #ജപ്തി വിഷയം #തീർത്തിരുന്നു. #ഇന്ന് ബാങ്കിൽ നിന്ന് #ആധാരവും ലഭിച്ചു. ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നതോടൊപ്പം, ഇതുമായി സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ഫെഡറൽ ബാങ്കിൽ നിന്ന് സ്റ്റേറ്റ്മെന്റ് ലഭിച്ച ശേഷം ഇതുവരെയുള്ള കണക്കുകൾ അവതരിപ്പിക്കാം.

ഇനി ബാക്കിയുള്ള ബാങ്ക് ലോണുകളും, #ദളിത് ലീഗ് #വണ്ടൂർ #മണ്ഡലം ട്രഷററും, #തുവ്വൂർ പഞ്ചായത്ത് #മെമ്പറുമായിരിക്കെ മരണപെട്ട #നിഷാന്ത് എന്ന #കണ്ണന്റെ കുട്ടികൾക്കുള്ള വീട് പണി തുടങ്ങിയ അടുത്ത ലക്ഷ്യങ്ങളും പൂർത്തിയാക്കാനുണ്ട്. എല്ലാവരും സഹകരിക്കുക.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ

24/04/2026

പ്രിയ സഹോദരങ്ങളെ,

#ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ' #മരുഭൂമിയിലെ നേർക്കാഴ്ചകൾ' എന്ന എന്റെ പുസ്തകത്തിന്റെ കവർ സോഷ്യൽ മീഡിയക ളിലൂടെ പ്രകാശനം ചെയ്ത എല്ലാവർക്കും നന്ദി.

എൻ്റെ #ശ്രദ്ധയിൽ പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടെടുത്ത് മകൾ #നേഹ മർയം തയ്യാറാക്കിയ വീഡിയോയാണ് പോസ്റ്റിൽ. തുടർന്നും നിങ്ങളുടെയെല്ലാവരു ടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ.

Want your business to be the top-listed Government Service in Riyadh?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Riyadh