Riyadh Kmcc Mavoor

Riyadh Kmcc Mavoor

Share

RIYADH KMCC MAVOOR PANCHAYATH COMMITTEE OFFICIAL PAGE It was formed in 1968 by Indian expatriates who support the Indian Union Muslim League.

The Kerala Muslim Cultural Center (KMCC) is a global organization of Muslims from the Indian state of Kerala. Nowadays KMCC is the largest expatriate organization in the world. It works in the interests of expats from all over India, not just Kerala, and is known for its humanitarian and philanthropic activities.

29/08/2020

ചന്ദ്രിക
പ്രചാരണ ക്യാമ്പയിൻ
സെപ്റ്റംബർ ഒന്ന് മുതൽ ഇരുപത്‌ വരെ.
വരിക്കാരാവുക.

07/08/2020
13/06/2020

Suhail Koduvally
പ്രവാസികൾ ചാർട്ടേഡ് വിമാനത്തിൽ വരുന്നത്

- ചാർട്ടേഡ് വിമാനത്തിൽ വരാനുള്ള കൊതി കൊണ്ടല്ല.

- സർക്കാർ അയക്കുന്ന വിമാനങ്ങൾ ഒരുനിലക്കും മതിയാവാത്തത് കൊണ്ടാണ്..

- ഭൂരിഭാഗവും രോഗമായത് കൊണ്ടോ ജോലി വിസ കാലാവധി കഴിഞ്ഞത് കൊണ്ടോ ഗര്ഭിണികളായത് കൊണ്ടോ ആണ്.

- ഇവിടുന്ന് നുള്ളിപ്പെറുക്കിയോ സന്നദ്ധ സംഘടനകളുടെ സഹായത്താലോ ടിക്കറ്റിനുള്ള ക്യാഷ് ഒപ്പിച്ചാണ്.

- വരുന്നത് മുഴുവൻ ലീഗുകാർ അല്ല

ഇനി ടെസ്റ്റ് ചെയ്യാനാണെങ്കിൽ തന്നെ ഇവിടെ


- ലക്ഷണമുള്ളവരെ തന്നെ ടെസ്റ്റ് ചെയ്യില്ല

- ലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്യാനുള്ള അവസ്ഥയിൽ അല്ല ജിസിസിയിലെ ഒരു രാജ്യവും..

- ഇനി അഥവാ പ്രൈവറ്റ് ലാബുകളിൽ ടെസ്റ്റ് ചെചെയ്യണെമെങ്കിൽ ഏകദേശം ഇരുപത്തയ്യായിരം രൂപ ടെസ്റ്റ് ചാർജായി വരും.. നടുവൊടിഞ്ഞു നാട് പിടിക്കാൻ നിൽക്കുന്ന പ്രവാസിക്ക് അതെത്ര ഭീമമായ തുകയാണെന്നു തനിക്കൊക്കെ മനസ്സിലാവുമായിരുന്നെങ്കിൽ താനിങ്ങനെ ഒരു ഓർഡർ ഇറക്കില്ലല്ലോ....

12/06/2020

✍️✍️✍️Rahul Mamkootathil

ശ്രീജിത്താണോ, കുഞ്ഞേട്ടൻ്റയവടെയാണ് വീട് അല്ലെ?

ലീഗ് വിട്ടത് ജലീലിൻ്റെ ഭാഗ്യമാണ്.

അല്ലെങ്കിൽ ഇന്നലെ നിങ്ങൾ പറഞ്ഞ ആ വാചകത്തിൻ്റെ ട്രോൾ ഇമേജും, അതിൻ്റെ വീഡിയോ മിക്സുമായി നാട്ടിൻ പുറത്തെ വാട്സാപ്പ് ഗ്രൂപ്പും, LP സ്കൂളിലെ അലൂമ്നി ഗ്രൂപ്പും തൊട്ട് പോളിറ്റ് ബ്യൂറോ ഗ്രൂപ്പിൽ വരെ കണ്ട് ചിരിക്കാൻ പാകത്തിൽ പ്രചരിക്കുമായിരുന്നു.

ഞാനുൾപ്പെടെ പലരും പല തവണ പറഞ്ഞ് പഴകി തുരുമ്പിച്ചതാണെന്നറിയാം, പക്ഷേ അത്രമേലാഴത്തിൽ CPIM സൃഷ്ടിച്ച ചില പൊതുബോധം സമൂഹത്തിലുള്ളതുകൊണ്ടാണ്, പറഞ്ഞത് ആവർത്തിക്കുന്നത്.

"ഹലോ ഉസ്മാൻ" എന്ന രമേശ് ചെന്നിത്തലയുടെ ഒരു ഫോൺ സംഭാഷണ വീഡിയോ നിങ്ങൾ പരിഹസിച്ചത് ഓർമ്മയില്ലെ? അതിൽ രമേശ് ചെന്നിത്തല INCAS - OlCC നേതാക്കളോട് പരമാവധിയാളുകൾക്ക് സഹായം എത്തിക്കാനാണ് പറഞ്ഞത്. ഒരു വാക്ക് കൊണ്ട് പോലും രാഷ്ട്രീയ വേർതിരിവ് പറഞ്ഞിരുന്നില്ല. എന്നിട്ടും ഒരാളുടെ സംസാര ശൈലിയുടെ പേരിലാണ്, സ്വയം പുരോഗമ പട്ടം ചുമന്നു നടക്കുന്ന നിങ്ങൾ അദ്ദേഹത്തെ പരിഹസിച്ചത്.

ജലീലിൻ്റെ ഫോൺ കോൾ എത്രയേറെ ഗൗരവതരമായ വിഷയങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

പ്രവാസികളോട് "കയറി വാടാ മക്കളെ " എന്നു പറഞ്ഞ് പോസ്റ്ററടിച്ച വിജയൻ മന്ത്രിസഭയിലെ മന്ത്രിയാണയാൾ. അന്തിച്ചർച്ചകളിൽ പ്രവാസി സ്നേഹം വകഞ്ഞൊഴുകുന്ന CPIM ൻ്റെ ഭാഗമാണയാൾ. എന്നിട്ടും അയാൾ, നേരിട്ട് ഒരു പരിചയവുമില്ലാത്ത ഒരു പ്രവാസിയോട് അഭ്യർത്ഥിക്കുകയാണ് ചാർട്ടേർഡ് വിമാനങ്ങൾ ഏതെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോയെന്ന വിവരം അറിയിക്കണമെന്ന്.

സംസ്ഥാന സർക്കാർ പ്രവാസി യെ സൗജന്യമായോ അല്ലാതെയോ നാട്ടിലെത്തിക്കാൻ ഒരു വിമാനം പോലും ചാർട്ടർ ചെയ്യുന്നില്ലായെന്നത് പോട്ടെ, ദിനം പ്രതി OlCC യുടെയും KMCC യുടെയും തൊട്ട് കേരള സമാജങ്ങളുടെ വരെ ചാർട്ടേർഡ് ഫ്ലൈറ്റുകൾ നാട്ടിലെത്തുന്നതിൻ്റെ വിവരം പോലും സംസ്ഥാനത്തിൻ്റെ ഒരു മന്ത്രിക്കില്ലാ.

മറ്റൊരു വിഷയം, തൻ്റെ നാട്ടുകാരായ പ്രവാസികളെ തിരികയെത്തിക്കാൻ വേണ്ടിയുള്ള ആ ശ്രമത്തിൽ പോലും അയാൾ എത്രമാത്രം സ്വാർത്ഥമായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. കൊറോണയോട് പൊരുതാനാകാതെ ഇരുന്നൂറ്റിയമ്പതിലധികം മലയാളികൾ മരണത്തിനു കീഴടങ്ങിയ വിദേശ രാജ്യത്ത് നിന്ന്, ഒരു "കൊതുമ്പ് വള്ളം " കിട്ടിയാലും കടലു കടന്ന് നാട്ടിലെത്താമെന്നാണ് പ്രവാസികൾ കരുതുന്നത്. അത്തരത്തിലേതോ പ്രവാസികൾ ബന്ധപ്പെട്ടപ്പോഴാണ് ജലീൽ ശ്രീജിത്തിനെ വിളിച്ച് വിശദാംശങ്ങൾ തിരക്കിയത്. KMCC ഫ്ലൈറ്റ് വിടുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ, ജലീലിനു അതു വേണ്ട! AP അബൂബക്കർ മുസല്യാരുടെ ആളുകൾ ഫ്ലൈറ്റ് വിടുന്നുണ്ടെങ്കിലതു മതി പോലും! കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് പറയുന്നവരുടെ കൂട്ടത്തിലൊരുത്തനാണ് ഇത്ര ക്രൂരമായി രാഷ്ട്രീയം കളിക്കുന്നത്.

ഇത്രയൊക്കെയുണ്ടായിട്ടും ജലീലിൻ്റെ വിഷയം മാധ്യമ സിംഹങ്ങളും, നിഷ്പക്ഷത്തൊഴിലാളികളും, സാഹിത്യ അടിമ ജീവിതക്കാരും കണ്ടില്ല, മിണ്ടിയില്ല. അതാണ് ആദ്യമെ ഞാൻ പറഞ്ഞത്, ലീഗ് വിട്ടത് ജലീലിൻ്റെ ഭാഗ്യമാണെന്ന്. അല്ലെങ്കിൽ ഇക്കൂട്ടർ പറഞ്ഞേനേം, ''മൂരിക്കെന്ത് വിവേകവും, മനുഷ്യത്വവുമെന്ന്"..

പണ്ട് ആദിബെന്ന ബന്ധുവിനെ സർക്കാർ സർവ്വീസിൽ തിരികിക്കയറ്റിയ വിവാദ സമയത്ത്, കൊച്ചാപ്പയായ ജലീലിനെ ഏഷ്യാനെറ്റിലെ വിനു V ജോൺ വിളിച്ചത് " അല്പനെന്നാണ് ". എന്നാൽ വിനുവിന് തെറ്റി, ജലീൽ അല്പൻ മാത്രമല്ല, നീചനും, സ്വാർത്ഥനും, മനുഷ്യത്വമില്ലാത്തവനുമാണ്.

✍️✍️✍️Rahul Mamkootathil

Photos from Riyadh Kmcc Mavoor's post 05/06/2020

റിയാദിൽ നിന്നും പുറപ്പെടുന്ന KMCC യുടെ ചാർട്ടേഡ് വിമാനത്തിലെ ദൃശ്യങ്ങൾ

03/06/2020

കാലംമാറും,
ജനങ്ങള്‍ എല്ലാം മറക്കും...
കോവിഡും പ്രതിസന്ധികളും ഓര്‍മ്മയാകും..
പക്ഷേ, മഹാമാരി മരണം പെയ്യിക്കുന്ന നാടുകളില്‍ നിന്ന് സ്വന്തം നാട്ടിലേക്കെത്താന്‍ കൊതിച്ചിട്ട്, ഉറ്റവരുടെ ഒരുപിടി മണ്ണുപോലും നെഞ്ചേറ്റുവാങ്ങാന്‍ വിധിയില്ലാതെ ഈ മണ്ണില്‍ അലിഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവരുടെ ആത്മാക്കള്‍ താങ്കളെ വേട്ടയാടും...

അനേകായിരം പ്രവാസികളുടെ ഉള്ളില്‍ പാതിമുഖം മറച്ച ഒരൊറ്റുകാരനായി താങ്കളിനിയും ഓര്‍മ്മിക്കപ്പെടും...

02/06/2020

നാട്ടിലുള്ളവർ ഇപ്പോളും ഭാര്യയുടെ ലോക്ഡൗൺ പാചകകസർത്തിന്റെ യുട്യുബ്‌ ലിങ്കും , കുട്ടികളുടെ ഫോട്ടോ ‌ മൽസരത്തിന്റെയും ലിങ്ക്‌ ഷെയർ ചെയ്യുന്ന തിരക്കിൽ തന്നെയാണു...
(അത്‌ കൊണ്ട്‌ അവർ ഇതിൽ ഇല്ല )

റിയാദിലുള്ള പ്രവാസി സുഹൃത്തുകളുടെ മനസ്സിനു ഒരു സമാധാനം നൽകാൻ ആഗ്രഹിച്ച്‌ കൊണ്ടുള്ള ഒരു പോസ്റ്റ്‌ ആണു ഇത്‌..

കോറോണ ഭീതിക്കിടയിലൂടെ കറങ്ങുന്ന ഒരു വൈറൽ പനി ആണു റിയാദിലെ നമുക്കിടയിലെ വില്ലൻ ...
ശരീരക്ഷീണം , പനി , കഫകെട്ട്‌ ,ശ്വാസമുട്ടൽ എന്നിവയ്ക്കിടയിൽ പേടിച്ച്‌ ബേജാറിൽ ഹൃദയസ്‌തംഭനം കാരണമായിട്ടാണു നമുക്കിടയിൽ അധിക പേരും മരിച്ച്‌ നമ്മിൽ നിന്ന് വിട്ട്‌ പിരിഞ്ഞിരിക്കുന്നത്‌...

( കഴിഞ്ഞ ആഴ്ചകളിൽ നടന്ന 25 ഓളം മരണ കേസുകളുടെ ഫോറൻസിക്‌ റിപ്പോർട്ട്‌ നേരിൽ വായിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ )

കൃത്യമായ ചികിൽസ തേടുക ..
കൃത്യാമായ വിശ്രമം , ഭക്ഷണം
മാനസികമായി ഉല്ലാസം നേടുക ..

നിങ്ങളൂടെ കൂടെ റിയാദ്‌ കെ എം സി സി സെന്റ്രൽ കമ്മിറ്റിക്ക്‌ കീഴിൽ വെൽഫെയർവിംഗായി പ്രവർത്തിക്കുന്ന ..

1. കോവിഡ്‌ രോഗികൾക്കും ഭീതിതർക്കും വേണ്ടി മുഴുസമയം പ്രവർത്തിക്കുന്ന Telecare ഉണ്ട്‌ ..

2. മരുന്ന് പോലുള്ള അത്യാവശ്യ സേവനത്തിനുള്ള Pharma wing ഉണ്ട്‌

3. അപകടം / മരണം പോലുള്ള ആപത്ഘട്ടങ്ങളിൽ സഹായത്തിനു ദാറുസ്സലാം ഉണ്ട്‌ ..

കെ എം സി സി നേതാക്കളും പ്രവർത്തകരും വളന്റിയേർസ്സായി ‌സേവനത്തിനു മുന്നിട്ടിറങിയ സമയമാണു..

ഞങ്ങൾ ഉണ്ട്‌ നിങ്ങളുടെ കൂടെ......💚

Irshad Kayakool

19/05/2020

കെ എം സി സി വനിത പ്രവർത്തകർക്ക് റിയാദ് ഇന്റർനാഷണൽ എയർപോർട്ട് മാനേജർ അഹമദ് അൽ ഖഹ്ത്താനിയുടെ അഭിനന്ദനം.

Photos from Riyadh Kmcc Mavoor's post 19/05/2020

#റിയാദ്_എയർപോർട്ട് വഴി ഇന്ന് 19-05-2020 നാട്ടിലേക്ക് യാത്രയാകുന്നവർക്ക് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ മെഡിക്കൽ കിറ്റ് വിതരണത്തിന് കെഎംസിസിയുടെയും വനിതാ വിങ്ങിന്റെയും നേതാക്കളും വളണ്ടിയർമാരും നേതൃത്വം നൽകുന്നു.

#അഭിമാനം
#കെഎംസിസി_റിയാദ്_സെൻട്രൽ_കമ്മിറ്റി

12/05/2020

തുല്യതയില്ലാത്ത സേവനം...
അതിരുകളില്ലാത്ത കരുതൽ
✊🏻✊🏻

Want your business to be the top-listed Government Service in Riyadh?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Riyadh