KCM കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി

KCM കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി

Share

കേരളാ കോൺഗ്രസ് കൂരാച്ചുണ്ട്

12/13/2021

ഇന്നലെ അന്തരിച്ച കേരളാ കോൺഗ്രസ് എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ,ദളിത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡൻ്റും, മുൻ വാർഡ് മെംബറും, നിലവിലെ കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ സാമിക്കുട്ടി അമ്പായത്തൊടിയുടെ വീട് കേരളാ കോൺഗ്രസ് എം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി.എം ജോസ്ഫ് സന്ദർശിച്ച് സന്തപ്ത കുടുംബാഗങ്ങളെ അനുശോചനം അറിയിച്ചപ്പോൾ .....

12/19/2020
12/07/2020

രാജൻ മാസ്റ്റർ പതിനൊന്നാം വാർഡിൽ ജനങ്ങളുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നു.

Photos from KCM കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി's post 11/19/2020

നിശ്ചയദാർഢ്യത്തോടെ വീണ്ടുമൊരങ്കത്തിന്
പോരാടാനുറച്ച് കേരളാ കോൺഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം പ്രസിഡൻ്റ് വിത്സൺ പാത്തിച്ചാലിൽ ഒന്നാം വാർഡിലേക്ക് വരണാധികാരി മുൻപാകെ നാമനിർദ്ധേശപത്രിക സമർപ്പിക്കുന്നു. 🙏🙏🙏

11/10/2020
11/02/2020

പൊൻകുന്നം, ജോസഫ് ഗ്രൂപ്പ് പൂർണ്ണമായി ജോസ് പക്ഷത്തേക്ക് ......
കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തില്‍ നിന്ന് ആന്റണി മാര്‍ട്ടിന്‍ ഉള്‍പ്പടെ മുപ്പതോളം പ്രാദേശിക നേതാക്കളും ,പ്രവർത്തകരും ജോസ് പക്ഷത്തിലേക്ക്; ജോസ് കെ മാണി,എന്‍ ജയരാജ് എം.എല്‍.എ, റോഷി അഗസ്റ്റ്യൻ എന്നിവർ സന്നിഹിതരരായിരുന്നു. നവംബര്‍ ഒന്നിന് ചിറക്കടവില്‍ നടന്നെ കേരളാ കോണ്‍ഗ്രസ് എം സമ്മേളനവേദിയില്‍ വെച്ച് പ്രവര്‍ത്തകരെ സ്വീകരിച്ചു. കോ വിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ലളിതമായ സ്വീകരണ ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

10/29/2020

കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തില്‍ നിന്ന് ആന്റണി മാര്‍ട്ടിന്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ ജോസ് പക്ഷത്തിലേക്ക്; എന്‍ ജയരാജ് എം.എല്‍.എയുമായി കൂടിക്കാഴ്ച്ച നടത്തി; നവംബര്‍ ഒന്നിന് ചിറക്കടവില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് എം സമ്മേളനവേദിയില്‍ വെച്ച് പ്രവര്‍ത്തകരെ സ്വീകരിക്കും...read more : http://fournewslive.com/2020/10/antony-martin-jose-k-mani/

10/24/2020

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം ) ന്റെ 56ആം ജന്മദിനമാണ് ഇന്ന് .. ഈ അവസരത്തിൽ വിദ്യാർത്ഥി കോൺഗ്രസിനു എല്ലാ വിധ ആശംസകളും നേരുന്നു.. ഇനിയും കൂടുതൽ ഉയരത്തിൽ എത്താൻ സാധിക്കട്ടെ..
പഠിച്ചു വളരുക നാട് ഉണർത്തുക

10/08/2020

https://www.facebook.com/154254094714750/posts/1831800703626739/
സ്നേഹിതരെ,
കേരള കോണ്‍ഗ്രസ് എം 56-ാം വയസിലേക്ക് കടക്കുന്ന ദിനത്തില്‍ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി എന്നും നിലകൊള്ളുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടിയുടെ മിത്രങ്ങള്‍ക്കും അനുഭാവികള്‍ക്കും ആശംസകളും സ്‌നേഹവും അറിയിക്കുന്നു. നമ്മുടെ പ്രസഥാനത്തിന്റെ സര്‍വസ്വവുമായ മാണി സാറിന്റെ ചിരസ്മരണീയ സ്മൃതിക്കു മുന്നില്‍ ഈ സുദിനത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. ഹരിതാഭമായ കാര്‍ഷിക കേരളവും നിറഞ്ഞ കര്‍ഷക മനസുകളുമാണ് എന്നും കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

കേരള കോണ്‍ഗ്രസിന്റെ ഈ ജന്മദിനത്തിലും കാര്‍ഷിക ലോകത്തോടുള്ള കടപ്പാടിന്റെ പ്രതിജ്ഞ നമുക്ക് പുതുക്കാം.56-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം പാര്‍ട്ടി ഓഫീസുകളിലും വീടുകളിലുമായി ഒരു ലക്ഷം വൃക്ഷതൈകൾ നടാനാണു തീരുമാനിച്ചിരിക്കുന്നത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇത്.

എന്നും കര്‍ഷകരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ആണ് കേരള കോണ്‍ഗ്രസ്സും നേതാക്കളും നിലകൊണ്ടിട്ടുള്ളത്. നമുക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന കര്‍ഷകരോടുള്ള ആദരവും നന്ദിയും രേഖപ്പെടുത്താനും ജന്മദിനം സന്ദേശമാകണം.

കാര്‍ഷിക വ്യവസായങ്ങളെയെല്ലാം കോര്‍പറേറ്റുകള്‍ക്കു
തീറെഴുതികൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തില്‍ നമ്മളും കൈകോര്‍ത്തുകഴിഞ്ഞു. വൃക്ഷ തൈകള്‍ നടുന്നതിനൊപ്പം എക്കാലവും പാര്‍ട്ടിയുടെ അടിത്തറയായ കര്‍ഷക സമൂഹത്തെ സംരക്ഷിക്കാനുള്ള ഉത്തവരവാദിത്വവും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.ഒരു നല്ല നാളേക്ക് വേണ്ടി നമ്മുടെ പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ ദിനത്തില്‍ നമുക്ക് കര്‍മനിരതരാകാം.

ജന്മദിനാശംസകളോടെ

09/29/2020

ഒക്ടോബർ1( ലോകവേ യോജന ദിനം.)
" വരുവാനില്ലാരുമിന്നോരുനാളുമീ -
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാ...."
കേരളത്തിൽ ഇന്ന് ഓരോ വ്യദ്ധസദനത്തിൻ്റെ വാതിൽപടികളിലും ഈ കാത്തുനിൽപ്പും , ഈ രോദനവും നമുക്ക് കേൾക്കാം. കേരളത്തിൽ വ്യദ്ധസദനങ്ങൾ പെരുകുകയാണ്. നമ്മുടെ കൊച്ച് മലയോര ഗ്രാമവും വ്യത്യസ്ഥമല്ല. ആധുനിക മനുഷ്യർ പല മൂല്യങ്ങളും മറക്കുന്നതിനിടയിൽ തങ്ങളുടെ മാതാപിതാക്കൾ തങ്ങൾക്ക് നൽകിയ സ്നേഹവും പരിലാളനയും മറക്കുന്നു.
ജീവിതതോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. ഇത് വെല്ലുവിളികളും അവസരങ്ങളും പ്രദാനംചെയ്യുന്നു. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. എല്ലാ സമൂഹങ്ങളിലും വാർദ്ധക്യത്തിന്റെ പ്രായ പരിധി ഒരേ പോലെ അല്ലാത്തതിനാൽ ആയതു കൃത്യമായി നിർവചിക്കാനാവില്ല. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.ഉയർന്ന ജനനനിരക്കും മരണനിരക്കും എന്നതിൽ നിന്നും കുറഞ്ഞ ജനനനിരക്കും മരണനിരക്കും എന്നതിലേക്കുള്ള മാറ്റമാണ് ജനസംഖ്യാ സംക്രമണം.ജനനനിരകക്കിലും മരണനിരക്കിലും ഉണ്ടായ മാറ്റം പ്രേത്യേകിച്ചും 70-കളിലും 80-കളിലും കുത്തനെ ഉണ്ടായ മാറ്റങ്ങളും തുടർന്നു പ്രായഘടനയിൽ ഉണ്ടായ മാറ്റങ്ങളും മൂലം കേരളം ജനസംഖ്യാ സംക്രമണത്തിന്റെ നിർണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ജനസംഖ്യാ പരിവർത്തനത്തിന്റെ പ്രധാനപ്പെട്ട അന്തരഫലം വാർദ്ധക്യമാണ്. ഒരുജനസമൂഹത്തിന്റെ പ്രായമാകൽ എന്നതു പ്രായമായവരുടെ എണ്ണത്തിലുള്ള ആപേക്ഷിക വർദ്ധനവാണ്. ജനനനിരകക്കിലും മരണനിരക്കിലും ഉണ്ടായ മാറ്റം പ്രായമായവരുടെ എണ്ണത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയതായി വ്യക്തമാണ്. മുതിർന്നവർക്ക് അനുകൂലമായി പ്രായഘടനയിൽ ഉണ്ടായ മാറ്റം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നതാണ്.2011 ലെ ജനസംഖ്യാ സെൻസസ് അനുസരിച്ച് ഏതാണ്ട് 10.4 കോടി വൃദ്ധർ (60 വയസ്സിനു മേൽ പ്രായമുള്ളവർ) ഇന്ത്യയിൽ ഉണ്ട്.എസ്.ആർ.എസ്. റിപ്പോർട്ട് 2009 -13 അനുസരിച്ച് കേരളത്തിൽ പ്രീതീഷിത ആയുർദൈർഘ്യം പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 71.8 വയസും 77.8 വയസും ആണ്. സാധാരണയായി സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരെക്കാൾ ഉയർന്നതാണ് (ഇന്ത്യയിലും). എന്നാൽ കേരളത്തിൽ ഇത് വളരെ കൂടുതലാണ്. പുരുഷന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ വയോജനങ്ങളിൽ വിധവകളുടെ എണ്ണം കൂടുതലാണ്. 65ശതമാനം വൃദ്ധരും രോഗികളാണെന്നു എൻഎസ്എസ് സർവേ 2015 വ്യക്തമാക്കുന്നു.
ഏകാന്തതയുടെ തടവറകളിൽ ജീവിക്കുന്നവരെ അഭ്രപാളികളിൽ കണ്ട് കണ്ണീർ വാർകുന്നവർ സ്വന്തം മാതാപിതാക്കളെ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ലോകത്തേയ്ക് തുറന്ന് വിടണം.
കേരളത്തിലെ വയോജനങ്ങൾ ഇന്ന് വളരെയധികം സാമ്പത്തിക, സാമൂഹ്യ അരക്ഷിതാവസ്ഥയിലാണ് .കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബ വ്യവസ്ഥയിലേക്കുള്ള പ്രയാണം കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കുറച്ചിരിക്കുന്നു. ആരോഗ്യപരമായും, മാനസികമായും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ജീവിതാവസ്ഥയാണിത്. സാമ്പത്തിക സുരക്ഷിതത്വം ഒരു പരിധി വരെ ഈ ആശങ്കകൾ മറികടക്കാൻ അവരെ സഹായിച്ചേക്കും സാമ്പത്തിക സുരക്ഷിതത്വം അവരുടെ ആത്മാഭിമാനം വലിയ അളവിൽ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നത് വസ്തുതയാണ്.
നിലവിൽ മാറി മാറി വരുന്ന സർക്കാറുകൾ വിവിധ സാമൂഹിക സുരക്ഷാ പദ്ധതി കളിലായി പെൻഷനുകളും, മറ്റ് ആനുകൂല്യങ്ങളും നിലവിലുണ്ടങ്കിലും അത് തീരെ അപര്യാപ്തമാണ്. മിക്ക വിദേശ രാജ്യങ്ങളിലും . വയോജനങ്ങളുടെ പൂർണ്ണ ഉത്തരവാധിത്തം സർക്കാരിനാണ് . വർദ്ധിച്ച ജനസംഖ്യ യുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇത് വെല്ലുവിളിയാണങ്കിലും അപ്രായോഗികമല്ല.
ഇപ്പോഴത്തെ ചിന്തിക്കുന്ന യുവത്വം ഈ രീതിയിലുള്ള മാറ്റം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്( OIOP ) പോലുള്ള ആശയങ്ങളുടെ ഉദയവും ,ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും .ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമാണിനി ആവശ്വം. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ കണ്ണടയ് കുമ്പോഴും , കേരളാ കോൺഗ്രസ് പോലുള്ള രാഷ്ട്രീയ കക്ഷികൾ ഇത്തരം വിഷയങ്ങളിൽ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും തങ്ങളുടെ രാഷ്ട്രീയ അജൻഡയായി കാണുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്.

09/27/2020

കേരളാ കോൺഗ്രസ്(M) മുൻ ചെയർമാനും മന്ത്രിയുമായിരുന്ന ബഹു: CF Thomas സാറിൻ്റെ നിര്യാണത്തിൽ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ 🌹🌹ആദരാക് ഞലികൾ '🌹🌹

Want your business to be the top-listed Government Service in Las Vegas?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Las Vegas, NV