10/01/2023
DYFI ആലങ്ങാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളനാട് പ്രദേശത്തെ 46ാം നമ്പർ അംഗൻവാടിയും പരിസര പ്രദേശവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.ജിമേഷ് , മേഖല പ്രസിഡന്റ് പി.ജി. ലെനിൻ, മേഖല സെക്രട്ടറി ആന്റണി പീറ്റർ എന്നിവർ നേതൃത്വം നൽകി.
01/03/2023
"വിശപ്പിന് ഭക്ഷണം ജീവന് രക്തം " ക്യാമ്പയിന്റെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI ആലങ്ങാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി.പൊതിച്ചോർ വഹിച്ചു കൊണ്ടുള്ള വാഹനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം സ: എം.കെ.ബാബു ഫ്ളാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി പി.ജി. ലെനിൻ ,മേഖല പ്രസിഡൻറ് ആൻറണി പീറ്റർ ,ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.സി.ജിമേഷ് എന്നിവർ നേതൃത്വം നൽകി.1512 പൊതിച്ചോറുകളാണ് മേഖല കമ്മിറ്റിയ്ക്കു കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി ലഭിച്ചത്.
07/23/2022
"വിശപ്പിന് ഭക്ഷണം ജീവന് രക്തം " ക്യാമ്പയിന്റെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI ആലങ്ങാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി.പൊതിച്ചോർ വഹിച്ചു കൊണ്ടുള്ള വാഹനം സി.പി.ഐ.എം ആലങ്ങാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി സ: സി.കെ.ഗിരി ഫ്ളാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി പി.ജി. ലെനിൻ ,മേഖല പ്രസിഡൻറ് ആൻറണി പീറ്റർ ,ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.സി.ജിമേഷ് എന്നിവർ നേതൃത്വം നൽകി.1607 പൊതിച്ചോറുകളാണ് മേഖല കമ്മിറ്റിയ്ക്കു കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി ലഭിച്ചത്.
10/09/2021
DYFI കൊടുവഴങ്ങ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനാചരണം നടത്തി.
09/30/2021
ഒക്ടോബർ 7 മുതൽ 11 വരെ നേപ്പാളിൽ വച്ച് നടക്കുന്ന ഇൻഡോ-നേപ്പാൾ ഫുട്ബോൾ ടൂർണമെന്റിലേയ്ക്ക് (അണ്ടർ 19 കേരള ടീം) സെലക്ഷൻ ലഭിച്ച കരിങ്ങാംതുരുത്തിലെ മുഹമ്മദ് സ്വാലിഹിനെ DYFI ആലങ്ങാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല സെക്രട്ടറി പി.ജി. ലെനിൻ, മേഖല ട്രഷറർ മജീഷ് , മേഖല കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് ബാബു, സുൽഫിക്കർ അലി, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം എം.കെ. ജെൻസൻ , യൂണിറ്റ് പ്രസിഡന്റ് അനീഷ് എന്നിവർ പങ്കെടുത്തു.