CPI Ambalamkunnu LC

CPI Ambalamkunnu LC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI Ambalamkunnu LC, Political Party, Las Vegas, NV.

02/26/2022
09/18/2021

സഖാവിന്റെ ഓർമ്മക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ ചാർത്തുന്നു

Photos from CPI Ambalamkunnu LC's post 06/10/2021

സിപിഐ അമ്പലംകുന്ന് ലോക്കൽ കമ്മിറ്റി നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം

Photos from CPI Ambalamkunnu LC's post 11/15/2020

ഇവർ വെളിനല്ലൂർ പഞ്ചായത്തിലെ സിപിഐ സാരഥി കൾ

11/14/2020

വെളിനല്ലൂർ പഞ്ചായത്ത്‌ എൽ ഡി എഫ്‌ കൺവെൻഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എ. മുസ്തഫ ഉൽഘാടനം ചെയ്യുന്നു

11/06/2020

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍
ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടി
- സി പി ഐ -

വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അത്തരക്കാരെയെല്ലാം വെടിവെച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല.
എഴുപതുകളില്‍ ഉദയം ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനവും അവരുടെ ഉന്മൂലന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ വേരോട്ടം നേടാതെ പോയത് വെടിവെയ്പുകള്‍ നടത്തിയിട്ടോ അവരെയെല്ലാം കൊന്നൊടുക്കിയതിന്റെ പേരിലോ അല്ല. കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു.
ഇന്ന് തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നതായി ബോധ്യപ്പെടുന്നില്ല. നടന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ല.
കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം.തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല,
ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാന്‍ കേരള പോലീസില്‍ സംവിധാനവും, ഇടപെടാന്‍ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്.
വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണം അടിയന്തരമായി നടത്തുകയും സമയബന്ധിതമായി റിപ്പോര്‍ട്ട് വാങ്ങി നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സ് ആയി ചേര്‍ന്ന കൗണ്‍സിലില്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി, കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
രാവിലെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവും തിരുവനന്തപുരത്ത്
എം എന്‍ സ്മാരകത്തില്‍ യോഗം ചേര്‍ന്നു.

11/04/2020

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി ഐ(എം) തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവുമായിരുന്ന സഖാവ്
പി.ബിജുവിന് #ആദരാഞ്ജലികൾ......

Photos from Mullakkara Retnakaran's post 11/03/2020
10/29/2020

സി പി ഐ മുൻ സംസ്ഥാന കൌൺസിൽ അംഗവും മലപ്പുറം ജില്ലയിലെ പ്രമുഖ നേതാവുമായ സഖാവ് ടി കെ സുന്ദരൻ മാസ്റ്ററുടെ നിര്യാണത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി

മലപ്പുറം ജില്ലയിൽ പാർട്ടി സംഘടന കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

പാർട്ടി വിദ്യാഭ്യാസ രംഗത്തും സുന്ദരൻ മാസ്റ്റർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സുന്ദരൻ മാസ്റ്ററുടെ നിര്യാണത്തിൽ സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ്‌ വിശ്വം എം പി, ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം
കെ ഇ ഇസ്മായിൽ എന്നിവരും അനുശോചിച്ചു.

Want your business to be the top-listed Government Service in Las Vegas?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Las Vegas, NV