CPI-M Chittoor LC Thodupuzha

  • Home
  • CPI-M Chittoor LC Thodupuzha

CPI-M Chittoor LC Thodupuzha This is CPI-M Chittoor LC Thodupuzha official page, Please Like the page & Share

സ. വി ചെന്താമരാക്ഷനെ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.അഭിവാദ്യങ്ങൾ
05/10/2026

സ. വി ചെന്താമരാക്ഷനെ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

അഭിവാദ്യങ്ങൾ

ഇന്ന് ഗാന്ധി ജയന്തി. സ്വന്തം ജീവിതം തന്നെ ലോകത്തിന് സന്ദേശമാക്കി മാറ്റിയ മഹാത്മാ ഗാന്ധി, ഇന്ത്യ എന്ന മഹത്തായ ആശയത്തിന് വ...
02/10/2026

ഇന്ന് ഗാന്ധി ജയന്തി. സ്വന്തം ജീവിതം തന്നെ ലോകത്തിന് സന്ദേശമാക്കി മാറ്റിയ മഹാത്മാ ഗാന്ധി, ഇന്ത്യ എന്ന മഹത്തായ ആശയത്തിന് വേണ്ടിയാണ് ജീവൻ ബലിനൽകിയത്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്താൻ അക്ഷീണം പ്രയത്നിച്ച അദ്ദേഹം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മാനവിക സാഹോദര്യത്തിന്റെയും ജീവിക്കുന്ന പ്രതീകമായിരുന്നു. ആ കാരണത്താൽ തന്നെയാണ് ഹിന്ദുത്വ വർഗീയവാദികൾ അദ്ദേഹത്തെ വെടിയുതിർത്ത് കൊലപ്പെടുത്തിയതും.

​ഗാന്ധിജി വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യ ഇന്ന് വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. വിഭജന രാഷ്ട്രീയവും വർഗീയതയും സമൂഹത്തിൽ ആഴത്തിൽ വേരോടിക്കാൻ ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ളവർ തന്നെ നേരിട്ട് നേതൃത്വം നൽകുന്നു. ഇതിനായി ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും അവർ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന എസ് ഐ ആർ പ്രക്രിയ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

​പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിൽ നടപ്പാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നടപ്പിലാക്കുന്നത്. ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും വോട്ടവകാശത്തിൽ നിന്ന് ആസൂത്രിതമായി പുറത്താക്കി സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ കമ്മീഷൻ കൂട്ടുനിൽക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

എല്ലാത്തരം വിഭാഗീയ ചിന്തകൾക്കും വിഭജന രാഷ്ട്രീയത്തിനും മുന്നിൽ വലിയൊരു പ്രതിരോധമായി ഗാന്ധിജി നിലകൊണ്ടിരുന്നു. ആ സ്മരണകൾ തന്നെയാണ് ഇന്നത്തെ മനുഷ്യവിരുദ്ധ ആശയങ്ങൾക്കും ഭരണഘടനാ ലംഘനങ്ങൾക്കുമെതിരായ പോരാട്ടങ്ങൾക്ക് നമുക്ക് ഊർജ്ജം പകരേണ്ടത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നീക്കങ്ങൾക്കെതിരെ ജനങ്ങളെ ഒന്നടങ്കം അണിനിരത്താൻ നമുക്ക് കഴിയണം. വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കുമെന്നും ഭരണഘടനാ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുമെന്നും ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

​ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

സ.കോടിയേരിഓർമ്മയുടെസമരമുഖം
30/09/2026

സ.കോടിയേരി
ഓർമ്മയുടെ
സമരമുഖം

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം ഒക്ടോബർ ഒന്നിന്...
30/09/2026

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കും. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയുടെ നേതൃനിരയിൽ എത്തിയ കോടിയേരി അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലും തിളങ്ങി. മതനിരപേക്ഷതയും ബദൽനയങ്ങളും മുഖമുദ്രയാക്കി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ തകർത്ത് എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കുക എന്നതാണ് സംഘപരിവാർ അജൻഡ. ഇഡി നിർദേശപ്രകാരം പ്രതിപക്ഷ നേതാവിന് നേരെ യുഡിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾക്ക് കോടിയേരിയുടെ ഓർമ്മകൾ കരുത്ത് പകരും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.  ഡല്‍ഹിയിൽ ഇടതുപക്ഷ പാര്‍ട്ടികള്‍  സംഘടിപ്പിച...
30/09/2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡല്‍ഹിയിൽ ഇടതുപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മാർച്ചിന് നേതൃത്വം കൊടുത്ത സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, ആർ അരുൺകുമാർ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എംപിമാരായ വി ശിവദാസൻ, എ എ റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന എന്നിവരെ പോലീസ്
അറസ്റ്റ് ചെയ്തു.

ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നേറാനുള്ള ഇടതുപക്ഷത്തിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്...
29/09/2026

ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നേറാനുള്ള ഇടതുപക്ഷത്തിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട ഫലമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലേത്. ഇടതുപക്ഷത്തെ ഇല്ലാതാക്കിക്കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള മറുപടിയാണിത്. തിരുത്തി തിരിച്ചുവരുമെന്ന ഇടതുപക്ഷ നിലപാട് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഈ വിജയം. സ്പോൺസേർഡ് സർക്കാരും സ്പോൺസേർഡ് മുഖ്യമന്ത്രിയും മന്ത്രിമാരുടെ സ്പോൺസേർഡ് യാത്രകളും, പവർകട്ടും, വിലക്കയറ്റവും, മരുന്ന് ക്ഷാമവും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചയും, സ്വകാര്യ വൽക്കരണ നിലപാടുകളും, സംഘപരിവാർ വിധേയത്വവുമെല്ലാം ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 18 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 2025 ലെ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇത്തവണ അത് 18 ആയി വർധിച്ചു. 22 സീറ്റുകളിൽ നിന്ന് യുഡിഎഫ് 19 ആയി കുറഞ്ഞു. സീറ്റിനു പുറമെ വോട്ടിന്റെ കണക്കിലും എൽഡിഎഫ് നേട്ടം കൈവരിച്ചു. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം നേടിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. തോറ്റുപോയ ഇടങ്ങളിലും എൽഎഡിഎഫ് വോട്ട് കുത്തനെ കൂടിയിട്ടുണ്ട്.

അതിന് തെളിവാണ് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 748 വോട്ടിന് യുഡിഎഫ് ജയിച്ച സ്ഥലത്ത് 2140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. പാലക്കാട് പല്ലശന ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ 7085 വോട്ടിന് എൽഡിഎഫ് ജയിച്ചു. ഇത്തവണ ജയിച്ചത് ആകട്ടെ 10658 വോട്ടിനും. തെരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും വലിയ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്. ഇടതുപക്ഷ വിജയത്തിനായി പ്രയത്നിച്ച മുഴുവൻ സഖാക്കളെയും, വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം സംസ്ഥാന സെക്രട്ടറി

29/09/2026

"ജനങ്ങളോടൊപ്പം നിന്ന്, ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം ഇനിയും മുന്നോട്ടുപോകും"

"എൽഡിഎഫ് വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു"
29/09/2026

"എൽഡിഎഫ് വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു"

ധീരപോരാട്ടങ്ങളുടെ മനുഷ്യനാമമാണ് സഖാവ് പുഷ്പൻ. വെടിയുണ്ടകൾ തോറ്റുപോയ സമരക്കരുത്ത്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത...
28/09/2026

ധീരപോരാട്ടങ്ങളുടെ മനുഷ്യനാമമാണ് സഖാവ് പുഷ്പൻ. വെടിയുണ്ടകൾ തോറ്റുപോയ സമരക്കരുത്ത്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്‌ അനശ്വരതയുടെ ആപ്‌തവാക്യമായി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്‌.
പുഷ്പന്റെ വേർപാടിന് ഇന്നേക്ക് രണ്ടുവർഷം. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും എക്കാലവും അണയാത്ത ജ്വാലയാണ്. യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ്‌ ഡിവൈഎഫ്‌എൈ പ്രവർത്തകർ ഉജ്വല പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്‌. പ്രകോപനമൊന്നുമില്ലാതെ ജനാധിപത്യപരമായി സമരം ചെയ്തിരുന്ന യുവാക്കളുടെ കൂട്ടത്തിനുനേരെയാണ്‌ അന്നത്തെ യുഡിഎഫ്‌ സർക്കാരിന്റെ പൊലീസ്‌ നിറയൊഴിച്ചത്‌. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. അഞ്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തസാക്ഷികളായപ്പോൾ പുഷ്പൻ ഗുരുതരമായി പരിക്കേറ്റ്‌, ശരീരം തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി.
ചികിത്സയും മരുന്നുമായി വേദന കടിച്ചമർത്തിയുള്ള നിരന്തരയാത്രയായിരുന്നു മരണംവരെയും പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പൻ. പാർടിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും കുടുംബവുമുൾപ്പെടെ സാന്ത്വനമായും തണലായും എന്നും പുഷ്പന്‌ ഒപ്പമുണ്ടായിരുന്നു.
ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്‌പൻ ജീവിക്കും. രക്തസാക്ഷിക്ക് മരണമില്ല.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് രണ്ടു വർഷം തികയുകയാണ്. ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും അടിപതറാത്ത ധീരതയുടെയും അനശ...
28/09/2026

സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് രണ്ടു വർഷം തികയുകയാണ്. ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും അടിപതറാത്ത ധീരതയുടെയും അനശ്വര പ്രതീകമായി സഖാവിൻ്റെ സ്മരണകൾ നമ്മുടെ ഹൃദയങ്ങളിൽ ഇന്നും തുടിക്കുകയാണ്.

1994, നവംബർ 25 കേരളത്തിന് മറക്കാനാകാത്ത ദിവസമാണ്. അന്ന് കൂത്തുപറമ്പിൽ യുഡിഎഫ് സർക്കാർ അഴിച്ചു വിട്ട ഭീകരതയിൽ കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ സഖാക്കളുടെ ജീവനാണ് നഷ്‌ടപ്പെട്ടത്. ആ ആക്രമണത്തിൽ വെടിയേറ്റ സഖാവ് പുഷ്പൻ മരണത്തെ അതിജീവിച്ചെങ്കിലും തൻ്റെ ശിഷ്‌ടം ജീവിതം മുഴുവൻ ശയ്യാവലംബിയാകേണ്ടി വന്നു.

തന്റെ ദുരിതത്തിനും അനാരോഗ്യത്തിനും മുന്നിൽ സഖാവ് പുഷ്പൻ്റെ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങൾ ഒരിക്കൽപോലും അണുവിട തളർന്നില്ല. പാർടിയോടുള്ള തൻ്റെ പ്രതിബദ്ധത എന്നും അദ്ദേഹം ആവേശപൂർവം ഉയർത്തിപ്പിടിച്ചു.

സഖാവിൻ്റെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. സഖാവ് പുഷ്പന്റെ ജീവിതം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി എന്നും നിലനിൽക്കും. നീതിക്കും സമത്വത്തിനുമായി നടക്കുന്ന പോരാട്ടങ്ങൾക്ക് അത് ഊർജ്ജം പകരും. സഖാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ലാൽ സലാം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

Address


Website

Alerts

Be the first to know and let us send you an email when CPI-M Chittoor LC Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share