Udf Cyber Team

  • Home
  • Udf Cyber Team
Contact the organization

Udf Cyber Team Indian National Congress

വാഗ്ദാനങ്ങളുടെയും നുണകളുടെയും ഒരു ഫാക്ടറി ആണ് റോഷി അഗസ്റ്റിൻ...നിർമാണം പൂർത്തീകരിച്ച റോഡിനു വീണ്ടും ഫണ്ട്‌ അനുവദിക്കുക, ...
21/03/2026

വാഗ്ദാനങ്ങളുടെയും നുണകളുടെയും ഒരു ഫാക്ടറി ആണ് റോഷി അഗസ്റ്റിൻ...

നിർമാണം പൂർത്തീകരിച്ച റോഡിനു വീണ്ടും ഫണ്ട്‌ അനുവദിക്കുക, നിർമാണം പൂർത്തിയക്കുന്നതിനുമുൻപ് അത് ഉദ്ഘാടനം ചെയ്യുക...

ഏറ്റവും ഒടുവിലായി ഇതാ.. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ 25 കോടിയുടെ ഹോസ്റ്റൽ സമുച്ചയം പൂർത്തിയായെന്നു... പൂർത്തിയായ കോളേജ് ഹോസ്റ്റൽ ഒന്ന് കാണിച്ചു തരാൻ മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസിനെയും വെല്ലുവിളിക്കുകയാണ്...

ഇടുക്കിയിലെ ജനങ്ങളെ പൊട്ടന്മാരാക്കാൻ നോക്കല്ലേ റോഷി......

അത്യാധുനിക സൗകര്യത്തോടുകൂടി ഇടുക്കി ചെറുതോണി  കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ (പെട്ടിക്കട )റോഷി അഗസ്റ്റിൻ നാടിന് സമർപ്പി...
16/03/2026

അത്യാധുനിക സൗകര്യത്തോടുകൂടി ഇടുക്കി ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ (പെട്ടിക്കട )റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു💪💪💪

13/03/2026
ഇറിഗേഷൻ ടുറിസം പദ്ധതിയുടെ മറവിൽ മലങ്കരഡാമിന്റെ 21.5 ഏക്കർ സ്ഥലവും വൃഷ്ടി പ്രദേശവും കോഴിക്കോട് ആസ്ഥാനമായ കമ്പനിക്ക് 30 വർ...
13/03/2026

ഇറിഗേഷൻ ടുറിസം പദ്ധതിയുടെ മറവിൽ മലങ്കരഡാമിന്റെ 21.5 ഏക്കർ സ്ഥലവും വൃഷ്ടി പ്രദേശവും കോഴിക്കോട് ആസ്ഥാനമായ കമ്പനിക്ക് 30 വർഷത്തേക്കാണ് ജലവിഭവ വകുപ്പ് പാട്ടത്തിന് നൽകിയിരിക്കുന്നത്. പ്രതിവർഷം 3.5% ലാഭവിഹിതം മാത്രം സർക്കാരിന്. ഡിടിപിസി നടപ്പിലാക്കുന്ന ടുറിസം പദ്ധതികളിൽ 30% കുറയാത്ത ലാഭവിഹിതം സർക്കാരിന് ലഭിക്കുമ്പോഴാണ് ജലവിഭവ വകുപ്പിന്റെ ഈ കരാർ. ഈ കമ്പനി ആരംഭിക്കുന്നതാകട്ടെ ഇറിഗേഷൻ ടുറിസം പദ്ധതി ആരംഭിക്കാൻ സർക്കാർ ഉത്തരവിറങ്ങി 5 മാസം കഴിഞ്ഞ്. സർക്കാരിന് വൻ നഷ്ടമുണ്ടക്കുന്ന ഈ കരാറിന് പിന്നിൽ നടന്ന വൻ അഴിമതി അന്വേഷിക്കുക. ടുറിസം മന്ത്രിക്ക് ഈ കമ്പനിയുമായുള്ള ബന്ധം എന്ത്‌?....

19/10/2025

അധികാരത്തിന് വേണ്ടി മലകയറി മലയോര ജനതയെ ഒറ്റു കൊടുത്തതിന്റെ നാൾ വഴികൾ...

1) 7-1-2022 ൽ സി എച്ച് ആർ റിസർവ് വനമാണെന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കി മലയോര ജനതയെ വഞ്ചിച്ചു...

2) 29-7-2023 ൽ ഒരു പഠനവും നടത്താതെ ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമ പ്രകാരം റെഡ്, ഓറഞ്ച് സോണുകളായി തിരിച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മലയോര ജനതയെ വഞ്ചിച്ചു...

3) 10-1-2024 ൽ 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം ഹൈക്കോടതി തടഞ്ഞു. സർക്കാർ അനാസ്ഥകൊണ്ട് ഉണ്ടായ ഈ വിധി പുന പരിശോധിക്കാൻ നടപടി സ്വീകരിക്കാതെ മലയോര ജനതയെ വഞ്ചിച്ചു...

4) 24-10-2024 ൽ സി എച്ച് ആറിലെ പട്ടയവിതരണം സുപ്രീം കോടതി തടഞ്ഞു .സർക്കാർ അനാസ്ഥ കൊണ്ട് ഉണ്ടായ ഈ വിധി പുന പരിശോധിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ മലയോര ജനതയെ വഞ്ചിച്ചു..

5) ജില്ലയിൽ കൃഷി ഭൂമി ഉൾപ്പടെ 50000 ഏക്കർ ഭൂമി പുതിയ റിസർവ് വനമായി വിഞ്ജാപനം ചെയ്തു മലയോര ജനതയെ വഞ്ചിച്ചു ...

6) 26-12-2024 ൽ ജലവിഭവ വകുപ്പിന്റെ ഡാമുകൾക്ക് ചുറ്റും ബഫർ പ്രഖ്യാപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച്‌ ഉത്തരവിറക്കി മലയോര ജനതയെ വഞ്ചിച്ചു... .

7) തൊമ്മൻകുത്തിൽ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റി മലയോര ജനതയെ വഞ്ചിച്ചു .

8) NH 85 നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനം വനം വകുപ്പുമായി ചേർന്ന് സർക്കാർ അട്ടിമറിച്ച് മലയോര ജനതയെ വഞ്ചിച്ചു ...

9) കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജു കളിലെ 3 ചെയിൻ മേഖലയിലും, കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖലയിലും പട്ടയം നൽകാതെ മലയോര ജനതയെ വഞ്ചിച്ചു...

10) ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖ പ്പെടുത്തിയ തോപ്രാംകുടി, പച്ചടി തുടങ്ങിയ മേഖലകളിൽ പട്ടയം നൽകാതെ മലയോര ജനതയെ വഞ്ചിച്ചു..

11) സി എച്ച് ആറിലെ പട്ടയവിതരണം തടഞ്ഞ സുപ്രീം കോടതി പുനപരിശോധിക്കാൻ നടപടി സ്വീകരിക്കാതെ സി എച്ച് ആറിൽ ഉൾപ്പെടുന്ന ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് മലയോര ജനതയെ വഞ്ചിച്ചു...

12) പട്ടയഭൂമിയിൽ വീടൊഴികെ എല്ലാ നിർമ്മാണവും തടഞ്ഞ് മലയോര ജനതയെ വഞ്ചിച്ചു.

13) ഏലം പട്ടയഭൂമിയിൽ ഒരു നിർമ്മാണവും പാടില്ലെന്ന 19-11-2019 ലെ ഉത്തരവ് പിൻവലിക്കില്ലെന്നും ഒരു നിർമ്മാണത്തിനും അനുമതി നൽകില്ലന്നും 3/10 2025 ൽ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി കത്ത് നൽകി മലയോര ജനതയെ വഞ്ചിച്ചു.

14) ചട്ട ഭേദഗതി യുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ച്‌ ജനങ്ങളെ വഞ്ചിച്ചു....

15) ആരാധനാ ലയങ്ങളുടെ കൈവശമുള്ള 1ഏക്കർ ഭൂമിക്ക് മാത്രമേ പട്ടയം നൽകുവെന്നും ബാക്കി ഭൂമിയിൽ പാട്ടത്തിന് നൽകുമെന്നും ഉത്തരവിറക്കി സമുദായങ്ങളെ വഞ്ചിച്ചു..

16) ഇടുക്കി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരും അതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കാതെ മലയോര ജനതയെ വഞ്ചിച്ചു..

17) മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമേർപ്പെടുത്താ തെ വഞ്ചിച്ചു.

18) വന്യജീവി ശല്ല്യം തടയാൻ ആവശ്യമായ സുരക്ഷാ നടപടികൾ നടപ്പിലാക്കാതെ മലയോര ജനതയെ വഞ്ചിച്ചു..

19) 2018 ന് ശേഷം ജില്ലയിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വീടും, സ്ഥലവും കൃഷിയും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ട്ടപരിഹാരം നൽകാതെ മലയോര ജനതയെ വഞ്ചിച്ചു..

20) പതിനേഴായിരം കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച്‌ നടപ്പാക്കാതെ ജില്ലയെ വഞ്ചിച്ചു ...

21) മതികെട്ടാനിൽ ജനവാസമേഖലയുൾപ്പടെ 1കിലോമീറ്റർ ബഫർ സോണിന്റെ പരിധിയിലാക്കിയ അന്തിമ വിഞ്ജാപനം പുനപരിശോധിക്കാതെ മലയോര ജനതയെ വഞ്ചിച്ചു.

22) കൊന്നത്തടി, കഞ്ഞിക്കുഴി, മന്നാങ്കണ്ടം, നേര്യമംഗലം, വില്ലേജുകളിൽ 1093 ഹെക്ടർ കൃഷിഭൂമി കൈയേറ്റപട്ടികയിൽ ഉൾപ്പെടുത്തി മലയോര ജനതയെ വഞ്ചിച്ചു.

23) തൊമ്മൻ കുത്തിൽ 458 കുടുംബങ്ങളെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി മലയോര ജനതയെ വഞ്ചിച്ചു..

24) 26 വില്ലേജുകളെ ബാധിക്കുന്ന സി എച്ച് ആർ കേസ് നടത്തുന്നതിൽ വീഴ്ച്ച വരുത്തി മലയോര ജനതയെ വഞ്ചിച്ചു.

25) ആയിരകണക്കിന് കോടി രൂപയുടെ പദ്ധതിയായ ജലജീവൻ മിഷനിൽ ഗുണമേന്മയില്ലാത്ത പൈപ്പ് ഇട്ടതിൽ കോടികളുടെ അഴിമതി...
മലകയറി വന്ന് മലയോര ജനതയോട് ചെയ്ത വഞ്ചന തിരിച്ചറിയുക...

ആരോഗ്യ കേരളം NO 1...😔
09/10/2025

ആരോഗ്യ കേരളം NO 1...😔

ഹൃദങ്ങൾ കീഴടക്കാൻ യുവനിരയുമായി UDF..!വയനാടിന്റെ പ്രിയങ്കരി പ്രിയങ്ക.!ചേലുള്ള ചേലക്കരക്ക് രമ്യ.!പാലക്കാടിന് പവറോടെ രാഹുൽ....
15/10/2024

ഹൃദങ്ങൾ കീഴടക്കാൻ യുവനിരയുമായി UDF..!
വയനാടിന്റെ പ്രിയങ്കരി പ്രിയങ്ക.!
ചേലുള്ള ചേലക്കരക്ക് രമ്യ.!
പാലക്കാടിന് പവറോടെ രാഹുൽ.!
ഐക്യ ജനാധിപത്യ മുന്നണി
സാരഥികളെ വിജയിപ്പിക്കുക...





പ്രീയപ്പെട്ടവരേ..   മുഖവുരയൊന്നുമില്ലാതെ പറയട്ടെ, നമ്മുടെ ടിജിന് എല്ലാവരുടെയും അകമഴിഞ്ഞ സഹായം ആവശ്യമുണ്ട്. എല്ലാ പരിപാടി...
07/10/2024

പ്രീയപ്പെട്ടവരേ..
മുഖവുരയൊന്നുമില്ലാതെ പറയട്ടെ, നമ്മുടെ ടിജിന് എല്ലാവരുടെയും അകമഴിഞ്ഞ സഹായം ആവശ്യമുണ്ട്. എല്ലാ പരിപാടികൾക്കും ഓടിയെത്തിയിരുന്ന യൂത്ത്കോൺഗ്രസ്സ് പ്രവർത്തകൻ എന്നത് എനിക്കും എന്റെ സംഘടനക്കും മാത്രമാണ്. പക്ഷെ അതിനപ്പുറം നാട്ടിലെ സജീവമായ ഒരു പൊതുപ്രവർത്തകനാണ് ടിജിൻ. അവൻ ചെറുപ്രായത്തിൽ വീണുപോയി. ലക്ഷത്തിലൊരാൾക്ക് വരാവുന്ന അപൂർവ്വമായ ഒരു രോഗം പിടിപെട്ടത് അവന്റെ വിധിയാണന്ന് ആശ്വസിക്കൻ കഴിയില്ല. അവനെ പിടിച്ചെഴുന്നേല്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
നമ്മൊളൊക്കെ നമ്മുടെ ജീവിതത്തെ എത്രമാത്രം ആഗ്രഹത്തോടെയാണ് നോക്കിക്കാണുന്നത്. അതേ ആഗ്രഹം അവനുമുണ്ടാവും. ഭാര്യയോടും കുഞ്ഞിനോടും, ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ജനിക്കാനിരിക്കുന്ന അവന്റെ ഇളയ കുഞ്ഞിനോടുമൊപ്പം ജീവിക്കാൻ, വെന്റിലേറ്ററിൽ കിടക്കുന്ന അവനിപ്പോഴുഴം ആഗ്രഹിക്കുന്നുണ്ടാവും.. നമുക്കവനെ തിരികെ കൊണ്ടുവരണം. രാഷ്ട്രീയ മത ജാതി വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരു നാടൊന്നാകെ അവനുവേണ്ടി ഒരുമിക്കുകയാണ്. നമുക്ക് നല്കാൻ കഴിയുന്ന തുക, അതെത്ര ചെറുതാണങ്കിലും ആവശ്യപ്പെടുകയാണ്. താഴെക്കാണുന്ന, സഹായ സമിതിയുടെ അക്കൗണ്ടിലോ, g pay നമ്പരിലോ പണം അയക്കാവുന്നതാണ്‌. അത്രമേൽ ആവശ്യമാണ്. സഹായിക്കണം...

അക്കൗണ്ട് നമ്പർ
10180100303591
FDRL0001018
Gpay
9961917770 (Bibin Mathew)

Address


Website

Alerts

Be the first to know and let us send you an email when Udf Cyber Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Udf Cyber Team:

Shortcuts

  • Want your organization to be the top-listed government service?

Share