പാലിയേറ്റീവ് കെയർ എറണാകുളം

പാലിയേറ്റീവ്  കെയർ  എറണാകുളം

Share

palliative care services - Ernakulam dist.(Operated - National Health Mission)

07/10/2021
09/10/2020

ലോക പാലിയേറ്റീവ് ആൻഡ് ഹോസ്പീസ് ദിനത്തോടനുബന്ധിച്ചു നാളെ 10.10.20 നു ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ജില്ലാ തല പാലിയേറ്റീവ് കെയർ അവലോകനവും, weekly case discussion (Topic- Cov19 +tive palliative care cases) ഉം പാലിയേറ്റീവ് ദിന സന്ദേശവും zoom platform ലൂടെ നടത്തപെടുന്നു. ജില്ലയിലെ മുഴുവൻ govt.പ്രോഗ്രാം പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫിസേഴ്‌സും, സെക്കന്ററി & പ്രൈമറി നഴ്സസ് ഉം ഫിസിയോ തെറാപ്പിസ്റ്റ് മാരും പങ്കെടുക്കുന്നതാണ്.

19/05/2020

ലോക് ഡൗൺ നീട്ടി.
ലോക് ഡൗൺ നീട്ടി എന്ന് റ്റി.വിയിൽ പറഞ്ഞയാളെ നമുക്കിഷ്ടമല്ല, വേണ്ട.
എന്നാൽ ലോക് ഡൗൺ അല്ലാതെ നമുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല.
*കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.* ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും, വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും, അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം. *ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്, നമ്മുടെ ശ്രദ്ധ കുറയുന്നുണ്ട്, നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്.* പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.
കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും?
എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും?
ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും.
പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം രണ്ടായിരം പേരാണ് രോഗബാധിതർ എങ്കിലോ?
നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.
നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും. നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക. നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്. അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും. 60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?
സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.
അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ. പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? ചേട്ടൻ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്, പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും. അതിൻ്റെ പിറ്റേ ദിവസം 20000 ആയിരിക്കും രോഗികൾ. *പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ സാദ്ധ്യത കുറവാണ്.*
ഇങ്ങനെയൊക്കെ സംഭവിക്കുമോ?
*ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്.*
നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്.
ഒതുങ്ങുക, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.
തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനി സൂക്ഷിക്കണം.

ഫോർവേഡഡ് സന്ദേശം

Want your business to be the top-listed Government Service?

Website

Opening Hours

Monday 10:00 - 16:00
Tuesday 10:00 - 16:00
Wednesday 10:00 - 16:00
Thursday 10:00 - 16:00
Friday 10:00 - 16:00
Saturday 10:00 - 16:00