CPIM കമ്മാളത്തകിടി ബ്രാഞ്ച്

CPIM കമ്മാളത്തകിടി ബ്രാഞ്ച്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM കമ്മാളത്തകിടി ബ്രാഞ്ച്, Political Party, .

08/04/2022

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധി സഖാക്കൾ ആ ചാമ്പിക്കോ 🤞🏼❤️🔥

20/10/2021

സഖാവ് വിഎസ് 98 ന്റെ നിറവിൽ...🔥

ഈ പ്രളയഭീതിയിൽ നിൽക്കുന്ന രാഷ്ട്രീയ സാമൂഹിക കേരളത്തോട് ഇത് പറയാതെ പോകാൻ വയ്യ.......

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം' എന്ന് പ്രഖ്യാപിച്ച് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുയോഗങ്ങളിലും വിഎസ് കേരളമൊട്ടാകെ ഓടിനടന്നു.......
ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായത് വന്‍ വിജയമായിരുന്നു.....
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യോഗങ്ങളിലും വി.എസ് സജീവ സാന്നിദ്ധ്യമായി
അപ്പോഴേക്കും വാര്‍ദ്ധക്യസഹജമായ പരിമിതികള്‍ അദ്ദേഹത്തെ വേട്ടയാടിത്തുടങ്ങിയിരുന്നു.....😪

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍
നിലപാടുകളിലെ കാര്‍ക്കശ്യം തന്നെയായിരുന്നിരിക്കണം വി.എസിന്റെ തെരഞ്ഞെടുപ്പ് ട്രംപ് കാര്‍ഡ്.....
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് പ്രസക്തമാവുന്നത് എന്ന വിചാരത്തിന് പ്രസക്തിയുണ്ട്.....
മൂന്നാര്‍ ഓപ്പറേഷന്‍ മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് വരെ നിലപാടുകളുടെ മഹാപ്രളയമായിരുന്നു
2006 - 2011 കാലത്തെ വി.എസ് സര്‍ക്കാര്‍....

ഒരു ഘട്ടത്തില്‍വികസനവിരുദ്ധന്‍ എന്ന പട്ടംപോലും വി.എസില്‍ ചാര്‍ത്തപ്പെട്ടു പാരിസ്ഥിതിക സന്തുലനം തകര്‍ത്ത് വികസനമാത്ര വാദവുമായി കേരളത്തിലെത്തിയ ആറ് മഹാപദ്ധതികള്‍ വി.എസ് തടഞ്ഞുവെച്ചു.....

കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും നശിപ്പിച്ച് വളന്തക്കാട് കെട്ടിപ്പൊക്കാനുദ്ദേശിച്ച ശോഭ സിറ്റി, സലാര്‍പുരിയ പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികള്‍ വികസനമല്ലെന്ന നിലപാടില്‍ പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അത്ഭുതമായിരുന്നു.....
കാര്‍ഷിക വിപ്ലവത്തെക്കുറിച്ചും കാര്‍ഷിക വിപ്ലവം അച്ചുതണ്ടായ ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചും നിരന്തരം സംസാരിക്കുക മാത്രമല്ല നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് നിയമമുണ്ടാക്കുകയും ചെയ്തു വിഎസ് സര്‍ക്കാര്‍.....
സ്വകാര്യ ലോട്ടറി മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് കേരളത്തെ മോചിപ്പിച്ചതും ശ്രമകരമായ പോരാട്ടങ്ങളിലൂടെയായിരുന്നു.....

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന വിഎസ്‌
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനും രൂപീകരിക്കപ്പെട്ട പ്രത്യേക ദൗത്യസേനയുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തപ്പോള്‍ പൊതുജനങ്ങളും കോടതികളും മാധ്യമങ്ങളും നല്‍കിയ ആവേശകരമായ പിന്തുണതന്നെ ആ നിലപാടിന്റെ രാഷ്ട്രീയശരിമ ബോദ്ധ്യപ്പെടുത്തി...... ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് വിഎസിന് അല്‍പ്പം വേറിട്ട നിലപാടുകളുണ്ടായിരുന്നു
അതദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.....
നിര്‍ഭാഗ്യവശാല്‍ ഇരുപത്തഞ്ച് കോടിയോളം വരുന്ന ജനത വെള്ളത്തിന് ആശ്രയിക്കുന്ന വനത്തെ ആശ്രയിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ചായിരുന്നില്ല
മറിച്ച് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്ന വിലക്കുകളെക്കുറിച്ചായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ വേവലാതി.....
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയകാലത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനര്‍വായനക്ക് വിധേയമായതും അതുകൊണ്ടായിരിക്കണം.....
അന്ന് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടവരെ വികസനവിരുദ്ധരെന്നും കപട പരിസ്ഥിതിവാദികളെന്നും വിളിച്ചവരുടെ കണ്ണ് തുറക്കാന്‍ പ്രളയം വേണ്ടിവന്നു എന്ന രാഷ്ട്രീയ പരാജയം കേരളത്തിനുണ്ടായി എന്നര്‍ത്ഥം........

വിപ്ലവസൂര്യന് VS Achuthanandan
പിറന്നാൾ ഉമ്മകൾ.........😘😘😘

11/10/2021

അരങ്ങൊഴിഞ്ഞു അഭിനയകുലപതി...💔
പ്രണാമം🙏😞

അർപ്പിക്കയായിതാ നൂറു പൂചെണ്ടുകൾ അങ്ങേക്ക് മുൻപിൽ...🌹

Photos from CPIM കമ്മാളത്തകിടി ബ്രാഞ്ച്'s post 10/10/2021

CPIM കമ്മാളത്തകിടി ബ്രാഞ്ച് സമ്മേളനം. ✊️

09/10/2021

ഒക്ടോബർ 9
വിശ്വ വിപ്ലവകാരി ചെഗുവേരയുടെ
54-ാം രക്തസാക്ഷി ദിനം.

05/10/2021

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണം. ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ? സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ല. ഈ വിഷയത്തിലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം.

- സ. സീതാറാം യെച്ചൂരി

05/10/2021

✊️

Photos from CPIM കമ്മാളത്തകിടി ബ്രാഞ്ച്'s post 24/09/2021

കവിയൂർ ഗ്രാമപഞ്ചായത് അഞ്ചാം വാർഡ് മത്തിമല.. ആവുങ്ങാട്ടിൽപ്പടി-പൂച്ചാംകുഴി റോഡ്..മാത്യു ടി. തോമസ് MLA യുടെ ഫണ്ട്‌
5 ലക്ഷം ഉയോഗിച്ച് ബ്ലോക്ക്‌ മെമ്പർ സ. ജോസഫ് ജോൺണിന്റെയും വാർഡ് മെമ്പർ സ. സിന്ധു വിന്റെയും നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി... കോൺക്രീറ്റ് ചെയ്ത്... പൂർത്തീകരിച്ചപ്പോൾ... പ്രദേശവാസികളുടെ ആഗ്രഹം നിറവേറ്റിയ...ജനപ്രതിനിധി കൾക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ....🚩🚩🚩✊✊✊✊

Photos from CPIM കമ്മാളത്തകിടി ബ്രാഞ്ച്'s post 17/09/2021

❸⓿❽ #വ്യക്തിഗത_വീടുകൾ ❣️
❷❼❻ #ഫ്ലാറ്റുകൾ 🥰

അതെ ഇവിടെ ജനങ്ങൾക്ക് വേണ്ടി ഒരു സർക്കാർ ഉണ്ട് 😍

നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പുനർഗേഹം പദ്ധതിയിൽലുൾപ്പെട്ട 308 വ്യക്തിഗത വീടുകളും 276 ഫ്ലാറ്റുകളും മത്സ്യതൊഴിലാളികൾക്ക് കൈമാറി ❤

#100ദിനപദ്ധതികൾ

#പിണറായിസർക്കാർ ❤✊

16/09/2021

CPIM കമ്മാളത്തകിടി ബ്രാഞ്ച് സമ്മേളനം.
ഒക്ടോബർ.10-ന് ✊️

Want your business to be the top-listed Government Service?

Culinary Team

Attire

Telephone

Website