AIYF Wayanad

Contact the organization

AIYF Wayanad page of ALL INDIA YOUTH FEDERATION Wayanad District Committee. The history of youth movement goes back to the pre-independence days.

Young men and women played a glorious part in the mass movements for independence in various parts of the country, though there never was an all India youth organisation in the regular sense, except some India-level conferences, several provincial and state level organizations etc. Some of these organisations were powerful and very effective. Naujawan Sabha, established in the Punjab in the 1920’s is well known. At one time Bhagat Singh and his associates, and the Communist Youth were active in building this organisation and mass youth movement. Naujawan Sabha has left in indelible mark on the political history of Punjab and India. It became a model for youth organization in many parts of the country. Youth in general, and the politically conscious in particular, played an important part in the mass independence movements all over the country. They were important segments in the anti-partition movement in Bengal in 1905-07, in the non-cooperation movement of 1920-22 initiated by Gandhiji, the civil disobedience movement led by the Congress in the early 1930’s and several others. The youth played an active part in the anti-Jallianwala Bagh Massacre movement, the movement for the boycott of the Simon Commission in 1928, the great 1942 movement, in the post-Second World War upsurge, and so on. They were important components of the Socialist, Communist and Congress – led anti-imperialist revolts. At the same time, they were in the forefront of the various class struggles of the workers, peasants and other toiling masses. Youth were a great source of the national leaderships of the various parties like the Congress, the CPI, the CSP and several others during the British days. The political leadership in this country in the decades of the 1930 and 40s was generally young and therefore very receptive and active. The October revolution in Russia in 1917 made a deep and radical impact on the national movement in India. Youth were greatly attracted to the ideas of Russian revolution. Under its influence they began concrete and scientific study of the problems of exploitation, unemployment, capitalist and colonial domination, of working class and people’s movement, of class concepts and class struggles, and innumerable other ideas. The youth wanted to fight capitalism and imperialism and to build a new society free from exploitation. Russian revolution and Russian society provided a source and model of the future socialist society.

10/08/2026
പരീക്ഷ സംവിധാനത്തിന്റെ തകർച്ചയും ജനാധിപത്യത്തിന്റെ ഭാവിയും                  ടി ടി ജിസ്‌മോൻ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി...
19/07/2026

പരീക്ഷ സംവിധാനത്തിന്റെ തകർച്ചയും
ജനാധിപത്യത്തിന്റെ ഭാവിയും

ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി

വിദ്യാഭ്യാസ സംവിധാനത്തെ ആശയപരമായ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം ഭരിക്കുന്ന സംഘ് പരിവാർ നയിക്കുന്ന ബിജെപി സർക്കാർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകൾക്കനുസൃതമായ പുതിയ നയങ്ങളും ആഖ്യാനങ്ങളും തുടർച്ചയായി മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസത്തെ ഭരണകൂടത്തിന്റെ സാമൂഹിക ഉത്തരവാദിത്തമെന്ന സങ്കൽപ്പത്തെ ദുർബലപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരണത്തിനും കാവിവൽക്കരണത്തിനും വിധേയമാക്കുന്നതിനൊപ്പം കേന്ദ്രീകൃത നിയന്ത്രണത്തിന്റെ പേരിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ പരിമിതപ്പെടുത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും വെല്ലുവിളിക്കുകയാണവർ.
ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് പാർലമെന്റിലോ മന്ത്രിസഭയിലോ മാത്രമല്ല; ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലുമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസം വെറും പഠനക്രമമെന്നതിലുപരി ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് പറയുന്നത്.
ആ അടിത്തറയിൽ വിള്ളൽ വീഴുമ്പോൾ ആദ്യം തകരുന്നത് വിദ്യാർത്ഥിയുടെ സ്വപ്നവും പിന്നീട് സമൂഹത്തിന്റെ നീതിബോധവും
ഒടുവിൽ ജനാധിപത്യത്തിന്റെ വിശ്വാസ്യതയുമാണ്.
ഇന്ത്യയിലെ ദേശീയ പരീക്ഷാ സംവിധാനത്തെ ഇന്ന് അലട്ടുന്നത് ഒറ്റപ്പെട്ട ചില ഭരണപരമായ പിഴവുകളല്ല. ഏറ്റവും ഒടുവിൽ പുറത്തു വന്ന നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ.യുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട വ്യാപക പരാതികളുമെല്ലാം തന്നെ കാണിക്കുന്നത് ദേശീയ പരീക്ഷാ സംവിധാനത്തിന്റെ ഗുരുതരമായ സ്ഥാപനപരമായ തകർച്ചയാണ്. കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന സംവിധാനത്തെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഭരണകൂടം രാജ്യത്തിന്റെ ഭാവിയെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
വിദ്യാഭ്യാസരംഗത്തെ ഈ പ്രതിസന്ധിയെ ഭരണകൂടത്തിന്റെ ഉത്തരവാദിത്ത പ്രതിസന്ധിയിൽ നിന്ന് വേർതിരിച്ചു കാണാനാവില്ല.
ചോദ്യപേപ്പർ ചോർച്ച പോലുള്ള ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും അപ്രസക്തമായ ഇടപെടലുകൾക്കും അറുതി വരുത്തി സുതാര്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി ജൂൺ 20 മുതൽ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂൺ 28 മുതൽ ജന്തർ മന്തറിൽ സോനം വാങ്ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുന്ന പ്രതിഷേധമാണ്.
ആരോഗ്യനില ഗുരുതരമായി വഷളായിട്ടും അദ്ദേഹം സമരം അവസാനിപ്പിക്കാത്തത് വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയല്ല; മറിച്ച് ഉത്തരവാദിത്തബോധം നഷ്ടപ്പെട്ട ഭരണകൂടത്തിനെതിരായ ധാർമ്മിക പോരാട്ടത്തിന്റെ ഭാഗമായാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയ്ക്കും വേണ്ടി ഉയർത്തുന്ന ഈ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള അവഗണനയായിരിക്കും.
അധികാരം ഒരു പദവിയല്ല, ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഉപേക്ഷിക്കുന്ന നിമിഷം അധികാരത്തിന്റെ ധാർമ്മികതയും അവസാനിക്കുന്നു.
മെഡിക്കൽ പഠനത്തിലേക്കുള്ള ഏക ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി വർഷങ്ങളായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ പതിമൂന്ന് ഭാഷകളിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിവാദങ്ങൾ രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തി. 2026 മെയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയെ ചുറ്റിപ്പറ്റിയ ക്രമക്കേട് ആരോപണങ്ങളും തുടർന്നുണ്ടായ നടപടികളും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ വലിയ വെല്ലുവിളിയായി മാറി. 720 മാർക്കുള്ള പരീക്ഷയിലെ ഏകദേശം 600 മാർക്കിന് തുല്യമായ ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പേ ചോർന്നതായി പിന്നീട് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിച്ചു.
പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് വ്യാപകമായി പ്രചരിച്ച സാധ്യതാ ചോദ്യബാങ്കിലെ നിരവധി ചോദ്യങ്ങൾ, പ്രത്യേകിച്ച് കെമിസ്ട്രി വിഭാഗത്തിലെ 120-ഓളം ചോദ്യങ്ങൾ, യഥാർത്ഥ ചോദ്യപേപ്പറിലേതു തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങളിലുമുള്ള കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട ശൃംഖലകളിലൂടെ ചോദ്യപേപ്പറുകൾ വിദ്യാർത്ഥികളിലെത്തുകയും പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അഞ്ച് ലക്ഷം രൂപ വരെ വാങ്ങി പകർപ്പുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു. ടെലഗ്രാം ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങൾ വ്യാപകമായി കൈമാറപ്പെട്ടത് ദേശീയ പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷയും സുതാര്യതയും ഗുരുതരമായി തകർന്നിരിക്കുന്നുവെന്ന യാഥാർഥ്യം വെളിവാക്കി.
ഏറ്റവും ഒടുവിൽ, ലാത്തൂരിലെ ഒരു കോച്ചിങ് സെന്റർ ഉടമ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ.) ചോദ്യപേപ്പർ തയ്യാറാക്കിയ പാനൽ അംഗത്തിൽ നിന്ന് ലക്ഷങ്ങൾ നൽകി കെമിസ്ട്രി ചോദ്യപേപ്പർ ചോർത്തിയെന്ന സിബിഐയുടെ വെളിപ്പെടുത്തൽ, രാജ്യത്തെ ദേശീയ പരീക്ഷാ സംവിധാനത്തെ എത്രത്തോളം അഴിമതിയും ക്രമക്കേടുകളും കീഴടക്കിയിരിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവായി മാറുകയാണ്.
അത് പോലെ 2024-ലെ നീറ്റ് പരീക്ഷയിൽ ഏകദേശം 24 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
എന്നാൽ മുൻ വർഷങ്ങളിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് മുഴുവൻ മാർക്ക് ലഭിച്ചിരുന്നതെങ്കിൽ 2024-ൽ 67 പേർക്ക് പൂർണ്ണ മാർക്ക് ലഭിക്കുകയും, ഒരേ പരീക്ഷാകേന്ദ്രത്തിൽ നിന്നുതന്നെ നിരവധി ടോപ്പർമാർ ഉയർന്നുവരികയും ചെയ്തത് സംശയങ്ങൾക്കിടയാക്കി. ഗണിതശാസ്ത്രപരമായി ലഭിക്കാൻ കഴിയാത്ത 718, 719 മാർക്കുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ചതും വലിയ വിവാദമായി. ബീഹാറിൽ അറസ്റ്റിലായവരിൽ നിന്ന് കത്തിച്ച ചോദ്യപേപ്പറുകളും ഒ.എം.ആർ ഷീറ്റുകളും പിടിച്ചെടുത്തത് പരീക്ഷാ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതി പോലും പരീക്ഷയുടെ സുതാര്യതയെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തുകയുണ്ടായി.
അക്കൊല്ലത്തെ യു.ജി.സി.-നെറ്റ് പരീക്ഷയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രാജ്യത്തെ സർവകലാശാലകളിലെ അധ്യാപക നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുമുള്ള യോഗ്യത നിർണയിക്കുന്ന ഈ പരീക്ഷയ്ക്ക് 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ പരീക്ഷയുടെ ചോദ്യപേപ്പർ 48 മണിക്കൂർ മുമ്പ് തന്നെ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡാർക്ക് വെബിലൂടെയും ടെലഗ്രാം വഴിയും ലക്ഷങ്ങൾ വാങ്ങി ചോദ്യപേപ്പർ വിറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ദേശീയ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിന്റെ റിപ്പോർട്ടിനെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ ചോദ്യപേപ്പർ ടെലഗ്രാമിൽ പ്രചരിച്ചതായി സമ്മതിക്കേണ്ടിവന്നത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ തെളിവായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ മാത്രമല്ല, മൂല്യനിർണയ സംവിധാനവും ഗുരുതര പ്രതിസന്ധിയിലാണ്. സി.ബി.എസ്.ഇ. പരീക്ഷകളിൽ ഒരേ നിലവാരത്തിലുള്ള ഉത്തരങ്ങൾക്ക് വ്യത്യസ്ത മാർക്ക് ലഭിക്കുന്നതായി വ്യാപക പരാതികളുണ്ട്. പുനർമൂല്യനിർണയ സംവിധാനത്തിന്റെ പരിമിതികളും സുതാര്യതയില്ലായ്മയും വിദ്യാർത്ഥികളുടെ വിശ്വാസം തകർക്കുന്നു.
ഒരു വിദ്യാർത്ഥിയുടെ ജീവിതം നിർണയിക്കുന്ന സംവിധാനത്തിൽ അനിശ്ചിതത്വത്തിന് ഇടമുണ്ടാകരുത്; എന്നാൽ ഇന്ന് വിദ്യാഭ്യാസത്തെ ഏറ്റവും കൂടുതൽ നിർവചിക്കുന്ന വാക്ക് അനിശ്ചിതത്വം തന്നെയാണ്.
സുതാര്യവും സമയബന്ധിതവുമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെ രൂപീകരിച്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.) ഇന്ന് തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ റദ്ദാക്കലുകളും ഭരണപരമായ വീഴ്ചകളും മൂലം രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
തുടർച്ചയായ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച് പൊതുജനവിശ്വാസത്തെയും വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെയും വെല്ലുവിളിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
ഫെഡറൽ തത്വങ്ങളെ അവഗണിച്ച് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ക്രമേണ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുകയും വിദ്യാഭ്യാസത്തെ ഏകീകൃത നിയന്ത്രണത്തിന് കീഴിലാക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യത്തിന്റെ ആത്മാവിനുതന്നെ വിരുദ്ധമാണ്.
സംസ്ഥാനതല പ്രവേശന സംവിധാനങ്ങളെ അപ്രസക്തമാക്കി ദേശീയ പ്രവേശന പരീക്ഷ നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന് ആ പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ പോലും കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസത്തെ പൊതുനന്മയിൽ നിന്ന് സ്വകാര്യ ലാഭത്തിന്റെ വിപണിയിലേക്ക് തള്ളിവിടുന്ന നയങ്ങളും ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നു. കോച്ചിംഗ് മാഫിയകൾക്കും സ്വകാര്യ വിദ്യാഭ്യാസ വ്യാപാരികൾക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ സാധാരണ വിദ്യാർത്ഥിയുടെ അധ്വാനത്തിന് വില കുറയുന്നു. കഴിവിനേക്കാൾ പണത്തിനും സ്വാധീനത്തിനും മുൻഗണന ലഭിക്കുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഏറ്റവും വലിയ അപകടമാണ്.
വിദ്യാർത്ഥികളുടെ അധ്വാനത്തെയും മാതാപിതാക്കളുടെ ത്യാഗത്തെയും ചൂഷണം ചെയ്യുന്ന പരീക്ഷാ മാഫിയകൾ വളരാൻ അവസരം ഒരുക്കിയതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. ദേശീയ സുരക്ഷയുടെ പേരിൽ പൗരന്മാരെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്ന ഭരണകൂടത്തിന് കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ചോദ്യപേപ്പറുകൾ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണപരമായ കഴിവ് കേടു മാത്രമല്ല, ഭരണത്തിന്റെ മുൻഗണനകളുടെ പരാജയവുമാണ്.
വിദ്യാഭ്യാസത്തിലെ വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ
പ്രയത്നം വിജയത്തിലേക്കുള്ള വഴിയാണെന്ന വിശ്വാസവുമാണ് പരീക്ഷാ സംവിധാനം പോലെ തന്നെ തകരുന്നത്.
അഴിമതിയും സ്വാധീനവും പണവും വിജയത്തിന്റെ ഉപാധികളാണെന്ന ധാരണ യുവതലമുറയിൽ വളർന്നാൽ അത് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ തകർക്കും.
വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ മാത്രമല്ല ഭരണഘടനാപരമായ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും സംരക്ഷിക്കുന്നതാണ്.
ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാനും ചോദ്യപേപ്പർ ചോർച്ചകളിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും പരീക്ഷാ മാഫിയകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്ര സർക്കാർ തയ്യാറാകണം.
സോനം വാങ്ചുക്കിന്റെ ജീവൻ
രക്ഷിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജൂലൈ 20-ന് നടക്കുന്ന പാർലമെന്റ് മാർച്ച് വിദ്യാഭ്യാസത്തിലെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും മാത്രമല്ല, ജനാധിപത്യവും ഫെഡറലിസവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിർണായക ജനകീയ പോരാട്ടത്തിന്റെ പ്രഖ്യാപനവുമാണ്.
സമരത്തോട് ഐക്യപ്പെട്ട് കൊണ്ട് അന്നേ ദിവസം എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാനും കേന്ദ്രീകൃത നിയന്ത്രണത്തിലൂടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരായ ഈ നിർണായക ജനകീയ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് എ.ഐ.വൈ.എഫ് അഭ്യർത്ഥിക്കുന്നു.

our constitutionOur future ആഗസ്ത് 15ജില്ലാ കേന്ദ്രങ്ങളിൽ
16/07/2026

our constitution
Our future



ആഗസ്ത് 15
ജില്ലാ കേന്ദ്രങ്ങളിൽ

20 ബോഗികൾ, 1452 സഖാക്കൾ ; 'ഡൽഹി ചലോ'യ്ക്ക് പോകാൻ 7 ദിവസത്തേക്ക് ട്രെയിൻ വാടകയ്‌ക്കെടുത്ത് സി.പി.ഐ...!!!!സെപ്തംബർ ഒന്നിന്...
16/07/2026

20 ബോഗികൾ, 1452 സഖാക്കൾ ; 'ഡൽഹി ചലോ'യ്ക്ക് പോകാൻ 7 ദിവസത്തേക്ക് ട്രെയിൻ വാടകയ്‌ക്കെടുത്ത് സി.പി.ഐ...!!!!

സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള 1452 പേർക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിൻ ഏഴുദിവസത്തേക്ക് വാടകക്കെടുത്ത് സി.പി.ഐ.. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും പാർട്ടിസഖാക്കളെ മാത്രം നിറച്ച് ഈ ട്രെയിൻ ഓടും. ആദ്യമായാണ് കേരളത്തിൽ നിന്നൊരു രാഷ്ട്രീയപാർട്ടി ട്രെയിൻ വാടകക്കെടുത്ത് സമരത്തിന് പോകുന്നത്. 'ഡൽഹി ചലോ, ബദലാവ് സരൂരി ഹേ' എന്നതാണ് സി.പി.ഐ.യുടെ സമരമുദ്രാവാക്യം.

ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. സെപ്റ്റംബർ നാലിന് തിരിച്ചെത്തും. മൂന്നാംക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളാണുണ്ടാകുക. രണ്ട് ബോഗി എ.സി. ഇല്ലാത്തതു മതിയെന്ന് സി.പി.ഐ. അറിയിച്ചിട്ടുണ്ട്. രണ്ടിടത്ത് മാത്രമാണ് നിർത്തുക. അധികമായുള്ള ഓരോ സ്റ്റോപ്പിനും 25,000 രൂപ റെയിൽവേക്കു നൽകണം.

പത്തുലക്ഷംരൂപ മുൻകൂറായി നൽകിയിട്ടുണ്ട്. ഒരാൾക്ക് 9000 രൂപ ചെലവുവരും. തമിഴ്നാട്ടിൽനിന്ന് സമരക്കാരെ എത്തിക്കാൻ രണ്ടു ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട്.

പ്രിയ സഖാവ് സി.കെ.സ്റ്റേഹത്തോടെഏറെ ആദരവോടെ
22/03/2026

പ്രിയ സഖാവ് സി.കെ.
സ്റ്റേഹത്തോടെ
ഏറെ ആദരവോടെ

Address


Website

Alerts

Be the first to know and let us send you an email when AIYF Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Wayanad:

Shortcuts

  • Want your organization to be the top-listed government service?

Share