Nileshwar city Media

Nileshwar city Media

Share

CULTURAL CAPITAL OF KASARAGOD

18/06/2026

വടക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ നിലേശ്വരം കോട്ടപ്പുറം ,ആലപ്പുഴ കഴിഞ്ഞാൽ കേളത്തിലെ ഹൗസ്ബോട്ട് കേന്ദ്രം ,കർണാടക ഗോവ പോലുള്ള മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ വിനോദ സ്ഥലം അവിടത്തെ പ്രധാന ഹൗസ് ബോട്ട് ടെർമിനൽ അവഗണനയിൽ !
゚viralシ
PC Vishnunadh Sandeep.G.Varier

18/06/2026

വടക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ നിലേശ്വരം കോട്ടപ്പുറം ,ആലപ്പുഴ കഴിഞ്ഞാൽ കേളത്തിലെ ഹൗസ്ബോട്ട് കേന്ദ്രം ,കർണാടക ഗോവ പോലുള്ള മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ വിനോദ സ്ഥലം അവിടത്തെ പ്രധാന ഹൗസ് ബോട്ട് ടെർമിനൽ അവഗണനയിൽ !
゚viralシ
PC Vishnunadh Sandeep.G.Varier

17/06/2026

മൊബൈൽ ഫോൺ മിസ്സിംഗ്‌

നീലേശ്വരം thejawshini ഹോസ്പിറ്റലിന്റെ മുന്നിൽ വെച്ച് sumusung ഫോൺ മിസ്സായിട്ടുണ്ട് കണ്ടു കിട്ടുന്നവർ 9995474493 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാമോ
゚viralシ

17/06/2026

അൾജീരിയക്ക് ഒന്ന് പൊരുതാൻ
പോലും അവസരം നൽകാതെ,
മെസ്സിയുടെ വേഗതയും, ക്ലിനിക്കൽ
ഫിനിഷിംഗും അരങ്ങേറ്റത്തിൽ
തന്നെ ഹാട്രിക്കും! തീർത്തു കളഞ്ഞു

ഗോൾ വേട്ടയിൽ സിംഹ രാജാവിന്റെ
ഒറ്റയാൾ പ്രകടനം, ടീമിനെ വിജയത്തി
ലേക്ക് നയിക്കുന്ന മെസ്സിയുടെ തുടക്കം
തന്നെ ആരാധകർക്ക് സമ്മാനിച്ചത്
ആവേശം നിറഞ്ഞ വിരുന്ന്.

FIFA World Cup 2026™
അർജന്റീന 3 - 0 അൾജീരിയ
⚽ 🇦🇷 ലിയോ മെസ്സി 17'
⚽ 🇦🇷 ലിയോ മെസ്സി 60'
⚽ 🇦🇷 ലിയോ മെസ്സി 76'

゚viralシ

16/06/2026

നിലേശ്വരത്ത് സർവ്വീസ് റോഡ്, ഓവുചാൽ നിർമ്മാണത്തിലെ മെല്ലെപ്പോക്ക്: ജൂൺ 22 നകം പണികൾ തീർക്കാൻ ആർ.ഡി.ഒ.യുടെ കർശന നിർദ്ദേശം

നീലേശ്വരം: പ്രദേശത്തെ സർവ്വീസ് റോഡിൻ്റെയും ഓവുചാലിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ ആർ.ഡി.ഒ (RDO) മനോജ് കെ.ആർ ൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആർ.ഡി.ഒ.യുടെ ചേംബറിൽ നടന്ന ചർച്ചയിൽ മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളും ജനകീയ സമര സമിതി ഭാരവാഹികളും പങ്കെടുത്തു. മുൻപ് തീരുമാനിച്ചതുപ്രകാരം ജൂൺ 22-നകം നിർദ്ദിഷ്ട പണികളെല്ലാം പൂർത്തിയാക്കണമെന്നും, ഇതിൻ്റെ പുരോഗതി വിലയിരുത്താൻ ജൂൺ 20-ന് വീണ്ടുമൊരു അവലോകന യോഗം ചേരുമെന്നും ആർ.ഡി.ഒ വ്യക്തമാക്കി.

മാർക്കറ്റ് ജംഗ്ഷനിൽ അശാസ്ത്രീയമായി ജില്ലിപ്പൊടിയിട്ട് കുഴികൾ നികത്തിയത് കാരണം കടുത്ത പൊടിശല്യത്താൽ ജനജീവിതം ദുസ്സഹമായ അവസ്ഥ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തര നടപടിയായി ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലി പൂർത്തിയാക്കാൻ ആർ.ഡി.ഒ ആവശ്യപ്പെട്ടു.

രാജാ റോഡ് മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഡ്രെയിനേജ് പണിയിൽ, വീണ്ടും രണ്ടാമതൊരു ഇലക്ട്രിക് പോസ്റ്റിന് സമീപം ഓവുചാൽ വളച്ചുകൊണ്ട് നിർമ്മിക്കുന്നതിൻ്റെ തെളിവുകൾ സമരസമിതി നിരത്തി. ഈ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കാൻ നിർദ്ദേശം നൽകി.

പോലീസ് സ്റ്റേഷന് സമീപമുള്ള അണ്ടർപാസിനടുത്തുള്ള സർവീസ് റോഡിൽ, സ്ലാബ് പൊട്ടിയിട്ട് രണ്ട് മാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ജനകീയ സമര സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന് ഇന്ന് വൈകുന്നേരത്തിനകം പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം തെരു റോഡിൽ വലിയ ലോറി തട്ടി വൈദ്യുത കമ്പി പൊട്ടി വീണ് വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സർവീസ് റോഡിൻ്റെയും ഓവുചാലിൻ്റെയും പണി എത്രയും വേഗം തീർത്ത് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആർ.ഡി.ഒ ആവശ്യപ്പെട്ടു. പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ന് വൈകുന്നേരം 4 മണിക്ക് ആർ.ഡി.ഒ സ്ഥലം സന്ദർശിക്കും.

ചർച്ചയിൽ ജനകീയ സമര സമിതിയെ പ്രതിനിധീകരിച്ച് ശ്രീനാഥ് ശശി ടി.സി.വി., ഡി. രാജൻ, മഹമ്മൂദ് കോട്ടായി, പ്രകാശൻ കൊട്ടറ എന്നിവർ പങ്കെടുത്തു സംസാരിച്ചു. എന്നാൽ, ജനകീയ സമര സമിതി പ്രതിനിധികളോടൊപ്പം ചർച്ചയ്ക്ക് ഇരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി ചെയർമാനും കർമ്മസമിതി അംഗങ്ങളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്ത പക്ഷം കർശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
NILESHWAR CITY MEDIA
゚viralシ

16/06/2026

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പൊടിശല്യവും ജനദുരിതവും സൃഷ്ടിക്കുന്ന അശാസ്ത്രീയ പ്രവൃത്തികൾ അവസാനിപ്പിക്കണം

നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണമെന്ന ആവശ്യമുന്നയിച്ച് സമരം നടത്തുന്ന ജനകീയ സമര സമിതി പ്രവർത്തകർ, മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനദുരിതം സൃഷ്ടിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രദേശം സന്ദർശിച്ച് ശക്തമായ പ്രതിഷേധവും മുന്നറിയിപ്പും രേഖപ്പെടുത്തി.

ജില്ലി പൊടി ഉപയോഗിച്ച് റോഡിലെ കുഴികൾ താൽക്കാലികമായി നികത്തിയതിനെ തുടർന്ന് നീലേശ്വരം മാർക്കറ്റ് പരിസരത്ത് കനത്ത പൊടിശല്യമാണ് അനുഭവപ്പെടുന്നത്. വ്യാപാരികൾ, കാൽനടയാത്രക്കാർ, വിദ്യാർത്ഥികൾ, രോഗികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനും പ്രയാസമുണ്ടാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും അവഗണിച്ചുകൊണ്ടുള്ള ഇത്തരം കണ്ണിൽ പൊടിയിടുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജനകീയ സമര സമിതി വ്യക്തമാക്കി. ജനകീയ സമര സമിതി ഇടപെട്ടതിനെ തുടർന്ന് ഒരു താത്കാലിക ആശ്വാസമായി കൺസ്ട്രക്ഷൻ കമ്പനി ടാങ്കറിൽ വെള്ളം തളിച്ചു.

നാളെയ്ക്കുള്ളിൽ റോഡിലെ കുഴികൾ ശാസ്ത്രീയമായി ടാറിംഗ് നടത്തി പരിഹരിക്കണമെന്നും, പൊടിശല്യം പൂർണമായും ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മേഘ കൺസ്ട്രക്ഷൻ അധികൃതർക്ക് ജനകീയ സമര സമിതി കർശന മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഇവിടെ അനുവദിക്കില്ലെന്നും, ആവശ്യമായ പരിഹാര നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ പണി തടയൽ ഉൾപ്പെടെയുള്ള ശക്തമായ ജനകീയ സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും ജനകീയ സമര സമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നത് കരാറുകാരുടെയും ബന്ധപ്പെട്ട അധികാരികളുടെയും ഉത്തരവാദിത്തമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള അശാസ്ത്രീയവും താൽക്കാലികവുമായ നടപടികൾ അവസാനിപ്പിച്ച് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു
゚viralシ

15/06/2026

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മഹിളാ കോണ്‍ഗ്രസ്.പ്രിയദര്‍ശിനി സൗജന്യ യാത്ര' യാഥാര്‍ത്ഥ്യമാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ മധുര വിതരണം നടത്തി.
゚viralシ

13/06/2026

🚧 ദേശീയപാത 66 – നീലേശ്വരം ടൗൺ

ജനങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

🛣️ വികസനവും സുരക്ഷയും ഒരുപോലെ പ്രധാനമാണ്. പുതിയ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം.

゚viralシ
By Nishad padinjattumuri

13/06/2026

കേരള സംസ്ഥാനത്തിന്റെ രൂപീകരണ കാലം മുതൽ സർക്കാരിന്റെ പരിഗണനയിലുള്ള നീലേശ്വരം താലൂക്ക് രൂപീകരിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
1957 മുതൽ ജനങ്ങളുടെ ആവശ്യമാണിത്. ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സർക്കാർ നിയോഗിച്ച സി.എച്ച്.ദാമോദരൻ, വെള്ളോടി, ചന്ദ്രഭാനു, ദാമോദരൻ നമ്പ്യാർ കമ്മീഷനുകൾ ഉൾപ്പെടെയുള്ളവരുടെ മുഴുവൻ റിപ്പോർട്ടുകളിലും നീലേശ്വരം കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
അവിഭക്ത കണ്ണൂർ ജില്ല ഉണ്ടായിരുന്നപ്പോൾ ഫർക്ക സ്റ്റേഷനായി നീലേശ്വരവും കാസർകോടുമാണ് ഉണ്ടായിരുന്നത്. ഫർക്ക സ്റ്റേഷനുകൾ പിന്നീട് വികസന ബ്ലോക്ക് ഓഫീസുകളായി മാറി. എന്നിട്ടും നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നത് നീലേശ്വരത്തെ ജനങ്ങളോടുള്ള നീതിനിഷേധമാണെന്ന് യോഗം വിലയിരുത്തി. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നീലേശ്വരം താലൂക്ക് യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള നീലേശ്വരം കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
NILESHWAR CITY MEDIA
゚viralシ .G.Varier

13/06/2026

നീലേശ്വരം രാജാറോഡില്‍ ഏതുനിമിഷവും തകര്‍ന്നുവീഴാറായ പഴയ കെട്ടിടങ്ങള്‍ ജനങ്ങളുടെ ജീവന് വന്‍ ഭീഷണിയാകുന്നു. കാലവര്‍ഷം കടുത്തതോടെ അപകടസാധ്യത ഇരട്ടിയായിട്ടും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നടപടി ഉണ്ടാകുന്നില്ല. രാജാറോഡ് വികസനം വൈകുന്നതും കെട്ടിടങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. സ്‌കൂള്‍ കുട്ടികളടക്കം കടന്നുപോകുന്നതിന് തൊട്ടാണ് ഇത്തരത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍.
゚viralシ
Mohammed Rafi Sandeep.G.Varier

Want your business to be the top-listed Government Service?

Website