CPIM Uae Commune

CPIM Uae Commune

Share

ലാൽ സലാം സഖാക്കളെ!

16/02/2026

പതിനഞ്ച് വർഷം പാർട്ടി സെക്രട്ടറിയും പത്താം വർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പദവും ,രണ്ടര പതിറ്റാണ്ടായി മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞ് പിണറായി വിജയനെ ആക്രമിക്കുന്നു.

അദ്ദേഹത്തിന് കട്ടിൽ ഉണ്ടാക്കി എന്നാണ് പുതിയ കഥകൾ, ഇത് കേൾക്കുമ്പോൾ പഴയ കഥകൾ ഒന്ന് ഓർക്കുന്നത് നല്ലതാണ്.

പിണറായിയുടെ ആഡംബര വീട് എന്ന് പറഞ്ഞ് കുറേക്കാലം ഒരു പ്രവാസി വ്യവസായിയുടെ വീടിൻ്റെ ചിത്രം ഒരു ഉളുപ്പുമില്ലാതെ ഇവർ പ്രചരിപ്പിച്ചിരുന്നു എന്ന് കേട്ടാൽ ഇപ്പോൾ ചിരിവരും 😀

കമല ഇൻ്റർനാഷണൽ എന്ന പേരിൽ സിംഗപ്പൂരിൽ പിണറായിയുടെ കമ്പനി ഉണ്ടെന്ന് പറഞ്ഞു പാതിര ചർച്ചകൾ വരെ നടത്തി, അന്ന് ചർച്ച നടത്തിയ വിദ്വാൻമാർ ഇന്നും സമൂഹത്തിൽ ഇളിച്ചു നടക്കുന്നുണ്ട്.

പിണറായി ആളുകളെ കൊന്ന് പഞ്ചസാര ഇട്ട് കത്തിച്ചു എന്നായി മറ്റൊന്ന്

കൈതോല പായയിൽ പണം കടത്തി എന്ന് പറഞ്ഞയാൾ അവസാനം സതീശൻ പറഞ്ഞ പണം തരാത്തതിനാൽ കെറുവിച്ച് സതീശനെതിരെ എഫ്ബി പോസ്റ്റ് ഇട്ടു.

മകളുടെ പേരിൽ കള്ളക്കഥ ഇറക്കിയ വരെ കോടതി ഓടിച്ചു വിട്ടു.

ബിരിയാണി ചെമ്പ്, ഈത്തപ്പഴത്തിന്റെ കുരു, ഖുർആൻ അങ്ങനെ എന്തൊക്കെ കഥകൾ.

മലബാറിലെ ക്യാൻസർ രോഗികൾക്ക് ആശ്രയമായ മലബാർ ക്യാൻസർ സെൻ്റർ തുടങ്ങിയതിന് മാധ്യമങ്ങളും എതിരാളികളും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു.

എന്നിട്ടും തൻ്റെ എൺപതാം വയസ്സിലും അദ്ദേഹം ഒരു പുഞ്ചിരിയോടെ ഇതിനെ നേരിടുന്നു.❤️ അദ്ദേഹത്തിൻ്റെ വാക്കുകൾ കടമെടുത്താൽ
" മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ"

13/07/2021

കിറ്റെക്സ് മുതലാളിയുടെ വീരഗാഥകളാണ് മാധ്യമ പാണന്മാർ ഇപ്പോൾ പാടി നടക്കുന്നത്.

തെലുങ്കാനയിൽ രാജകീയ സ്വീകരണം, പ്രൈവറ്റ് ജെറ്റ്, ഫ്രീ ഭൂമി, ഫ്രീ ട്രാൻസ്‌പോർട്ടേഷൻ. നോ പരിശോധന. നോ പരിസ്ഥിതി.. കേരളമോ, ഒന്നിനും കൊള്ളാത്ത ഭൂമി.. ഇവിടെയുള്ളവർ പൊട്ടക്കിണറ്റിലെ തവളകൾ..

അന്നന്ന് കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഒരുത്തനെ തലയിലേറ്റി നടക്കുന്ന എല്ലാ മാധ്യമ ഊളകളോടും ഒരു കാര്യം പറയാം.. 'കേരള മോഡൽ' എന്നത് ഒരു യാഥാർത്ഥ്യമാണ്, എത്ര ശുനകന്മാർ ഓരിയിട്ടാലും ആ യാഥാർത്ഥ്യം ഇല്ലാതാകുന്നില്ല. കേരളം ഭരിച്ച എല്ലാ മുന്നണികൾക്കും അത്തരമൊരു മോഡൽ വളർത്തിക്കൊണ്ട് വന്നതിൽ പങ്കുണ്ട്.. ഇന്ത്യയിൽ ഒരു സ്റ്റേറ്റിനും നാളിതു വരെ എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു മോഡലാണ് കേരള മോഡൽ എന്നത്. അതൊരു സാബുവിന്റേയും ചിലവിൽ ഉണ്ടായതല്ല.

ഏത് വികസന ഇൻഡക്സിലും കേരളം എന്നും ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം നീതി ആയോഗ് പുറത്ത് വിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന ലക്ഷ്യ പട്ടികയിൽ (എസ് ഡി ജി) കേരളമാണ് ഒന്നാം സ്ഥാനത്ത്. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗ സമത്വം, പട്ടിണി ഇല്ലാതാക്കൽ, കുടിവെള്ളം, സാമ്പത്തിക ഭദ്രത, പരിസ്ഥിതി തുടങ്ങി സാമൂഹ്യ വികസന പട്ടികയുടെ എല്ലാ അളവുകോലുകളും പരിശോധിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പട്ടികയാണത്.

തൊഴിലാളികൾക്ക് ഏറ്റവും നല്ല വേതനം ലഭിക്കുന്ന, ഏറ്റവും നല്ല തൊഴിൽ സാഹചര്യങ്ങളുള്ള, ഏറ്റവും കൂടുതൽ സാക്ഷരതയുള്ള, ഏറ്റവും കുറവ് ശിശു മരണങ്ങളുള്ള, ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ഒരു സംസ്ഥാനമാണ് കേരളം.. ആരോഗ്യവും വിദ്യാഭ്യാസവും ആളോഹരി വരുമാനവും കണക്കിലെടുത്ത് യു എൻ മാനദണ്ഡപ്രകാരം തയ്യാറാക്കുന്ന ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇന്ഡക്സിലും കേരളമാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.

ഇരുന്നൂറും ഇരുന്നൂറ്റമ്പതും രൂപ ദിവസക്കൂലിക്ക് ആളെ കിട്ടുന്ന സംസ്ഥാനങ്ങൾ കാണും.. മനുഷ്യാവകാശങ്ങളും തൊഴിൽ അവകാശങ്ങളും നിഷേധിച്ച്, തൊഴിലാളികളെ മൃഗങ്ങളെ പോലെ പണിയെടുപ്പിക്കുന്ന സംസ്ഥാനങ്ങൾ കാണും.. അവിടെ പോയി പണമുണ്ടാക്കിക്കോ.. കുഴപ്പമില്ല.. പക്ഷേ കേരളത്തിൽ വ്യവസായം നടത്തണമെങ്കിൽ തൊഴിലാളികൾക്കു മാന്യമായ വേതനം കൊടുക്കണം, നല്ല തൊഴിൽ സാഹചര്യങ്ങൾ വേണം, അവരെ മൃഗങ്ങളെപ്പോലെ കാണാൻ പാടില്ല. പ്രകൃതിയും പരിസ്ഥിതിയും നോക്കണം, മുടങ്ങാതെ പരിശോധനകളും സോഷ്യൽ ഓഡിറ്റിങും ഉണ്ടാകും. അതൊക്കെ കൃത്യമായി നടത്തിയും നടത്തിച്ചും തന്നെയാണ് കേരള മോഡൽ ഉണ്ടായത്. ഏതെങ്കിലും മുതലാളിയുടെ ഔദാര്യത്തിലോ സൗജന്യത്തിലോ അല്ല നാം ഇന്നീ കാണുന്ന നിലയിലെത്തിയത്. കേരളം എല്ലാം തികഞ്ഞ ഒരു സംസ്ഥാനമാണെന്നല്ല ഇപ്പറഞ്ഞതിന് അർത്ഥം.. വലിയ മാറ്റങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്, ഇനിയും നിക്ഷേപ സൗഹൃദമാകേണ്ടതുണ്ട്, പോരായ്മകൾ തിരുത്തേണ്ടതുണ്ട്. അതുണ്ടാവുക തന്നെ ചെയ്യും.

അതുകൊണ്ട് മാധ്യമ ശുനകന്മാരോട് പറയാനുള്ളത്, പരസ്യം കിട്ടുന്നതിന് മാത്രം വാലാട്ടിയാൽ മതി, ഓവറാക്കണ്ട എന്നാണ്. .

പ്രൈവറ്റ് ജെറ്റിൽ ഒരു സവാരി കിട്ടിയപ്പോൾ തന്നെ താനാക്കിയ കേരളത്തെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന ഒരു പൊട്ടക്കിണറ്റിലെ തവളക്ക് മായ്ച്ചു കളയാൻ പറ്റുന്ന ഒന്നല്ല കേരള മോഡൽ എന്നത്.

- ബഷീർ വള്ളിക്കുന്ന്

27/03/2021

അന്നം മുടക്കിയത് ചെന്നിത്തല!

27/02/2021

ഇനിയും മുന്നോട്ട്✊

20/11/2020

ചന്ദ്രികക്ക് കൊടുത്ത 10 കോടി രൂപ
കള്ളപണം തന്നെ
- ഇബ്രാഹീം കുഞ്ഞ്

17/09/2020
25/06/2020

എന്ത്‌ കൊണ്ട്‌ ശ്രീകണ്ഠൻ നായരും അരുണും അടങ്ങുന്ന 24 ടീം ഇത്ര വേഗം മറ്റെല്ലാ ന്യൂസ്‌ ചാനലുകളേയും പിൻ തള്ളി ബഹുദൂരം മുന്നിലേക്ക്‌ പോകുന്നു എന്ന് ഇനിയും സംശയം ബാക്കി ഉള്ളവർക്ക്‌ ഇന്ന് മനോരമയിൽ നിഷ പുരുഷോത്തമനും, 24 ൽ ശ്രീകഠ്‌ൻ നായരും നയിച്ച ഡിബേറ്റുകൾ മാത്രം കണ്ടാൽ മാത്രം മതിയാകും ഉത്തരം ലഭിക്കാൻ..!!

മനോരമ ഡിബേറ്റിൽ പങ്കെടുത്ത ഡോ: Mohammed Asheel ന്റെ വാക്കുകളിൽ നിന്നും,

"ഈ സ്ത്രീയാണ് ( നിഷ പുരുഷോത്തമൻ ) ചർച്ച നയിക്കുന്നതെങ്കിൽ ഇനി ഇത്തരം ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അറിച്ചിട്ടുണ്ട്. ദയവ്ചെയ്ത് ആദ്യം തന്നെ അജണ്ട സെറ്റ് ചെയ്ത് ചർച്ച നടത്തരുത്. നിങ്ങളുടെ വാക്കുകൾ അതിഥികളുടെ അണ്ണാക്കിലേക്ക് തള്ളിക്കയറ്റരുത്.. വിളിച്ചു വരുത്തുന്ന അതിഥികളെ,സംസാരിക്കാൻ അനുവദിക്കാതെ അപമാനിക്കരുത്.. അഹോരാത്രം അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിച്ചു കൊണ്ട്, ആരോഗ്യ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകർക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങൾ എന്ത് നേട്ടമാണ് ലക്ഷ്യം വെക്കുന്നത്?.."

കോൺഗ്രസ്സ്‌ സൈബർ സെല്ലിൽ പ്രവർത്തിക്കുന്ന നിപ വൈറസ്സിൽ നിന്നും നിങ്ങൾ മറ്റെന്താണു പ്രതീക്ഷിച്ചത്‌ ഡോ: അഷീൽ..?

നിഷ പുരുഷോത്തമൻ എന്ന രാഹുൽ ഭക്തയായ കോൺഗ്രസുകാരി അവരുടെ രാക്ഷ്ട്രീയം ക്യത്യമായി ഒളിച്ച്‌ കടത്തുന്നത്‌ ഇത്തരം ചർച്ചകളിലൂടെ ആണു. നിപയുടെ കാലത്തും നമ്മൾ അത്‌ കണ്ടതാണു.ഒരു വിഭാഗം മാധ്യമങ്ങൾ ഇത്തരം ചർച്ചകൾ നടത്തുന്നത്‌ ക്യത്യമായ അജണ്ടയോടെയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുമാണു. അത്‌ ക്യത്യമായി തിരിച്ചറിഞ്ഞ്‌ അതിൽ നിന്നും ഒഴിഞ്ഞ്‌ നിൽക്കുകയാണു ഏറ്റവും കരണീയം. അത്‌ താങ്കൾ വൈകിയെങ്കിലും തിരിച്ചറിഞ്ഞു എന്നത്‌ അഭിനന്ദനാർഹം ആണു.!

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Dubai