25/07/2020
നിസ്വാർത്ഥ സേവനം കൊണ്ട് ജീവിതത്തെ തന്റെ പിന്മുറക്കാർക്കായി മാതൃകയാക്കി വെച്ച മർഹൂം വി ടി കെ മഹ്മൂദ്‌കയുടെ,SSLC ഫുൾ എ പ്ലസ് നേടിയ കൊച്ചു മകന് മുയിപ്പോത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റയുടെ സ്നേഹോപഹാരം ഗ്ലോബൽ കെഎംസിസി യുടെ ജനറൽ കൺവീനർ ടി ടി അബ്ദുറഹിമാൻ സമ്മാനിക്കുന്നു 👏👏👏
27/05/2020
👏👏’ആവേശം വാനോളമുയർത്തി ‘ഗ്ലോബൽ കെ.എം.സി.സി. മുയിപ്പോത്ത് നടത്തിയ, ഈദ് ഡേ ഇശൽ പ്രോഗ്രാം വിജയികൾക്കുള്ള സമ്മാനദാനം ,ഒന്നാം സ്ഥാനം നേടിയ അഷ്‌റഫ് സി പി (യു എ ഇ കെഎംസിസി )ക്ക് പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ എം കുഞ്ഞബ്ദുള്ള സാഹിബും ,രണ്ടാം സ്ഥാനം നേടിയ ഹാഷിം വാളിയിലിന് (ഒമാൻ കെഎംസിസി )നമ്മുടെ ഖത്തർ പ്രധിനിധിയും നാട്ടിലെ നിറസാനിധ്യവുമായ പെരുവന മുഹമ്മദും ,മൂന്നാം സ്ഥാനം നേടിയ ഉസ്മാൻ എം ആർ (ഖത്തർ കെഎംസിസി)ന് മുയിപ്പോത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ കെ മുഹമ്മദും കൈമാറുന്നു.എസ് ടി യു സംസ്ഥാന നേതാവ് സി പി കുഞ്ഞമ്മദ് സാഹിബ് ,യൂത്ത് ലീഗ് മുയിപ്പോത്ത് ശാഖാ ജനറൽ സെക്രെട്ടറി മസൂദ് ഹരിതാലയം ,ശാക്കിർ കീരിയോട്ട് ,അസ്ഹർ പയോളി എന്നിവർ സന്നിഹിതരായിരുന്നു .
💐പ്രത്യേക ജൂറി പരാമർശം നേടിയ ശരീഫ് നാഗത്ത് (യു എ ഇ ),നൗഫൽ കെ ടി കെ (ബഹ്‌റൈൻ)എന്നിവരെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു 👏👏
26/05/2020
അസ്സലാമു അലൈക്കും..
മു൯കൂട്ടിയുള്ള, നിയമാവലികളോ, ചട്ടങ്ങളോ, ഇല്ലാതെയായിരുന്നു, ഇന്നലത്തെ നമ്മുടെ പെരുന്നാൾ പരിപാടി. എന്നാൽ എല്ലാവർക്കുമറിയാവുന്ന പോലെ തന്നെ അത് അപ്രതീക്ഷിതമായി, ഒരു നല്ല മൽസരത്തിലേക്ക് നീങ്ങുകയുമായിരുന്നു. പക്ഷെ നമ്മുടെ ജൂറി വിലയിരുത്തിയത്, കലയിലെ വൈവിധ്യവും, ഗുണമേന്മയും, പിന്നെ ഇതൊരു മുസ്ലിം ലീഗിന് കീഴിലുള്ള ഗ്രൂപ്പ് എന്ന നിലയിൽ, പ്രാസ്ഥാനികവുമായിട്ടാണ്. ആ നിലയ്ക്ക് വിവിധ ജോണറുകളിലും, ഭാഷകളിമുള്ള പ്രകടനങ്ങളുമായി യു.ഏ.ഇ ഘടകം ഒന്നാം സ്ഥാനം, കരസ്ഥമാക്കിയിരിക്കുന്നു. യു.ഏ.ഇ കലാകാരന്മാരിൽ, സ്വന്തം സൃഷ്ടികളും, വിവിധ ഭാഷകളിലുള്ള മികച്ച പ്രകടനങ്ങളുമായി, കൂടുതൽ പോയിന്റ് നേടി, അശ്റഫ്. സി.പി. കലാപ്രതിഭയായി, സമ്മാനാർഹനായിരിക്കുന്നു.
മൽസര രംഗത്ത്, ആദ്യാവസാനം, പോരാടിയ ഒമാനിൽ നിന്നുള്ള, ഹാഷിം വാളിയിൽ, ഒരുപിടി നല്ല ഗാനങ്ങളുമായി, രണ്ടാം സ്ഥാനം, ഒമാന് നേടിക്കൊടുത്തപ്പോൾ, വീറോടെ പൊരുതിയ ഖത്തറിന്റെ നിരയിൽ, ആദ്യാവസാനം, കവിതയും പാട്ടുകളുമായി സജീവമായി നിന്ന ഉസ്മാ൯ എം.ആറിലൂടെ ഖത്തർ മൂന്നാം സ്ഥാനവും, നേടിയിരിക്കുന്നു.👏👏👏👏👏🌷💐
1st. Prize. ASHRAF.CP(UAE)
2nd Prize. HASHIM.V(OMAN)
3rd Prize. USMAN.MR(QATAR )