02/08/2025
*ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം: ഫ്യൂച്ചർ ഫ്രെയിം - എക്സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിച്ചു*
ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി അബുഹൈൽ കെഎംസിസി ആഡിറ്റോറിയത്തിൽ വെച്ച് ഫ്യൂച്ചർ ഫ്രെയിം എക്സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിച്ചു. തലശ്ശേരിയിലെ വിവിധ പഞ്ചായത്ത് മുൻസിപ്പാലിറ്റികളിൽ നിന്നുള്ള മുൻകൂട്ടി റജിസ്റ്റർ ചെയ്ത പ്രതിനിധികൾ പങ്കെടുത്ത എക്സിക്യൂട്ടീവ് മീറ്റ് സി കെ അബ്ദുൽ മജീദ് സാഹിബ് ഉത്ഘാടനം ചെയ്തു.
തലശ്ശേരി മണ്ഡലം പ്രസിഡന്റ് സിറാജ് കതിരൂർ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി റയീസ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പുതിയ പദ്ധതികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മി അലി അസ്ഹർ ഹുദവി 'പുതിയ തലമുറയുടെ വെല്ലുവിളികളും, പ്രതീക്ഷകളും' എന്ന വിഷയത്തെക്കുറിച്ചും, മൈൻഡ് കോച്ച് സന സിദ്ധീഖ് പ്രവാസികൾ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും ക്ലാസ്സുകൾ എടുത്തു.
സംസ്ഥാന കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്പ്ര, സംസ്ഥാന സെക്രട്ടറി നാസർ മലപ്പുറം, കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി, ജില്ലാ ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, ജില്ലാ വൈസ് പ്രസിഡന്റുമാരായ റഫീഖ് കൊറോത്, റഫീഖ് കല്ലിക്കണ്ടി, അലി പേരാവൂർ, ജാഫർ മാടായി,സലാം പാനൂർ, ബഷീർ കാട്ടൂർ, ടി കെ റയീസുദ്ദീൻ,സലീം കുറുങ്ങോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് കിടാരൻ സ്വാഗതവും ജോയിൻ സെക്രട്ടറി ഷഹീർ ചമ്പാട് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ യൂനിസ് പെരിങ്ങാടി, മുഹമ്മദ് റസ, നൗഷാദ് കൊളശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉന്നത വിജയം കരസ്ഥമാക്കിയ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ വിദ്യാർത്ഥി ആമിയ ജംഷാദിന് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സി കെ മജീദ് സമ്മാനിച്ചു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ആദ്യ ഗഡു വിവിധ പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികൾക്ക് കൈമാറി.
04/12/2024
ദുബൈ ഗവൺമെന്റിന്റെ കീഴിലുള്ള വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും നടത്തുന്ന പരിപാടികളിൽ സന്നദ്ധ പ്രവർത്തനം നടത്തി 500 മണിക്കൂർ സേവനമെന്ന മഹത്തായൊരു ലക്ഷ്യം പൂർത്തീകരിച്ച് *ഗോൾഡൻ വിസക്ക്* യോഗ്യത നേടിയിരിക്കുകയാണ് ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ വളണ്ടിയർ വിങ് കൺവീനറും സ്റ്റേറ്റ് കെഎംസിസി വളണ്ടിയറും ദുബൈ കെഎംസിസി തലശ്ശേരി മണ്ഡലം പ്രസിഡന്റുമായ പ്രിയപ്പെട്ട *സിറാജ് കതിരൂർ*
ജോലി കഴിഞ്ഞ ശേഷം ലഭിക്കുന്ന ഒഴിവു സമയങ്ങളും ദിവസങ്ങളുമാണ് സിറാജ്
സേവനത്തിനായി കണ്ടെത്തിയത്. എല്ലാ കെഎംസിസിക്കാരുടെയും സ്ഥിരോത്സാഹവും നിത്യ സേവന സന്നദ്ധതയും തന്നെയാണ് സിറാജിന്റെ ഊർജ്ജം. *പ്രിയ സഹപ്രവർത്തകന് അഭിനന്ദങ്ങൾ*
സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനവും പിന്തുണയുമാണ് യുഎഇ ഗവണ്മെന്റ് നൽകുന്നത്. സേവകർക്ക് ഗവണ്മെന്റ് തിരിച്ചു നൽകുന്ന പരിഗണനയും അംഗീകാരവും അതുപോലെ തന്നെയാണ്. ദുരന്തകാല പ്രവർത്തനങ്ങൾ, ഭക്ഷണ വിതരണം തുടങ്ങി ഒട്ടേറെ ഇടങ്ങളിലായി തൽപ്പരരായ ആളുകൾക്ക് ഔദ്യോഗികമായി രെജിസ്റ്റർ ചെയ്ത് വളരെ ശാസ്ത്രീയമായി പ്രവർത്തിക്കാനുമുള്ള സാഹചര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. അനവധി ആളുകൾ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അതിലേറെ പേരാണ് രെജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നത്. ഗവണ്മെന്റ് നൽകുന്ന പലവിധ ആനുകൂല്യങ്ങൾ കണ്ടെത്താൻ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത് ഗുണകരമാവും.
03/12/2024
പ്രവാസലോകത്തെ ജീവകാരുണ്യ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യം റയീസ് തലശ്ശേരി വീണ്ടും ദുബൈ കെ എം സി സി യുടെ നേതൃസ്ഥാനത്ത്
ജീവിതത്തിലും പൊതുപ്രവർത്തനത്തിലും സൂക്ഷ്മതയും സത്യസന്ധതയും പുലർത്തി സംഘടനാ പ്രവർത്തനം നടത്തുന്ന ബഹുമാന്യ വ്യക്തിത്വമാണ് റയീസ്ക്ക. തന്നിൽ അർപ്പിതമായ ചുമതലകൾ കൃത്യതയോടെ നിർവ്വഹിക്കുന്ന അദ്ദേഹം സാധാരണ പ്രവർത്തകരോടും നേതാക്കളോടും എന്നും പുഞ്ചിരിച്ചും പരസ്പരം സ്നേഹവും ബഹുമാനവും നിലനിർത്തികൊണ്ടുമുള്ള ഇടപെടലുകൾ ഏവർകും മാതൃകയാണ്.
ദുബായിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം പൊതുസമ്മതനായ മധ്യസ്ഥൻ കൂടിയാണ്. പലപ്പോഴും ദെയ്‌ര നൈഫ് റോഡിലൂടെ റയീസ് സാഹിബിനോടൊപ്പം സഞ്ചരിക്കുമ്പോൾ അദ്ദേഹത്തോട് കുശലം പറയുകയും സലാം പറഞ്ഞു സംസാരിക്കുന്നവരുമായ നിരവധി ആളുകളെ കാണാറുണ്ട്. നമ്മുടെ സ്വന്തം തലശ്ശേരിയുടെ നായകൻ ദുബായിലുള്ള അവശത അനുഭവിക്കുന്നവരുടെ അത്താണിയായി പ്രവർത്തിക്കുന്നത് നമുക്കും ഏറേ അഭിമാനമാണ്.
ദുബൈ കെ എം സി സി യുടെ പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലെ നേതൃനിരയിൽ പ്രമുഖരായ നേതാക്കളോടൊപ്പം ചേർന്ന് നിന്നു പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള റയീസ് സാഹിബിനെ പോലുള്ളവർ വീണ്ടും സംഘടനയുടെ അമരത്തെത്തുമ്പോൾ സന്തോഷം.. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ അൻവർ അമീൻ സാഹിബിനും ജന സെക്രട്ടറി യഹ്‌യ തളങ്കര സാഹിബിനും ട്രഷറർ പി കെ ഇസ്മായിൽ സാഹിബിനും നമ്മുടെ സ്വന്തം റയീസ് തലശ്ശേരിക്കും മറ്റു ഭാരവാഹികൾക്കും ദുബൈ കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ
24/05/2024
പ്രിയ ജനറൽ സിക്രട്ടറി ഷാനവാസ് കിടാരന് അഭിനന്ദനങ്ങൾ
അസർബൈജാനിലെ ബാക്കുവിൽ വെച്ച് ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ നടത്തിയ കോച്ചസ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചു ഏറേ പ്രിയങ്കരനായ ജനറൽ സിക്രട്ടറി ഷാനവാസ് കിടാരൻ ഒഫിഷ്യലി വോളിബോൾ കോച്ച് ആയിരിക്കുന്നു.
തുർക്കിയിൽ നിന്നുള്ള FIVB Instructor Dr. Cengis ന്റെയും ഇറാനിൽ നിന്നുമുള്ള FIVB Instructor Mr. Jahangeer ന്റെയും നേതൃത്വത്തിൽ 5 ദിവസങ്ങളായി നടന്ന പ്രാക്ടിക്കൽ ടെസ്റ്റും, തിയറി ടെസ്റ്റും ഉൾപ്പെട്ടതായിരുന്നു കോഴ്സ്.
മുൻ ജില്ലാ - സംസ്ഥാന വോളിബാൾ താരവും, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ക്യാപ്റ്റനും ആയിരുന്ന ദുബൈ കെ എം സി സി തലശ്ശേരി മണ്ഡലം ജന സെക്രട്ടറി കൂടിയായ ഷാനവാസ് ഇന്ത്യയിലും പ്രവാസലോകത്തും നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കുകയും കെ എം സി സി അടക്കമുള്ള പ്രവാസ ലോകത്തെ വലിയ സ്പോർട്സ് മത്സരങ്ങളുടെ സംഘടകനുമായി പ്രവർത്തിച്ചു വരുന്നു.
അഭിനന്ദനങ്ങൾ .... ആശംസകൾ
ദുബൈ കെ എം സി സി തലശ്ശേരി മണ്ഡലം
24/05/2024
*മർഹൂം എം മുസ്തഫ അനുസ്മരണം സംഘടിപ്പിച്ചു*
ദുബൈ കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മണ്ഡലം ട്രഷററും ജീവകാരുണ്യ സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മർഹൂം എം മുസ്തഫ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
അബു ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് റയീസ് തലശ്ശേരി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറാജ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കെ എം സി സി ജന സെക്രട്ടറി സൈനുദ്ദീൻ ചേലേരി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ വേങ്ങര, റഹ്ദാദ് മൂഴിക്കര, റഫീഖ് കോറോത്, നസീർ പാനൂർ, ഫൈസൽ മാഹി, തൻവീർ എടക്കാട്, സിദ്ദീഖ് ചൗക്കി, കബീർ വയനാട്, മെഹ്ബൂബ് തലശ്ശേരി, ഫാറൂഖ് പുന്നോൽ പ്രസംഗിച്ചു. പി വി റഷീദ് പ്രാർത്ഥന നടത്തി. തലശ്ശേരി മണ്ഡലം കെ എം സി സി ജന സെക്രട്ടറി ഷാനവാസ് കിടാരൻ സ്വാഗതവും സെക്രട്ടറി ഷഹീർ ചമ്പാട് നന്ദിയും പറഞ്ഞു.
12/05/2024
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
ദീർഘകാലം ദുബായ് കെഎംസിസി യുടെ സജീവ പ്രവർത്തകനും,തലശ്ശേരി മണ്ഡലം മുൻ ട്രഷററുമായിരുന്ന മുസ്തഫ സാഹിബ് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
23/04/2024
പ്രിയമുള്ളവരേ,
വടകര ലോകസഭാ മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിക്കാനായി പ്രവാസി സമൂഹത്തിന്റെ കൃത്യമായ ഇടപെടൽ അത്യാവശ്യമാണ്.. ആയതിനാൽ ഏപ്രിൽ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് ദുബായ് കെഎംസിസി അബുഹൈൽ ഓഫീസിൽ വെച്ച് തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന *CHAT WITH FAMILY* ക്യാമ്പയിനിൽ മണ്ഡലത്തിൽ ഉള്ള മുഴുവൻ ആളുകളെയും കുടുംബസമേതം ക്ഷണിക്കുന്നു.
DUBAI KMCC
THALASSERY MANDALAM
06/04/2024
*കെ എം സി സി ജീവകാരുണ്യ രംഗത്തെ അത്ഭുത കൂട്ടായ്മ - പാറക്കൽ അബ്ദുള്ള*
തലശ്ശേരി : പ്രവാസലോകത്തുള്ളവരെയും നാട്ടിലുള്ള സാദാരണക്കാരേയും ഒരേപോലെ ചേർത്ത് പിടിച്ചു പ്രവർത്തിക്കുന്ന മഹത് പ്രസ്ഥാനമാണ് കെ എം സി സി എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യും ആയ പാറക്കൽ അബ്ദുള്ള പറഞ്ഞു. അശരണർക്കും അഗതികൾക്കും ആശ്വാസം നൽകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും അദ്ദേഹം അപിപ്രായപ്പെട്ടു. ദുബൈ കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ഇരുന്നൂറു പേർക്കുള്ള പെരുന്നാൾ സ്നേഹ സമ്മാന വിതരണം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ പി മമ്മുവിനു നൽകി പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ ട്രഷറർ റഹ്ദാദ് മൂഴിക്കര, ഷാനിദ് മേക്കുന്ന്, അബൂബക്കർ പന്ന്യന്നൂർ പ്രസംഗിച്ചു.
ബഷീർ ചെറിയാണ്ടി, വി കെ ഹുസൈൻ, പള്ളിക്കണ്ടി യൂസുഫ് ഹാജി, റഷീദ് കരിയാടൻ, അസീസ് വടക്കുമ്പാട്, സാഹിർ പാലക്കൽ, ഷെറിൻ ചൊക്ലി, പി കെ ഹനീഫ, കുഞ്ഞിമ്മൂസ കോടിയേരി, പി വി മഹ്മൂദ് ചൊക്ലി, എ കെ മഹമൂദ്, ദാവൂദ് കതിരൂർ, അഹമ്മദ് അൻവർ ചെറുവക്കര, റഷീദ് തലായി, ഷഹബാസ് കായ്യത് സംബന്ധിച്ചു. ഹസീബ് കതിരൂർ ഖിറാഹത് നിർവ്വഹിച്ചു.