15/02/2025
KMCC Cherppulassery Municipal-Uae
Honorable Existence
15/02/2025
KMCC Cherppulassery Municipal-Uae
12/12/2024
ഈദ് അൽ ഇത്തെഹാദ് - UAE നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി കെഎംസിസി ചെർപ്പുളശ്ശേരി മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മറ്റി UAE-സംഗടിപ്പിച്ച മുനിസിപ്പൽ കപ്പ് 2K24-ന്റെ അഞ്ചാം എഡിഷൻ വിജയകരമായി നടത്തുന്നതിനായി സഹകരിച്ച എല്ലാ വ്യക്തികളോടും, ടീമുകളോടും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ പരിപാടിയെ വിജയമാക്കുന്നതിനായി പ്രയത്നിച്ച എല്ലാവരോടും കെഎംസിസി ചെർപ്പുളശ്ശേരി മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മറ്റി UAE ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഫുട്ബോൾ മേളയിൽ പങ്കെടുക്കാൻ എത്തിയ എല്ലാ ടീമുകൾക്കും, കളികാണാൻ എത്തിച്ചേർന്ന എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും കെഎംസിസി ചെർപ്പുളശ്ശേരി മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മറ്റി UAE-യുടെ അഭിവാദ്യങ്ങളും നന്ദിയും സമർപ്പിക്കുന്നു.
The KMCC Cherpulassery Municipal Coordination Committee -UAE, expresses heartfelt gratitude to all individuals, teams, and collaborators who worked together to make the 5th edition of the Municipal Cup 2K24 a success as part of the Eid Al Ittihad - UAE National Day celebrations.
The KMCC Cherpulassery Municipal Coordination Committee UAE also extends its respectful greetings and thanks to all the teams that participated in the football event and to all the expatriate friends who came to watch the matches.
09/11/2024
സുഹൃത്തുക്കളെ, ചെർപ്പുളശ്ശേരി മുൻസിപ്പൽ കെഎംസിസി കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സെവൻസ്ഫുട്ബാൾമേള-എഡിഷൻ 5 , ഡിസംബർ 2, 2024 വൈകുനേരം 5 മണിമുതൽ 10 മണിവരെ ഷാർജ - അൽ തഹിദി സ്റ്റേഡിയത്തിൽ വച്ച് നടത്താൻ ഇന്നലെ രാത്രി അല്താഹിദി ഗ്രൗണ്ടിൽ വച്ച് നടന്ന കോഡിനേഷൻ എക്സികൂട്ടിവ് കമ്മിറ്റിയിൽ തീരുമാനിച്ചവിവരം സന്തോഷപൂർവം അറിയിക്കുന്നു. uae നാഷണൽഡേ പ്രമാണിച്ചു നടത്തപെടുന്ന ഫുട്ബാൾ മേളയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുകയും കഴിഞ്ഞ എഡിഷനുകൾ പോലെ മേളഒരു വൻവിജയമാക്കിതീർക്കാൻ എല്ലാവിധ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു..
- കെഎംസിസി ചെർപ്പുളശ്ശേരി മുൻസിപ്പൽ കോഡിനേഷൻ കമ്മറ്റി, UAE ചാപ്‌റ്റർ
09/03/2024
മുസ്‌ലിം ലീഗ് സ്ഥാപക ദിനം
06/03/2024
കെഎംസിസി ചെർപ്പുളശേരി മുനിസിപ്പൽ കോർഡിനേഷൻ കമ്മറ്റി (യൂ എ ഇ) സംഘടിപ്പിക്കുന്ന നാലാമത് ഇഫ്താർ സംഗമം 2024 മാർച്ച് 15 - തിയ്യതി വെള്ളിയാഴ്ച വൈകുനേരം അഞ്ചുമണിക്ക് ഷാർജ പത്തായം റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു
20/02/2024
പ്രിയ സഹപ്രവർത്തകർക്ക് കെഎംസിസി ചെർപ്പുളശേരി മുനിസിപ്പൽ കോർഡിനേഷൻ കമ്മറ്റി യൂ എ ഇ യുടെ ഹരിതഭിവാദ്യങ്ങൾ..!
19/02/2024
ദുബായ് കെഎംസിസി ഷോർണൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം.........
ഹരിതാഭിവാദ്യങ്ങൾ 💚
16/02/2024
പ്രിയപ്പെട്ട മുസ്ലിം ലീഗ് പാർട്ടിയുടെ പ്രവർത്തകരേ,
സംഘടനാ ചരിത്രത്തിലെ സുവർണതിളക്കമായി
ഖാഇദേ മില്ലത്ത് സെന്ററിന്റെ ഉടമസ്ഥാവകാശം ഇന്ന് ഡൽഹിയിലെ ആസഫലി റോഡ് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലേക്ക് ചേർത്തെഴുതിയതോട് കൂടി ഡൽഹിയിൽ മുസ്ലിം ലീഗ് പാർട്ടിക്ക് ഒരു ആസ്ഥാനം എന്ന മഹത്തായ സ്വപ്നത്തെ നമ്മൾ സാധ്യമാക്കിയിരിക്കുകയാണ്.
ഈ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിങ്ങളെ ഓർക്കുന്നു. നിങ്ങളുടെ ഹൃദയതുടിപ്പുകൾ കേൾക്കുന്നു. ഈ അഭിമാനം, സന്തോഷം നിങ്ങളുടേത് കൂടിയാണ്. നിങ്ങളുടെ പിന്തുണ തന്ന കരുത്ത്, ഉപാധികളില്ലാത്ത സ്നേഹം, ലാഭേച്ചയില്ലാത്ത നിതാന്ത പരിശ്രമങ്ങൾ അതൊന്ന് മാത്രമാണ് നമ്മെ ഈ സ്വപ്ന നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്.
നമുക്കിനിയും മുന്നോട്ട് പോകാനുണ്ട്. അഭിമാനത്തോട് കൂടി തലയുയർത്തി പിടിച്ച് തന്നെ നമ്മൾ ഈ രാജ്യത്ത് ജീവിക്കും.പുതിയ കാലത്തേക്ക് നമുക്ക് കൂടുതൽ വിഭവങ്ങൾ ഒരുക്കാനുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കത്തിന് നമ്മൾ കാവലാകേണ്ടതുണ്ട്. അതിന് നമ്മുടെ അസ്തിത്വത്തെ ഇല്ലാതാക്കാൻ കോപ്പ് കൂട്ടുന്നവരുടെ മുന്നിൽ ഡൽഹിയുടെ വിരിമാറിൽ തലയുയർത്തി നിൽക്കുന്ന ആസ്ഥാന മന്ദിരം നിലമൊരുക്കട്ടെ. നമുക്ക് കൂടുതൽ കരുത്തോടെ മുന്നോട്ട് നടക്കാം.
PK Kunhalikutty