Dubai Kmcc Azhikode Mandalam Committee

Dubai Kmcc Azhikode Mandalam Committee

Share

Kerala Muslim Cultural Centre is a glorious organization representing the heart-throb of the Malayalees who have crossed the seas in search of a livelihood

21/01/2025
26/12/2024

അഴീക്കോട്‌ മണ്ഡലം ദുബൈ കെഎംസിസി യുടെ പ്രഥമ വനിത വിംഗ് നിലവിൽ വന്നു

കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഹരിതഭിവാദ്യങ്ങൾ 💪

18/10/2024

കണ്ണൂർ ഗവ: വനിത കോളേജ് യൂണിയൻ ഭാരവാഹികൾക്ക് ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം

ഒരു പതിറ്റാണ്ടിനു ശേഷം എസ്എഫ്ഐ ൽ നിന്നും യൂണിയൻ പിടിച്ചെടുത്ത കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ: വനിത കോളേജ് msf മുന്നണിയിലെ യൂണിയൻ ഭാരവാഹികളെ ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ ചെയർപേഴ്സൺ ഷാനിബ ടികെ യുടെ നേതൃത്വത്തിൽ മുന്നണിയിലെ യൂണിയൻ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. മണ്ഡലം ദുബൈ കെഎംസിസി ട്രഷറർ അബ്ദുൽ ജലീൽ പുഴാതി, മറ്റു ഭാരവാഹികളായ മുഹമ്മദ് ആദം പുല്ലൂപ്പി, ഇബ്രാഹിം പുഴാതി, ആബിദലി മംഗള വളപട്ടണം, ആരിഫ് തളാപ്പ്, മണ്ഡലം msf ഭാരവാഹികളായ സൽമാൻ പുഴാതി, അജ്നാസ് പാറപ്പുറം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

28/09/2024

'For Wayanad' മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ വയനാട്‌ പുനരധിവാസ ഫണ്ട്‌- ഏറ്റവും കൂടുതൽ ഫണ്ട്‌ കലക്ഷൻ നടത്തിയ മണ്ഡലം കമ്മിറ്റികൾക്കുള്ള ദുബൈ കെ എംസി സി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ഏറ്റുവാങ്ങുന്നു

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ക്കു

ഒന്നാം സ്ഥാനം തിരൂർ മണ്ഡലം കമ്മിറ്റിയും മൂന്നാം സ്ഥാനം കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിക്കുമാണ്

22/09/2024

കണ്ണൂർ എയർപോർട്ടിനു 'പോയിന്റ് ഓഫ് കോൾ' അനുമതി ആവിശ്യപ്പെട്ട് കൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദുബൈ കെഎംസിസി അഴിക്കോട് മണ്ഡലം രക്ഷാധികാരി നാസർ ടിപി കക്കാട്,
പ്രസിഡന്റ് സുനീത് ചാലാട് , ട്രഷറർ ജലീൽ പുഴാതി, സെക്രട്ടറി ഇബ്രാഹിം പുഴാതി , മുസ്ലിം ലീഗ് അഴീക്കോട്‌ മണ്ഡലം ട്രഷറർ എൻഎ ഗഫൂർ, എന്നിവർ ഇന്ന് സമര പന്തൽ സന്ദർഷിച്ചു

Photos from Dubai Kmcc Azhikode Mandalam Committee's post 26/06/2024

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം പ്രവർത്തക സമിതി യോഗം യുഎഇ കെഎംസിസി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്മായ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.

യോഗം കമ്മിറ്റി യുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ ചർച്ച ചെയ്യുകയും രൂപം കൊള്ളുകയും ചെയ്തു. പ്രവർത്തകർക്കും കുടുംബങ്ങൾക്കുമുള്ള ചികിത്സനുകൂല്യങ്ങൾ, മണ്ഡലം വനിത വിംഗ് രൂപീകരണം, കല സംഘ രൂപീകരണം, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾക്ക് കമ്മിറ്റി രൂപം നൽകി.

Photos from Adv.Kareem Cheleri's post 08/04/2024
06/04/2024

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി
'സ്നേഹാദര സദസ്സ്' ഏപ്രിൽ 8 തിങ്കളാഴച
--------------------
ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന റമദാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായുള്ള ’സ്നേഹാദര സദസ്സ്' ഏപ്രിൽ 8 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനമായ ബാഫഖി സൗധത്തിൽ വെച്ച് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.

ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രായാധിക്യത്താലും ആരോഗ്യ പ്രശ്നങ്ങളാലും പ്രയാസമനുഭവിക്കുന്ന 100 പഴയകാല പ്രവർത്തരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ഊർജസ്വലമായ കാലത്ത് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അവർ അർപ്പിച്ച സേവനത്തിനുള്ള സ്നേഹമുദ കൂടിയാണ് ഈ ചടങ്ങ്.

10,000 രൂപയും പൊന്നാടയുമടങ്ങുന്നതാണ് ഉപഹാരം.

പരിപാടിയിൽ നാട്ടിലുള്ള സ്റ്റേറ്റ്-ജില്ലാ-മണ്ഡലം-മുനിസിപ്പാലിറ്റി-പഞ്ചായത്ത് കെഎംസിസി നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
പി കെ ഇസ്മായിൽ (പ്രസിഡണ്ട്)
സൈനുദ്ധീൻ ചേലേരി (ജനറൽ സെക്രട്ടറി)
റഹ്ദാദ് മൂഴിക്കര (ട്രഷറർ)

Photos from Dubai Kmcc Azhikode Mandalam Committee's post 16/03/2024

2024-27 വർഷത്തെക്കുള്ള ദുബൈ കെഎംസിസി അഴീക്കോട്‌ പഞ്ചായത്ത്‌ കമ്മിറ്റി നിലവിൽ വന്നു. സിറാജ് അഴീക്കൽ, റാഫി അഴീക്കൽ രക്ഷാധികാരികളായിട്ടുള്ള 11 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

പ്രസിഡന്റ്‌ : സലീം അഴീക്കൽ

ജന. സെക്രട്ടറി : അഫ്സൽ ചെമ്പൻ പൂതപ്പാറ

ട്രഷറർ : തൻവീർ പോയ്തുങ്കടവ്

ഹരിതാഭിവാദ്യങ്ങൾ 💚

13/03/2024

Photos from Dubai Kmcc Azhikode Mandalam Committee's post 12/03/2024

ഹരിതഭിവാദ്യങ്ങൾ 💚

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Dubai