Idukki District

Idukki District

Share

IDUKKI District was formed on 26 January 1972 as per Government notification No 54131/C2/71/RD dated 24th January 1972. There is remains of a fort at Karikkode.

കേരളത്തിലെ ഏറ്റവും മനോഹരമായ മലയോര ജില്ലകളിലൊന്നാണ് ഇടുക്കി. പ്രകൃതിഭംഗി കൊണ്ടും സവിശേഷമായ ഭൂപ്രകൃതി കൊണ്ടും 'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നാണ് ഈ ജില്ല അറിയപ്പെടുന്നത്. The district consists of Devikulam, Udumbanchola and Peermedu taluks of the erstwhile Kottayam district and Thodupuzha taluk (excluding two villages Manjallore and Kalloorkadu) of the erstwhile Ernakulam district. At the ti

18/07/2025

ഇടുക്കി ഡാമും തൊടുപുഴയാറും തമ്മിലൊരു ബന്ധമുണ്ട്.....💥💥

വർഷം മുഴുവൻ വറ്റാതെ
ഒഴുകുന്ന
തൊടുപുഴയാറിലെ
ജലസമൃദ്ധിയുടെ
മുക്കാൽ പങ്കും
നല്കുന്നത് ഇടുക്കി
ഡാമാണ്....

എങ്ങനെയെന്നല്ലേ....

തൊടുപുഴയാറിന്റെ ആത്യന്തികമായ ഉത്‌ഭവ സ്ഥാനം തൊടുപുഴയിൽ നിന്നും
22 കി.മീ അകലെയുള്ള
മൂലമറ്റം ആണ്......

ഈ മൂലമറ്റത്താണ്
ഇടുക്കി ഡാമിൽ നിന്നും
ജലം ഉപയോഗിച്ച്
ഭൂഗർഭജല വൈദ്യുത
നിലയത്തിൽ
വൈദ്യുതി ഉത്പാദിപ്പിക്കുന്നത്....

ഉത്പാദന ശേഷം പുറന്തള്ളുന്ന
ജലം മൂലമറ്റത്തെ
ത്രിവേണി സംഗമത്തിൽ
വെച്ച് നച്ചാറും ഇലപ്പള്ളി
ആറുമായി
കൂടി ചേർന്ന്
തൊടുപുഴയാറിന്റെ
ഉത്ഭവത്തിന് തുടക്കം
കുറിക്കുന്നു....

കടുത്ത വേനലിൽ
മറ്റു നദികൾ
വറ്റി വരളുമ്പോഴും തൊടുപുഴയാറിനെ
ജല സമ്യദ്ധിയിൽ
നില നിർത്താൻ
വൈദ്യുതോദ്പാദനം കഴിഞ്ഞ് പുറന്തള്ളുന്ന
ഇടുക്കി ഡാമിലെ ജലം സഹായിക്കുന്നു.....

വർഷം മുഴുവൻ ഉദ്പാദനം നടത്തുന്നതുകൊണ്ട്
തൊടുപുഴയാർ ഇന്നും വറ്റിവരളാതെ
ഒഴുകി കൊണ്ടിരിക്കുന്നു......

Photos from Idukki District's post 26/11/2024

റീൽ സ് എടുക്കാൻ ഇടുക്കി ഡാമിൽ പറ്റില്ല.....😭😭😭
💥💥💥ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ വരുന്നവർ ഇതൊന്നു അറിഞ്ഞിരിക്കുക.....💥💥💥💥🌹
1 : നിങ്ങളുടെ പ്രവേശന
ടിക്കറ്റുകൾ ഓൺ ലൈനായി ബുക്കു ചെയ്യുക
www.keralahydeltourisam.com
2 : ഡാമിനുള്ളിലൂടെ സന്ദ
ർശകർക്ക് നടന്നു പോകുവാൻ അനുമതി ഇല്ല
ഹൈഡൽ ടൂറിസത്തിന്റെ ഇലക്ട്രിക് കാറുകളിൽ വേണം സഞ്ചരിക്കാൻ
3 : മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശനനിരക്ക്
4 : ഡാമിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല
5 : മൊബൈൽ ഫോൺ, കാമറ, പവർ ബാങ്ക്, പെൻ ഡ്രൈവ്, ചാർജർ, ബീഡി, സിഗരറ്റ്, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കളും ഡാമിനുള്ളിലേക്ക് കടത്തി വിടുന്നതല്ല.
6 : ഓൺലൈൻ ബുക്കിംഗിനു ശേഷം ടിക്കറ്റുകൾ ഒഴിവുണ്ടെങ്കിൽ ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിലുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റെടുക്കാo
7 : എല്ലാ ബുധനാഴ്ചകളിലും ഡാമിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതല്ല
8 : രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആണ് പ്രവേശന സമയം
9 : ഇടുക്കി - കട്ടപ്പന റോഡിൽ വെള്ളാപ്പാറയിൽ നിന്നു വേണം സഞ്ചാരികൾ പ്രവേശിക്കുവാൻ
10 : 2025 മെയ് 31 വരെ ഡാമിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.....
നിങ്ങളുടെ ടിക്കറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്ത് സന്ദർശനം സുഗമമാക്കുക💥💥💥💥💥🌹🌹




26/11/2024

എല്ലാവരും വന്ന് അഭിപ്രായം പറയൂ... നിങ്ങൾക്ക് ഇടുക്കിയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?
#അഞ്ചുരുളി

Photos from Idukki District's post 26/11/2024

#അഞ്ചുരുളി
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്.
1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.

26/11/2024

സാധാരണക്കാരുടെ വീഗാലാൻഡ് !
നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ🌿ഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്...
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം.... ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം - ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.
പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്...അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം.
തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ...ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് "ആനയാടിക്കുത്ത് " .
വഴി :തൊടുപുഴ - കരിമണ്ണൂർ - മുളപ്പുറം - തേക്കിൻകൂട്ടം വഴി(വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം.
കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും. ഒത്തിരി സ്നേഹത്തോടെ എല്ലാവരേയും തൊടുപുഴയിലേക്ക് സ്വാഗതം ചെയ്യുന്നു

കടപ്പാട്...

Photos from Idukki District's post 26/11/2024

ഇടുക്കിയിലൂടെ യാത്ര ചെയ്തവർ ഈ കാഴ്ചകളിൽ ചിലതെങ്കിലും മനസ്സിൽ തറക്കാത്തവർ വിരളമായിരിക്കും....

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക 26/11/2024

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക്കിങ് ഇങ്ങനെ

Read more at: https://malayalam.nativeplanet.com/travel-guide/idukki-cheruthoni-dam-visit-extended-till-2025-may-31-except-these-days-details-and-things-to-know-012443.html?content=liteversion&ref=fb-instant&fbclid=IwY2xjawGy5PhleHRuA2FlbQIxMQABHdrCCzjnsKvDPhJh059_C84WRg1Xu6NXZl5fiQaf3-lwcbHN68aiURVrCQ_aem_dvAp8m3bDov_T9CvXXiVrA

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശനം 2025 മേയ് 31 വരെ നീട്ടി. Idukki Cheruthoni Dam visit exteneded till 2025 May 31. If you are planning a trip to Idukki in Christams New Year seaon, add this in your ...

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക 26/11/2024

ഇടുക്കി ഡാം കാണാൻ ഒരു സുവർണ്ണാവസരം...

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശനം 2025 മേയ് 31 വരെ നീട്ടി. Idukki Cheruthoni Dam visit exteneded till 2025 May 31. If you are planning a trip to Idukki in Christams New Year seaon, add this in your ...

04/09/2024

ഒരു സഹ്യപുത്രൻ ചെരിഞ്ഞു, ഗുണ്ടാ പരിവേഷമുള്ള ചക്കകൊമ്പന്റെ കുത്തേറ്റാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം പുറത്തു വരുന്നത് ചെരിഞ്ഞ മുറിവാലന്റെ ശരീരത്തിൽ പത്തൊമ്പത് ചെറിയ പെല്ലറ്റുകളും ഒരു വലിയ പെല്ലറ്റും കണ്ടെത്തിയെന്നാണ്. സുരക്ഷക്കോ സ്വത്തുക്കൾ സംരക്ഷിക്കാനോ മനുഷ്യർ പ്രയോഗിച്ചതാവാം. Human Animal conflicts തുടർക്കഥയാവുന്നു, തോൽവി മൃഗങ്ങൾക്കു തന്നെയാവും....

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Website

Address


Idukki