12/10/2015
പുണ്യാളന്‍മാര്‍
കിള്ളിയാറിനു കരയിലുള്ള കുടുംബ ക്ഷേത്രത്തില്‍ നിന്നുമുള്ള സുപ്രഭാതം കേട്ടാണുര്‍ന്നത്. നേരം വെളുത്തിട്ടില്ല. പുറത്തു അമ്മ മുറ്റമടിക്കുന്ന ശബ്ദം കേള്‍ക്കാം.എഴുന്നേറ്റു പുറത്തിറങ്ങി. തന്റെ വീടിന്റെ തൊടിയോടു ചേര്‍ന്ന് കര കവിഞ്ഞു ഒഴുകുകയാണ് കിള്ളിയാര് . കിണറ്റിന്‍ നിന്ന് വെള്ളം കോരി കുളിച്ചു. തണുത്തു വിറങ്ങലിച്ചു പോയി. മകരമാസ തണുപ്പ്. സമയം എഴായപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി. ഒരു കിലോമീറ്ററോളം നടക്കണം കവലയിലെത്താന്‍. താലുക്ക് ഓഫീസില്‍ ക്ലാര്‍കായ താന്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങും, അതിനു കാരണമുണ്ട് . കിള്ളിയാരിന്റെ അരികിലൂടെ വേണം കവലയിലെക്ക് നടക്കാന്‍. കിള്ളിയാറിനും നടെശന് മുതലാളിയുടെ വിശാലമായ പത്തേക്കര്‍ തെങ്ങും പറമ്പിനും ഇടക്കാണ് നടവഴി . അതുവഴി നടക്കുമ്പോള്‍ പുല്തുംബുകളില്‍ തങ്ങി നില്‍ക്കുന്ന തണുത്ത മഞ്ഞിന്‍ കണങ്ങള്‍ പാദങ്ങളില്‍ വീണു ചിതറും, പിന്നെ വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഇലത്തുമ്പുകളില്‍ തങ്ങി നില്ക്കുന്ന മഞ്ഞു തുള്ളികള്‍ കിള്ളിയാറിനെ തഴുകി വരുന്ന കാറ്റ് ഏറ്റു തന്റെ മുകളില്‍ പെയ്തോഴിയും .ഒരു നല്ല ദിവസത്തിന് വേണ്ടിയുള്ള എല്ലാ ഊര്‍ജവും വിവേക് സംഭരിക്കുന്നതങ്ങനെയാണ്. .നടെശന് മുതലാളിയുടെ 10 ഏക്കര്‍ പറമ്പ് കഴിഞ്ഞാല്‍ ദേവി ക്ഷേത്രമാണ് . കുളിച്ചു മുടി സഞ്ചി പിന്നലു കെട്ടി, തുളസി കതിരും മുല്ലപ്പൂവും ചൂടി അമ്പലത്തിലേക്ക് ഒഴുകിയെത്തുന്ന പട്ടുപാവടക്കാരികളെയും കാണാം. അമ്പലത്തില്‍ കയറി തൊഴുതു നേരെ കണ്ണന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് നടക്കും . അവിടെ രാകെഷുമുണ്ടാവും, തന്റെ ബാല്യകാല സുഹൃത്ത് . . ഒരു മണിക്കൂറോളം രാഷ്ട്രീയം, സിനിമ, പരദൂഷണം, അവിഹിതം എന്ന് വേണ്ട എല്ലാം അവിടെ ചര്‍ച്ച ചെയ്യപ്പെടും. എനിട്ട് നേരെ ഓഫീസിലേക്ക് . അവനും ഞാനും ഒരേ ബസ്സിലാണ് പട്ടണത്തിലേക്ക് പോവുക. രാകേഷു RTA ഓഫീസിലെ ക്ലാര്കാന് .താലുക്ക് ഓഫീസില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരം കാണും അവന്റെ ഓഫീസിലേക്ക് . അന്നും അത് പോലെ അമ്പലത്തില്‍ നിന്നിറങ്ങി ആഞ്ഞു നടക്കുകയായിരുന്നു “ ഡാ വിവേകെ”. പരിചിതമായ സബ്ദം തിരിഞ്ഞും കറങ്ങിയും ഒക്കെ നോക്കി. ആരെയും കാണാനില്ല . ഒന്ന് ഞെട്ടി. വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍ . വീണ്ടും വിളി . “ഇങ്ങോട് നോക്ക്” ശബ്ദം വരുന്നത് മുകളില്‍ നിന്നാണ്. മേലേക്ക് നോക്കി. തെങ്ങിന്‍ മുകളില്‍ സുശീലന്‍ . ചൂടുള്ള വാര്‍ത്തകള്‍ക്കു ടീവി ചാനലിനെയും അന്തി പത്രത്തെക്കാളും. തന്റെ നാട് ആശ്രയിക്കുന്നത് ഈ മാന്യ ദേഹത്തെയാണ് . ഏതു വാര്‍ത്തയും ആദ്യം അറിയുന്നതും അറിയിക്കുന്നതും തെങ്ങ് കയറ്റകാരനായ സുശീലനാണ് . .”എന്താ സുശീലാ സുഖമല്ലേ”. “നല്ല വഴുക്കലുണ്ടാല്ലേ”. സുശീലന്‍ കാലു ഒന്ന് കൂടി ഉറപ്പിച്ചു കൊണ്ട് മറുപടി പറഞ്ഞു “ഉണ്ട് ,മഞ്ഞു വീണു കിടക്കുവല്ലേ . “അതൊക്കെ പോട്ടെ നിയറിഞ്ഞാ. വിവേക് ആകാംഷയോടെ സുശീലനെ നോക്കി . നെറ്റി ചുളിച്ചു ഒരു കൈ കൊണ്ട് താടി തടവി കൊണ്ട് പറഞ്ഞു. ശിവരാജനെ നാളെയോ മറ്റോ വിടുമെന്നാണ് കേട്ടത്. ശിക്ഷ കഴിഞ്ഞു.: വിവേകിന്റെ കണ്ണില്‍ ഇരുട്ട് കയറി ” “തേക്കിന്‍കാട് ശിവരാജന്‍”’ നെഞ്ചില്‍ ഇടിയും മിന്നലും തീയും പുകയുമെല്ലാം വന്നു പോയി. ഭൂമി പിളര്‍ന്നു താഴെക്ക് പോയെങ്കിലെന്നു തോന്നി പോയി അവന്‍. ശരീരം തളരുന്ന പോലെ . വീഴാതിരിക്കാന്‍ അടുത്തുള്ള പ്ലാവില്‍ ചാരി നിന്നു. “നിങ്ങള്‍ ഒന്ന് സൂക്ഷിച്ചോളീന്‍ “ എന്ന് പറഞ്ഞിട്ട് സുശീലന്‍ തെങ്ങിന്‍ മുകളിലേക്ക് കയറി. കുറച്ചു കഴിഞ്ഞു പരിസര ബോധം വന്നപ്പോള്‍ . കവലയിലേക്കു ഓടി. താന്‍ വൈകിയിരിക്കുന്നു . രാകേഷ് പോയി. അടുത്ത് വന്ന ഓരോട്ടോക്ക് കൈ കാണിച്ചു പട്ടണത്തിലേക്ക് തിരിച്ചു. നേരെ താലുക്ക് ഓഫീസില്‍ ചെന്ന് ലീവെടുത്തു രാകേഷിന്റെ ഓഫീസിലേക്ക് ഓടി..അവനെന്നെ കണ്ടു ഓടി വന്നു. “എന്താടാ പെട്ടെന്ന്”. ചിരിയും ആകാംഷയും നിറഞ്ഞ ചോദ്യം. “നീ ലീവേടുക്ക്”. ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു .”എന്താടാ കാര്യം” അവനും ആധി കയറി . നെറ്റിയിലെ വിയര്‍പ്പു തൂവാല കൊണ്ട് തുടച്ചു ഞാന്‍ അത് ശ്രധിക്കാത്ത മട്ടില്‍ പുറത്തേക്കു നോക്കി നിന്നു.. അവന്‍ ഓടി അകത്തേക്ക് പോയി. അഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ തിരിച്ചെത്തി. അടുത്തുള്ള ബാറിലേക്കാണ് പോയത് . അരണ്ട വെളിച്ചം . നമ്മളല്ലാതെ ഒന്നോ രണ്ടോ പേരും കൂടി മാത്രം. രണ്ടു ലാര്‍ജു പറഞ്ഞു. “എന്ത് പറ്റിയെടാ പതിവില്ലാതെ ഇങ്ങനെയൊക്കെ”. ഗ്ലാസ് കയ്യിലെടുത്തു അവന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി പറഞ്ഞു “തേക്കിന്‍കാട് ശിവരാജന്റെ ശിക്ഷ കഴിഞ്ഞു ”. അവന്‍ വല്ലാതെ ഒന്ന് ഞെട്ടി .കയ്യിലുരുന്ന ഗ്ലാസ് താഴെ വീഴാതിരിക്കാന്‍ അതില്‍ പിടി മുറുക്കി. എന്നിട്ട് നെറ്റി ചുളിച്ചു കുറച്ചു നേരം തന്നെ നോക്കി ഇരുന്നു . ചുറ്റും നോക്കിയിട്ട് ഒറ്റ വലിക്കു ഗ്ലാസ്സ് കാലിയാക്കി .കസേരയിലേക്ക് ചാഞ്ഞു. മുകളില്‍ കറങ്ങുന്ന അഴുക്കു പിടിച്ച ഫാനില്‍ നോക്കി അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. “നമ്മുടെ നാളുകള്‍ എണ്ണപെട്ടു കഴിഞ്ഞു”. എന്നിട്ട് കസേരയില്‍ നേരെ യിരുന്നു ഒരു കൈ കൊണ്ട് നെഞ്ച് തടവി വിവേകിനോട് ചോദിച്ചു . ഇനി നമ്മള്‍ എന്ത് ചെയ്യും. മൃഗീയമായി തങ്ങള്‍ കൊല്ലപ്പെടാന്‍ പോകുന്നു. അവന്‍ വീണ്ടും മലര്‍ന്നു മേല്‍ക്കൂര നോക്കി ചാഞ്ഞു കിടന്നു . വിവേക് ഒരു 4 ലാര്‍ജും കൂടി പറഞ്ഞ്ട്ട് ആ കരിദിനം ഓര്‍ത്തെടുത്തു . അവരുടെ ജീവിതം മാറിയ ആ ദിവസം.
കോളേജില്‍ പഠിക്കുന്ന സമയം.അന്നും പതിവ് പോലെ കണ്ണേട്ടന്റെ കടയില്‍ ഇരിക്കുകയയിരുന്നു അവര്‍ ചിരിച്ചും ഒച്ച വെച്ചും ഇരിക്കുമ്പോളാണ് പുറത്തു കാതടപ്പിക്കുന്ന ഒരു അലര്‍ച്ച കേട്ടതു . പുറത്തേക്കു ഓടി ഇറങ്ങി . അവിടെ ഒരു മല പോലെ തേക്കിന്‍ കാട് ശിവരാജന്‍. കയ്യില് മൂന്നടിയിലേറെ നീളമുള്ള ഒരു ഉരുക്ക് വാള്‍. അത് സൂര്യപ്രകാശമേറ്റ് വെട്ടിതിളങ്ങുന്നു. കവലയിലുള്ള കടകളെല്ലാം ഒരു വശത്ത് നിന്നും അടച്ചു തുടങ്ങിയിരുന്നു .ശിവരാജന്‍ ഇങ്ങനെ അക്രമാസക്തനായി കവലയില്‍ വന്നപ്പോഴെല്ലാം ആരുടെയെങ്കിലുമൊക്കെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്ങില്‍ അങ്കഭംഗം .ദൈവം ഗുണ്ടയാവാന്‍ ജനിപ്പിച്ച പോലെയുള്ള രൂപമാണയാള്‍ക്ക് . ആജാനബാഹു. ആറടിയിലേറെ പൊക്കം. ഉരുക്ക് പോലുള്ള ശരീരം. ഈട്ടി തടിയുടെ നിറം. കൊമ്പന്‍ മീശയും ചെരച്ചു വടിച്ച തലയും . അടക്കാമരം പോലുള്ള കയ്യും കാലും. മൊത്തത്തില്‍ ഒരു ഉരുക്ക് മനുഷ്യന്‍/. ഒരു മനുഷ്യനെ ഞെരിച്ചു കൊല്ലാന്‍ പോന്ന കയ്യൂക്ക് . കൈലിയും മടക്കി കുത്തി. കൊലവിളി നടത്തി നില്‍ക്കുകയാണ്. ദൈവമേ ആര്‍ക്കാണ് ഇത്തവണ ഞറുക്ക്. “പോയിനെടാ എല്ലാം” ശിവരാജന് അലറുകുയാണ്. റഷ്യന്‍ വിപ്ളവും, മവോഇസവും,കമ്മ്യൂണിസവും മറ്റും പറഞ്ഞു വീമ്പിളക്കുന്ന കണ്ണേട്ടന്‍ ഈ സമയം കൊണ്ട് തന്നെ കടയിലെ രണ്ടു ഷട്ടറും ഇട്ടു കഴിഞ്ഞു നമ്മുടെ പുറകെ ഒളിച്ചു നില്‍ക്കുവാണ് . കണ്ണേട്ടന്റെ കട കനകന്റെ റേഷന്‍ കടയുടെ കോണിലാണ് അത് കൊണ്ട് തന്നെ തന്റെ കടയുടെ മുന്നില്‍ നിന്നാല്‍ ആരും തങ്ങളെ കാണില്ല.. അത് വഴി വാഹനങ്ങള്‍ നന്നേ കുറവാണ്. രണ്ടോ മൂന്നോ ബസ് സര്‍വീസുകള്‍ മാത്രം. തെന്നിയും തെറിച്ചും അത് വഴി പോകുന്ന വാഹനങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തി നോക്കുണ്ടായിരുന്നു. ശിവരാജന്‍ അവരെയും വാള് കാട്ടി അലറി ഭയപ്പെടുത്തുന്നുണ്ടായിരുന്നു . ശബ്ദം ഉണ്ടാക്ക്കാതെ ശ്വാസം പിടിച്ചു നിന്നു .കവലയില്‍ ശിവരാജനും നമ്മളും മാത്രം. ഇനി പോകണമെങ്കില്‍ തന്നെ ശിവരാജന്റെ മുന്നില്‍ കൂടി വേണം . തേടുന്നവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനില്‍ വാളിന്റെ മൂര്‍ച്ച പരീക്ഷിച്ചാലോ. വേണ്ട .അവിടെ തന്നെ നില്‍ക്കാം . അതാ പട്ടണത്തില്‍ നിന്നുമുള്ള ഉച്ച ബസ് വരുന്നു. ബസ് കവലയില്‍ നിര്‍ത്തി. ശിവരാജന്‍ ബസിനു പുറം തിരിഞ്ഞു ഒരു സിമന്റ് പോസ്റ്റില്‍ കൈ താങ്ങി വാള്‍ പെട്ടെന്ന് കാണാത്ത രീതിയില്‍ പിടിച്ചു നില്‍ക്കുകയാണ്. ബസില്‍ വരുന്ന ആരോ ആണ് ഇര എന്നുറപ്പിക്കാം. ഇമയടക്കാതെ നോക്കി നിന്നു. ബസില്‍ നിന്നും രാഘവന്‍ മാഷിറങ്ങി . തന്റെ കുട നിവര്‍ത്തി. ശിവരാജന്‍ തിരിഞ്ഞു. ഒരലര്‍ച്ചയാണ് പിന്നെ കേട്ടത്., എടാ ചെറ്റേ.” നീ എന്ത് കരുതി ചാരായം വാറ്റിയതിനു എന്നെ ഒറ്റു കൊടുത്താല്‍ പോലീസു കാര്‍ എന്നെ അങ്ങ് തൂക്കി കൊല്ലുമെന്നോ”. മാഷു ഒരു ഭാവ്ഭേദവുമിലാതെ നിന്നു. ബസ് വേഗം വിട്ടു. ഞങ്ങള്‍ മൂന്നുപേരും ഭയം കൊണ്ട് വിറക്കുകയായിരുന്നു. പേടി കാരണം സബ്ദം പൊങ്ങാത്ത അവസ്ഥ. ശിവരാജന് അലറി കൊണ്ട് നിസ്സഹായനായി നില്‍കുന്ന മാഷിന്റെ നേരെ അടുത്തു, നെഞ്ചില്‍ ചവിട്ടു മറിച്ചിട്ടു. പിന്നൊന്നും കാണാതിരിക്കാന്‍ നമ്മള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു അലര്‍ച്ചയും നിളിവിളിയും കൊണ്ട് ഭീകരമായി അന്തരീക്ഷം .അലര്‍ച്ച നിന്നു . മാഷിന്റെ ഞരക്കം മാത്രമായപ്പോള്‍. കണ്ണ് തുറന്നു. ശിവരാജന്‍ പോയി കഴിഞ്ഞിരുന്നു ചോരയില്‍ കുളിച്ചു കിടക്കുന്ന .മാഷ്. ഹൃദയ ഭേദകമായ കാഴ്ച. നമ്മളെയെല്ലാവരെയും പഠിപ്പിച്ച നന്മ നിറഞ്ഞ മനുഷ്യന്‍.. തികഞ്ഞ ഗാന്ധിയന്‍. ആ നാട് ആദരിക്കുന വ്യക്തിത്വം. നെഞ്ച് പൊട്ടുന്ന വേദനയോടെ മാഷിന്റെ അടുത്തേക്ക് ഓടി ചെന്നു. മാഷിനെ കോരി എടുത്തു. ഒരു ഓട്ടോ തടഞ്ഞു നിര്‍ത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയി. മാഷിനെ ശിവരാജന്‍ തലങ്ങും വിലങ്ങും വെട്ടിയിരിക്കുന്നു. എന്റെയും രാകേഷിന്റെയും കണ്ണെട്ടന്റെയും ദേഹത്തും തുണിയിലുമെല്ലാം ചൂട് ചോര. ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ നിലവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു . ആശുപത്രിയില്‍ എത്തിച്ചു നിമിഷ നേരത്തിനുള്ളില്‍ നാട്ടുകരോക്കെയും ആശുപത്രിയിലെത്തി, മാഷിന്റെ സഹായം കിട്ടാത്ത ഒരു കുഞ്ഞു പോലും ആ നാട്ടില്‍ ഇല്ലായിരുന്നു. എന്റെ ഉള്ളു പിടക്കുകയായിരുന്നു . ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലലോ എന്നാ ചിന്ത എന്നെ വേട്ടയാടുകയായിരുന്നു .എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നി .,അതെ വികാരമായിരുന്നു രാകെഷിനും. നമ്മളെ പ്രാവര്‍ത്തികമായ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു കണ്ണേട്ടന്‍. എടുത്തു ചാടി ഒന്നും ചെയ്യരുതെന്നു പോലീസിനോട് കണ്ട കാര്യങ്ങള്‍ പറയരുതെന്നും പറഞ്ഞു നിര്‍ത്തിയതും പോലീസ് ജീപ്പ് നമ്മുടെ മുന്നില്‍ വന്നു നിന്നു . എസ്സയിയും മൂന്നു പോലീസുകാരും അകത്തേക്ക് കയറി പോയി. തിരിച്ചിറങ്ങി വന്നുറക്കെ പറഞ്ഞു. കുറച്ചധികം ചോര പോയിട്ടുണ്ട് . അപകട നില കടന്നിട്ടുണ്ട്. അറിയാവുന്ന ഈശ്വരന്മാരെ എല്ലാം നന്ദി സൂചകമായി ഓര്‍ത്തു. എസ്സയി എന്നിട്ട് ഉറക്കെ എല്ലാവരോടുമായി ചോദിച്ചു .ആരാണിത് ചെയ്തതെന്ന് കണ്ടവരുണ്ടോ. എവിടന്നോ കൈവന്ന ഒരു ധൈര്യത്തില്‍ താന്‍ കണ്ണേട്ടന്റെ കൈ വിടുവിച്ചു മുന്നോട്ട് നടന്നു. ഉച്ചത്തില്‍ ദൃടതയോടെ പറഞ്ഞു “ തേക്കിന്‍കാട് ശിവരജ്ജനാണിത് ചെയ്തത്”. എല്ലാവരുടെയും ശ്രദ്ധ എന്റെ മേലാണ്. എസ്സയി എന്നെ ഒന്ന് ചുഴിഞ്ഞു നോക്കീട്ടു ചോദിച്ചു “ നീ കണ്ടോ”. “അതെ ഞാന്‍ കണ്ടു”. രാകേഷും സധൈര്യം മുന്ന്നോട്ടു വന്നു ഉറക്കെ തന്നെ പറഞ്ഞു . കണ്ണേട്ടന്‍ തല താഴ്ത്തി നിന്നതെ ഉള്ളോ.ശിവരാജന്‍ പിടിക്കപ്പെട്ടു . പിന്നീടുള്ള ദിവസങ്ങള്‍ , പോലിസ് സ്റ്റേഷന്‍ ..കേസ് കോടതി . ശിവരാജന്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടിയുടെ പിന്തുണയും മുന്തിയ വക്കീലും ഒക്കെ ഉണ്ടായിരുന്നിട്ടും ശക്തമായ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ജീവ പര്യന്തത്തിനു വിധിച്ചു. ജയിലില്‍ നിന്നും ഭീഷണി നമ്മുക്ക് മുറക്ക് വരുന്നുണ്ടായിരുന്നു. ആദ്യത്തെ ആവേശത്തിന് ശേഷം വല്ലാതെ പേടിയായിരുന്നു ഉള്ളില്‍ . ശിവരാജന്റെ മക്കള്‍ തന്നെയും രകെഷിനെയും എവിടെ കണ്ടാലും തുളച്ചു കയറുന്ന ഒരു നോട്ടം നോക്കും . ആ കണ്ണുകളില്‍ പ്രതികാരം കത്തി ജ്വലിക്കുന്നത് കാണാമായിരുന്നു. ശിവരാജന്‍ പരോളിനു ഇറങ്ങുമ്പോള്‍ .നമ്മള്‍ നാടുവിടും. എവിടെക്കെങ്ങിലും ഒരു യാത്ര .അയാള്‍ പരോള്‍ കഴിഞ്ഞു പോയി എന്നറിഞ്ഞിട്ടേ തിരികെ ഏത്താറുള്ളൂ, നമ്മുടെ രണ്ടു പേരുടെയും വീട്ടില്‍ മുന്നില്‍ വന്നു മുറക്ക് പോര്‍വിളി നടത്താതാറുണ്ടായിരുന്നത്രേ . ഒന്‍പതു വര്ഷം എത്ര പെട്ടെന്നാണ് പോയത് . ജീവപര്യന്തം എഴുപതു വര്‍ഷമെങ്കിലും വേണമെന്ന് വിവേകിന് തോന്നി . . പതിനാലു വര്ഷം ശിക്ഷ കുറഞ്ഞു ഒന്‍പതു വര്ഷ്മയപ്പോള്‍ അയാളെ വിട്ടു .രാകേഷ് എന്നെ തട്ടി വിളിച്ചു . അവന്‍ എണീറ്റു നടന്നു തുടങ്ങിരുന്നു. പുറകെ താനും നടന്നു. കവലയില്‍ ബസിറങ്ങുമ്പോള്‍ എല്ലാവരും തങ്ങളെ തന്നെ നോക്കി നില്ക്കുന്നു. അറവുമാടുകളെ നോക്കുന്നത് പോലെ,. വീട്ടിലേക്കു പോകണ്ട എന്ന് വെച്ചു. കണ്ണേട്ടന്റെ കടയിലേക്ക് കയറി. അവിടെ മുടി വെട്ടിച്ചു കൊണ്ടിരുന്ന ഷെരീഫ് അവരെ കണ്ട ഉടനെ പറഞ്ഞു. “ശിവരാജനെ മിനിഞ്ഞാന്ന് വിട്ടു” . അവന്റെ മാമാ പോലീസില്‍ ആണ്. നമ്മള്‍ കണ്ണേട്ടന്റെ കടയിലെ കസേരയില്‍ ഇരുന്നു. കണ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല. പരിചയ ഭാവമില്ലാതെ ജോലിയില്‍ മുഴുകി നില്‍ക്കുന്നു. പുറത്തെക്ക്കിറങ്ങി . ഓലമേഞ്ഞ ബസ്ടോപ്പിലെ സിമെന്റ് ബെഞ്ചിലിരുന്നു. മനസ്സ് വല്ലാതെ പിടക്കുനുണ്ടായിരുന്നു. മുള ഏണിയും കഴുത്തില്‍ തൂക്കി സുശീലന്‍ വരുന്നത് ദൂരെന്നെ കണ്ടു . വന്ന ഉടനെ ആവേശത്തോടെ പറഞ്ഞു “തംബീടെ പറമ്പില്‍ തെങ്ങയിടുമ്പോള്‍ നിങ്ങളുട വീടുകളില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടായിരുന്നു “ . ഇത് കേട്ടപ്പോള്‍ രാകേഷിന്റെ നിയത്രണം വിട്ടു. അവന്‍ കരഞ്ഞു കൊണ്ട് എണീട്ടു പോകാന്‍ തുടങ്ങി .ഞാന്‍ അവനെ ബലമായി പിടിച്ചിരുത്തി. സുശീലന്‍ പറയേണ്ടിയിരുന്നില എന്ന പോലെ നിസ്സഹായമായ ഒരു നോട്ടം തന്നു നടന്നകുന്നു. ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു . ധൈര്യമായിരിക്ക് . നമ്മള്‍ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ .മാഷിനെ നമ്മള്‍ക്ക് ആശുപത്രിയില്‍ എത്തിക്കാനായില്ലേ . പിന്നെ ചെയ്യാന്‍ പറ്റുന്നത് നമ്മള്‍ ചെയ്തു. ദൈവം നമ്മെ കൈവെടിയില്ല. മരിച്ചാലും നമ്മള്‍ സ്വര്‍ഗത്തിലെ പോകുകയുള്ളൂ. അത് കേട്ട് തോളത്തിരുന്ന തന്റെ കൈ തട്ടി നീക്കി രാകേഷ് എന്നെ തീക്ഷ്ണമായ ഒരു നോട്ടം നോക്കി പറഞ്ഞു. എനിക്ക് ഇപ്പോഴേ എങ്ങും പോകണ്ട ..നമ്മുക്ക് രണ്ടു പേര്‍ക്കും ചുണ്ടുകളില്‍ ഒരു ചെറിയ ചിരി വന്നു മറഞ്ഞു.
ഉച്ച കഴിഞ്ഞപ്പോള്‍ കവലയില്‍ ആള്‍ക്കാര്‍ കൂടി കൂടി വന്നു.അവര്‍ ചെറിയ കൂട്ടങ്ങളായി അവിടെ അവിടെ യായി നിന്നു . ഒരു കൊലപാതകം നേരില്‍ കാണാന്‍ അവസരം ലഭിക്കാന്‍ പോകുന്നതിന്റെ ആവേശം അവരില്‍ ചിലരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു . ഞാനും രാകേഷും അവിടെ തന്നെ ഇരുന്നു. കണ്ണേട്ടന്‍ കുറച്ചു വെള്ളം കൊണ്ട് തന്നു എന്നിട്ട് പുറത്തു തട്ടിയിട്ടു പറഞ്ഞു “ പോലീസില്‍ പറഞ്ഞിട്ടും കാര്യമില്ല . ഇന്ന് ചിലപ്പോള്‍ രേക്ഷ്പെടും . പക്ഷെ ശിവരാജന്‍ വിചാരിച്ചാല്‍ അയാള്‍ എങ്ങേന്യും നടപ്പിലാക്കും” ഇനി തങ്ങളെ കിട്ടിയില്ലെങ്ങില്‍ നമ്മുടെ വീട്ട്ടുക്കാരെ . വേണ്ട നേരിടുകയെ ഉള്ളൂ വഴി. ആളുകള്‍ കൂടുന്നുണ്ട് . നാലു മണിയായപ്പോള്‍ വൈകുന്നേരത്തെ ബസ് വന്നു. അതില്‍ നിന്നും ശിവരാജന്‍ ഇറങ്ങുന്നുണ്ടോന്നു ഞങ്ങളോഴിച്ചു എല്ലാപേരും ഉറ്റു നോക്കുകയാണ്. ഇല്ല. അതിലില്ല . എല്ലാരുടെയും കണ്ണുകളില്‍ ഒരു ചെറിയ നിരാശ പടര്‍ന്നു . അഞ്ചു മണിയായി. ഇപ്പോള്‍ ശെരിക്കും ഒരു കവല പ്രസങ്ങത്തിനുള്ള തിരക്കായി. ആറു മണിയായപ്പോള്‍ അടുത്ത ബസും വന്നു. അതിലുമില്ല. കണ്ണേട്ടന്‍ നമുക്ക് ചായ കൊണ്ട് തന്നിട്ട് പോയി.. അറവു മാട് അറവുകാരനെ കാത്തിരുക്കുന്ന പോലെ നമ്മള്‍,.അവസാന ഭക്ഷണം തരാനെന്ന പോലെ കണ്ണേട്ടന്‍. ഇരുട്ടി തുടങ്ങി. തെരിവു വിളക്കുകള്‍ കത്തി. ആരൊക്കെയോ ഒന്നോ രണ്ടു ട്യൂബ് ലൈറ്റും കൊണ്ട് വെച്ചു, വെളിച്ചക്കുറവു കാരണം ഇനി കാഴ്ച കാണാന്‍ പറ്റാതെ വന്നാലോ. ഏഴു മണിയായി. തനിക്കും രാകേഷിനും സ്വര്‍ഗത്തിലെ വെള്ളി വെളിച്ചവും , പൂമരങ്ങളും സുഗന്ധവും ദേവ സംഗീതവും മൊക്കെ കുറെച്ചേ അനുഭവവേദ്യമായി തുടങ്ങി. എട്ടു മണിയായപ്പോള്‍ അലാറമില്ലാതെ ലൈറ്റ് മാത്രം മിന്നിച്ചു ഒരു ആംബുലന്‍സ് മെല്ലെ വന്നു കവലയില്‍ നിന്ന്. എല്ലാവരും ആകാംഷയോടെ അതിനു അടുത്തേക്ക് ചെന്നു. ആംബുലന്‍സിന്റെ പുറകിലെ വാതില്‍ തുറന്നു. എത്തി നോക്കിയ ആരോ അലറി വിളിച്ചു “.ശിവരാജന്‍,” ശിവരാജനോ ? എന്ത് പറ്റിയതാ. അളവില്‍ കവിഞ്ഞ ആവേശത്തോടെയാണ് ആരോ വിളിച്ചു ചോദിച്ചത് . അകത്തു നിന്നും ശിവരാജന്റെ ഭാര്യ സഹോദരന്‍ പുറത്തു വന്നു പറഞ്ഞു. “ഹൃദയാഖാതം .. ജയിലില്‍ നിന്നും വിടുന്നതിനുന്‍ ഒരഴ്ചാ മുന്നേ”. രാകേഷും ഞാനും പരസ്പരം നോക്കി., ശ്വാസം നേരെ ആയി തുടങ്ങി. ഉള്ളില്‍ നേരിയ ആശ്വാസം. കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശം . ആദ്യമായി ഹൃദയാഖാതം എന്നാ വാക്ക് വല്ലാത്ത സമാധാനം തരുന്നു. എണീറ്റു അമ്ബുലനിസിനു അടുത്തേക് ചെന്ന്. ശിവരാജന്റെ ഭീമാകാരമായ ശരീരം അതിനകത്ത് നിറഞ്ഞു കിടക്കുന്നു. മരിച്ചു കാണും. ഒന്ന് തുള്ളി ചാടണമെന്നു തോന്നി. അവിടെ കൂടി നിന്ന മറ്റു മുഖങ്ങളില്‍ കാത്തിരുന്ന കാഴ്ച നഷ്ടപെട്ട നിരാശ നിഴലിച്ചു എന്നാലും ശിവരാജന്‍ വീണതില്‍ ആശ്വാസമുണ്ടായിരുന്നു അവരുടെ കണ്ണുകളില്‍ . ശിവരാജന്റെ മകള്‍ നമ്മളെ കണ്ടപ്പോള്‍ ഇറങ്ങി വന്നു . ഒരു പതിനാറു വയസ്സ് പ്രായം കാണും അവള്‍ക്കു. നമ്മള്‍ വീണ്ടും ഞെട്ടി. വിത്ത് ശിവരാജന്റെ അല്ലെ. ഭീഷണിക്കായിരിക്കും . അടുത്ത് വന്നു. എപ്പോഴും കാണാറുള്ള തീ പാറുന്ന നോട്ടമല്ല. നിസ്സന്ഗത യാണ് കണ്ണുകളില്‍. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് നമ്മളെ രണ്ടു പേരെയും നോക്കി സാവധാനം പറഞ്ഞു . “അച്ഛന്‍ ഉറങ്ങുകയാണ്. ചെറിയ ആഖാതമായിരുന്നു. ആഹാര ക്രമീകരണവും, മരുന്നും , വ്യായാമവും. പിന്നെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങള്‍ ഒഴിവാക്കിയ്യാല്‍ പൂര്‍വാധികം ആരോഗ്യവാനാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്”. ഇത് കേട്ടപ്പോള്‍ തളര്‍ന്നു കിടക്കുന്ന അയാളെ കയറി കഴുത്തു ഞെരിച്ചു കൊല്ലാനാണ് തോന്നിയത്. അവള്‍ തുടര്‍ന്നു. നിങ്ങളോടു അച്ഛന് ദേഷ്യമില്ല . മാഷിനോടും നിങ്ങളോടും മാപ്പ് പറയണമെന്നു പറഞ്ഞു .അച്ഛന്‍ ഇപ്പോള്‍ തികച്ചും പുതിയ് മനുഷ്യനാണ് . അച്ഛന് ഈ പുതിയ ജീവിതം നല്‍കിയത് നിങ്ങളാണെന്നു പറഞ്ഞു ., കഴിഞ്ഞ വര്ഷം ജയില്‍ ഒരു സ്വാമി അച്ഛന്റെ കൂടെ ഉണ്ടായിരുന്നു. അദ്ധെഹമാണ് അച്ഛനെ നേര്‍വഴിക്കു കൊണ്ട് വന്നത്. പിന്നെ ഈ അസുഖവും കൂടി ആയപ്പോള്‍ അച്ഛന്‍ ശെരിക്കും പുതിയ മനുഷ്യനായി. സ്വാമിയാണ് പറഞ്ഞത് ശിവരാജന്‍ നേര്‍വഴിക്കു നയിക്കാന്‍ ഈശ്വരന്‍ അയച്ചവരാണ് നിങ്ങളെന്നു . ഇതും പറഞ്ഞു ആംബുലന്‍സില്‍ കയറി അവര്‍ പോയി. ഞാനും രാകേഷും നാട്ടുകാരെ മുഴുവന്‍ തല ഉയര്‍ത്തി പിടിച്ചു ഒന്ന് നോക്കി. കണ്ണേട്ടന്‍ നമ്മളെ വന്നു കെട്ടിപിടിച്ചു കരഞ്ഞു. മെല്ലെ അവിടനിന്നും വീടിലേക്ക് നടന്നു ചിരിക്കണോ കരയണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥ ., ഒന്നും മിണ്ടാതെ നേരെ നടന്നു. വഴി പിരിഞ്ഞു രണ്ടു പേരും അവരവരുടെ വീടുകളിലീക്., വീടെത്തി. അമ്മയും അച്ഛനും കരഞ്ഞു കൊണ്ട് ഓടി വന്നു കെട്ടി പിടിചു. അവരെ സമാധാനിപ്പിച്ചു .നേരെ കിണറിന്‍ കരയില്‍ പോയി ...ഒരു പത്തു തൊട്ടി വെള്ളം കോരി കുളിച്ചു, തൊടിയിലിറങ്ങി ഇരുട്ടില്‍ കിള്ളിയാര്‍ നോക്കി കുറെ നേരം നിന്നു. ആ ഒഴുക്കിന്റെ സബ്ദം വളരെ മധുരകരമായി തോന്നി. തിരിച്ചു വന്നു കിടന്നുരങ്ങി. ഒരു കൊച്ചു കുട്ടിയപോലെ. അന്നവന്റെ സ്വപനത്തില്‍ മാലാഖമാരും അപ്സരസ്സുകളും വന്നു പോയി. രാവിലെ എണീറ്റു കവലയിലേക്കു പോകുമ്പോള്‍ എല്ലാവരും ആരാധനയോടെ എന്നെ നോക്കുന്നു. നമുക്ക് ഒരു പുതിയ പേര് വീണിരുന്നു കണ്ണേട്ടന്റെ കടയിലെതിയപ്പോളാണ് അറിയാന്‍ കഴിഞ്ഞത്. പുണ്യാളന്‍മാര്‍. ആ നാടിനെ ശിവരാജന്‍ എന്ന അസുരനില്‍ നിന്നും രക്ഷിച്ച പുണ്യാളന്‍മാര്‍////
മുരുകേഷ് സാരംഗധരന്‍