IOC Australia Kerala Chapter NSW

IOC Australia Kerala Chapter NSW

Share

The Indian Overseas Congress is an NRI forum of the Indian
National Congress
members and supporters

17/06/2026
06/06/2026

Deepest Condolences from the Indian Overseas Congress Australia ​Salim Kumar was a deeply committed Congress worker, always supportive of the party.
He will be deeply missed Salim Kumar NationalAward -winning actor. ​His versatile artistry and timeless characters brought immense joy to millions of Malayalis worldwide.

27/05/2026

ഇതിനിപ്പഴേ എന്തിനാ ഈ വെപ്രാളം പിടിക്കുന്നത്. ഇതിനുമുമ്പേ പല സ്ഥലത്തും ഈ ഡി വന്നിട്ടുണ്ടല്ലോ.

27/05/2026

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ കൂടി. ഏവർക്കും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഓസ്ട്രേലിയ) കേരള ചാപ്റ്ററിന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്!

Photos from Metro Malayalam Australia's post 26/05/2026
24/05/2026

കേരളത്തിന്റെ സാമൂഹിക-ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, “തൂഫാൻ - ദി നാർക്കോ ഹണ്ട്” എന്ന കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പോലീസ് മേധാവികളുടെ മീറ്റിംഗിന് ശേഷമാണ് ഈ പ്രഖ്യാപനം. ജൂൺ 1-ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിവസം തന്നെ, 'TOOFAN - The Narco Hunt' ആരംഭിക്കും.

സമൂഹത്തോടുള്ള വലിയ മാനുഷിക ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റുകയാണ് കേരളാ പോലീസ് . സാംസ്കാരിക-രാഷ്ട്രീയ പദവികളോ സോഷ്യൽ സ്റ്റാറ്റസോ ലഹരിവിരുദ്ധ നിയമങ്ങളിൽ നിന്ന് ഒരു തരത്തിലുമുള്ള സംരക്ഷണമോ പ്രിവിലേജോ ആർക്കും നൽകുന്നതല്ല. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകും. ഡാർക്ക് വെബ് കേന്ദ്രീകരിച്ച് നമ്മുടെ കുട്ടികളെ വലയിലാക്കുന്ന സമാന്തര ലഹരി വിപണന ശൃംഖലകളെ കൃത്യമായി നിരീക്ഷിക്കാനും പൂർണ്ണമായി തകർക്കാനും പൊലീസിന്റെ സൈബർ വിംഗ് വിപുലമായ സജ്ജീകരണങ്ങളോടെ രംഗത്തുണ്ടാകും.

ലഹരി മാഫിയ എന്നത് എന്നുള്ളത് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല; അതിന്റെ വേരുകൾ അതിർത്തികൾക്കപ്പുറത്തേക്ക് പടർന്നു കിടക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, അയൽസംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ഞങ്ങൾ അടിയന്തരമായി ബന്ധപ്പെടുകയും സംയുക്ത പ്രതിരോധം ഉണ്ടാവുകയും ചെയ്യും. ലഹരിയുടെ ഉറവിടങ്ങളെ തകർക്കാൻ പോകുന്ന 'തൂഫാന്' മുന്നിൽ തടസ്സമായി നിൽക്കാൻ ഒരു അതിർത്തികൾക്കും സാധിക്കുകയില്ല.

പൊതുസമൂഹവും വിദ്യാലയങ്ങളും കുടുംബങ്ങളും പോലീസിനൊപ്പം കൈകോർക്കുന്ന ഒരു ജനകീയ പ്രതിരോധത്തിലൂടെ നമ്മുടെ വീടുകളിൽ സമാധാനവും, തെരുവുകളിൽ ഭയരഹിതമായ അന്തരീക്ഷവും ഉറപ്പാക്കും. കേരളത്തെ പൂർണ്ണ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ ആഭ്യന്തര നയത്തിന്റെ ആത്യന്തിക ലക്ഷ്യം. ലഹരി മാഫിയക്കെതിരെ 'തൂഫാൻ' ദി നാർകോ ഹണ്ട് അതിരുകളില്ലാത്ത ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കും.

- രമേശ് ചെന്നിത്തല

Want your business to be the top-listed Government Service in Sydney?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Sydney, NSW
2765