04/06/2026
പീരുമേട് പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം
പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ കെട്ടിടമാണിത്. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.
02/06/2026
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; നാടാകെ തപ്പി പൊലീസ്, ഒടുവില്‍ വന്‍ ട്വിസ്റ്റ്
ആനച്ചാല്‍ ടൗണില്‍ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേസം
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ പൊലീസുകാര്‍ പരക്കംപാഞ്ഞത് മണിക്കൂറുകളോളം. 31-ന് ഉച്ചകഴിഞ്ഞാണ് പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു ടാക്‌സി ഡ്രൈവറുടെ ഫോണ്‍ കോളെത്തിയത്. ആനച്ചാല്‍ ടൗണില്‍ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം.
ഇതോടെ മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലായി പരിശോധന തുടങ്ങി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ ലഭിച്ചു. ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം ഉടമയുടെ വീട്ടിലെത്തി. അപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ് പൊലീസിന് പിടികിട്ടിയത്.
ആനച്ചാല്‍ ടൗണില്‍ വെച്ച് കാറില്‍ നിന്നിറങ്ങുന്നതിനിടെ ഡോറില്‍ തട്ടി താഴെ വീണ ഭാര്യയെ ധൃതിയില്‍ എടുത്ത് കാറില്‍ കിടത്തി വേഗത്തില്‍ പോയതാണ് തട്ടിക്കൊണ്ടുപോകല്‍ കഥയായത്. പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗതി മാറിയ വിവരം ദമ്പതികള്‍ അറിഞ്ഞത്.
02/06/2026
ആനച്ചാലിൽ ട്രെക്കിങ് ജീപ്പ് ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. മുൻമന്ത്രി എം.എം മണിയുടെ ഡ്രൈവറാണെന്ന് പറഞ്ഞയാളാണ് മർദിച്ചതെന്ന് പരാതിക്കാരൻ. മണിയാശാന്റെ ഡ്രൈവറാണ്, സിപിഎം ഗുണ്ടയാണ് എന്ന് പറഞ്ഞായിരുന്നു മർദനം. പരിക്കേറ്റ ജീപ്പ് ഡ്രൈവർ ആൻ്റണി ലോറൻസ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി.
തന്റെ ജീപ്പിലുണ്ടായിരുന്ന ഗസ്റ്റുകളെ രാത്രി ഭക്ഷണം കഴിക്കാൻ ആനച്ചാലിലെ റസ്റ്ററന്റിൽ കൊണ്ടുപോയതായിരുന്നെന്ന് ആന്റണി ലോറൻസ് പറഞ്ഞു. 'ഗസ്റ്റിനെ ഇറക്കി ഡീസലടിച്ച് വന്നപ്പോൾ നാളത്തേക്ക് തൂവാനം വെള്ളച്ചാട്ടം കാണാൻ പോയാലോ എന്ന് അവർ ചോദിച്ചു. തൂവാനം പോകാൻ പാടാണെന്നും വേറെതെങ്കിലും വെള്ളച്ചാട്ടം കാണിക്കാമെന്നും പറഞ്ഞു. ബ്രൗഷർ എടുത്ത് ഗസ്റ്റിനെ കാണിച്ചപ്പോഴേക്കും അവിടുണ്ടായിരുന്ന രണ്ട്
ഡ്രൈവർമാർ വന്ന് ഈ പരിപാടി ഇവിടെഇട്ട് ഗസ്റ്റിനെ പിടിക്കാൻ പറ്റില്ലായെന്ന് പറഞ്ഞു. ഇത് എന്റെ ഗസ്റ്റ് തന്നെയാണെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. പിന്നെ തെറി പറഞ്ഞ് വഴക്കുണ്ടാക്കി. കഴുത്തിലൊക്കെ അടിച്ചു. മണിയാശാന്റെറെ ഡ്രൈവറാ.... സിപിഎമ്മിന്റെ ഗുണ്ടയാ എന്നൊക്കെ പറഞ്ഞു. പേനാക്കത്തി എടുത്ത് കഴുത്തിൽ വെച്ചു. ഗസ്റ്റ് പിന്നീട് ചോദിച്ചത് നിങ്ങൾ പോലും ഇവിടെ സേഫ് അല്ലെങ്കിൽ ഞങ്ങൾ എങ്ങനെ താമസിക്കും എന്നാണ്' -ആൻ്റണി ലോറൻസ് പറഞ്ഞു.
01/06/2026
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ വാഗ്ദാനം യാഥാർത്ഥ്യമായി;
ബൈസൺവാലി സ്വദേശിനി ഗംഗയ്ക്ക് ഇനി സ്വന്തം ഓട്ടോറിക്ഷയിൽ ജീവിതം കരുപ്പിടിപ്പിക്കാം. മൂലമറ്റത്ത് നടന്ന 'കലുങ്ക്' സൗഹൃദ സംഗമത്തിൽ വെച്ച് ജീവിതമാർഗ്ഗത്തിനായി ഒരു ഓട്ടോറിക്ഷ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബൈസൺവാലി മുട്ടുകാട് സ്വദേശിനി ഗംഗ ഋഷികേശിനാണ് സുരേഷ് ഗോപി ഓട്ടോറിക്ഷ സമ്മാനിച്ചത്. അടിമാലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു. സ്വന്തം അധ്വാനത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവെച്ചാണ് സുരേഷ് ഗോപി ഗംഗയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. തിരഞ്ഞെടുപ്പ് തിരക്കുകളും ഡൽഹിയിലെ ഭരണപരമായ ഉത്തരവാദിത്തങ്ങളും ഒന്നും തന്നെ വാക്കുപാലിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്നോട്ട് വലിച്ചില്ല.
മുട്ടുകാട് മേഖലയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് കേന്ദ്രമന്ത്രിയെ ധരിപ്പിക്കാനും തന്റെ ജീവിത സാഹചര്യങ്ങൾ വിവരിക്കാനുമായി നൂറ്റിമുപ്പതോളം കിലോമീറ്ററാണ് ഗംഗ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് മൂലമറ്റത്തെ സംഗമ വേദിയിൽ എത്തിയത്. ഗംഗയുടെ നിശ്ചയദാർഢ്യവും ആവശ്യവും മനസ്സിലാക്കിയ സുരേഷ് ഗോപി അന്ന് തന്നെ സഹായം ഉറപ്പുനൽകുകയായിരുന്നു. ഓട്ടോറിക്ഷ കൈമാറുന്നതിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ഗംഗ വീഡിയോ കോളിലൂടെ സംസാരിച്ച് നന്ദി അറിയിച്ചു. ഇനിയുള്ള ദൂരം ഗംഗയ്ക്ക് ആത്മവിശ്വാസത്തോടെയും സധൈര്യവും മുന്നോട്ട് പോകാൻ ഈ കൈത്താങ്ങ് തുണയാകും. കേരളത്തിലെ പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ് സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപിയെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
അടിമാലിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ബിജെപി ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ. ശ്രീവിദ്യ, ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി സോജൻ ജോസഫ്, മണ്ഡലം പ്രസിഡന്റ് അനീഷ് ആനക്കുളം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. രാജീവ് ഏലിയാസ്, വി.കെ. ഓമനക്കുട്ടൻ, മണ്ഡലം സെക്രട്ടറി സന്ധ്യ ലിജു, അടിമാലി ഏരിയ പ്രസിഡന്റ് അനുരാജ് കോട്ടക്കല്ലിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
31/05/2026
സ്വന്തം സുഖം തേടി പോവുന്ന ഒരോ സ്ത്രീയും ചിന്തിക്കുക ഇരുട്ട് മായുമ്പോൾ തുറന്ന് വരുന്ന പിശാശിനെ 🙏
അച്ഛനരികിൽ സുരക്ഷിതമായി അർഷിഡിന് അന്ത്യവിശ്രമം..😢 വേദനകളില്ലാത്ത ലോകത്ത് ഇനി അവന് ശാന്തമായി ഉറങ്ങാം🙏🙏😓😓
തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ ക്രൂരമായി കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിന്റെ വിയോഗം കേരള മനസാക്ഷിയെ ഒന്നാകെ കണ്ണീരിലാഴ്ത്തുന്ന ഒരു വലിയ നൊമ്പരമാണ്..😢
ജനിക്കുന്നതിന് മുൻപ് തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുരുന്നിന് ഈ ലോകത്ത് അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്..
നന്ദിയോട് സ്വദേശിയായ അഖിലിന്റെയും , ആറ്റുകാൽ സ്വദേശിനി അഖിലയുടെയും മകനാണ് അർഷിഡ്..
പ്രണയിച്ച് വിവാഹിതരായ ഇവർക്കൊപ്പമുള്ള ജീവിതത്തിനിടെ , അഖില മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അഖിൽ അപ്രതീക്ഷിതമായി ജീവനൊടുക്കുന്നത്..
അച്ഛന്റെ സ്നേഹമെന്തെന്നറിയാതെ വളർന്ന ആ കുഞ്ഞിന് പിന്നീട് നേരിടേണ്ടി വന്നത് സ്വന്തം അമ്മയുടെയും പുതിയ പങ്കാളിയുടെയും ഭാഗത്ത് നിന്നുള്ള കൊടും ക്രൂരതകളാണ്..
അഖിലിന്റെ മരണശേഷം സ്വന്തം വീട്ടിലേക്ക് മാറിയ അഖില , കുഞ്ഞിന് ഒരു വയസ് കഴിഞ്ഞപ്പോഴാണ് അഷ്കറിനൊപ്പം ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്..
ഈ സമയത്ത് കുഞ്ഞിനെ ഉപേക്ഷിക്കാനായി അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ അഖില ശ്രമിച്ചിരുന്നു എന്ന വിവരം അഖിലിന്റെ കുടുംബം അറിഞ്ഞിരുന്നു..
തുടർന്ന് , അവർ കുഞ്ഞിനെ തിരികെ ലഭിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അത് ഫലം കണ്ടില്ല..
അഖിലിന്റെ മരണശേഷം കുഞ്ഞിന്റെ ജനനമോ നൂലുകെട്ടോ ഒന്നും തന്നെ അഖില ഭർത്താവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നില്ല എന്നതാണ് സത്യം..
ഏറ്റവും ഹൃദയഭേദകമായ കാര്യം ആ പിഞ്ചു ശരീരം നേരിട്ട ക്രൂരമായ പീഡനങ്ങളുടെ വിവരങ്ങളാണ്..😢
അഷ്കറിൽ നിന്നും നിരന്തരമായി ഏറ്റ മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്..😢😢
ആ ഒന്നര വയസുകാരന്റെ ചെറിയ ശരീരത്തിൽ ആകെ 51 ഗുരുതരമായ മുറിവുകളാണുള്ളത്..😒
ഒടിവും , ചതവും , കാലിൽ പൊള്ളിച്ച പാടുകളും , ജനനേന്ദ്രിയത്തിൽ തൊലി പോയ മുറിവുകളും ഉൾപ്പെടെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങളാണ് ആ കുഞ്ഞ് ദിവസവും അനുഭവിച്ചത്.. 😢😢
വേദനകൾ സഹിക്കാൻ കഴിയാതെ ആ പിഞ്ചു ജീവൻ ഒടുങ്ങിയപ്പോൾ , ഇന്നലെ നന്ദിയോടുള്ള അച്ഛൻ അഖിലിന്റെ കുഴിമാടത്തോട് ചേർന്നാണ് അർഷിദിനും അന്ത്യവിശ്രമമൊരുക്കിയത്..😔😒😢😢
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അച്ഛന്റെയടുത്ത് ഇനി അവന് വേദനകളില്ലാതെ ശാന്തമായി ഉറങ്ങാം.🙏🙏🙏
പൊന്നു മക്കളെ 😢😢😢😢😢😢