Congress Mankulam

Congress Mankulam

Partager

കോൺഗ്രസ്‌ മാങ്കുളം മണ്ഡലം കമ്മിറ്റി.

Photos from Congress Mankulam's post 07/04/2026

മാറാനുറച്ച് ദേവികുളം...!

04/04/2026

ഇടുക്കിയെ വനമാക്കാനുള്ള ഗൂഡനീക്കവുമായി LDF പ്രകടന പത്രിക...
1) വനങ്ങൾക്ക് ചുറ്റും ബഫർ പ്രഖ്യാപിച്ച് കർശന നിയന്ത്രണമേർപെടുത്തുമെന്നും
2)ഏകവിള തോട്ടങ്ങൾ വനങ്ങളാക്കി മാറ്റുമെന്നും വാഗ്ദാനം...
ഇത് നടപ്പിലായാൽ തേയില തോട്ടങ്ങളും ഏലതൊട്ടങ്ങളും, കാപ്പി, റബർ തോട്ടങ്ങളും വനമാക്കി മാറ്റും...
ഇടതുപക്ഷത്തിന്റെ ചതി തിരിച്ചറിയുക...
പ്രതികരിക്കുക....

Photos from Congress Mankulam's post 31/03/2026

ദേവികുളം നിയോജകമണ്ഡലം.. UDF സ്ഥാനാർഥി ശ്രീ F രാജയുടെ മാങ്കുളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പര്യടനം.

21/03/2026

UDF മാങ്കുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ..!
F Raja ❤️🔥

20/03/2026

ദേവികുളം നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാൻ ഓരോ വോട്ടും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ശ്രീ എഫ്. രാജക്ക്‌..!
F Raja 🔥❤️

23/02/2026

പുതുയുഗ യാത്ര അടിമാലിയിൽ..!❤️🔥
V D Satheesan
Indian National Congress - Kerala

22/02/2026

ഉദ്യോഗസ്ഥ ഭീഷണി...
തഹസീൽദാരുടെ മുന്നിൽ സമരം...
ദേവികുളം നിയോജക മണ്ഡലത്തിലെ പതിനൊന്നും ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ രണ്ടും പഞ്ചായത്തുകളിലുള്ള നിർമ്മാണ നിയന്ത്രണങ്ങൾക്കെതിരെ ദേവികുളം MLA വകയാണ് ഈ സമരവും, ഭീഷണിയും..

ഈ പ്രശ്നങ്ങൾൾക്ക് കാരണമായ ഉത്തരവുകൾ പിൻവലിക്കണമെന്ന് ഒരിക്കൽ പോലും ദേവികുളം MLA നിയമസഭയിൽ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം സർക്കാരിനെകൊണ്ട് ജനദ്രോഹ ഉത്തരവ് പിൻവലിപ്പിക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് ഈ നാടകങ്ങൾ...

ഇനി വിഷയത്തിലേക്ക് വരാം. എന്താണ് ഈ 13 പഞ്ചായത്തുകളിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണം.
1) 8 വില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ NOC ബാധകമാക്കി 2016 ജൂൺ 9 ന് ഇറക്കിയ ഉത്തരവ് ..
2) ദുരന്ത നിവാരണ നിയമപ്രകാരം ഒരു പഠനവും ഇല്ലാതെ13 പഞ്ചായത്തുകളിൽ നിർമ്മാണ നിയന്ത്രണമേർപ്പെടുത്തി 2023 ജൂലൈ 29 ന് ഇറക്കിയ ഉത്തരവ് . റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചാണ് ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം. ജിയോ കോർഡിനേറ്റ് ഉപയോഗിച്ച് റെഡ്, ഓറഞ്ച് സോണുകൾ കണ്ടെത്തുന്നതുകൊണ്ട് ഒരു വാർഡിൽ തന്നെ ഈ രണ്ട് സോണുകളും വരും. ഇതിൽ റെഡ് സോണിൽ 1614 സ്‌ക്വയർഫീറ്റിലുള്ള വീടും ഓറഞ്ച് സോണിൽ 3 നിലകളിൽ ഉള്ള കെട്ടിടങ്ങളും മാത്രമേ നിർമിക്കാൻ കഴിയു. പഞ്ചായത്തിലെ എഞ്ചിനിയറിങ്ങ് വിഭാഗം പരിശോധന നടത്തിയാണ് അനുമതി നൽകുന്നത്. ഇടത് സർക്കാരിന്റെ ഈ ഉത്തരവാണ് 13 പഞ്ചായത്തുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം. ഈ ഉത്തരവ് പിൻവലിക്കാതെ ഇവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതിനുള്ള നടപടി സ്വീകരിക്കാതെ എം എൽഎ തഹസീൽദാർക്കെതിരെ സമരം നടത്തുന്നത്കൊണ്ട് എന്ത്‌ പ്രയോജനമാണ് ഉള്ളത്. ❓.
*ദുരന്തനിവാരണ നിയമത്തിന്റെ നാൾവഴികൾ*..
മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും ഹസാർഡ് അനലിസ്റ്റിന്റെ 2023 ലെ റിപ്പോർട്ടുമാണ് ദുരന്തനിവാരണം നിയമം നടപ്പിലാക്കിയതിന് പറയുന്ന കാരണങ്ങൾ. ഇതിൽ ഹസാർഡ് അനലിസ്റ്റ് ജില്ലയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമാണെന്ന് പഠനം നടത്തിയിട്ടില്ലന്ന് 2023 ൽ ഇദ്ദേഹം നൽകിയ റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും. 2010 ൽ കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ശാസ്ത്രീയമായി തയാറാക്കിയതാണെന്ന് റിപ്പോർട്ട് ചെയുക മാത്രമാണ് ഹസാർഡ് അനലിസ്റ്റ് ചെയ്തത്.

ജില്ലയിൽ 2018ലെ പ്രളയത്തെ തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളെക്കുറിച്ച് സർക്കാർ പഠനം നടത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ തയാറാക്കിയ ഈ റിപ്പോർട്ടിൽ അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നും കൂടുതൽ ശാസ്ത്രീയ പഠനം ആവശ്യമെങ്കിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘത്തെകൊണ്ട് പഠനം നടത്തണമെന്നുമാണ് പറഞ്ഞിട്ടുള്ളത്. ദുരന്തം നിവാരണ നിയമം നടപ്പിലാക്കിയിട്ടുള്ള ആനവിരട്ടി, മൂന്നാർ വില്ലേജുകളിലെ 36 കുടുംബങ്ങളേയും ശാന്തൻപാറ വില്ലേജിൽ 8 കുടുംബങ്ങളേയും മാറ്റി പാർപ്പിക്കണമെന്നാണ് റിപ്പോർട്ട്. അല്ലാതെ പഞ്ചായത്ത്‌ തിരിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ല. ഈ റിപ്പോർട്ടുകൾ നിലനിൽക്കേയാണ് ഒരു പഠനവും നടത്താതെ 13 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയത്.

2023 ജൂലൈ 26 ന് ജില്ലാ കളക്ടർ വിളിച്ച് ചേർത്ത ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമം നടപ്പിൽ വരുത്താൻ തീരുമാനിക്കുന്നത്. യോഗത്തിൽ ഈ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയിരുന്നു. ജില്ലയിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിഷയമായതിനാൽ എംഎൽഎമാരെ പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന നിർദേശം ഇതിൽ വന്നിരുന്നു. എന്നാൽ ഇതിനെ അവഗണിച്ച് വയനാട് മോഡലിൽ ഒരു തീരുമാനമെടുത്ത് കോടതിയിൽ അഫഡവിറ്റ് നൽകണമെന്ന് പറഞ്ഞ് 13 പഞ്ചായത്തുകളിൽ ഈ നിയമം നടപ്പിലാക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. വേണ്ടത്ര പഠനവും കൂടിയാലോചനയും ഇല്ലാതെ നടപ്പിലാക്കിയ ഈ നിയമം പിൻവലിപ്പിക്കാൻ ഈ മേഖലയിലെ എംഎൽഎമാരും ജില്ലയിലെ ഇടത് നേതാക്കളും നടപടി സ്വീകരിക്കാതെയാണ് സ്വന്തം സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഉദ്യോഗസ്ഥ ഭീഷണിയും സമരനാടകങ്ങളും നടത്തുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട് ...

18/02/2026

പിണറായി സർക്കാരിനെതിരെ സമരവുമായി ദേവികുളം MLA... 😀😀
ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഇടത് സർക്കാരിനെതിരെ സിപിഎം എം എൽ എ അഡ്വ എ രാജ സമരം നടത്തുന്നു..

Vous voulez que votre entreprise soit Service Du Gouvernement la plus cotée à Democratic Republic of the ?

Cliquez ici pour réclamer votre Listage Commercial.

Site Web

Adresse


Democratic Republic Of The