LDF Pallivasal Panchayath Committee

LDF Pallivasal Panchayath Committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Pallivasal Panchayath Committee, Political organisation, LDF Pallivasal, Adimali.

15/11/2025

തുടരും LDF...
തുടരും വികസനം...
“ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അംഗങ്ങളുടെ പേരുകൾ മാറാം, മുഖങ്ങൾ മാറാം…
വികസനത്തിന്റെ വഴി മാറില്ല — LDF ന്റെ ഉറച്ച ഭരണത്തിന്റെ തുടർച്ച...”
Vote for LDF

07/09/2025

വീണ്ടും ഒരു ഓണക്കാലം. ആഘോഷങ്ങളുടെയും സ്നേഹനിർഭരമായ കൂടിച്ചേരലുകളുടെയും സന്തോഷമാണെവിടെയും. രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ഓണക്കാലമാണിത്. അസാധാരണവും മുൻപില്ലാത്തതുമായ സാമ്പത്തിക വെല്ലുവിളികൾ ഈ നാലര വർഷക്കാലം സർക്കാരിനു നേരിടേണ്ടി വന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ കഠിനമായ പ്രയാസ കാലങ്ങളിലൂടെ കടന്നു പോകേണ്ടിയും വന്നു. നികുതി വിഹിതം കുറവു ചെയ്തും കടപരിധി വെട്ടിക്കുറച്ചും ബഹുമുഖമായി കേന്ദ്രസർക്കാർ നമ്മളെ ബുദ്ധിമുട്ടിച്ചു. തനതു വരുമാനം പരമാവധി വർദ്ധിപ്പിച്ചു കൊണ്ടാണ് ഈ നടപടികളെ സർക്കാർ ഒരു പരിധി വരെയെങ്കിലും നേരിട്ടത്. സംസ്ഥാനത്തിന്റെ തനത് വരുമാനം ഏതാണ്ട് ഒരു ലക്ഷം കോടിയിലേക്കും ബജറ്റ് വലിപ്പം രണ്ട് ലക്ഷം കോടിയിലേക്കും ഇന്ന് വളർന്നിരിക്കുന്നു. അത് അഭിമാനപൂർവ്വം നിങ്ങളോട് പറയേണ്ടതുണ്ട്.

ഇപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ജി എസ് ടി നിരക്കുകളിലെ കുറവുകളും സംസ്ഥാന വരുമാനത്തിൽ ഇടിവുണ്ടാക്കും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ചിരിക്കുകയാണ്.

എന്തുതന്നെയായാലും എല്ലാ പ്രതിബന്ധങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ട് നാം മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് ഈ ഓണക്കാലത്ത് നിങ്ങളോട് പറയട്ടെ.

ഓണക്കാലത്തെ വരവേൽക്കാൻ 20000 കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്കെത്തിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച നിലയിൽ ഓണം ആഘോഷിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഒരു ഗഡു കുടിശ്ശിക ഉൾപ്പെടെ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ അറുപതു ലക്ഷത്തിലധികം പേരിലേക്ക് ഓണത്തിന് രണ്ടാഴ്ച മുമ്പ് തന്നെ എത്തിക്കുകയുണ്ടായി. ഇതിനായി 1800 കോടി രൂപ സർക്കാർ അനുവദിച്ചു.

സംസ്ഥാനത്തെ അന്ത്യോദയ അന്ന യോജന കാർഡ് ഉടമകളായ ആറു ലക്ഷത്തിൽ പരം കുടുംബങ്ങൾക്ക് 15 സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുകയുണ്ടായി. ഇതിനായി 35 കോടിയോളം രൂപ സർക്കാർ അനുവദിച്ചു.

സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കരാര്‍–സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാർ, അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവർക്ക്‌ ഉത്സവബത്ത 1450 രൂപയായി വർധിപ്പിച്ചുനൽകി. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ വീതം നൽകി. ബഡ്സ് സ്കൂള്‍ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും 1450 രൂപവീതം ലഭിച്ചു. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് ഉത്സവബത്ത 1550 രൂപയായി ഉയർത്തി. പ്രേരകുമാര്‍, അസിസ്റ്റന്റ് പ്രേരകുമാര്‍ എന്നിവര്‍ക്ക് 1250 രൂപ വീതം ലഭിച്ചു. സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക–അനധ്യാപക ജീവനക്കാര്‍ക്ക് 1250 രൂപവീതം നൽകി. എസ്‌സി–എസ്.ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1460 രൂപ വീതം വിതരണം ചെയ്‌തു.

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ഓണസമ്മാനവും 200 രൂപവീതം വർധിപ്പിച്ചു. നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ 1200 രൂപവീതം നൽകി. 5,25,991 തൊഴിലാളികൾക്ക്‌ 60 കോടിയോളം രൂപ വിതരണം ചെയ്‌തു. പൂട്ടികിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക്‌ ഓണക്കാല ആശ്വാസം 250 രൂപ വർധിപ്പിച്ച്‌ 2250 രൂപ വീതം എക്‌സ്ഗ്രേഷ്യേ അനുവദിച്ചു. 250 രൂപയുടെ വീതം അരിയും വിതരണം ചെയ്‌തു. 3.46 കോടി രൂപയുടെ സഹായമാണ്‌ കിട്ടിയത്‌.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2149 തൊഴിലാളികൾക്ക്‌ സപ്ലൈകോ ഓണക്കിറ്റ്‌ വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ്‌ കൂപ്പണുകൾ നൽകി. 12,500 ഖാദി തൊഴിലാളികളുടെ ഉത്സവ ബത്തയും 250 രൂപ വർധിപ്പിച്ചു നൽകി. 2000 രൂപവീതം വിതരണം ചെയ്യാൻ 2.50 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 3,79,284 പരമ്പരാഗത തൊഴിലാളികൾക്ക്‌ ഓണക്കാല സഹായമായി 50 കോടി രൂപയും അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട്‌ സ്‌കീം) പദ്ധതിയിൽ കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യങ്ങളാണ്‌ വിതരണം ചെയ്‌തത്‌.

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയായി 30 കോടി രൂപ വിതരണം ചെയ്‌തു. 37,000 ഏജന്റുമാര്‍ക്ക്‌ വില്‍പ്പനക്കാര്‍ക്കും 7500 രുപവീതവും, 8700 പെന്‍ഷൻകാർക്ക്‌ 2750 രൂപവീതവുമാണ്‌ സഹായം ലഭിച്ചത്‌. കയര്‍ തൊഴിലാളികൾക്ക്‌ ഓണാനുകൂല്യങ്ങൾ ഉറപ്പാക്കാൻ കയര്‍ മാറ്റ്സ് സംഘങ്ങള്‍, ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ്‌ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള വിപണി വികസന ഗ്രാന്റും ഓണക്കാലത്ത്‌ ലഭ്യമാക്കി. ചെറുകിട കയര്‍ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ബോണസ് ഉറപ്പാക്കാന്‍ കയര്‍ കോര്‍പ്പറേഷന്‍ പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചതിന്റെ വില നല്‍കാന്‍ സഹായം നൽകി.

സ്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതനം, കേന്ദ്ര പദ്ധതി സഹായം നിഷേധിക്കപ്പെട്ട സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർക്ക്‌ ശമ്പളം ഉറപ്പാക്കൽ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഫലം, കൈത്തറി യൂണിഫോം പദ്ധതി വഴി കൈത്തറി തൊഴിലാളികൾക്കുള്ള സഹായം, അങ്കണവാടി സേവന പദ്ധതികൾക്കുള്ള സഹായം, നെൽ കർഷകർക്കുള്ള സംസ്ഥാന സബ്‌സിഡി എന്നിങ്ങനെ ഒട്ടെല്ലാം തൊഴിൽ മേഖലകളിലും സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്‌.

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു (3%) അനുവദിച്ചു നൽകുകയുണ്ടായി. സർക്കാർ ഉദ്യോഗസ്ഥർക്ക് 4500 രൂപ ബോണസും ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്തയും നൽകി. ഇരുപതിനായിരം രൂപ ഓണം അഡ്വാൻസ് എടുക്കാനും ജീവനക്കാർക്ക് അനുവാദം നൽകി. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്തയായി നൽകി.

ഇതുകൂടാതെ നെല്ലിന്റെ ഉൽപാദന ബോണസിനത്തിൽ സംസ്ഥാനം നൽകുന്ന സബ്സിഡിക്കായി നൂറു കോടി രൂപ മുൻകൂറായും നൽകി. സംസ്ഥാനത്തെ എല്ലാ മനുഷ്യർക്കും ഓണം സന്തോഷമായി ആഘോഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ട്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

Photos from LDF Pallivasal Panchayath Committee's post 07/09/2025

പള്ളിവാസൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം ഗാലറി,ഡ്രെയിനേജ് വർക്കുകൾ പുരോഗമിക്കുന്നു...............

2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു പള്ളിവാസൽ പഞ്ചായത്തിൽ ഒരു സ്റ്റേഡിയം പദ്ധതിയെ യാഥാർത്ഥ്യമാക്കുക എന്നത്. ഭരണത്തിൽ എത്തിയ ശേഷം, LDF ഭരണസമിതി വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോയത്.വിവിധ മേഖലകളിൽ പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ അതിന് തെളിവാണ്.
കേരള സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ആദ്യഘട്ടത്തിൽ 60 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയതിൽ പള്ളിവാസൽ പഞ്ചായത്തിനും അനുവദിച്ചു. MLA Adv A Raja ഈ വിവരം അറിയിക്കുകയും സ്വന്തമായി നിർമ്മാണ ആവശ്യത്തിനുള്ള സ്ഥലം ഇല്ലാത്തതിനാൽ ഭൂമി കണ്ടെത്താൻ LDF ഭരണസമിതി ശക്തമായ ഇടപെടൽ നടത്താൻ തീരുമാനിച്ചു.
പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം രണ്ട് ആഴ്ചക്കുള്ളിൽ തന്നെ കെ.എസ്.ഇ.ബി. 3 ഏക്കറിലധികം സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി പഞ്ചായത്തിന് വിട്ടു നൽകി. Adv. എ. രാജ എം.എൽ.എ. 1 കോടി രൂപ അനുവദിക്കുകയും, പള്ളിവാസൽ പഞ്ചായത്ത് 8 ലക്ഷം രൂപയും, NREG പദ്ധതിയിലൂടെ 30 ലക്ഷം രൂപയും അനുവദിക്കുകയും ചെയ്തു.

2025 ജനുവരി 29-ന് സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. 2025 സെപ്റ്റംബർ മാസം പദ്ധതി പൂർത്തീകരിക്കാനായിരുന്നു തീരുമാനം. എങ്കിലും, മെയ് മാസത്തിൽ ആരംഭിച്ച കാലവർഷം നിർമാണപ്രവർത്തനത്തിൽ തടസ്സം സൃഷ്ടിച്ചു. എന്നാൽ പദ്ധതി നിർവഹണം നടത്തുന്ന കേരള സ്പോർട്സ് ഫൗണ്ടേഷൻ ദ്രുതഗതിയിൽ പ്രവർത്തിച്ച് ഒക്ടോബർ അവസാനം സ്റ്റേഡിയം പൂർത്തിയാക്കാനാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

കഴിഞ്ഞ 5 വർഷങ്ങളായി പള്ളിവാസൽ പഞ്ചായത്തിൽ സുതാര്യവും അഴിമതിയില്ലാത്തതുമായ ഭരണമാണ് എൽ.ഡി.എഫ്. നടത്തിയത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കണ്ടിരുന്ന കോൺട്രാക്ടർമാരിൽ നിന്നും കമ്മീഷൻ വാങ്ങൽ, പദ്ധതികളിൽ ശതമാനം ഇടപാട് തുടങ്ങിയ പ്രവണതകൾ എൽ.ഡി.എഫ്. അധികാരത്തിൽ വന്ന ദിവസം മുതൽ തന്നെ അവസാനിപ്പിക്കപ്പെട്ടു. കോൺട്രാക്ടർമാർ നേരിട്ട് പ്രസിഡന്റിന് മുമ്പാകെ വന്ന് ബില്ലുകൾ ഒപ്പിടുന്ന രീതിമാറ്റി പകരം പഞ്ചായത്ത് ഓഫീസിൽ ചുമതല ഒരു ഉദ്യോഗസ്ഥന് തീരുമാനിക്കുകയും അവിടെ സമർപ്പിക്കുകയും തുടർന്ന് പ്രസിഡന്റ് പരിശോധിച്ച് സമയബന്ധിതമായി ബില്ലുകൾ പാസാക്കുന്ന രീതി നടപ്പിലാക്കി.

കട്ടിലിന് 500 rs വീതം,പഠനമുറിക്ക് 50000 rs വീടുകൾക്ക് 1 ലക്ഷം , സ്കോളർഷിപ്പിന്, ലാപ്ടോപ്പിന് തുടങ്ങിയവയ്ക്ക് കമ്മീഷനായി ഗുണഭോക്താക്കളിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന യുഡിഎഫ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾ നേരിട്ട് സാക്ഷികളാണ്. ഈ കൊള്ളക്കെതിരെ ശക്തമായ ഇടപെടൽ LDF ഭരണസമിതി എടുത്തത് ജനങ്ങൾക്ക് നേരിട്ട് ബോധ്യമുള്ളതാണ്.

ഇന്ന് തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ, അഴിമതിയിൽ മുങ്ങിക്കിടന്നിരുന്ന യുഡിഎഫിന് വേണ്ടി യൂത്ത് കോൺഗ്രസ് പുതിയ വ്യാജപ്രചാരണങ്ങൾക്കും കെട്ടുകഥകൾക്കും തിരികൊളുത്തുകയാണ്. യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ആത്മാർത്ഥമാണെങ്കിൽ ചില കോൺഗ്രസ് വാർഡ് മെമ്പർമാരുടെ പ്രവർത്തനം പ്രത്യേകം പരിശോധിച്ച് അവർക്കെതിരെ സമരം സംഘടിപ്പിക്കണം എന്ന നിർദ്ദേശം കൂടി മുന്നോട്ട് വെയ്ക്കുന്നു. പാവപ്പെട്ട തോട്ടം തൊഴിലാളികളുൾപ്പടെയുള്ളവർക്ക് സർക്കാരിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കോൺഗ്രസ് മെമ്പർമാർ ഭീഷണിപ്പെടുത്തിയും മറ്റും ഒരു വിഹിതം പണമായി വാങ്ങുന്നത് നീതീകരിക്കാൻ കഴിയുന്നതല്ല. ഇതിനെതിരെയുള്ള ശക്തമായ നിലപാട് LDF എടുത്തിരുന്നു.

പള്ളിവാസൽ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച ഭരണസമിതികൾക്ക് നേതൃത്വം കൊടുത്തത് എൽ.ഡി.എഫ്. ആണ് എന്നത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ മനസിലാവുന്നതാണ്.

ജനങ്ങളുടെ വിശ്വാസവും പിന്തുണയും കരുത്താക്കി, വികസനത്തിന്റെ പാതയിൽ മുന്നേറുന്ന ഭരണമാണ് എൽ.ഡി.എഫ്. ജനങ്ങൾക്ക് നൽകുന്നത്.

12/12/2024
Photos from LDF Pallivasal Panchayath Committee's post 20/05/2024

🍁🍁പള്ളിവാസൽ ഗ്രാമ പഞ്ചായത്തിൻ്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.
V G പ്രതീഷ് കുമാർ നിർവ്വഹിച്ചു.സെക്രട്ടറി സി എ നിസാർ,അസി സെക്രട്ടറി, ശ്രീ.അനൂപ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവർ സന്നിഹതരായിരുന്നു. *ചിത്തിരപുരം* *CHC*,കല്ലായി phc വാർഡ് ആര്യോഗശുചിത്വ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരോ വാർഡിലും ബഹുജന പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ,
ബഹു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , JHI,JPHN,MLSP, ASHA പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.റിസോർട്ട് സ്റ്റാഫ് , Nestle കമ്പനിയുടെ NGO സംഘടനയായ ഹിൽദ്ദാരിയുടെ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, MNREGS, ഹരിത കർമ്മ സേനാഗംങ്ങൾ, ടാറ്റാ എസ്റ്റേറ്റ് ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. 🍁🍁

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Website

Address


LDF Pallivasal
Adimali
685565