SFI Kambilikandom

SFI Kambilikandom

Share

അഹങ്കാരമല്ല കമ്മ്യൂണിസ്റ്റ്‌
ആയി ജീ?

21/04/2019

Vote 4 LDF

01/11/2018
01/11/2018

Warm and heartfelt wishes this Diwali🎉

27/11/2016

വിപ്ലവ സൂര്യൻ ഫിദൽ കാസ്ട്രോ..

ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ് 1926 ഓഗസ്റ്റ് 13-നു ഒരു കർഷക കുടുംബത്തിൽ ജനിച്ചു.
സമാനതകൾ ഇല്ലാത്ത മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ .

ലോകം കണ്ട ഉജ്വലനായ പ്രാസംഗികൻ .
പതിയെ തുടങ്ങി ആവേശത്തിൽ എത്തിക്കുന്ന പ്രസംഗങ്ങൾ അയിരുന്നു അദ്ദേഹത്തിന്റേത് .

അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി, ലോകത്തിന്റെ വിസ്മയമായ ക്യൂബന്‍ വിപ്ലവ നായകനായിരുന്നു കാസ്ട്രോ .
1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് അമേരിക്കൻ വൻകരയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരി അയി ഫിദല്‍ അധികാരത്തിലെത്തി.
ഏറ്റവും അധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് അദ്ദേഹം.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു.

ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്.
ക്യൂബൻ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഒരു ഏടായിരുന്നു മൊൻകാട പട്ടാളബാരക്ക് ആക്രമണം . ഫുൾജെൻസിയോ ബാറ്റിസ്റ്റായെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഫിദലിന്റെ നേതൃത്വത്തിൽ 1953-ൽ നടന്ന ശ്രമമാണ് മൊൻകാട പട്ടാളബാരക്ക് ആക്രമണം .165 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കാസ്ട്രോ മൊൻകാട നീക്കത്തിനായി ഒരുക്കിയത്.
"അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമ്മളെ കാത്തിരിക്കുന്നത് വിജയമാകാം, പരാജയമാകാം. ഫലം എന്തുതന്നെയായാലും ഇത് നമുക്ക് ആഹ്ലാദം നൽകുന്ന ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്. നാം വിജയിക്കുകയാണെങ്കിൽ വളരെ അടുത്തു തന്നെ മാർട്ടിനിയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി അതല്ല പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ നിരാശരാവേണ്ട, ആയിരങ്ങൾ ക്യൂബക്കു വേണ്ടി മരിക്കുവാൻ തയ്യാറായി നമ്മുടെ പുറകെ വരും. അവർ നാം പിടിച്ച കൊടി ഉയർത്തിപിടിച്ചു മുന്നോട്ടു പോകും"
മൊൻകാട ബാരക്ക് ആക്രമണത്തിനു മുന്നോടിയായി വിപ്ലവകാരികളോടായി ഫിദൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ വിചാരിച്ച പോലെയുള്ള മുന്നേറ്റം നടത്താൻ അവർക്കു കഴിഞ്ഞില്ല. ബാരക്കിനടുത്തെത്തിയപ്പോഴേക്ക് തന്നെ സംഘത്തിന് കനത്ത എതിർപ്പ് നേരിടേണ്ടി വന്നു.സംഘത്തിൽ ഉള്ളവരിൽ പലരും കൊല്ലപ്പെട്ടു , ചിലർ കീഴടങ്ങാൻ തെയ്യാറായി.കാസ്ട്രോയും സഹോദരൻ റൗളും അടങ്ങുന്ന ഒരു ചെറിയ സംഘം വിദൂരഗ്രാമത്തിലുള്ള ഒരു ഗറില്ലാതാവളത്തിലേക്കും പോയി.
സൈന്യം ഇവരുടെ ഒളിത്താവളം വളഞ്ഞ് ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരേയും പിടികൂടി .

വിചാരണക്കോടതിയിൽ ഫിദൽ നടത്തിയ നാലുമണിക്കൂർ നീണ്ട വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച പതിപ്പുകൾ രാജ്യവ്യാപകമായി പ്രചരിച്ചു. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫിദലിന്റെ വിഖ്യാത പ്രസംഗം അനുയായികൾക്ക് ആവേശം പകർന്നു. 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും" എന്ന ഈ വാചകം പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ വിളംബരപ്രഖ്യാപനം പോലെയായി മാറി.

കാസ്ട്രോയുടെ നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്മെന്റ് ബാറ്റിസ്റ്റ സർക്കാരിനെതിരേ യുദ്ധം തുടങ്ങി. കാസ്ട്രോയുടെ ഈ നീക്കത്തിനെതിരേ ഓപ്പറേഷൻ വെർനാ എന്നു പേരിട്ട സൈനിക നീക്കം നടത്തിയാണ് ബാറ്റിസ്റ്റ പ്രതികരിച്ചത്.തുറന്ന ഒരു യുദ്ധത്തിനു പകരം, ഗറില്ലായുദ്ധം ആണ് കാസ്ട്രോ സ്വീകരിച്ചത്.പരാജയത്തിന്റെ സൂചനകൾ കിട്ടിയ 1958 ഡിസംബർ 31 ന് കയ്യിൽ കിട്ടിയ പണവുമായി ബാറ്റിസ്റ്റ രാജ്യം വിട്ടു.
1959, ഫെബ്രുവരി 16 ന് കാസ്ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു.
ക്യൂബയില്‍ കാസ്ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകൻ മനുഷ്യസ്നേഹി ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു കാസ്‌ട്രോ .

സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണുകള്‍ക്കുമുമ്പില്‍ പതറിപ്പോകാത്ത ധീരനായ വിപ്ലവകാരി ...
അമേരിക്കന്‍ ചാര സംഘടനായ CIA ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ 600ൽ അധികം തവണ ശ്രമം നടത്തിയിരുന്നു .

ഫിദൽ പറയുകയാണ് "സമൂഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് മാർക്സിസം ആണ്. കാട്ടിൽ ദിക്കുകളറിയാതെ ഉഴലുന്ന ഒരു അന്ധനെപ്പോലെയായിരുന്നു ഞാൻ. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ്"

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം.
(ഫിദലിന് ഒരു ഗീതം - ചെഗുവേര എഴുതിയ കവിത.വിവര്‍ത്തനം: സച്ചിദാനന്ദന്‍ "മൂന്നാംലോക കവിത" എന്ന പുസ്തകത്തില്‍ നിന്ന്)



തീ കൊണ്ടെഴുതിയ കവിത ആയിരുന്നു ഫിദലിന്‍റെ വിപ്ലവ ജീവിതം .
ഫിദലിന്‍റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.



#ഫിദൽകാസ്ട്രോ

Photos 23/11/2016
01/11/2016

എന്നെ മനസിലായില്ലേ,..?
ഞാനാണ് *കേരളം*,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,
1956 ലാണ് ജനനം, എന്റെ ഭർത്താവ്
*തിരുവനന്തപുരം*

ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,

രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ മകൻ *പത്തനംതിട്ട* _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,

നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!

അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !

പിന്നെ യുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി

*മലപ്പുറം* കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,

ഇനിയുളളത് *കോഴിക്കോടാ*, ഹല്‍വാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ ഹല്‍വാ ഭയങ്കര പ്രശസ്തിയല്ലേ,!

പിന്നെയുള്ളത് എന്റെ *വയനാടൻ* മോൻ, ജൈവ വൈവിധ്യം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്നു. ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര്‍* എന്ത് ചെയ്യാനാ...എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ , എന്നാലും നല്ല സ്നേഹമുള്ളവനാ... !

എന്റെ അവസാനത്തെ പയ്യനാ *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ച്ും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,
to all Malluzzz😜 #
എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍....

31/08/2016

തൊപ്പിയും ചെരിപ്പും കയ്യിലെടുത്തിട് ട്
ഓടുന്ന ഓട്ടത്തിൽ നേതാവ് ഉറക്കെവിളിച്ചു
പറയുന്നുണ്ടായിരുന്നു വെടിയുണ്ടകൾക്കു
നേരെ പിൻഭാഗമല്ല മുൻഭാഗം കാണിച്ചു
കൊടുത്തവരുടെ പിൻഗാമികളാണ് ഞങ്ങൾ.
പിന്നെ ഈയോട്ടം അതൊക്കെയൊരു സ്പോട്സ്മാൻ
സ്പിരിറ്റിൽ കണ്ടാൽ മതി

21/08/2016

കലിപ്പ് കട്ട കലിപ്പ് !
കലിപ്പ് കട്ട കലിപ്പ് !
പറക്കും പാറി പറക്കും
ചെങ്കൊടിക്കയ്യിലും,
അത് നെഞ്ചിലും ചുവപ്പ്.
കലിപ്പ് കട്ട കലിപ്പ്
കണ്ടാൽ ഭയക്കും
ചോര തെറിക്കും
കലിപ്പ്...
ഈങ്ക്വിലാബ് സിന്ദാബാദ്...
� #�SFI� സിന്ദാബാദ്.....
മണലിൽ ചോര ചാലൊഴുകട്ടെ
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ
പുഴകൾ ചേർന്നൊരു കടലാവട്ടെ
ആർത്തിരമ്പും കടൽത്തിര നോക്കി
വേട്ടപ്പട്ടി കുരക്കട്ട
വെടി വക്കട്ടെ വിരുദ്ധന്മാർ
ഇല്ലാ ഇല്ലാ പുറകോട്ടില്ലാ
ഓരോ അടിയും മുന്നോട്ട്....
സഖാക്കളെ നാം മുന്നോട്ട്. .........
. സിന്ദാബാദ്

20/08/2016

പെണ്ണിന്ടെ മാനംകാത്തു രക്ഷിക്കുന്നതിൽ രാജ്യം പരാജയ പെടുമ്പോൾ രാജ്യത്തിന്ടെ മാനം കാക്കാനായ് ചില പെൺ മക്കൾ........... Big slaute ☺
#
#

13/08/2016

എസ്എഫ്ഐ എന്ന മൂന്ന് അക്ഷരത്തെ ഇടനെഞ്ചോട് ചേർത്ത #വിപ്ലവത്തിന്റെ #തീക്കനലുകൾക്ക്..........സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നക്ഷത്രാങ്കിത ശുഭ്രപതാക വാനോളമൂയർത്തിയ പ്രിയ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ

09/08/2016

ബാബരി മസ്ജിദ് തകർന്നത് ഭൂകമ്പത്തിലല്ല....
മുംബെെയില്‍ ആയിരങ്ങൾ കൊല്ലപ്പെട്ടത് വെളളപ്പൊക്കത്തിലല്ല....
ഗുജറാത്തിൽ മൂവായിരങ്ങൾ കത്തിയെരിഞ്ഞത് സൂര്യതാപമേറ്റല്ല......
മലേഗാവിൽ മനുഷ്യർ മരിച്ചത് കോളറ ബാധിച്ചല്ല.....
ദാദ്രിയിലെ അക് ലാഖ് ആത്മഹത്യ ചെയ്തതല്ല.....
ജാർഖണ്ഡിൽ രണ്ടുപേർ മരത്തിൽ തൂങ്ങിയത് പ്രേമനൈരാശ്യം കൊണ്ടല്ല........
ഐ എസ് ഭീകരത സിനിമാക്കഥയല്ല.....
ഗാന്ധിജി മരിച്ചത് ഓട്ടോ ഇടിച്ചല്ല.....

തകർത്തതാണ് 😓
കൊന്നതാണ്😣
ചുട്ടെരിച്ചതാണ്😩
കെട്ടിത്തൂക്കിയതാണ്😡

#വിടപറയുക_വർഗ്ഗീയതയോട്
#അണിനിരക്കുക
മതനിരപേക്ഷതയ്ക്കൊപ്പം..

#യുവസാഗരം
#ആഗസ്റ്റ്_15

RED FIGHTERS KAMBILIKANDOM 🌷💪🏻💪🏻💪🏻💪🏻💪🏻💐

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Adimali