Enadimangalam Gramapanchayathu

Enadimangalam Gramapanchayathu

Share

enadimangalam gramapanchayath

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ പറക്കോട് ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 30.77 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കലഞ്ഞൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് പട്ടാഴി വടക്കേക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏഴംകുളം പഞ്ചായത്തുമാണ്. ഏനാദിമംഗലം പഞ്ചായത്തില്‍ 15 വാര്‍ഡുക

10/02/2026

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്‍റെ 2025 - 26 സാമ്പത്തിക വര്‍ഷം വരെയുള്ള കെട്ടിട നികുതി
പിരിച്ചെടുക്കുന്നതിനു വേണ്ടി പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ചുവടെ ചേര്‍ത്തിട്ടുള്ള തീയതിയിലും,
സമയത്തും, സ്ഥലത്തും ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്ന് അറിയിക്കുന്നു.

20/10/2024

🔊🔊🔊
*ശ്രദ്ധിക്കുക*
🔊🔊🔊

☑️10 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ക്കു 4 ലക്ഷം രൂപ മാര്‍ജിന്‍ മണി ഗ്രാന്റ് ലഭിക്കും.😱

🤔10 ലക്ഷം വരെയുള്ള ബാങ്ക് വായ്പ്പക്ക് പലിശ സബ്‌സിഡി ലഭിക്കുന്നു. (10 ലക്ഷം രൂപയിൽ കൂടുതൽ തുക ബാങ്ക് വായ്പ്പ എടുക്കുന്ന സംരംഭകർക്കു 10 ലക്ഷം വരെയുള്ള തുകയ്ക്കായിരിക്കും പലിശയിളവിന് അർഹത). 😍

☺️ഉത്പാദന മേഖലയില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്കും വായ്പാ യോട് കൂടിയോ വായ്പ ഇല്ലാതെയോ 40 ലക്ഷം രൂപ വരെ സഹായം ലഭിക്കും 🥰

😎വ്യവസായികള്‍ക്ക് വ്യാവസായ സ്ഥാപനത്തിന്, കടക്ക് എടുക്കുന്ന Insurance തുകയുടെ 50 % തിരിച്ച് നല്‍കുന്നു.

🛺 ഓട്ടോ വാങ്ങാന്‍ 1.05 ലക്ഷം രൂപ വരെ സബ്സിഡി കിട്ടും.😍

💯 Pmegp scheme പ്രകാരം ഈട് ഇല്ലാത്ത 20 ലക്ഷം രൂപ വരെ കിട്ടും.അതിനുവേണ്ടി 35% സബ്സിഡി ലഭിക്കും. 😍

🍱ഭക്ഷ്യ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് / നിലവില്‍ ഉള്ള സംരംഭം expand ചെയ്യുന്നതിനു 3.5 ലക്ഷം രൂപ ലഭിക്കും. 🥰

✅തെരഞ്ഞെടുക്കപ്പെടുന്ന ആയിരം സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വിറ്റു വരവ് ( turn over ) ഒരു വർഷം കൊണ്ട് തന്നെ വർദ്ധിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.

👉Block project

Block project ചെയ്യുന്നതിന് താല്പര്യമുള്ള ഗ്രൂപ്പുകൾ
75% സബ്‌സിഡി
മിനിമം 2 പേരുള്ള ഗ്രൂപ്പ്‌
18-59 നും ഇടയിൽ പ്രായമുള്ളവർ

*ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാനും ,സംശയ നിവാരണത്തിനായും 2024 October 21 നാം തീയതി തിങ്കൽ രാവിലെ 11:00 ന് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ഹാൾ, ചങ്കൂർ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്കും,മുന്‍കൂര്‍ registration നുമായി ബന്ധപ്പെടുക 8606240705

Photos from Enadimangalam Gramapanchayathu's post 20/10/2024
12/09/2024

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്‍റെ 2024 - 25 സാമ്പത്തിക വര്‍ഷം വരെയുള്ള കെട്ടിട നികുതി
പിരിച്ചെടുക്കുന്നതിനു വേണ്ടി പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ചുവടെ ചേര്‍ത്തിട്ടുള്ള തീയതിയിലും,
സമയത്തും, സ്ഥലത്തും ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്ന് അറിയിക്കുന്നു. 2024 സെപ്റ്റംബര്‍ 30 ന് മുമ്പായി നികുതി അടയ്ക്കുന്നവര്‍ക്ക് (കുടിശ്ശിക ഇല്ലാത്തവര്‍ക്ക്) പലിശ ഒഴിവാകുന്നതാണ്.

05/08/2024

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് തുക കൈമാറി.

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളുടെ പുനരദിവസത്തിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ബഹു മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറി. ബഹു മുഖ്യ മന്ത്രിക്ക് 5 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജാഗോപാലൻ നായർ പി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ എന്നിവർ ചേർന്നു കൈമാറുന്നു.

12/10/2023
07/01/2023

അറിയിപ്പ്

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല / വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം 2023 ഫെബ്രുവരി 15 നകം ഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ് എന്നുള്ള വിവരം അറിയിക്കുന്നു.

04/12/2022

ഊർജ്ജിത നികുതി പിരിവ് യജ്ഞo.
ബഹുമാന്യരേ,
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷം വരെയുള്ള കെട്ടിട നികുതി പിരിച്ചെടുക്കുന്നതിനുവേണ്ടി പൊതുജനങ്ങളുടെ സൗകര്യാർത്ഥം ചുവടെ ചേർത്തിട്ടുള്ള തീയതിയിലും സമയത്തും സ്ഥലത്തും ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കുന്നു. നികുതി ദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
കെട്ടിട നികുതി ഓൺലൈൻ ആയി അടക്കുന്നതിനു https://tax.lsgkerala.gov.in എന്ന സൈറ്റ് ഉപയോഗിക്കുക.

24/08/2022

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സരസമ്മ കുട്ടപ്പന് ആദരാഞ്ജലികൾ..

29/07/2022

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ കഴിയുന്ന വിധത്തിലും ഇളമണ്ണൂർ ജംഗ്ഷനു സമീപം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. പുതിയ കെട്ടിടത്തിലുള്ള ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം 30/07/2022 ശനിയാഴ്ച രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. രാജഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ്കുമാർ അവർകൾ നിർവ്വഹിക്കുന്നു.

പ്രസ്തുത പരിപാടിയിൽ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Telephone

Address


Enadimangalam Gramapanchayath
Adoor
691524

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm