10/02/2026
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2025 - 26 സാമ്പത്തിക വര്‍ഷം വരെയുള്ള കെട്ടിട നികുതി
പിരിച്ചെടുക്കുന്നതിനു വേണ്ടി പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ചുവടെ ചേര്‍ത്തിട്ടുള്ള തീയതിയിലും,
സമയത്തും, സ്ഥലത്തും ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്ന് അറിയിക്കുന്നു.
20/10/2024
🔊🔊🔊
*ശ്രദ്ധിക്കുക*
🔊🔊🔊
☑️10 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ക്കു 4 ലക്ഷം രൂപ മാര്‍ജിന്‍ മണി ഗ്രാന്റ് ലഭിക്കും.😱
🤔10 ലക്ഷം വരെയുള്ള ബാങ്ക് വായ്പ്പക്ക് പലിശ സബ്സിഡി ലഭിക്കുന്നു. (10 ലക്ഷം രൂപയിൽ കൂടുതൽ തുക ബാങ്ക് വായ്പ്പ എടുക്കുന്ന സംരംഭകർക്കു 10 ലക്ഷം വരെയുള്ള തുകയ്ക്കായിരിക്കും പലിശയിളവിന് അർഹത). 😍
☺️ഉത്പാദന മേഖലയില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്കും വായ്പാ യോട് കൂടിയോ വായ്പ ഇല്ലാതെയോ 40 ലക്ഷം രൂപ വരെ സഹായം ലഭിക്കും 🥰
😎വ്യവസായികള്‍ക്ക് വ്യാവസായ സ്ഥാപനത്തിന്, കടക്ക് എടുക്കുന്ന Insurance തുകയുടെ 50 % തിരിച്ച് നല്കുന്നു.
🛺 ഓട്ടോ വാങ്ങാന്‍ 1.05 ലക്ഷം രൂപ വരെ സബ്സിഡി കിട്ടും.😍
💯 Pmegp scheme പ്രകാരം ഈട് ഇല്ലാത്ത 20 ലക്ഷം രൂപ വരെ കിട്ടും.അതിനുവേണ്ടി 35% സബ്സിഡി ലഭിക്കും. 😍
🍱ഭക്ഷ്യ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് / നിലവില്‍ ഉള്ള സംരംഭം expand ചെയ്യുന്നതിനു 3.5 ലക്ഷം രൂപ ലഭിക്കും. 🥰
✅തെരഞ്ഞെടുക്കപ്പെടുന്ന ആയിരം സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വിറ്റു വരവ് ( turn over ) ഒരു വർഷം കൊണ്ട് തന്നെ വർദ്ധിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.
👉Block project
Block project ചെയ്യുന്നതിന് താല്പര്യമുള്ള ഗ്രൂപ്പുകൾ
75% സബ്സിഡി
മിനിമം 2 പേരുള്ള ഗ്രൂപ്പ്
18-59 നും ഇടയിൽ പ്രായമുള്ളവർ
*ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാനും ,സംശയ നിവാരണത്തിനായും 2024 October 21 നാം തീയതി തിങ്കൽ രാവിലെ 11:00 ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഹാൾ, ചങ്കൂർ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്കും,മുന്‍കൂര്‍ registration നുമായി ബന്ധപ്പെടുക 8606240705
12/09/2024
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2024 - 25 സാമ്പത്തിക വര്‍ഷം വരെയുള്ള കെട്ടിട നികുതി
പിരിച്ചെടുക്കുന്നതിനു വേണ്ടി പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ചുവടെ ചേര്‍ത്തിട്ടുള്ള തീയതിയിലും,
സമയത്തും, സ്ഥലത്തും ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്ന് അറിയിക്കുന്നു. 2024 സെപ്റ്റംബര്‍ 30 ന് മുമ്പായി നികുതി അടയ്ക്കുന്നവര്‍ക്ക് (കുടിശ്ശിക ഇല്ലാത്തവര്‍ക്ക്) പലിശ ഒഴിവാകുന്നതാണ്.
05/08/2024
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് തുക കൈമാറി.
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളുടെ പുനരദിവസത്തിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ബഹു മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറി. ബഹു മുഖ്യ മന്ത്രിക്ക് 5 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജാഗോപാലൻ നായർ പി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ എന്നിവർ ചേർന്നു കൈമാറുന്നു.
07/01/2023
അറിയിപ്പ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്ഷന്/അവിവാഹിത പെന്ഷന് കൈപ്പറ്റുന്ന 60 വയസ്സിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല / വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം 2023 ഫെബ്രുവരി 15 നകം ഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ് എന്നുള്ള വിവരം അറിയിക്കുന്നു.
04/12/2022
ഊർജ്ജിത നികുതി പിരിവ് യജ്ഞo.
ബഹുമാന്യരേ,
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷം വരെയുള്ള കെട്ടിട നികുതി പിരിച്ചെടുക്കുന്നതിനുവേണ്ടി പൊതുജനങ്ങളുടെ സൗകര്യാർത്ഥം ചുവടെ ചേർത്തിട്ടുള്ള തീയതിയിലും സമയത്തും സ്ഥലത്തും ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കുന്നു. നികുതി ദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
കെട്ടിട നികുതി ഓൺലൈൻ ആയി അടക്കുന്നതിനു https://tax.lsgkerala.gov.in എന്ന സൈറ്റ് ഉപയോഗിക്കുക.
24/08/2022
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സരസമ്മ കുട്ടപ്പന് ആദരാഞ്ജലികൾ..
29/07/2022
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ കഴിയുന്ന വിധത്തിലും ഇളമണ്ണൂർ ജംഗ്ഷനു സമീപം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. പുതിയ കെട്ടിടത്തിലുള്ള ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം 30/07/2022 ശനിയാഴ്ച രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. രാജഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ്കുമാർ അവർകൾ നിർവ്വഹിക്കുന്നു.
പ്രസ്തുത പരിപാടിയിൽ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.