11/05/2025
😌😌
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Erathu Grama Panchayat, Adoor.
നമ്മുടെ ഏറത്ത് പഞ്ചായത്തില്‍ പണ്ടുകാലത്ത് കളരിമുറകളും, മാന്ത്രികവിദ്യകളും ഇവിടെ പരിശീലിപ്പിച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കളരികള്‍ ഈ പ്രദേശത്ത് ധാരാളമായുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മാന്ത്രികവിദ്യ ശീലിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്ന പ്രശസ്തമായ ഒരു മഠത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. മന്ത്രവിദ്യയുടെ ആചാര്യന്‍മാരുടേതെന്ന
11/05/2025
😌😌
04/01/2025
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒറ്റയ്ക്കോ കൂട്ടായോ സംഭാവന ചെയ്യുന്നത് വളരെ പ്രധാനമാണ്. നമുക്ക് നമ്മളേ ഉള്ളൂ. ഏറ്റവും മികച്ച സേവനം നമ്മുടെ ജനതയ്ക്ക് ലഭിക്കുമെന്ന് ഉറപ്പ് വേണം. നല്ല വസ്ത്രങ്ങളും ആഹാരവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ആവശ്യമാണ്. നമ്മുടെ അടുത്തുള്ള ഇടങ്ങളിലെ രക്ത ദാനവും അവിടെ വരെ എത്തുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് തന്നിട്ടുണ്ട്. സഹായിക്കുക, സഹായിക്കുന്നവരെ സഹായിക്കുക. അതാണ് ദൂരെ നിന്ന് നമുക്ക് ചെയ്യാനാവുക.
നമുക്ക് നമ്മളുണ്ട്.
ചില സമയത്ത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് ഏറ്റവും വലിയ സഹായം.
ദുരന്ത മേഖലയിലേക്ക് കാഴ്ച കാണാൻ പോവാതെയിരിക്കുക.
പോവുന്ന വഴി നിങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതതടസം ദുരന്തമേഖലയിലേക്ക് സഹായമെത്തിക്കുന്ന വാഹനങ്ങളെ തടയും.
അവിടെ ചെല്ലുന്ന സമയത്ത് നിങ്ങളുണ്ടാക്കുന്ന തിരക്ക് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തും.
പ്രവചിക്കാൻ കഴിയാത്ത അപകടങ്ങളുള്ളിടമായിരിക്കും ഓരോ ദുരന്തമേഖലയും. നിങ്ങൾ അപകടത്തിൽ പെട്ടാൽ നിങ്ങൾ കൂടി രക്ഷാപ്രവർത്തകരുടെ ചുമതലയായി മാറും
രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ക്രൗഡ് മാനേജ്മെൻ്റിൽ ശ്രദ്ധിച്ച് അവരുടെ ഊർജവും സമയവും പാഴാകും.
അങ്ങനെ നിങ്ങളായിട്ട് നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ചില സമയത്ത് വെറുതെ വീട്ടിലിരിക്കുന്നതാവും ഏറ്റവും വലിയ സഹായം
23/05/2024
ആദരാഞ്ജലികൾ......
26/04/2024
നിങ്ങൾ പഠിച്ച സ്കൂളിൽ ആർക്കൊക്കെ വോട്ടുണ്ട്..
02/04/2024
വടക്കടത്തുകാവ് ഹൈസ്കൂൾ പൂർവ്വ അദ്ധ്യാപക സംഗമം...
17/03/2024
16/02/2024
# Take A Break #
‘മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അതൊരു വല്ലാത്തൊരു എക്സ്പീരിയൻസാണ്’ എന്ന് കേൾക്കുമ്പോൾ ഒരു യാത്ര പോയാലോ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ദീര്‍ഘദൂര യാത്രയിൽ നമ്മെ വിഷമിപ്പിക്കുന്നത് വൃത്തിയുള്ളതും, ശുചിത്വമുള്ളതുമായ ശുചിമുറികളുടെ അഭാവമാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരമായാണ് Take A Break- വഴിയോര വിശ്രമകേന്ദ്രങ്ങൾ കേരള സർക്കാരിന്‍റെ നവകേരളം കർമ്മ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്നത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ MC Road (Main Central Road) എന്ന് അറിയപ്പെടുന്ന കേരള സംസ്ഥാന പാത-1 ന്‍റെ വശത്തിൽ കിളിവയൽ ജംഷന് സമീപത്തായാണ് ഏറത്ത് ഗ്രാമപഞ്ചായത്തിന്‍റെ Take A Break കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി 32 ലക്ഷം രൂപ വകയിരുത്തി അസി. എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥയായിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
Take A Break വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സന്തോഷ് ചാത്തന്നൂപ്പുഴ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് കെട്ടിടം പൂർണ്ണമായും സജ്ജമായിട്ടുണ്ടെന്നും, കെട്ടിടത്തിന്‍റെ പരിപാലനം കുടുംശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫി ഷോപ്പും, റിഫ്രഷ്മെന്‍റ് സൌകര്യങ്ങളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കത്തക്കവിധമാണ് കെട്ടിടം രൂപകൽപന ചെയ്തതെന്നും, ഭിന്നശേഷി സൌഹൃദമായാണ് നിർമ്മാണം പൂർത്തിയായതെന്നും അസി. എഞ്ചിനീയർ ശ്രീമതി. സുനില എന്‍.എസ്സ് പറഞ്ഞു.
‘Live life with no excuses, travel with no regret’ - Oscar Wilde
ശുഭയാത്ര.........