Pazhakulam Madhu

Call Directions Website Contact the organization

Pazhakulam Madhu MLA Ranni LA
KPCC General Secretary and Vice Chairman Priyadarsini Publications Society

ഇന്ന് ജോസിമോൻ റാന്നിയുടെ ദിവസമാണ്.ജോസിമോന്റെ  സ്വന്തം DSNR വ്ലോഗ് 4 ലക്ഷം ഫോളോവേഴ്സിനെ നേടിയ ദിവസമാണ്. റാന്നിയുടെ പേരും ...
08/10/2026

ഇന്ന് ജോസിമോൻ റാന്നിയുടെ ദിവസമാണ്.ജോസിമോന്റെ സ്വന്തം DSNR വ്ലോഗ് 4 ലക്ഷം ഫോളോവേഴ്സിനെ നേടിയ ദിവസമാണ്. റാന്നിയുടെ പേരും പെരുമയും ലോകമെമ്പാടുമെത്തിക്കുന്ന ഈ യുവ യുട്യൂബർ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ വ്യക്തിയായി മാറി.തനതായ അവതരണ ശൈലിയും അനുപമമായ വ്യക്തിത്വവും ജോസിമോനെ കൂടുതൽ സ്വീകാര്യനാക്കുന്നു. ഇത് ഞങ്ങൾ റാന്നിക്കാർക്ക് സന്തോഷിക്കാനുള്ള സമയമാണ്.
അതിനായി റാന്നി ക്യൂട്ടിപൈ ഒരുക്കിയ വേദിയിൽ ഞങ്ങളെല്ലാമെത്തി.കേക്ക് മുറിച്ചു,ആശംസകൾ നേർന്നു,അങ്ങനെ അതൊരു അടിപൊളിയാക്കി മാറ്റി.
അങ്ങനെ നമ്മടെ ജോസിമോൻ ആളെ വാരി വാരി കൂട്ടട്ടെ…പിന്നല്ലാതെ..റാന്നിക്കാരോടാ കളി ………

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കൊപ്പം പത്തനംതിട്ട കളക്ടറേറ്റിൽ ശബരിമല അവലോകന യോഗം...
08/10/2026

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കൊപ്പം പത്തനംതിട്ട കളക്ടറേറ്റിൽ ശബരിമല അവലോകന യോഗം...

ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ പുതുതലമുറയെ സംരക്ഷിച്ച്, ശരിയായ ജീവിതവഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ KGMOAയുടെ നേ...
08/10/2026

ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ പുതുതലമുറയെ സംരക്ഷിച്ച്, ശരിയായ ജീവിതവഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ KGMOAയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “തൂഫാൻ” ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ റാന്നി MS സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

ലഹരിയോട് നോ പറയാം…
നല്ല നാളേക്കായി നേരായ വഴിയിലൂടെ മുന്നേറാം

ഇത്തവണത്തെ പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് വിശ്രുത മലയാളം എഴുത്തുകാരൻ ആനന്ദിനെ തെരഞ്ഞെടുത്ത വിവരം അഭിമാനത്തോടെ അറിയിക...
07/10/2026

ഇത്തവണത്തെ പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് വിശ്രുത മലയാളം എഴുത്തുകാരൻ ആനന്ദിനെ തെരഞ്ഞെടുത്ത വിവരം അഭിമാനത്തോടെ അറിയിക്കുന്നു .
സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്.

പ്രമുഖ എഴുത്തുകാരായ കെ സി നാരായണൻ,ഇ സന്തോഷ് കുമാർ,സുധാ മേനോൻ എന്നിവരടങ്ങുന്ന സമിതിയായിരുന്നു അവാർഡ് നിശ്ചയിച്ചത് .
ഇത് പ്രിയദർശിനിയുടെ മൂന്നാമത് സാഹിത്യപുരസ്കാരമാണ്.
ആദ്യത്തെ അവാർഡ് ശ്രീ ടി പദ്മനാഭനും രണ്ടാമത് പുരസ്കാരം ഡോ എം ലീലാവതിക്കും ശ്രീ രാഹുൽ ഗാന്ധിയാണ് സമ്മാനിച്ചത്.
ഒക്ടോബർ അവസാനം ഡൽഹിയിൽ അവാർഡ് സമ്മാനിക്കും.

ആൾക്കൂട്ടം' എന്ന നോവലിലൂടെ 1970-ൽ മലയാളസാഹിത്യത്തിലേക്ക് പ്രവേശിച്ച ആനന്ദ് എന്ന പി സച്ചിദാനന്ദൻ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി സാഹിത്യത്തിൽ കെടാതെ നിൽക്കുന്ന വിളക്കാണ്. നോവൽ, കഥ,നാടകം, കവിത, ശിൽപ്പം എന്നിങ്ങനെ പലമേഖലകളിൽ സദാ ഉണർന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സർഗ്ഗാത്മകമനസ്സാണ് അദ്ദേഹം.

രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെ സി വേണുഗോപാൽ എന്നിവരെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ത്രിശൂർ ഡിസിസി നടത്തി...
06/10/2026

രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെ സി വേണുഗോപാൽ എന്നിവരെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ത്രിശൂർ ഡിസിസി നടത്തിയ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി.

അയിരൂർ ഓർത്തഡോക്സ് ദേവാലയത്തിൽ ഇന്നലെ  ലഭിച്ച സ്വീകരണം.നന്ദി…ഹൃദയപൂർവ്വം….
05/10/2026

അയിരൂർ ഓർത്തഡോക്സ് ദേവാലയത്തിൽ ഇന്നലെ ലഭിച്ച സ്വീകരണം.
നന്ദി…ഹൃദയപൂർവ്വം….

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആഷ്മിനൊപ്പം അയിരൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ.അയിരൂർ നോർത്ത് കാഞ്ഞിരം നിൽക്...
04/10/2026

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആഷ്മിനൊപ്പം അയിരൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ.
അയിരൂർ നോർത്ത് കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിലെ അംഗമാണ് ആഷ്മിൻ.

റാന്നി സെന്റ് മേരീസ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ് .

ജില്ലയിലെ ആദ്യ ശുദ്ധജല മത്സ്യ ഫിഷ് കിയോസ്‌ക് കൊല്ലമുളയിൽപ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ ഭാഗമായി റാന്ന...
01/10/2026

ജില്ലയിലെ ആദ്യ ശുദ്ധജല മത്സ്യ ഫിഷ് കിയോസ്‌ക് കൊല്ലമുളയിൽ

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ ഭാഗമായി റാന്നി കൊല്ലമുളയിൽ ആരംഭിച്ച ജില്ലയിലെ ആദ്യ ശുദ്ധജല മത്സ്യ ഫിഷ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു.

ഗുണമേന്മയുള്ള ശുദ്ധജല മത്സ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും മത്സ്യകർഷകർക്ക് മികച്ച വിപണന സൗകര്യം ഉറപ്പാക്കുന്നതിനും കിയോസ്‌ക് സഹായകരമാകും.

മത്സ്യകൃഷിയെ മികച്ച സ്വയംതൊഴിൽ മേഖലയായി വളർത്തുന്നതിനും യുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പിന്തുണ നൽകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി റാന്നിയിലെ മത്സ്യകൃഷി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.

വയോജന ദിനത്തിൽ  വെച്ചൂച്ചിറ മുൻ പഞ്ചായത്ത് മെമ്പർ തങ്കമ്മ ജോസിനെയും, മുതിർന്ന കർഷകനായ ജോർജ് കുട്ടിയെയും അവരുടെ വീടുകളിൽ ...
01/10/2026

വയോജന ദിനത്തിൽ
വെച്ചൂച്ചിറ മുൻ പഞ്ചായത്ത് മെമ്പർ തങ്കമ്മ ജോസിനെയും, മുതിർന്ന കർഷകനായ ജോർജ് കുട്ടിയെയും അവരുടെ വീടുകളിൽ എത്തി ആദരിച്ചു.

Address

Adoor

Alerts

Be the first to know and let us send you an email when Pazhakulam Madhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pazhakulam Madhu:

Shortcuts

Share

Category