എന്റെ നിയമസഭയിലെ കന്നി പ്രസംഗം.
എന്നെ തെരഞ്ഞെടുത്ത റാന്നിയിലെ എന്റെ എല്ലാമെല്ലാമായ പ്രിയ സഹോദരീ സഹോദരന്മാർക്ക് നന്ദിയും ആദരവും അർപ്പിച്ചു തുടക്കം.
ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ സമഗ്രമായ മുന്നേറ്റമാണ് കേരളത്തിന്റെ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്തുക.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വികസന പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകും.
ഗവർണറുടെ പ്രസംഗത്തിന് രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു.
Pazhakulam Madhu
MLA Ranni LA
KPCC General Secretary and Vice Chairman Priyadarsini Publications Society
01/06/2026
എന്റെ നിയോജകമണ്ഡലം ആയ റാന്നിയിലെ ളാഹ മഞ്ഞത്തോട് പട്ടയ ഭൂമിയിലെ ഒരു ഷെഡിൽ 28 പേര് ഒരുമിച്ചു താമസിക്കുന്നു.ആദിവാസി വിഭാഗത്തിൽ പെട്ട മിനിയും 3സഹോദരങ്ങളും അവരുടെ കുടുംബങ്ങളുമായി 20 കുട്ടികളും 8 മുതിർന്നവരും.
ഇല്ലായ്മകളുടെ നടുവിൽ അവരിൽ മിനിയുടെ 8 മക്കൾ ഇന്ന് സ്കൂളിലേക്ക്.രാവിലെ മലയാള മനോരമ എത്തിച്ചു തന്ന ഞെട്ടിക്കുന്ന ആരെയും സങ്കടത്തിലാഴ്ത്തുന്ന ഈ വാർത്തക്ക് പിന്നാലെ അവരെ കണ്ടെത്താനുള്ള ശ്രമം ആയിരുന്നു ഇതുവരെ.കോൺഗ്രസ്സ് തുലാപ്പള്ളി മണ്ഡലം പ്രസിഡന്റ് സിബി അഴകത്തിനെ രാവിലെ തന്നെ അങ്ങോട്ടയച്ചു.മിനിയും സഹോദരൻ രാജനുമായി ഫോണിൽ സംസാരിച്ചു.അവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്തു.വസ്ത്രങ്ങളും,ആഹാര സാധനങ്ങളും ഉൾപ്പെടെ രാവിലെ തന്നെ അവിടെ എത്തിച്ചു കൊടുക്കാൻ സിബിയെ ചുമതലപ്പെടുത്തി.
റാന്നി ഇന്ന്
രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ വിവിധ പരിപാടികളിൽ പ്രമുഖർക്കൊപ്പം.....
31/05/2026
ഇതും ഒരു മാതൃകയാണ്..
പകർത്താവുന്ന മാതൃക
ഇന്ന് ഓട്ടപാച്ചിലിനിടെ റാന്നി ഐതലയിൽ റോഡിനോട് ചേർന്ന് കാട് മൂടി കിടക്കുന്ന സ്ഥലം തെളിച്ചു വൃത്തിയാക്കുന്ന യുവ സുഹൃത്തുക്കളെ കണ്ടു. അവിടിറങ്ങി അവരെ അനുമോദിക്കാതെ പോകാനവുമായിരുന്നില്ല.
30/05/2026
റാന്നി കോർണർ സ്റ്റോൺ പുതിയ സംരംഭമായ നെഴ്സറി സ്കൂൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
മുൻ എം എൽ എമാരായ ശ്രീ രാജു എബ്രഹാം,പ്രമോദ് നാരായണൻ എന്നിവരും മാനേജർ ജോയ്സ് ചാക്കോ,പ്രിയങ്കരനായ ശ്രീ പ്രിൻസ് പാസ്റ്റർ,ജനപ്രതിനിധികൾ പങ്കെടുത്തു.
റാന്നിയുടെ ഭാവി ഈ കുരുന്നുകളുടെ കൈകളിൽ സുരക്ഷിതമാവട്ടെ.പ്രിയ കുഞ്ഞുങ്ങൾക്ക് വിജയാശംസകൾ....
30/05/2026
പ്രിയ ജ്യേഷ്ഠ സഹോദരൻ മുൻ ചാലക്കുടി എംപിയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും , കെപിസിസി വൈസ് പ്രസിഡന്റും, രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന കെ പി ധനപാലൻ അന്തരിച്ചു. ആദരാഞ്ജലികൾ....
29/05/2026
കണ്ണൂർ എ ഡി എം ആയിരുന്ന ശ്രീ നവീൻ ബാബുവിന്റെ മരണം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടു നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഇന്ന് ബഹു.മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.
അതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തിന് ആശ്രിതനിയമനത്തിനുള്ള ഫയലിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടും നിവേദനം നൽകി.
രണ്ട് കാര്യങ്ങളിലും അനുഭവപൂർവ്വമായി പ്രതികരിച്ച മുഖ്യമന്ത്രി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
കണ്ണൂർ എം എൽ എ ടി ഒ മോഹൻ,പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്,എന്നിവരും ഒപ്പമുണ്ടായിരുന്നു.
28/05/2026
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണം. അത് ഉടൻ നടപ്പിലാക്കണം.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Adoor
