പെയിന്റിംഗ് തൊഴിലാളികൾ - Painting Worker's Kerala

പെയിന്റിംഗ് തൊഴിലാളികൾ - Painting Worker's Kerala

Share

"All kerala Painters&Contractors Association" -

23/07/2025

അന്ത്യാഭിവാദ്യങ്ങൾ സഖാവേ...
💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

കേരളത്തിലെ കർഷക തൊഴിലാളികളുടെയും, മറ്റിതര തൊഴിലാളി വർഗ്ഗങ്ങളുടെയും അവകാശങ്ങൾക്കായി ജീവിതവീഥികൾ മുഴുവൻ സമർപ്പിച്ചുകൊണ്ട്; അവരുടെ സംരക്ഷണത്തിനുവേണ്ടി ഒരുവന്മതിലായി നിലകൊണ്ട കരുത്തനായ ഞങ്ങളുടെ സഖാവേ....

തൊഴിലാളികളുടെ ശബ്ദമായ്, അവകാശങ്ങളുടെ പോരാളിയായി,
പക്ഷപാതമില്ലാത്ത രാഷ്ട്രീയ മനസ്സിന്റെ പ്രതീകമായ്,
നിത്യ ജാഗ്രതയുടെ പേരായിരുന്ന് ഞങ്ങളോടൊപ്പം എന്നും ചേർന്നുനിന്നിരുന്ന സഖാവ് വി.എസ്......

ഇരുളടഞ്ഞ ജീവിതങ്ങളുമായി മല്ലിട്ട് - ജീവശ്ചവങ്ങളായി ദിനങ്ങൾ തള്ളിനീക്കിയിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് - പൊൻവെളിച്ചമായി കടന്നുവന്ന് - അവരുടെ തോളോടുതോൾ ചേർന്ന് മുന്നോട്ട് നയിച്ച സഖാവെ...

നേരെ നിവർന്നുനിൽക്കാൻ പോലും ആവതില്ലായിരുന്ന കർഷകത്തൊഴിലാളികൾക്ക് താങ്ങായി പിടിച്ചുനിൽക്കാനും, അവകാശങ്ങൾ നേടിയെടുക്കുന്നതിന് കൂട്ടായ്‌നിന്ന് പൊരുതിക്കേറാനും "അവരുടെകയ്യിൽ ചെങ്കൊടി നൽകി" "വിപ്ലവവീര്യം നൽകി" "ലാത്തിക്കും, തോക്കിനും മുന്നിൽ അടിപതറാതെ" "നെഞ്ചുവിരിച്ചുമുന്നിൽനിന്ന് നയിച്ച സഖാവേ....."

അങ്ങേക്ക് മരണമില്ല....

നെഞ്ചിൽത്തട്ടി, അടിയുറച്ചുപറയുന്നു....

"ഇല്ലാ ഇല്ല മരിക്കില്ല....."
"സഖാവ് വിഎസ് മരിക്കില്ല...."
"ജീവിക്കുന്നു ഞങ്ങളിലൂടെ...."
"ഞങ്ങളിലൊഴുകും ചോരയിലൂടെ..."
💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩

"ഇൻക്വിലാബ് സിന്ദാബാദ്"
"സിന്ദാബാദ്... സിന്ദാബാദ് "
💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩

✊🏼 ലാൽ സലാം സഖാവേ...🚩

All Kerala Painters Welfare Association

03/07/2025

കേന്ദ്രസർക്കാർ നടപ്പിലാക്കുവാൻ പോകുന്ന "ലേബർകോഡുകൾ" പിൻവലിക്കുക; "കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക"
🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼

19/10/2024

* #ഒരു പെയിന്റിങ് തൊഴിലാളിയാണ്...*
* #ജീവൻ നിലനിർത്താനുള്ള അവസാന ശ്രമത്തിലാണ്...*
* #പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുടെയും, കുടുംബത്തിന്റെയും ഏക ആശ്രയമാണ്...*

*ഇപ്പോൾ തന്നേ രണ്ടു കണ്ണിന്റെയും കാഴ്ച പകുതിയോളം നഷ്ടപ്പെട്ടു....*

*ആഴ്ചയിൽ നാല് ഡയാലിസിസ് വേണം...*
*രണ്ടു കിഡ്നിയും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്..*

*കുറഞ്ഞത് മുപ്പത് ലക്ഷം രൂപയോളം ചികിത്സക്ക് വേണം...*

*നമ്മളുടെ കൂടപ്പിറപ്പായിക്കണ്ട് സാധ്യമായ സഹായങ്ങൾ എല്ലാം ചെയ്യണം....*

*"കൈവിടരുത്... ചേർത്തുനിർത്തണം..*
*എല്ലാവരും വീഡിയോ കാണുക...*

*പരമാവധി ആളുകളിലേക്ക് ഈ സഹായ അഭ്യർഥന എത്തിക്കുന്നതിന് "പോസ്റ്റിൽ കമന്റ് ചെയ്യാനും, ഷെയർ ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണേ...."*

https://www.facebook.com/share/v/ZiWK9npyCDYU9VVt/?mibextid=qi2Omg

എല്ലാ പെയിന്റിങ് തൊഴിലാളി കൂട്ടായ്മകളും, സംഘടനകളും ഒരേമനസ്സോടെ, ഈ ഒരു ഉദ്യമത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു....

പൊതുജന ശ്രദ്ധയിലേക്ക് ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക...
സാധ്യമായ സഹായങ്ങൾ ക്രമീകരിക്കുക.....🙏🏻🙏🏻🙏🏻

അബ്ദുൾഅസീസ് ചികിത്സാ ധനസമാഹരണ കമ്മിറ്റി....

14/06/2024

നിനച്ചിരിക്കാത്ത നേരത്ത് വന്നെത്തുന്ന മരണം..

സ്വന്തക്കാർക്കും, ബന്ധുക്കൾക്കും ഒരുപക്ഷെ അതിനേക്കാൾ ഭയാനകമായി മറ്റൊരു അവസ്ഥ ഉണ്ടാവില്ല..

കുറച്ചു മണിക്കൂറുകൾക്കോ, മിനിറ്റുകൾക്കോ, സെക്കന്റുകൾക്കോ മുന്നേവരെ കണ്ടും, കേട്ടും, സംസാരിച്ചും ഇരുന്നവർ - പെട്ടന്ന് എന്നന്നേക്കും ആയി "ഇനി ഇല്ല" എന്ന് പറഞ്ഞാൽ...

അവന്റെ ചിരി, സംസാരം, ഒച്ച, സ്പര്ശനം, മണം, വഴക്ക്, കളിയാക്കൽ - ഒന്നും - ഒന്നും ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് അറിയുമ്പോൾ...

ഭാര്യക്ക് ഭർത്താവും, മക്കൾക്ക് അച്ഛനും, അച്ഛനമ്മമാർക്ക് മകനും, സഹോദരങ്ങൾക്ക് കൂടെപ്പിറപ്പും - കൺചിമ്മി തുറക്കുമ്പോൾ ഇല്ലാതാകുന്ന ഭീകരമായ അവസ്ഥ..

"മനസ്സിന്" നരകതുല്യമായ വേദന അനുഭവിക്കേണ്ടിവരുന്ന വിധി...

ചിന്തിക്കാൻകൂടി വയ്യ..

കഴിഞ്ഞ മണിക്കൂറുകളിൽ കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട സഹോദരങ്ങളുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ പോലീസ് അകമ്പടിയോടെ മുന്നിൽക്കൂടി ചീറിപ്പാഞ്ഞു പോയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു...
മനസ്സ് വിങ്ങിപൊട്ടുന്ന അവസ്ഥയിലെത്തി...

ഞാനോ , എന്റെ അനുജനോ, മക്കളോ ആണ് ഈ അവസ്ഥയിൽ എത്തപ്പെട്ടത് എങ്കിൽ...

എല്ലാ സ്വപ്നങ്ങളും, പ്രതീക്ഷകളും, സന്തോഷവും നഷ്ടപ്പെട്ട്.. ഇനിയുള്ള കാലം മുഴുവൻ അവൻ ഇല്ലാതെ....

കാലം ഈ മുറിവിന്റെ, വേദനയുടെ, സങ്കടത്തിന്റെ തീവ്രത കുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

എന്റെ കുടുംബത്തിൽതന്നെ ഉണ്ടായ നിനക്കാത്ത - മായ്ക്കാനാകാത്ത - സഹിക്കാൻപറ്റാത്ത - ദുരന്തം എന്നവിങ്ങലോടെ ഉൾക്കൊള്ളുന്നു...

മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു....

ഒറ്റപ്പെട്ട - വിവിധങ്ങളായ അപകടങ്ങളിൽ ഓരോ ജീവനുകൾ പൊലിയുമ്പോഴും - അവരുടെയെല്ലാം വീടുകളിൽ ഉണ്ടാകുന്നത് ഇതേ അവസ്ഥകൾ തന്നെയാണ്...
സ്വന്തം ജീവിതം നിറംപിടിപ്പിക്കാനായുള്ള നമ്മുടെ നെട്ടോട്ടത്തിൽ അങ്ങനെയുള്ളവരിലേക്ക് നമ്മുടെശ്രദ്ധ എത്തപ്പെടാതെപോകുന്നു എന്നുമാത്രം....

എല്ലാവരെയും മനസ്സിൽ സങ്കൽപ്പിക്കുന്നു....
അവരുടെ കുടുംബങ്ങൾക്ക് ഈ വേദന, തീരാ നഷ്ടം സഹിക്കാനും ഉൾക്കൊള്ളാനുമുള്ള മനോധൈര്യം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....
പ്രാർഥിക്കുന്നു.....

അനുശോചനകൾ രേഖപ്പെടുത്തുന്നു....

നിഖിൽ പട്ടാമ്പി...
ജനറൽ സെക്രട്ടറി
AKPWA - CITU

09/07/2023

സംസ്ഥാന വ്യാപകമായി മഴ കുറവുണ്ട്...

എല്ലാവർക്കും വർക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു...
ഒഴിവ് ഉള്ളവർ പരസ്പരം സഹായിക്കുക...

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Adoor
Adur