ABVP Jaihind Pothrad

ABVP Jaihind Pothrad

Share

അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് സ്ഥാനീയ സമിതി.

Photos from ABVP Jaihind Pothrad's post 08/01/2022

🧡

18/10/2021

എബിവിപി അടൂർ നഗർ സമ്മേളനം.




17/10/2021

തട്ട, എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്ക്കൂളിലെ ഹ്യുമാനിറ്റിസ് ബാച്ചിൽ നിന്നും കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ അമില മധു (18) (മുണ്ടപ്ലാവിളയിൽ, കീരുകുഴി, തട്ടയിൽ ) പനിബാധിച്ച് നിര്യാതയായി.

ആദരാഞ്ജലികൾ🙏

16/10/2021

മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്നവർക്ക് അടിയന്തര സഹായത്തിനായി എബിവിപി യെ വിളിക്കാം


11/10/2021

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം..🇮🇳🥀

11/10/2021

വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കുക - എബിവിപി

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.മനോജ്‌ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിലും കോവിഡിനെ മറയാക്കിക്കൊണ്ട് സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ നൽകാതെയുള്ള ബസ്സുടമകളുടെ പെരുമാറ്റം അംഗീകരിക്കാൻ സാധിക്കുന്നതല്ല. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നതിനാൽ യാത്രാ കൺസഷനുകൾ ആവശ്യമില്ലായിരുന്നു. എന്നാൽ നിലവിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യേണ്ടതുണ്ട്. കോവിഡ് കാലത്തെ ടിക്കറ്റ് നിരക്കിൽതന്നെ ഇപ്പോഴും വിദ്യാർത്ഥികൾ യാത്ര ചെയ്യണമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വിദ്യാർത്ഥികളുടെ അവകാശമായ യാത്രാ കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ അത് നിഷേധിക്കുന്നത് അംഗീകരിക്കനാവില്ല. തക്കതായ നടപടികൾ സ്വീകരിച്ച് വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടൻ സംസ്ഥാന സർക്കാർ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

08/10/2021

കാശ്മീരിൽ ഒരു സ്കൂൾ പ്രിൻസിപ്പാളിനേയും അദ്ധ്യാപകനേയും, അവരുടെ ഐഡന്റി കാർഡിലെ മതം നോക്കി, വേർതിരിച്ച് മാറ്റിനിറുത്തി വെടി വച്ചു കൊലപ്പെടുത്തിയ ഭീകരവാദികളുടെ നടപടിയിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആകെ 4 സാധാരണക്കാരെയാണ് ഭീകരവാദികൾ കൊലപ്പെടുത്തിയത്. അതിൽ രണ്ടു പേർ കാശ്മീരി പണ്ഡിറ്റുകളാണ്. ഒരാൾ സിഖ് മതവിശ്വാസിയും മറ്റൊരാൾ ബീഹാറിൽ നിന്നുള്ള തെരുവോര കച്ചവടക്കാരനുമാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കി, കാശ്മീരിനെ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ ഭാഗമാക്കിയതിനു ശേഷം, ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കാശ്മീർ ശാന്തിയുടേയും വികസനത്തിന്റേയും ക്രിയാത്മകതയുടേയും വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾ പുനരധിവസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് ഭാരതത്തിന്റെ സൈന്യത്തെ കല്ലെറിയുവാൻ നടന്നിരുന്ന കാശ്മീരി യുവജനത, വിദ്യാഭ്യാസത്തിന്റേയും കച്ചവടത്തിന്റേയും സൈനിക സേവനത്തിന്റേയുമൊക്കെ വഴികൾ തെരഞ്ഞെടുത്ത് കൊണ്ട് രാഷ്ട്ര പുന:നിർമ്മാണത്തിൽ പങ്കാളികളാകുവാൻ മുന്നോട്ടു വരുന്നു. കാശ്മീരിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ കമ്പനികൾ മുന്നോട്ടു വരുന്നു. അക്ഷരാർത്ഥത്തിൽ കാശ്മീർ മാറുകയാണ്. കവി പാടിയതു പോലെ, ലോകത്തിലെ സ്വർഗ്ഗമായി കാശ്മീർ മാറുന്നു.

ഈ ഒരു സാഹചര്യത്തിലാണ് കാശ്മീരിനെ അശാന്തമാക്കി, വിദ്വേഷത്തിന്റെ വിത്തു മുളപ്പിക്കുവാൻ വീണ്ടും പഴയ വിധ്വംസക ശക്തികൾ ശ്രമിക്കുന്നത്. കാശ്മീരിനെ എക്കാലവും അസ്ഥിരമാക്കി നിലനിറുത്തേണ്ടത് അവരുടേയും അവരെ നിയന്ത്രിക്കുന്ന, അവർക്കായി വാദിക്കുന്ന അകത്തും പുറത്തും ഉള്ള വിഘടനവാദികളുടേയും ആവശ്യമാണ്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾ. അദ്ധ്യാപകരേയും സ്ത്രീകളേയുമൊക്കെ അവരുടെ മതം നോക്കി കൊലപ്പെടുത്തുകയാണ്. ഈ ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല. ഒറ്റക്കെട്ടായി നിന്ന് നാം പോരാടും. കാശ്മീരിനെ ഭാരതത്തിലെ സ്വർഗ്ഗമാക്കി മാറ്റും..

07/10/2021

ഒക്ടോബർ 07
കേളപ്പജി സ്മൃതി ദിനം..

കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോൾ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വർത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടൻ ചിട്ടയിൽ കളരി അഭ്യസിച്ച ആ കരുത്തൻ തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പിൽ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയിൽ, സ്വാതന്ത്ര്യ സമരരംഗങ്ങളിൽ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങൾക്കും
അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു..

02/10/2021

രാഷ്ട്രപിതാവിന്റെ 152-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യം മഹാത്മാഗാന്ധിയുടെ സ്മരണയിൽ.
അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ബാപ്പുജിയുടെ ജന്മദിനമായ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനം..
ഗാന്ധി ജയന്തി ആശംസകൾ..

28/09/2021

സെപ്റ്റംബർ 28- വിപ്ലവകാരികളുടെ രാജകുമാരൻ ഭഗത് സിംഗിന്റെ ജന്മദിനം..

ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി...
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകർന്ന വിപ്ലവച്ചൂട് ചരിത്രമുള്ളടത്തോളം കാലം നിലനില്ക്കും.. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്.
1907 സെപ്റ്റംബര് 28ന് പഞ്ചാബിലെ ബല്ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്.
സ്വാതന്ത്ര്യ സമര സേനാനികളായ കിഷന്സിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് സമര വീര്യം പാരമ്പര്യമായി കിട്ടിയതാണ്..
കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്. ബ്രിട്ടീഷുകാര്ക്കെതിരെ ആയുധമേന്തി പോരാടണമെന്നുള്ള നിശ്ചയ ദാര്ഢ്യം ചെറുപ്പത്തില് തന്നെയുണ്ടായിരുന്നു.
തന്റെ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.
വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഭഗത് ഒളിച്ചോടി നൗജവാന് ഭാരത് സമാജില് ചേര്ന്നു. 1926 ല് നൗജവാന് ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാന് ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോയിയേഷൻ എന്ന വിപ്ലവ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വത്തോടെയുള്ള സ്വതന്ത്രഭരണം സ്ഥാപിക്കുക - ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയില് ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.
പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. തുടർന്ന് ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിനാലാമത്തെ വയസ്സിൽ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു..

Photos from ABVP Jaihind Pothrad's post 26/09/2021

എബിവിപി പത്തനംതിട്ട ജില്ല യോജനബൈഠക് ദേശീയ സമിതി അംഗം വിഷ്ണു ഗോമുഖം ദീപം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി സുമേഷ് എസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

17/09/2021

ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു പ്രാണപ്രതിഷ്ഠയുടെ ജ്വലിക്കുന്ന സ്മൃതിയുണ്ട്.
അനു, കിം, സുജിത് മൂന്നു സഹോദരങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ നമുക്ക് നഷ്ടമായ ചരിത്ര സ്മൃതിയാണ് അത്.

പരുമലയും പമ്പയും ഡി.ബി.കോളേജും കലാലയ സംഘടന പ്രവര്‍ത്തന ചരിത്രത്തില്‍ എസ്.എഫ്.ഐ നടത്തിയ ആള്‍ക്കൂട്ട കൊലപതകത്തിന് സാക്ഷിയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്‌ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്‌കാരിക കേരളത്തിനും സംഘ പ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത ഒരേടാണ് പരുമല ബലിദാനം..

സെപ്റ്റംബർ 17
പരുമല ബലിദാന ദിനം

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Jaihind, Adoor Municipality
Adur
691525