24/10/2025
Dyfi അലനല്ലൂർ മേഖല മെമ്പർഷിപ്പ് ഉദ്ഘാടനം, കുളത്തിൽ വീണ് ജീവൻ നഷ്ടപ്പെടുമായിരുന്ന ബാലനെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ ചെറുപ്പക്കാരൻ കൊടുവള്ളി അൻഷാദിന് DYFI ബ്ലോക്ക് ട്രഷറർ സ:റംഷീക്. M മെമ്പർഷിപ്പ് നൽകി നിർവഹിച്ചു....
01/10/2025
*പ്രതിഷേധക്കുറിപ്പ്*
2025 സെപ്റ്റംബർ 30-ന് മുൻപായി പൂർത്തീകരിക്കേണ്ട പഞ്ചായത്ത് തല കേരളോത്സവം പരിപാടികൾക്ക് വേണ്ടി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ. അലനല്ലൂർ മേഖലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം.
അലനല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭരണസമിതിയുടെ നിരുത്തരവാദപരമായ സമീപനം കാരണം, സംസ്ഥാന യുവജനക്ഷേമ ബോർഡ് നിർദ്ദേശിച്ച 2025-ലെ പഞ്ചായത്ത് തല കേരളോത്സവം പരിപാടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത ഒരവസ്ഥ സംജാതമായിരിക്കുകയാണ്.
സെപ്റ്റംബർ 30-ന് മുൻപ് പരിപാടികൾ പൂർത്തിയാക്കണമെന്ന് വ്യക്തമായ നിർദ്ദേശമുണ്ടായിട്ടും, തദ്ദേശ സ്ഥാപനമായ പഞ്ചായത്ത് ഭരണസമിതി ഇതുവരെ യാതൊരു മുന്നൊരുക്കങ്ങളും നടത്തുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. യുവജനങ്ങളുടെ പങ്കാളിത്തവും കായിക-കലാ പ്രതിഭകളുടെ അവസരങ്ങളും ഉറപ്പാക്കേണ്ട ഈ സുപ്രധാന പരിപാടിയോട് കാണിക്കുന്ന ഈ അലംഭാവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
• സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിലുള്ള ഈ വീഴ്ച യുവജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാൻ സാധിക്കൂ.
• പഞ്ചായത്ത് തല മത്സരങ്ങൾ വൈകുന്നത് ബ്ലോക്ക്, ജില്ലാ തലങ്ങളിലെ മത്സരങ്ങളെയും അതുവഴി യുവപ്രതിഭകളുടെ അവസരങ്ങളെയും ദോഷകരമായി ബാധിക്കും.
ഈ സാഹചര്യത്തിൽ, യുവജനങ്ങളുടെ ആവശ്യങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഡി.വൈ.എഫ്.ഐ. അലനല്ലൂർ മേഖലാ കമ്മിറ്റി, പഞ്ചായത്ത് ഭരണസമിതിയുടെ ഈ നിരുത്തരവാദപരമായ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
ഡി.വൈ.എഫ്.ഐ. ആവശ്യപ്പെടുന്നു:
1. കേരളോത്സവത്തിൻ്റെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുക.
2. പരിപാടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുക.
3. ഈ വിഷയത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ചയ്ക്ക് ഭരണസമിതി ജനങ്ങളോട് വിശദീകരണം നൽകുക.
ഇനിയും കാലതാമസം വരുത്തിയാൽ, ശക്തമായ യുവജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. അലനല്ലൂർ മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.
ഡി.വൈ.എഫ്.ഐ. അലനല്ലൂർ മേഖലാ കമ്മിറ്റിക്ക് വേണ്ടി,
ജസീൽ കീടത്ത്
സെക്രട്ടറി
02/09/2025
DYFlയുടെ ആത്മാഭിമാനസദസിൽ പങ്കെടുക്കാൻ
അലനല്ലൂർ മേഖല കമ്മിറ്റിയിൽ നിന്നും പങ്കെടുക്കുന്ന സഖാക്കൾ 🚩🚩
21/08/2025
രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി വെക്കണം.
മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ MPയെയും വി.ഡി സതീശനെയും തിരിച്ചറിയുക.
DYFI അലനല്ലൂർ മേഖല കമ്മിറ്റി
നടത്തിയ പ്രതിഷേധ പ്രകടനം. 🔥
14/08/2024
'തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ '
*FIGHT IN STREET*
ആഗസ്ത് 15
യൂണിറ്റ് കേന്ദ്രങ്ങളിൽ
DYFI KERALA
18/12/2023
സംഘി ചാൻസലർ
Quit Kerala എന്ന മുദ്രാവാക്യമുയർത്തി
DYFI അലനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലനല്ലൂർ ടൗണിൽ ഗവർണറുടെ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടന്നു.
03/11/2023
പാലക്കാട് മുനിസിപ്പാലിറ്റിയിലെ
ബിഗ്ബസാർ സ്കൂൾ പരിസരത്ത് അടിസ്ഥാന സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക്
DYFI നിർമ്മിച്ച് നൽകുന്ന ശുചിമുറികളുടെ ശിലാസ്ഥാപനം
DYFI സ്ഥാപകദിനമായ നവംബർ 3 ന് രാവിലെ 9 മണിക്ക് കേന്ദ്ര കമ്മിറ്റി അംഗം സ.എം.ഷാജർ നിർവ്വഹിക്കും.
സംസ്ഥാനത്ത് BJP ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിൽ
കോണിഗ്രസ് MLA ഷാഫി പറമ്പിലിൻ്റെ മൂക്കിന് താഴെ
നഗര ഹൃദയത്തിൽ അടിസ്ഥാന സൗകര്യമില്ലാതെ താമസിക്കുന്ന പതിനെട്ടോളം കുടുംബങ്ങളുടെ ദുരവസ്ഥ മലയാള മനോരമ പത്രത്തിലൂടെ അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ
DYFI ഭാരവാഹികൾ നേരിട്ട് സ്ഥലം സന്ദർശിച്ച്
പ്രദേശവാസികൾക്ക് നൽകിയ ഉറപ്പാണ് DYFI യിലൂടെ പാലിക്കപ്പെടാൻ പോവുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ-5 പരിസ്ഥിതി ദിനത്തിൽ DYFI തുടക്കം കുറിച്ച ക്യാമ്പയിനിൻ്റെ ഭാഗമായി ഒരു ഒരു വർഷത്തോളം തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായി
ജില്ലയിലെ 2571 DYFI യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് DYFI ഇതിനുള്ള പണം കണ്ടെത്തുന്നത്.
കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, പൊതു ഇടങ്ങളിലും DYFI യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരണം നടത്തി പ്ലാസ്റ്റിക് ശേഖരണം നടത്തും.
കഴിഞ്ഞ കർക്കിടക വാവ് ദിവസം DYFI യുടെ ആയിരത്തോളം യൂത്ത് ബ്രിഗേഡുകൾ നേതൃത്വം നൽകി കൽപ്പാത്തി പുഴ ശുചീകരണം നടത്തിയാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
സംസ്ഥാനത്താകെ ഈ ക്യാമ്പയിനിൻ്റെ ഭാഗമായി
വിശ്രമകേന്ദ്ര നിർമ്മാണമുൾപ്പെടെ
വിവിധ പ്രവർത്തനങ്ങൾ DYFI ഏറ്റെടുക്കും.
03/11/2023
നവംബർ 03 - DYFI സ്ഥാപക ദിനം.
അലനല്ലൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
അലനല്ലൂർ സെന്ററിൽ പതാക ഉയർത്തി...
പതാക ഉയർത്തൽ.മേഖലാ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ പ്രസിഡന്റ് അൻഷാദ് അധ്യക്ഷത വഹിച്ചു.. DYFI മണ്ണാർക്കാട് ബ്ലോക്ക് ട്രഷറർ സ :റംഷീക് മാമ്പറ്റ പതാക ഉയർത്തി. ബ്ലോക്ക് കമ്മറ്റി അംഗം റീജിത്ത് അഭിവാദ്യം ചെയ്തു സംസാരിച്ചു.മേഖലാ ട്രഷറർ ഗോകുൽ നന്ദി പറഞ്ഞു.....