Mahakavi Kumaranasan Smarakam, Pallana

Mahakavi Kumaranasan Smarakam, Pallana

Share

This is the offical page of Mahakavi Kumaranasan Smarakam

Photos from Mahakavi Kumaranasan Smarakam, Pallana's post 08/07/2024

കാലം കടന്നു പോകുമ്പോൾ നമുക്കു പ്രായമേറും. ശരീരത്തിന് മനസ്സിനോളം വേഗമുണ്ടാകില്ല. എന്നാൽ ഈ രണ്ടു പേർ നമ്മുടെ നിത്യഹരിത നാദവിസ്മയങ്ങളാണ്. നമ്മൾ പോയാലും ഇവർ ഇവിടെ പാടി ജീവിക്കാനുള്ളവരാണ്.ഇവരേപ്പോലുള്ളവരില്ലാതെ മലയാളത്തിന് എന്തുമാധുര്യത്തിൻ്റെ മഹിമ.ഇവരില്ലായിരുന്നെങ്കിൽ നമ്മുടെ ഗാനപ്പെടലുകൾ എത്ര ഊഷരമായേനേ.ഈയുള്ളവന് ഇങ്ങനെ പലവട്ടം ചേർന്നു നിന്നതിനു മേൽ എന്തു സായൂജ്യം. നമ്മളില്ലാതെയാകുമ്പോഴും നാം അനുഭൂതികളിൽ പൊതിഞ്ഞ് ഭൂമിയിലിട്ടേച്ചു പോകുന്ന നാദനിധി പേടകങ്ങളാണ് യേശുദാസും ജയചന്ദ്രനും. വസുന്ധരയ്ക്ക് ഒരു പക്ഷേ യൗവനം തീർന്നു പോയാലും ഇവരുടെ നാദകൗമാരം നിത്യഹരിതം...!

12/04/2023

മഹാകവി കുമാരനാശാന്‍റെ കാവ്യജീവിതത്തിന് 150വയസ്സ്! ''വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രം'' എന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച ഈ കവികുലസാര്‍വ്വഭൗമന്‍റെ സ്മരണ നിത്യഹരിതമാണ്. ''സ്നേഹമാണ് അഖിലസാരമൂഴിയില്‍'' എന്ന് ലോകത്തെ പഠിപ്പിച്ച ഈ സ്നേഹഗായകനായ കവിയെ പഠിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത! ഒരു നൂറ്റാണ്ടിനപ്പുറത്ത് സാവിത്രി എന്ന അന്തര്‍ജനത്തിനെ വിളിച്ചിറക്കി ചാത്തന്‍ എന്ന ചെറുമന്‍റെ കുടിലില്‍ എത്തിച്ച് അവന്‍റെ ഭാര്യയാക്കിയ ''ദുരവസ്ഥ'' എന്ന കാവ്യം രചിക്കുവാന്‍ അസാമാന്യ ധൈര്യം കാട്ടിയത് അക്കാലത്ത് ഈ കുമാരകവി മാത്രം! ശ്രീനാരായണഗുരുദേവന്‍ എന്ന ആദിത്യദേവന്‍ ആശാനെന്ന രാകാശശാങ്കന് നല്‍കിയത് തന്‍റെ ജ്വലനശക്തിയുടെ കിരണങ്ങളായിരുന്നു! ധൈര്യത്തിന്‍റെ,കവിത്വത്തിന്‍റെ,വിജ്ഞാനത്തിന്‍റെ കിരണങ്ങള്‍! അത് അക്ഷരങ്ങളിലേക്ക് ആവാഹിച്ച് ആശാന്‍ പ്രഖ്യാപിച്ചു ''അണി വിരലേകിയണഞ്ഞ നാരായണഗുരുദേവന്‍ എന്‍റെ ദൈവമല്ലോ'' കേവലം സാമൂഹ്യപരിഷ്ക്കര്‍ത്താവിന്‍റെ ചതുരത്തിനുള്ളില്‍ ഗുരുവിനെ ഒതുക്കി നിര്‍ത്താന്‍ വെമ്പുന്ന ഇന്നത്തെ ചരിത്രകാരന്‍മാര്‍ക്കു മുന്‍പേ നടന്ന് കുമാരനാശാന്‍ തിരുത്തി ''നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം നമുക്കിതില്‍ പരം ദൈവം നിനക്കിലുണ്ടോ'' എന്ന്! ചവറ്റുകുട്ടകളിലെറിയേണ്ട നിയമങ്ങളെ അതുല്യമായി പരിഹസിച്ച് ആ കവി എഴുതി ''ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം അതില്‍ മൂളായ്ക സമ്മതം രാജന്‍'' ഇത് കവി പറയിപ്പിക്കുന്നത് ശ്രീബുദ്ധനെ കൊണ്ടാണ്! കേള്‍ക്കുന്നത് പ്രസേനജിത്ത് എന്ന രാജാവും! ''യുവജന ഹൃദയം സ്വതന്ത്രമാണ് അവരുടെ കാമ്യപരിഗ്രഹേച്ഛയില്‍'' എന്ന് എഴുതാന്‍ യുവഹൃദയങ്ങളുടെ മനസ്സ് പഠിച്ച ഈ കവീന്ദ്രനേ സാധിക്കൂ! വീണപൂവില്‍ തുടങ്ങി കരുണയില്‍ അവസാനിച്ച ആ കാവ്യജീവിതത്തിനിടയിലും സംഭവബഹുലമായ SNDPയോഗത്തിന്‍റെ ജനഃസെക്രട്ടറി സ്ഥാനവും ശ്രീമൂലം പ്രജാസഭയിലെ MLA സ്ഥാനവും അസാമാന്യ മെയ്ക്കരുത്തോടെ കൊണ്ടുപോയ കുമാരനാശാന്‍ ഏതൊരു സംഘാടകന്‍റെ മുന്നിലും മാതൃകാദീപം തന്നെ! അവസാനകാവ്യമായ കരുണയിലെ അവസാനവരിയില്‍ അദ്ദേഹമെഴുതീ '' പതിതകാരുണികരാം ഭാവാദൃശസുതന്‍മാരെ ക്ഷിതിദേവിക്കിന്നു വേണം അധികം പേരെ'' ഭാവിലോകത്തെ കരുതിയ വാക്കുകള്‍! ''പതിതകാരുണികര്‍'' ..... എത്ര ഗംഭീരമായ രചന! പല്ലനയിൽ അന്ത്യവിശ്രമം കൊള്ളുന്ന ദീര്‍ഘദര്‍ശിയായ കവികുലോത്തമന് സ്മൃതിപഥങ്ങളില്‍ ഞങ്ങളര്‍പ്പിക്കുന്നു - കോടികോടി പ്രണാമം!

08/04/2023

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, മഹാകവി എൻ. കുമാരനാശാൻ .
ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആശയഗംഭീരൻ, സ്നേഹഗായകൻ, എന്നീ വിശേഷണങ്ങളാൽ അദ്ദേഹം അറിയപ്പെടുന്നു...

സ്വപ്നങ്ങളെക്കുറിച്ച് ആയിരത്തിൽക്കൂടുതൽ വാക്കുകളിൽ വർണ്ണിച്ച്, "ഹാ" എന്നുതുടങ്ങി "കഷ്ടം" എന്നവസാനിക്കുന്ന കവിത , മനുഷ്യ ജന്മത്തിനു ആശാൻ തന്നിട്ടു പോയ അമൂല്യ നിധി ... " വീണ പൂവ് " - മനുഷ്യജന്മത്തിൻ്റെ പ്രതിഫലനം തന്നെയാണ്. സുന്ദരമായൊരു പുഷ്പം, കൊഴിഞ്ഞു തറയിൽവീണുകിടക്കുന്നതു കണ്ടപ്പോളുണ്ടായ വിഷാദത്തിൽനിന്നുടലെടുത്തതാണ്, ഈക്കവിത. സാധാരണമനുഷ്യർ കൊഴിഞ്ഞുകിടക്കുന്ന പുഷ്പങ്ങൾകാണുമ്പോൾ ഒരുനിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും. അതിനെ ഇത്രയധികം ഭാവനചാർത്തി വർണ്ണിക്കാൻ മഹാകവികൾക്കെ സാദ്ധ്യമാകൂ...
എന്റെ നാട്ടിൽ വിശ്രമം കൊള്ളുന്ന ആ മഹാത്മാവിന് ഞങ്ങളുടെ പ്രണാമം... മഹാൻമാർ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല ....

17/01/2023

മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ മണ്‍മറഞ്ഞിട്ട് നൂറാം വര്‍ഷം.ഒരു നൂറ്റാണ്ടിനപ്പുറത്ത് കേരളക്കരയിലെ സാമൂഹികനവോത്ഥാനത്തിന് വേണ്ടി ''ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയും വാണിക്കായ് തനിയേയുഴിഞ്ഞ് വരമായ് നേടിയ സിദ്ധികളും''കൈവരിച്ച് സാഹിത്യനഭോമണ്ഡലത്തില്‍ തെളിഞ്ഞുനിന്ന ഈ രാകാശശാങ്കന്‍റെ വെളിച്ചത്തിനു കാരണം ശ്രീനാരായണഗുരുദേവന്‍ എന്ന ആദിത്യനായിരുന്നു.സുബ്രഹ്മണ്യക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കുമാരു അതുകൊണ്ടു തന്നെ പിന്നീടെഴുതി ''അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ച് കവിഞ്ഞു പാരവശ്യാല്‍ അണികരമേകിയണഞ്ഞിടുന്ന നാരായണഗുരുനായകനെന്‍റെ ദൈവമല്ലോ'' ഗുരുവെന്ന ചണ്ഡാംശുകിരണന്‍റെ രശ്മികളേറ്റ് പൂജാരി കവിയും മഹാകവിയുമായി മാറി! ആ മഹാകവി ശ്രീമൂലം പ്രജാസഭയിലെ അംഗമായി,കേരളത്തിലെ ആദ്യത്തെ മഹാപ്രസ്ഥാനത്തിന്‍റെ SNDP യോഗത്തിന്‍റെ പ്രഥമ ജനഃസെക്രട്ടറിയായി! തന്‍റെ ആദ്യരചനയായ വീണപൂവില്‍ ആശാന്‍ എഴുതിയ വരികള്‍ അറം പറ്റി! ''എന്തിന്നലിഞ്ഞു ഗുണധോരണി വച്ചു നിന്‍മേല്‍ എന്തിന്നതാശു വിധിയേവമപാകരിച്ചു.ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യാമാവതെന്തുള്ളു ഹാ ഗുണികളൂഴിയില്‍ നീണ്ടു വാഴാ''! ഗുണികള്‍ ഊഴിയില്‍ നീണ്ടൂ വാഴാ എന്ന്! മാത്രവുമല്ല ''മേഘജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം'' എന്നും രണ്ടിലും പറഞ്ഞത് അല്‍പായുസ്സു തന്നെ! ആദ്യത്തെ രചനയില്‍ തന്നെ ജീവിതാന്ത്യം പ്രതിപാദിച്ച ഈ മഹാകവി എന്നും എനിക്കൊരത്ഭുതം തന്നെയായിരുന്നു! ജാതിചിന്ത അരങ്ങു തകര്‍ത്താടിയ കാലഘട്ടത്തില്‍ നാലുകെട്ടിനകത്തു നിന്ന് സാവിത്രി എന്ന അന്തര്‍ജ്ജനത്തെ വിളിച്ചിറക്കി ചണ്ഡാലതുല്യനായ ചാത്തന്‍റെ കുടിലില്‍ എത്തിച്ച മഹാവിപ്ലവം ''ദുരവസ്ഥ''എന്ന കൃതിയില്‍ ആവീഷ്ക്കരിക്കുവാന്‍ ഈ കുമാരകവിക്കേ സാധിക്കൂ! തമ്പ്രാട്ടി എന്നതിനു പകരം ''സാവിത്രി എന്നെന്നെ നിശ്ശങ്കമെന്‍ ചാത്താ നീ വിളിക്കൂ അതാണെന്‍റെ നാമം''! എന്നു പറയുവാന്‍,ചാത്തനെ ''എത്രവിലപെറും വസ്തു'' എന്നു പറയുവാന്‍ ആശാന്‍റെ സാവിത്രിക്കേ സാധിക്കൂ! അസാമാന്യ കരവിരുതോടെ വല നെയ്യുന്ന എട്ടുകാലിയെ കണ്ട് ''പഠിച്ച കള്ളനാരു നീ പ്രഗല്‍ഭനായ മുക്കുവക്കിടാത്തനോ ? കടുത്ത കാട്ടിലുള്ള വേടനോ?'' എന്നെഴുതാന്‍ ഈ കവീന്ദ്രനേ സാധിക്കൂ. ബ്രിട്ടീഷ് ഗവഃ പട്ടും വളയും നല്‍കി ആദരിച്ച സമാനതകളില്ലാത്ത കവീന്ദ്രാ പ്രണാമം.
(കടപ്പാട്: മനോജ് മാവുങ്കൽ)

Photos from Mahakavi Kumaranasan Smarakam, Pallana's post 07/01/2023

മഹാകവി കുമാരനാശാൻ്റെ ദീപ്തസ്മരണകളിരമ്പുന്ന ചെന്നൈ ആശാൻ മെമ്മോറിയൽ ഹാളിൽ മൂന്നു പുസ്തകങ്ങളുടെ പ്രകാശന കർമ്മം രാജീവ് ആലുങ്കൽ നിർവ്വഹിക്കുന്നു. സജീവൻ മാണിക്കോത്തിൻ്റെ ഗ്രാൻമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഇന്ദിര ശ്രീകുമാറിൻ്റെ "തൂലികത്തുമ്പിൽ," സുധിയുടെ "നിള,"സുനിൽ ഫൈസലിൻ്റെ "നീലപ്പൊൻമാൻ" എന്നീ പുസ്തകങ്ങൾ.

30/12/2022
29/12/2022

2023 ജനുവരി 8 ന് ,ചെന്നൈ ആശാൻ മെമ്മോറിയൽ ഹാളിൽ രാജീവ് ആലുങ്കലിൻ്റെ സർഗ്ഗ സപര്യ മൂന്നു പതിറ്റാണ്ടു തികയുന്നതിൻ്റെ ആദരങ്ങളുടെ തുടക്കം.

26/12/2022

പല്ലന കുമാരനാശാൻ സ്മാരകത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ശ്ലാഘനീയമായ നേതൃത്വം നൽകിയ രാജീവ് ആലുങ്കലിൻ്റെ സർഗ്ഗ സപര്യയ്ക്ക് മുപ്പതാണ്ട്. ആദരങ്ങളുടെ തുടക്കം ചെന്നൈയിൽ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ 2023 ജനുവരി 8 ന്. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൻ്റെ ചെയർമാൻ വിഖ്യാത കവി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, സംവിധായകൻ ഹരിഹരൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, പിന്നണി ഗായകരായ കെ.എസ്സ് ചിത്ര, സുജാതാ മോഹൻ, ഉണ്ണി മേനോൻ, ഗാന രചയിതാക്കളായ കൈതപ്രം, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വൈരമുത്തു, താമരൈ, ഗംഗൈ അമരൻ തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം.

05/09/2022

ഒരിക്കൽ മഹാകവി ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി.

തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി.

കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു.

ആ തമിഴ് ബ്രാഹ്മണ പ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.

മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി.

അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ദളിത് കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.

വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ദളിത് കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി.

വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ,

നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്,ഉള്ളൂർ.

ഈ ഭാവനയുടെ ലോകം വിടുക. ..
വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേക്കാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ..

എന്നിട്ടും പെട്ടന്നു അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.

അപ്പോഴും ഗുരു അടുത്ത് നിന്ന ദളിത് കുട്ടികളുടെ ശിരസിൽ തഴുകുന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം.

ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:

"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."

ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു.

അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ...?"

അതിന്റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല.

ഉള്ളൂരിന്റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....

ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ടു ഒരു നൂറ്റാണ്ട് തികയാറാവുന്നു.

എന്നിട്ടും ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു....

കടപ്പാട്:- കെ. പി അപ്പൻ
( സമ്പാദനം: രാജീവ് ആലുങ്കൽ)
Mob -94461 92777

20/08/2022

മഹാകവി കുമാരനാശാൻ്റെയും, സുബ്രഹ്മണ്യ ഭാരതിയുടെയും സ്മരണയ്ക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്കാരം രാജീവ് ആലുങ്കലിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്സ് മണികുമാർ സമ്മാനിക്കുന്നു.

17/08/2022

ഏറെ അഭിമാനം. പല്ലന കുമാരനാശാൻ സ്മാരകത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സാരഥ്യം വഹിച്ച മലയാളത്തിൻ്റെ പ്രിയ കവി രാജീവ് ആലുങ്കലിന് , ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്കാരം.

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Alappuzha