15/08/2022
ഇടവകയുടെ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിക്കേണ്ട പ്ലാറ്റിനം ജൂബിലി ഗാനത്തിന് 1 വയസ് 💖 1985 മുതൽ വെളളാപ്പളളി ഗായകസംഘത്തിൻ്റെ ഭാഗം ആയ ശ്രീ ചാക്കോച്ചൻ പി എഫ്, ഏകദേശം 3 മാസത്തോളം എടുത്താണ് ഈ ഗാനത്തിൻ്റെ രചനയും സംവിധാനവും നടത്തിയത്. ബഹു. റവ ഫാദർ റൈനോൾഡ് വട്ടത്തിൽ അച്ചൻ നൽകിയ കർത്തവ്യം വളരെ ഭംഗിയായി തന്നെ അദ്ദേഹം പൂർത്തിയാക്കി. കോവിഡിൻറ സമയത്തും ഒരുപാട് limitations നു ഇടയിലും കെസിവൈഎം യുവജനങ്ങളുടെയും ഗായക സംഘത്തിൻ്റെയും ബഹു ഫാ ജിജോ അച്ചൻ്റെയും കൂട്ടായ പ്രയതനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും ഫലം ആണ് ഇന്ന് നിങ്ങൾ YouTube -ൽ കാണുന്ന ഈ പ്ലാറ്റിനം ജൂബിലി song. 6000 -ൽ അധികം പേർ കണ്ട് കഴിഞ്ഞ ഈ ഗാനത്തിന് ഇടവകയുടെ പുറത്ത് നിന്നുമെല്ലാം നിരവധി അഭിനന്ദനം ഉണ്ടായിട്ടും സ്വന്തം ഇടവകയിൽ ഈ effort നു ആരുടെ ഭാഗത്ത് നിന്നും ഒന്നും തന്നെ ഉണ്ടായില്ല... പുരോഗതിയുടെ പാതയിൽ പോകുന്ന നമ്മുടെ ഇടവക ദേവാലയത്തിൻ്റെ അൾത്താരയും(മുൻപത്തെ) മേടയും എല്ലാം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത ഒരു വീഡിയോ ഒരുപാട് വർഷങ്ങൾക്ക് ശേഷം അന്വേഷിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകും. അന്ന് മാത്രമേ ഈ record ൻറ വില മനസ്സിലാവുകയുള്ളു...
ഇടവകയുടെ ചരിത്രത്തിൻ്റെ തന്നെ ഭാഗം ആയ ഈ പ്ലാറ്റിനം ജൂബിലി ഗാനം ചെയ്ത ശ്രീ ചാക്കോച്ചൻ പി എഫിന് ലഭിക്കേണ്ട അംഗീകാരം എന്നെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ ഈ ഗാനത്തിന് support ചെയ്ത എല്ലാവരോടും ഉള്ള നന്ദി അർപ്പിച്ച് കൊണ്ട് നിർത്തുന്നു
പ്രതിഫലം ആഗ്രഹിക്കാതെ 20 വർഷത്തിലധികമായി ഈ ഇടവകയുടെ വിശുദ്ധ കുർബാനയിൽ പാടുന്ന ഗായക സംഘത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ആളുകൾക്ക് വേണ്ടി സമർപ്പിക്കുന്ന ഒരു post!
Platinum Jubilee Song Malayalam | St Francis Assisi Church Vellappally | KCYM
Today is the most awaited auspicious Day. While we celebrate the 75th Independence day of our country along with the Assumption of Blessed Virgin Mary, our M...
21/02/2022
യുവജ്യോതി കെസിവൈഎം ആലപ്പുഴ ഫൊറോന വൈസ് പ്രസിഡൻ്റ് ജോസഫ് ജസ്റ്റിൻ ❤️
സെൻ്റ് ഫ്രാൻസിസ് അസീസി ചർച്ച് വെള്ളാപ്പളളി 2008 മുതൽ തുടർച്ചയായി 6 വർഷക്കാലം തിരുബാല സഖ്യത്തിൽ ഉണ്ടായിരുന്ന ജോസഫ് കെസിവൈഎം എന്ന നാലക്ഷരത്തിൻ്റെ ഭാഗം ആകുന്നത് 2014 -ൽ ആണ്. അന്ന് മുതൽ ഇടവകയുമായി ബന്ധപ്പെട്ട എല്ലാ യുവജന പ്രവർത്തനങ്ങളിലും ജോസഫ് സജീവ സാന്നിധ്യമാണ്🧡
2019 -ൽ നടത്തിയ മഴവില്ല് കലോത്സവത്തിൽ മൂകാഭിനയത്തിലും കെസിവൈഎം മെമ്മറീസ് ടീമിൻ്റെ കരോൾ ഗാന മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടി ജോസഫ് വിജയശിൽപ്പി ആയി.
2019 ൽ ഇടവകവികാരി ആയിരുന്ന ഫാ. റൈനോൾഡ് വട്ടത്തിൽ അച്ചൻ്റെ കയ്യിൽ നിന്നും മികച്ച യുവജന പ്രവർത്തകനുള്ള അംഗീകാരം നേടി നേതൃത്വ നിരയിലേക്ക് എത്തുകയും പിന്നീട് 2020 -ൽ ആലപ്പുഴ ഫൊറോന നടത്തിയ നേതൃത്വ പരിശീലന ക്ലാസിൽ മികച്ച എമർജിംഗ് ലീഡർ ആയി ജോസഫിനെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2020 - ൽ നടത്തിയ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ സെൻ്റ് ഫ്രാൻസിസ് അസീസി ചർച്ച് വെള്ളാപ്പളളി കെസിവൈഎം യൂണിറ്റിൻ്റെ പ്രസിഡൻ്റ് ആയി എതിരില്ലാതെ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു💛
പിന്നീടുള്ള വെള്ളാപ്പളളി കെസിവൈഎം -മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും അമരത്ത് ജോസഫ് ഉണ്ടായിരുന്നു, കലാ പരമായും കായിക പരമായും എല്ലാ മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും ശക്തമായ സാന്നിധ്യം കാഴ്ച വെച്ച് വെള്ളാപ്പള്ളി കെസിവൈഎം യൂണിറ്റിനെ നയിച്ച ജോസഫ് ഇന്ന് കെസിവൈഎം ആലപ്പുഴ ഫൊറോനയുടെ തന്നെ നേതൃത്വ നിരയിൽ എത്തി നിൽക്കുന്നു.
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ അതിലേറെ അഭിമാനത്തോടെ,
സെൻ്റ് ഫ്രാൻസിസ് അസീസി ചർച്ച് വെള്ളാപ്പളളി കെസിവൈഎം യൂണിറ്റ് .
21/02/2022
കോവിഡ് കാലഘട്ടത്തിലെ നിസ്വാർത്ഥ സേവനങ്ങൾക്ക് യുവജ്യോതി കെസിവൈഎം ആലപ്പുഴ ഫൊറോനയുടെ സ്നേഹാദരവ് നേടിയ അന്നമ്മ തോമസിന് അഭിനന്ദനങ്ങൾ ❤️ ഈഡൻ കുറ്റി വീട്ടിൽ തോമസ് സേവ്യറിൻ്റെയും എൽസബത്ത് തോമസിൻ്റെയും മകൾ ആണ് അന്നമ്മ 🥰
21/02/2022
യുവജ്യോതി കെ സീ വൈ എം ആലപ്പുഴ ഫോറോനാ സമിതിയുടെ വാർഷിക പൊതു യോഗത്തിൽ വെച്ച് നടത്തപ്പെട്ട പുതിയ ഭാരവാഹികളുടെ ഇലക്ഷനിൽ നമ്മുടെ വെള്ളാപ്പളളി കെസിവൈഎം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോസഫ് ജസ്റ്റിനെ കെസിവൈഎം ആലപ്പുഴ ഫൊറോനാ വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത വിവരം അത്യന്തം സന്തോഷത്തോടും അഭിമാനത്തോടും അറിയിച്ചു കൊള്ളുന്നു ❤️🤍💛❤️🤍💛❤️🤍💛 കാഞ്ഞിരംചിറ കരക്കാട്ട് വീട്ടിൽ ജസ്റ്റിൻ കെ എ യുടെയും മറിയാമ്മ ജെസ്റ്റിൻ്റെയും മകൻ ആണ് ജോസഫ് ജസ്റ്റിൻ❤️
02/01/2022
കെസിവൈഎം 2022 പുതുവർഷ ആഘോഷം ശാന്തിഭവൻ സർവോദയ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു❤️ വെള്ളാപ്പള്ളി കെസിവൈഎം യൂണിറ്റ് അംഗങ്ങൾ തന്നെ സമാഹരിച്ച തുക ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നൽകുകയും ഒരു ദിവസം അവരോടൊത്ത് ചിലവഴിക്കുകയും അവർക്ക് വേണ്ടി പാട്ടുകൾ പാടിയും അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും പാട്ടുകളും മിമിക്രിയുമെല്ലാം ആസ്വദിച്ചും ഈ പുതുവർഷ ആഘോഷം മനോഹരമാക്കി മാറ്റി🥰 ഏവർക്കും വെള്ളാപ്പളളി കെസിവൈഎം കുടുംബത്തിൻ്റെ പുതുവർഷ ആശംസകൾ നേർന്നു കൊള്ളുന്നു 💕
26/12/2021
കെസിവൈഎം ആലപ്പുഴ രൂപതാ സമിതിയെ പ്രതിനിധീകരിച്ച് സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലീന ജോസഫിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻കാഞ്ഞിരംചിറ ജോസഫ് ജോണിൻ്റെയും സുനിമോൾ ജോസഫിൻ്റെയും മകൾ ആണ് അലീന ജോസഫ്.
11/10/2021
ആലപ്പുഴ രൂപതയുടെ 70 ാം വാർഷിക ദിനാഘോഷം🔥 Rt Rev Dr Anthony mullassery ( Bishop of Quillon) Rt Rev Dr James Anapparambil ( Bishop of alleppey) തുടങ്ങി നിരവധി സുപ്രധാന വ്യക്തികൾ പങ്കെടുത്ത പരിപാടിയിൽ anchoring ചെയ്തത് ആലപ്പുഴ കെസിവൈഎം രൂപത ഓഡിറ്ററും വെളളാപ്പള്ളി കെസിവൈഎം സെക്രട്ടറിയും ആയ നമ്മുടെ അനില ജി അലോഷ്യസ് ആണ് എന്ന കാര്യം അഭിമാനപൂർവ്വം അറിയിച്ച് കൊള്ളുന്നു
16/08/2021
സെൻ്റ് ഫ്രാൻസിസ് അസീസി ചർച്ച് വെള്ളാപ്പള്ളിയുടെ ചരിത്രത്തിൻ്റെ തന്നെ ഭാഗം ആയ പ്ലാറ്റിനം ജൂബിലി ഗാനം കെസിവൈഎം ൻ്റെ നേതൃത്വത്തിൽ ഒരു musical album ആയി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ്.
കെസിവൈഎം വെള്ളാപ്പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ എല്ലാവരും ഈ വിഡിയോ കാണാനും ഇടവക ജനങ്ങളിലേക്കും മറ്റുള്ളവരിലേക്കും ഈ വിഡിയോ എത്തിക്കാനും എല്ലാവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
St.Francis Assisi Church Vellapally Platinum Jubilee Song
Platinum Jubilee Song Malayalam | St Francis Assisi Church Vellappally | KCYM
Today is the most awaited auspicious Day. While we celebrate the 75th Independence day of our country along with the Assumption of Blessed Virgin Mary, our M...