01/04/2026
Pulincunnoo Grama Panchayat
page of Pulincunnoo Grama Panchayat
01/04/2026
01/04/2026
പുളിങ്കുന്ന് ഗ്രാമപഞ്ചായത് 2025.26 വർഷത്തിൽ നികുതി പിരിവ് 100% പൂർത്തിയാക്കുന്നതിനായി പ്രയത്നിച്ച എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ! അവർക്കു എല്ലാ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ എന്നിവരോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു. കൂടാതെ പിരിവിന് സഹായിച്ച ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കും നന്ദി അറിയിക്കുന്നു. വിശിഷ്യ നികുതി അടവാക്കി സഹകരിച്ച എല്ലാ പുളിങ്കുന്ന് നിവാസികൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു
🙏🙏🙏🙏
ടീം പുളിങ്കുന്ന്
05/03/2026
*പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ കൃഷിക്കും, ടൂറിസത്തിനും ഊന്നല്‍ നല്‍കി 2026-27 ബഡ്ജറ്റ്*
-------------------------------------------------------------
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷം കൃഷിക്കും, ടൂറിസത്തിനും ഊന്നല്‍ കൊടുക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ ശ്രീമതി ആശാ ദാസ് അവതരിപ്പിച്ചു. കുട്ടനാടിന്‍റെ സാംസ്ക്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന പുളിങ്കുന്നിന്‍റെ മണ്ണില്‍, ജനകീയ ആസൂത്രണത്തിന്‍റെ വികേന്ദ്രീകൃത രീതിയിലൂടെ ഓരോ വാര്‍ഡിലുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് വൈസ് പ്രസിഡന്‍റ് അറിയിച്ചു.
ആകെ വരവ് 29,11,40,768/- (ഇരുപത്തിഒന്‍പത് കോടി പതിനൊന്ന് ലക്ഷത്തി നാല്‍പതിനായിരത്തി എഴുനൂറ്റി അറുപത്തിയെട്ട്) രൂപയും, 258728457/- (ഇരുപത്തിഅഞ്ച് കോടി എണ്‍പത്തിയേഴ് ലക്ഷത്തി ഇരുപത്തിഎണ്ണായിരത്തി നാനൂറ്റി അന്‍പത്തിയേഴ്) രൂപ ചെലവും, 32412311/- (മൂന്ന് കോടി ഇരുപത്തിനാല് ലക്ഷത്തിപന്ത്രണ്ടായിരത്തി മുന്നൂറ്റി പതിനൊന്ന്) രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ബഡ്ജറ്റ് അവതരണ സമ്മേളനത്തില്‍ പ്രസിഡന്‍റ് ശ്രീ.ഔസേപ്പച്ചന്‍ വെമ്പാടന്തറ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീ. റെജിമോൻ, ശ്രീമതി ഷൈനി മാർട്ടിൻ, ശ്രീമതി പ്രീതി മാർട്ടിൻ മെമ്പര്‍മാരായ ശ്രീ. ജോഷി കൊല്ലാറ, ശ്രീ. പ്രതീഷ് ചന്ദ്രൻ, ശ്രീമതി അമ്പിളി റ്റി. ജോസ്, ശ്രീ. തങ്കച്ചന്‍ വാഴച്ചിറ, ശ്രീമതി മഞ്ചു ബിജു, ശ്രീമതി സജിത മനോജ്, ശ്രീ രഞ്ചിത്ത് കെ.ജി., ശ്രീമതി ഷാൻസി സജീവ്, ശ്രീമതി ശോഭന ശ്രീനിവാസൻ, ശ്രീ. റ്റി. എസ്. പ്രദീപ് കുമാർ, ശ്രീ. ജി. രമേഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
01/03/2026
ചതുർത്ഥ്യാകരി , സാഹിത്യ പോഷിണി ഗ്രന്ഥശാലയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി - ഡ്രാഗൺ ബോട്ട് തുഴച്ചിൽ മത്സരത്തിൽ ദേശീയ വിജയം കൈവരിച്ച സ്പോർട്ടസ് താരങ്ങ ളെയും, ഭരണഘടന ക്വിസ് മത്സരവിജ
യിച്ചവർ , ബാലപാർലമെൻ്റ് ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലസഭ അംഗം ബ്ലോക്കിൽ നിന്നും അനുവദിച്ച 55000 രൂപയുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങിൽ - ' ശോഭന ഉദയകുമാർ (ബ്ലോക്ക് പ്രസിഡൻ്റ്)
ഔസേഫച്ചൻ വെമ്പാടും ത
റ (പഞ്ചായത്ത് പ്രസിഡൻ്റ്)
കെ.ജി. മോഹനൻ പിള്ള (ലൈബ്രറി കൗൺസിൽ സെക്രട്ടറി)
ആശാ ദാസ് (വൈസ് പ്രസിഡൻ്റെ)
ഷൈലാ ഓമനക്കുട്ടൻ ( ബ്ലോക്ക് മെംബർ)
എർ.ആർ. റെജിമോൻ ( വികസന കാര്യ ചെയർമാൻ) മെംബർ ന്മാരായ
ടി എസ് പ്രദീപ് കുമാർ
അംബിളി .ടി. ജോസ് -
ആർ. രാജു ( ഗ്രന്ഥശാല പ്രസിഡൻ്റ്)
എസ്. ജതീന്ദ്രൻ (ഗ്രന്ഥശാല സെക്രട്ടറി)
വി.ആർ. ജിനദേവൻ
സജിത രാജേഷ്
അൻജുലാൽ എന്നിവർ പങ്കെടുത്തു
28/02/2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധിയുമായി ബന്ധപ്പെട്ട് ശുചിത്വ പഠനോത്സവം ഇന്ന് 28/02/2026 തീയതി
പഞ്ചായത്ത് ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് (ഔസേപ്പച്ചൻ വെമ്പാടന്തറ) ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീമതി ആശ ദാസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ. റെജിമോൻ,വാർഡ് മെമ്പർമാർ, സെക്രട്ടറി ശ്രീ. ബിജു കെ. , അസി.സെക്രട്ടറി ശ്രീ. ദീപു രാജ് ആർ., ശുചിത്വ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രീമതി വീണ എന്നിവർ പ്രസംഗിച്ചു.
മികച്ച ഇക്കോസെൻസ് പ്രവർത്തനങ്ങൾ ചെയ്ത മികച്ച സ്കൂളിനുള്ള പുരസ്കാരം സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ കായൽപ്പുറം കരസ്തമാക്കി. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.
27/02/2026
27/02/2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം വികസന സെമിനാർ 2026 ഫെബ്രുവരി 27-ാം തീയതി ബഹു. കുട്ടനാട് എം.എൽ.എ. ശ്രീ. തോമസ് കെ. തോമസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് (ഔസേപ്പച്ചൻ വെമ്പാടന്തറ) യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി ആശ ദാസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. എൻ. പി. വിൻസെൻ്റ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്യുകയും,
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ. റെജിമോൻ പദ്ധതി രേഖയുടെ അവതരണം നടത്തുകയും ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശോഭന ഉദയൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ. സുബീഷ് കെ.പി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈനി മാർട്ടിൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീതി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി വിജയമ്മ ജയപ്രകാശ്, ശ്രീമതി ഷൈല ഓമനക്കുട്ടൻ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ. പ്രതീഷ് ചന്ദ്രൻ, ശ്രീമതി അമ്പിളി റ്റി. ജോസ്, ശ്രീമതി മഞ്ചു ബിജു, ശ്രീമതി സജിത മനോജ്, ശ്രീ രഞ്ചിത്ത് കെ.ജി., ശ്രീമതി ഷാൻസി സജീവ്, ശ്രീമതി ശോഭന ശ്രീനിവാസൻ, ശ്രീ. റ്റി. എസ്. പ്രദീപ് കുമാർ, ശ്രീ. ജി. രമേഷ് കുമാർ, സെക്രട്ടറി ശ്രീ. ബിജു കെ. എന്നിവർ പ്രസംഗിച്ചു.
13/02/2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ച് 2026 ജനുവരി 29 ന് പഞ്ചായത്ത് ഹാളിൽ വെച്ച് കൂടിയ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് (ഔസേപ്പച്ചൻ വെമ്പാടന്തറ) ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീമതി ആശ ദാസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ, സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ 2026-27 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ 2026 ഫെബ്രുവരി 07 മുതൽ 11 വരെയുള്ള തീയതികളിൽ നടന്നു.
13/02/2026
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 2026-27 വർഷിക പദ്ധതിയോട് അനുബന്ധിച്ച ഭിന്നശേഷി ഗ്രാമസഭ 2026 ഫെബ്രുവരി 9-ാം തീയതി പഞ്ചായത്ത് ഹാളിൽ വെച്ച് പ്രസിഡൻ്റ് ശ്രീ. ജോസഫ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീമതി ആശ ദാസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ, ഐസിഡിഎസ് സൂപ്പർവൈസർ, സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.
Click here to claim your Sponsored Listing.
Location
Category
Address
Pulincunnoo Grama Panchayat Office, Pulincunnoo P. O
Alappuzha
688504
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
