06/08/2025
പ്രിയരേ…
SჄS സാന്ത്വനം ആംബുലൻസ് സേവനം, അനേകം മനുഷ്യജീവിതങ്ങളെ താങ്ങിനിൽക്കുന്ന ഒരു മഹത്തായ പദ്ധതിയാണ്. കേരളത്തിലുടനീളം നൂറുകണക്കിന് ആംബുലൻസ് SჄS സാന്ത്വനത്തിന് കീഴിൽ സർവീസ് നടത്തിവരുന്നുണ്ട്.
നമ്മുടെ താമരക്കുളത്തും ഇതിന്റെ ഭാഗമായി 2021 മുതൽ സുത്യർഹമായ നിലയിൽ സേവനം ചെയ്ത് വരുന്നു.. അവശതയനുഭവിക്കുന്ന നിരവധി ആളുകൾക്കാണ് പരിചരണവും സൗജന്യ ആംബുലൻസ് സേവനവും നൽകിയിട്ടുള്ളത്.
2024-25 കാലയളവിലെ കണക്ക് പ്രകാരം
> > ഡീസൽ കാഷും ഡ്രൈവർ വേതനവും മാത്രം വാങ്ങി ഓടിയത് —12%
> >പൂർണ്ണമായും സൗജന്യറേറ്റിൽ ഓടിയത്-19%
> >നോർമൽ റേറ്റിൽ ഓടിയത്- 16%
> >ഡീസൽ കാഷ് മാത്രം വാങ്ങി ഓടിയത് —53%
എന്ന നിലയിലാണ്.
🎯സമൂഹത്തിലെ ദാരിദ്ര്യരായ, ദുരിതം അനുഭവിക്കുന്ന, അടിയന്തര ചികിത്സ ആവശ്യമായവർക്കും, മരണം സംഭവിച്ച ശേഷം മൃതദേഹം നീക്കേണ്ട സാഹചര്യങ്ങളിലും സഹായകമായിരിക്കുക, അപകടങ്ങൾ, ഹൃദയാഘാതം, പ്രസവം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ സമീപ ആശുപത്രികളിലേക്കോ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കോ എത്തിക്കുക എന്നതൊക്കെയാണ് നമ്മുടെ ഈ പദ്ധതിയുടെ ലക്ഷ്യം.
സൗജന്യമായി അല്ലെങ്കിൽ പ്രത്തേക നിരക്ക് നോക്കാതെ, അത്യാവശ്യത്തിനൊത്ത് സേവനം നൽകുന്നതാണ് സാന്ത്വനത്തിന്റെ സവിശേഷത.
SჄS സാന്ത്വനം ആംബുലൻസ് സേവനം മതം, ജാതി, ഭാഷ, പ്രദേശം എന്നൊന്നും നോക്കാതെ മനുഷ്യത്വത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു മാതൃകാ സേവനമാണ്.
നമ്മുടെ പ്രദേശത്ത് ഇത്തരം സേവനങ്ങൾ ഉപയോഗിക്കാനും, ആവശ്യം വരുമ്പോൾ മറ്റു സമൂഹാംഗങ്ങൾക്കായി വിവരങ്ങൾ നൽകാനും, ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാനും നമുക്കാകട്ടെ….
SჄS സാന്ത്വനം
ആംബുലൻസ് കമ്മിറ്റി
താമരക്കുളം
9037313108
https://www.facebook.com/share/p/1VQsjUARAo/?mibextid=wwXIfr

02/11/2024
14/08/2024
14/08/2024
28/04/2024
12/04/2024
25/11/2023